January 13 2026
SHIJI MK
Image Courtesy: Getty Images
സ്വന്തമായൊരു വീട് വേണമെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ മുഴുവന്‍ തുകയും കൊടുത്ത് അത് നേടിയെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ആളുകള്‍ ലോണ്‍ എടുക്കുന്നു.
പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 80 മുതല്‍ 90 ശതമാനം വരെയാണ് ബാങ്കുകള്‍ ഭവന വായ്പയായി നല്‍കുന്നത്. 20 മുതല്‍ 30 വര്‍ഷം വരെ ഇഎംഐകള്‍ സെറ്റ് ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കും.
വീട് പുതുക്കിപ്പണിയുക, പുതിയ വീട് വെക്കല്‍ തുടങ്ങി ഏതാവശ്യത്തിനും വായ്പ ലഭിക്കും. പ്രധാനമായും ഭവന വായ്പകള്‍ പലതരമാണുള്ളത്. അതില്‍ ഏതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് നോക്കാം.
വീട് വിപുലീകരിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ലോണ്‍ ആണ് ഹോം എക്‌സ്റ്റന്‍ഷന്‍ ലോണ്‍. പുതിയ വീടിനെ വലുതാക്കാന്‍ ആവശ്യമായ തുക ഇതുവഴി നിങ്ങള്‍ക്ക് നേടാം.
പഴയ വീട് വിറ്റ് പുതിയ വാങ്ങുകയാണെങ്കില്‍, സ്വാഭാവികമായും വില്‍പനയ്ക്ക് സമയമെടുക്കും. ഇവിടെ നിങ്ങളെ ബ്രിഡ്ജ് ഹോം ലോണ്‍ സഹായിക്കും. താത്കാലിക ധനസഹായമാണ് ലഭിക്കുക.
കുടുംബാംഗങ്ങളുമായി ചേര്‍ന്ന് സംയുക്ത വായ്പ എടുക്കുമ്പോള്‍ രണ്ട് ഭവന വായ്പകള്‍ സാധ്യമാണ്. നിങ്ങളുടെയും പങ്കാളിയുടെയും ക്രെഡിറ്റ് സ്‌കോറുകള്‍ സംയോജിപ്പിച്ച് വായ്പ ലഭിക്കും.
വായ്പ ലഭിക്കുന്നതിന് നിങ്ങളുടെ സിബില്‍ സ്‌കോറുകള്‍ പരിശോധിക്കും. സിബില്‍ സ്‌കോര്‍ 750ന് മുകളിലാണെങ്കില്‍ വേഗത്തില്‍ വായ്പകള്‍ ലഭിക്കുന്നതാണ്.
ഭവന വായ്പ അപേക്ഷയില്‍ നിങ്ങളുടെ ജോലി, മേല്‍വിലാസം എന്നിവ വേണം. അതോടൊപ്പം ആധാര്‍, പാന്‍, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകളും ബാങ്ക് ആവശ്യപ്പെട്ടേക്കാം.