January 16 2026
Aswathy Balachandran
Image Courtesy: Unsplash
ആർത്തവ വേദന അടിവയറ്റിൽ പൊതുവായോ നടുവേദനയായോ ആണ് അനുഭവപ്പെടുക. എന്നാൽ അപ്പൻഡിസൈറ്റിസ് വേദന വയറിന്റെ വലതുവശത്ത് താഴെയായി കേന്ദ്രീകരിച്ചിരിക്കും.
ആർത്തവ വേദന തിരമാലകൾ പോലെ വന്നും പോയുമിരിക്കും. അപ്പൻഡിസൈറ്റിസ് വേദന തുടർച്ചയായതും സമയം കഴിയുന്തോറും കാഠിന്യം കൂടുന്നതുമാണ്.
സാധാരണ ആർത്തവ സമയത്ത് പനി ഉണ്ടാകാറില്ല. എന്നാൽ അപ്പൻഡിസൈറ്റിസ് ഉണ്ടെങ്കിൽ ഇടവിട്ടുള്ള പനിയും വിയർപ്പും ലക്ഷണമായി കാണാറുണ്ട്.
ചൂടുപിടിക്കുകയോ സാധാരണ വേദനസംഹാരികൾ കഴിക്കുകയോ ചെയ്താൽ ആർത്തവ വേദന കുറയും. എന്നാൽ അപ്പൻഡിസൈറ്റിസ് വേദനയ്ക്ക് ഇവകൊണ്ടും ആശ്വാസം ലഭിക്കില്ല.
നടക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, ഉറക്കെ ചിരിക്കുമ്പോഴോ വേദന കഠിനമാകുന്നുണ്ടെങ്കിൽ അത് അപ്പൻഡിസൈറ്റിസിന്റെ സൂചനയാകാം.
ആർത്തവ വേദനയ്ക്കൊപ്പം ചിലർക്ക് മലബന്ധം തോന്നാറുണ്ടെങ്കിലും, അപ്പൻഡിസൈറ്റിസിൽ ഛർദ്ദി, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ പ്രധാന ലക്ഷണങ്ങളാണ്.
ആർത്തവ വേദനയെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരു ഗുരുതര അവസ്ഥയാണ് ഓവേറിയൻ ടോർഷൻ. ഇത് അണ്ഡാശയത്തിലേക്കുള്ള രക്തയോട്ടം തടയുന്നതിനാൽ ഉടൻ ചികിത്സ തേടേണ്ടതുണ്ട്.
അപ്പൻഡിസൈറ്റിസ് ചികിത്സിച്ചില്ലെങ്കിൽ അത് പൊട്ടാനും അണുബാധ വയറ്റിലാകെ പടരാനും സാധ്യതയുണ്ട്. വേദനസംഹാരികൾ കഴിച്ച് ലക്ഷണങ്ങളെ മറച്ചുപിടിക്കുന്നത് ശസ്ത്രക്രിയ വൈകിപ്പിക്കാൻ മാത്രമേ സഹായിക്കൂ.