November 05 2025
Aswathy Balachandran
Image Courtesy: Unsplash
തങ്ങളുടെ ബന്ധം കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്നും മനഃപൂർവം രഹസ്യമാക്കി വെക്കുന്നത്.
സ്വകാര്യ ഇടമായ പോക്കറ്റിൽ ഒളിപ്പിക്കുന്നതുപോലെ ബന്ധത്തെ ഒളിപ്പിച്ചു കൊണ്ടുനടക്കുന്നു.
പങ്കാളി മറ്റുള്ളവരുമായി സോഷ്യൽ മീഡിയയിൽ സജീവമാവുകയും നിങ്ങളെക്കുറിച്ച് ഒരു പരാമർശം പോലും നടത്താതിരിക്കുകയും ചെയ്യുക.
നിങ്ങൾ വിഷയം ഉന്നയിക്കുമ്പോൾ, എന്റെ സ്വകാര്യ ജീവിതം കൂട്ടിക്കലർത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നതരത്തിൽ മറുപടികൾ ലഭിക്കുക
പ്രതിബദ്ധതയെ ഭയക്കുന്നത്, മറ്റ് ഓപ്ഷനുകൾ ഇപ്പോഴും അന്വേഷിക്കുന്നത്, അല്ലെങ്കിൽ സാമൂഹിക സമ്മർദ്ദം എന്നിവ പ്രധാന കാരണങ്ങളാകാം.
മാസങ്ങളോളം ഡേറ്റ് ചെയ്തിട്ടും അവരുടെ അടുത്ത സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പരിചയപ്പെടുത്തിയിട്ടില്ലെങ്കിൽ ശ്രദ്ധിക്കുക.
എല്ലാ പോക്കറ്റിംഗും മോശമല്ല. ചിലർ തങ്ങളുടെ ജീവിതത്തിൽ വളരെ സ്വകാര്യതയുള്ളവർ ആകാം. അതും കാരണമാകാം
ഈ രീതി ആത്മാഭിമാനത്തെ ബാധിക്കുകയും അമിതമായ ഉത്കണ്ഠയ്ക്കും കാരണമാവുകയും ചെയ്യും. ഇത് ഭാവിയിൽ വിശ്വാസപ്രശ്‌നങ്ങൾ സൃഷ്ടിക്കും.