January 02 2026
SHIJI MK
Image Courtesy: Unsplash
മത്തന്‍ കഴിക്കുന്നത് ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലാണ് ആളുകള്‍ മത്തന്‍ കഴിക്കുന്നത്. ടേസ്റ്റിന്റെ കാര്യത്തിലും ആള് കേമന്‍ തന്നെ.
ആല്‍ഫ കരോട്ടിന്‍, ബീറ്റ കരോട്ടിന്‍, നാരുകള്‍, വൈറ്റമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങള്‍ മത്തനില്‍ അടങ്ങിയിരിക്കുന്നു.
മത്തനില്‍ ധാരാളം നാരുകളുണ്ട്. അതിനാല്‍ ഹൃദയത്തിന് ഏറെ നല്ലതാണ്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
എന്നാല്‍ പ്രമേഹരോഗികള്‍ മത്തന്‍ കഴിക്കാന്‍ വിസമ്മതിക്കുന്നു. മത്തന്‍ കഴിക്കുന്നത് പ്രമേഹം വര്‍ധിപ്പിക്കുമെന്നാണ് പ്രചാരത്തിലുള്ളത്.
മത്തനിലെ ഗ്ലൈസെമിക് സൂചിക വളരെ ഉയര്‍ന്നതാണ്. അതിനാലാണ് പ്രമേഹരോഗികള്‍ ഇത് കഴിക്കരുതെന്ന് പറയുന്നത്. എന്നാല്‍ മത്തന്‍ അപകടകാരിയല്ല.
മത്തന്റെ വിത്തുകളും ഗുണത്തില്‍ മുന്നില്‍ തന്നെ. ഇവയില്‍ ഉയര്‍ന്ന അളവില്‍ മഗ്നീഷ്യമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഇ ഉള്ള മത്തന്‍, ധാരാളം കഴിക്കാന്‍, കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വൈറ്റമിന്‍ എയും മത്തനിലുണ്ട്.
ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുക.