January 10 2026

SHIJI MK

Image Courtesy:  Getty Images

333 വഴി 17 ലക്ഷം; പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാം

ധാരാളം സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ചെറിയ സംഖ്യയില്‍ നിക്ഷേപം ആരംഭിക്കാവുന്ന പദ്ധതികളും ധാരാളം.

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസിന്റെ റിക്കറിങ് ഡെപ്പോസിറ്റിനെ കുറിച്ച് കേട്ടിട്ടില്ലേ? സുരക്ഷിതമായ നിക്ഷേപ പദ്ധതികളിലൊന്നാണിത്. നിങ്ങളുടെ പണവും അതിവേഗം വളരും.

ആര്‍ഡി

പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ക്ക് നിലവില്‍ 6.7 ശതമാനം വാര്‍ഷിക പലിശയാണ് ലഭിക്കുന്നത്. എല്ലാ മാസവും ഈ പലിശ നിക്ഷേപത്തിലേക്ക് ചേര്‍ക്കുന്നു.

പലിശ നിരക്ക്

പ്രതിദിനം 333 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 5 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 6 ലക്ഷം രൂപ സമാഹരിക്കാനാകും. പലിശയായി ലഭിക്കുന്നത് 1.13 ലക്ഷം രൂപയാണ്.

5 വര്‍ഷത്തിനുള്ളില്‍

അഞ്ച് വര്‍ഷത്തെ നിക്ഷേപം 10 വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ ഏകദേശം 12 ലക്ഷമാണ് ആകെ നിക്ഷേപം. അഞ്ച് ലക്ഷം രൂപയോളം പലിശയായി മാത്രം ലഭിക്കുന്നത്.

ചെറിയ നിക്ഷേപം

100 രൂപ നല്‍കി ഏതൊരു ഇന്ത്യന്‍ പൗരനും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ടായോ സിംഗിള്‍ അക്കൗണ്ടായോ നിക്ഷേപം ആരംഭിക്കാം.

ആര്‍ക്കെല്ലാം

വിപണിയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണിത്. ചെറിയ തുകയിലൂടെ നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ നേട്ടം സ്വന്തമാക്കാനാകും.

എന്തുകൊണ്ട്?

എന്തെങ്കിലും കാരണത്താല്‍ നിക്ഷേപകന്‍ മരിക്കുകയാണെങ്കില്‍ ആര്‍ഡിയില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും പലിശയും ലഭിക്കുന്നതിന് നോമിനി ആവശ്യമാണ്.

നോമിനി