October 29 2025

ASWATHY BALACHANRAN 

Image Courtesy: Getty / Unsplash

പൈപ്പുവെള്ളത്തിൽ മുഖം കഴുകരുത് ... പ്രശ്നമാണ്

പൈപ്പ് വെള്ളത്തിലെ ക്ലോറിൻ, മറ്റ് ധാതുക്കൾ എന്നിവ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും ചർമ്മം വരണ്ടതാക്കുകയും ചെയ്യും.

സ്വാഭാവിക ഈർപ്പം 

ക്ലോറിൻ, മറ്റ് രാസവസ്തുക്കൾ എന്നിവയുടെ സാന്നിധ്യം കാരണം ചർമ്മത്തിൽ ചൊറിച്ചിൽ, തൊലി വലിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ചൊറിച്ചിലും വലിച്ചിലും

സെൻസിറ്റീവ് ചർമ്മമുള്ളവർ പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. 

സെൻസിറ്റീവ് ചർമ്മം

ചർമ്മത്തിൽ നേരിട്ട് രാസവസ്തുക്കൾ ഏൽക്കുന്നത് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ കാരണമായേക്കാം.

അണുബാധ 

ഹാർഡ് വാട്ടറിലെ ധാതുക്കൾ ചർമ്മത്തിൽ അടിഞ്ഞുകൂടി, ഫേസ് വാഷിലെ ചേരുവകളുമായി ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കും

സുഷിരങ്ങൾ 

സുഷിരങ്ങൾ അടഞ്ഞുപോകുമ്പോൾ മുഖക്കുരു, കറുത്ത പാടുകൾ, ചർമ്മത്തിലെ വരൾച്ച, മറ്റ് അസ്വസ്ഥതകൾ എന്നിവ ഉണ്ടാക്കും.

മുഖക്കുരു

ടാപ്പ് വാട്ടറിന്റെ pH മൂല്യം ഏഴിന് അടുത്തോ അതിൽ കൂടുതലോ ആയിരിക്കും . ഇത് ചർമ്മത്തിന്റെ സ്വാഭാവിക pH ബാലൻസ് തകിടം മറിക്കും.

പിഎച്ച് ബാലൻസ് 

പിഎച്ച് വ്യത്യാസം അണുബാധകൾ, വീക്കം, എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ വഷളാകാൻ കാരണമായേക്കാം.

ചർമ്മ രോഗം