January 12 2026
SHIJI MK
Image Courtesy: Getty Images
പണം നിക്ഷേപിക്കാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ കൂടുതല്‍ വരുമാനം നല്‍കുന്ന മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ പലപ്പോഴും മറന്നുപോകുകയാണ്.
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സ്ഥിരമായി പണം നിക്ഷേപിക്കുന്നതാണ് എഫ്ഡി. ഒരു വലിയ തുക നിക്ഷേപിച്ച് മാസം മാസം പലിശ നേടുന്ന സംവിധാനമാണിത്.
റിക്കറിങ് ഡെപ്പോസിറ്റില്‍ എല്ലാ മാസവും നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. ഭാവിയിലേക്ക് വലിയൊരു തുക സമാഹരിക്കാന്‍ നിങ്ങളുടെ ചെറിയ നിക്ഷേപങ്ങള്‍ സഹായിക്കും.
എഫ്ഡികളില്‍ ഒറ്റത്തവണ മാത്രമേ നിക്ഷേപം സാധ്യമാകുകയുള്ളൂ. എന്നാല്‍ ആര്‍ഡികളില്‍ മാസാമാസം നിക്ഷേപിക്കാം. വലിയ തുക കൈവശമുള്ളവര്‍ക്ക് എഫ്ഡിയാണ് നല്ലത്.
3 മുതല്‍ 7 ശതമാനം വരെയാണ് എഫ്ഡികളുടെ പലിശ നിരക്ക്. ആര്‍ഡികള്‍ക്ക് ഏകദേശം 0.25 ശതമാനം വരെ പലിശയില്‍ വ്യത്യാസം വരെ.
ഈ രണ്ട് നിക്ഷേപങ്ങളുടെ നികുതി ഒരുപോലെയാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം നികുതിക്ക് വിധേയമാണ്. അതിനാല്‍ നിക്ഷേപകര്‍ പലിശ നല്‍കണം.
എഫ്ഡിയില്‍ പണം നിശ്ചിത കാലയളിലേക്ക് ലോക്ക് ചെയ്തിരിക്കും. ആവശ്യമെങ്കില്‍ അത് ബ്രേക്ക് ചെയ്ത് പണമെടുക്കാം. എന്നാല്‍ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്.
ദീര്‍ഘകാലത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്താന്‍ സാധിക്കുമെങ്കില്‍ എഫ്ഡി തിരഞ്ഞെടുക്കാം. എഫ്ഡികള്‍ ഉയര്‍ന്ന പലിശ നല്‍കുന്നു. ചെറിയ വരുമാനമുള്ളവര്‍ക്ക് ആര്‍ഡികളാണ് ഉചിതം.