November 06 2025

Aswathy Balachandran

Image Courtesy: Unsplash

ശരിക്കും ഭാ​ഗ്യം കൊണ്ടുവരുമോ മണിപ്ലാന്റ് 

മണിപ്ലാന്റ് വീട്ടിൽ സൂക്ഷിക്കുന്നത് സാമ്പത്തിക ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും എന്നാണ് പൊതുവെ വിശ്വാസം.

സമ്പത്തും ഐശ്വര്യവും

ഇത് വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് നെഗറ്റീവ് ഊർജ്ജത്തെ നീക്കം ചെയ്യുകയും പോസിറ്റീവ് വൈബ്രേഷനുകൾ കൊണ്ടുവരികയും ചെയ്യുമെന്നു കരുതുന്നു.

പോസിറ്റീവ് ഊർജ്ജം

ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷാംശമുള്ള സംയുക്തങ്ങളെ ആഗിരണം ചെയ്തുകൊണ്ട് വീടിനുള്ളിലെ വായുവിന്റെ ഗുണമേന്മ വർദ്ധിപ്പിക്കും

വായു ശുദ്ധീകരണം

പച്ചപ്പ് മനസ്സിന് ശാന്തത നൽകുന്നതിനാൽ, ഇത് വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്തുകയും മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കും.

സമ്മർദ്ദം കുറയ്ക്കുന്നു

വേഗത്തിൽ വളരുന്ന ഈ ചെടി ജീവിതത്തിൽ തുടർച്ചയായ വളർച്ചയുടെയും പുരോഗതിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

വളർച്ച

ദമ്പതികൾ തമ്മിലുള്ള പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും കുടുംബ ബന്ധങ്ങളിൽ സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും ഇത് സഹായിക്കും.

ബന്ധങ്ങൾ

വാസ്തു ശാസ്ത്രം അനുസരിച്ച്, ഇത് തെക്ക്-കിഴക്ക് ദിശയിൽ വെക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കുന്നു.

പ്രാധാന്യം

കമ്പ്യൂട്ടറുകൾക്ക് സമീപം വെക്കുമ്പോൾ, ഇത് കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഒരു വിശ്വാസമുണ്ട്.

കണ്ണിലെ അസ്വസ്ഥത