30 December 2025
Aswathy Balachandran
Image Courtesy: Getty Images
പഞ്ചസാരയേക്കാൾ എളുപ്പത്തിൽ ദഹിക്കുന്ന ഒന്നാണ് ശർക്കര. ഇത് ശരീരത്തിലെ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ശൈത്യകാലത്ത് സാധാരണയായി ഉണ്ടാകാറുള്ള മലബന്ധം, ദഹനക്കുറവ് എന്നിവ പരിഹരിക്കുകയും ചെയ്യുന്നു.
ശർക്കരയിലെ ആന്റിഓക്‌സിഡന്റുകളും സെലിനിയം പോലുള്ള മിനറലുകളും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് തണുപ്പുകാലത്ത് ഉത്തമം.
ശർക്കര കഴിക്കുമ്പോൾ അത് ദഹനപ്രക്രിയയിലൂടെ താപോർജ്ജം ഉത്പാദിപ്പിക്കുന്നു. ഇത് തണുപ്പുകാലത്ത് ശരീരത്തിന്റെ താപനില കൃത്യമായി നിലനിർത്തുന്നു.
ശർക്കര ഉപയോഗിക്കുന്നത് ശരീരത്തിലെ രക്തയോട്ടം സുഗമമാക്കാൻ സഹായിക്കും. തണുപ്പുകാലത്ത് രക്തധമനികൾ സങ്കോചിക്കുന്നത് തടയാനും രക്തം ശുദ്ധീകരിക്കാനും ഇത് ഫലപ്രദം.
വിളർച്ച തടയാൻ സഹായിക്കുന്ന ഇരുമ്പ് സത്തും, പേശികളുടെയും നാഡികളുടെയും ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യവും ശർക്കരയിൽ ധാരാളമുണ്ട്.
ശ്വാസകോശത്തെയും ശ്വാസനാളത്തെയും ശുദ്ധീകരിക്കാൻ ശർക്കരയ്ക്ക് പ്രത്യേക കഴിവുണ്ട്. തണുപ്പുകാലത്തെ മലിനീകരണം മൂലമുണ്ടാകുന്ന ശ്വസന പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും.
തണുപ്പ് കൂടുമ്പോൾ പലരിലും പേശികൾക്ക് തളർച്ചയും വേദനയും അനുഭവപ്പെടാറുണ്ട്. ശർക്കരയിലെ പോഷകങ്ങൾ പേശികളെ അയവുള്ളതാക്കാനും ശരീരവേദന കുറയ്ക്കാനും സഹായിക്കുന്നു.
വെളുത്ത വിഷം' എന്നറിയപ്പെടുന്ന പഞ്ചസാര ശരീരത്തിന് കലോറി മാത്രമാണ് നൽകുന്നത്.