January 06 2026

Aswathy Balachandran

Image Courtesy:  PTI/ Getty

ശബരിറെയിൽപ്പാത ഇനി സ്വപ്നമല്ല, സ്റ്റോപ്പുകൾ ഇവിടെല്ലാം

അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ പാത രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം ബാലരാമപുരം വരെ നീട്ടാനാണ് (160 കി.മീ) കെആർഡിസിഎൽ ശുപാർശ ചെയ്തിരിക്കുന്നത്.

പാതയുടെ ദൈർഘ്യം

ആദ്യ ഘട്ടത്തിൽ അങ്കമാലി - എരുമേലി പാതയിൽ 14 സ്റ്റേഷനുകളും, രണ്ടാം ഘട്ടമായ എരുമേലി - ബാലരാമപുരം പാതയിൽ 13 സ്റ്റേഷനുകളും ഉൾപ്പെടും.

രണ്ട് ഘട്ടങ്ങൾ

പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടിയതോടെ, മുൻപ് മരവിപ്പിച്ചിരുന്ന സ്ഥലമെടുപ്പ് നടപടികൾ പുനരാരംഭിക്കാൻ തീരുമാനമായി.

സ്ഥലമെടുപ്പ്

എംസി റോഡിലെ അമിതമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നതിനൊപ്പം, റെയിൽ സൗകര്യമില്ലാത്ത നെടുമങ്ങാട് പോലുള്ള മലയോര മേഖലകൾക്ക് ഇത് വലിയ ആശ്വാസമാകും.

പരിഹാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജമാകുന്നതോടെ ഉണ്ടാകുന്ന ചരക്ക് നീക്കത്തിന് പുതിയ റെയിൽപ്പാത വലിയ മുതൽക്കൂട്ടാകും.

വിഴിഞ്ഞം ബന്ധം

പത്തനംതിട്ട, കോന്നി, പുനലൂർ, അഞ്ചൽ, കിളിമാനൂർ, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് പുതിയ പാത കടന്നുപോകുന്നത്.

പ്രധാന സ്റ്റേഷനുകൾ

2013-ൽ കുറഞ്ഞ വരുമാനം ചൂണ്ടിക്കാട്ടി ഉപേക്ഷിച്ച പദ്ധതിയാണ് പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നത്.

പുനർജീവനം

മധ്യതിരുവിതാംകൂറിലെയും തെക്കൻ കേരളത്തിലെയും വാണിജ്യ-കാർഷിക മേഖലകളുടെ വികസനത്തിന് ഈ റെയിൽപ്പാത നിർണ്ണായക പങ്ക് വഹിക്കും.

സാമ്പത്തിക വളർച്ച