October 30 2025
SHIJI MK
Image Courtesy: Unsplash
പ്രമേഹ രോഗിയായതിനാല്‍ ഇഷ്ട ഭക്ഷണങ്ങളോട് നോ പറയേണ്ടി വരുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട, നിങ്ങള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കറുത്ത നിറത്തിലുള്ള പ്ലം രുചിയിലും കേമനാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ പ്ലം, നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്ലം സഹായിക്കും.
പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പഴമാണ് പേരയ്ക്ക. പേരയ്ക്കയില്‍ വൈറ്റമിന്‍ സി, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. പ്രമേഹ നിയന്ത്രണത്തിനും ഗുണം ചെയ്യും.
നാരുകള്‍, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയ സ്‌ട്രോബെറി പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഒറ്റയ്ക്ക് കഴിക്കാന്‍ സാധിക്കില്ലെങ്കില്‍ സ്മൂത്തിയായും കഴിക്കാവുന്നതാണ്.
വൈറ്റമിന്‍ സിയുടെയും നാരുകളുടെയും കലവറയാണ് കിവി. മധുരവും പുളിയും ചേര്‍ന്ന രുചി പ്രമേഹരോഗികള്‍ക്ക് അനുയോജ്യം. അതിനാല്‍ സധൈര്യം കഴിച്ചോളൂ.
ക്ലാസിക് സിട്രസ് പഴമായ ഓറഞ്ചില്‍ വൈറ്റമിന്‍ സിയും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. മിതമായ ഗ്ലൈസെമിക് സൂചികയുമാണ്. അതിനാല്‍ കുറഞ്ഞ അളവില്‍ കഴിക്കാം.
മാതളനാരങ്ങയിലും വലിയ അളവില്‍ ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. തൈരിലോ സാലഡിലോ ചേര്‍ത്ത് ഇവ കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ പഴം സഹായിക്കും.
പിയറിലും ഗ്ലൈസെമിക് സൂചിക കുറവാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്കും നല്ലതാണ്.