16 December 2025
Nithya V
Image Credit: Getty Images, Social media
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് പ്രധാന കാരണം,
കൊളസ്ട്രോൾ അകറ്റാനായി മരുന്നുകൾക്കൊപ്പം പലവിധ ഒറ്റമൂലികളും പരീക്ഷിക്കാറുണ്ട്. അതിൽ പ്രധാനിയാണ് കാന്താരി മുളക്.
കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കാന്താരി മുളകില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
കൂടാതെ, ഇവയിലെ ആന്റിഫംഗല്‍, ആന്റ്‌മൈക്രോബിയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ രോഗബാധകൾ തടയുന്നു.
കാന്താരി മുളക് വിനെഗറില്‍ ഇട്ട് ഇത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്.
കൂടാതെ, നെല്ലിക്കയുമായി ചേര്‍ത്ത് തയ്യാറാക്കുന്ന നെല്ലിക്കാ കാന്താരി ജ്യൂസും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്.
അതേസമയം കാന്താരി നല്ല എരിവുള്ളതാണ്. അതിനാൽ നേരിട്ട് കഴിക്കുന്നത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കും.