January 19 2026
Aswathy Balachandran
Image Courtesy: Getty/PTI
ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ എന്നീ മുൻനിര കമ്പനികളിലെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ നടപ്പുസാമ്പത്തിക വർഷം ആദ്യ ഒൻപതുമാസത്തിൽ കുറവ് രേഖപ്പെടുത്തി.
അഞ്ച് കമ്പനികളിൽ ടിസിഎസിൽ മാത്രമാണ് ജീവനക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞത്. 25,816 പേരുടെ കുറവാണ് ടിസിഎസിൽ ഉണ്ടായത്.
ടിസിഎസ് ഒഴികെയുള്ള ഇൻഫോസിസ്, എച്ച്‌സിഎൽ, വിപ്രോ, ടെക് മഹീന്ദ്ര എന്നീ കമ്പനികൾ നേരിയ തോതിലാണെങ്കിലും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
കമ്പനികളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 12.4 ശതമാനം മുതൽ 14.2 ശതമാനം വരെയാണ്. വിപ്രോയിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് (14.2%) രേഖപ്പെടുത്തിയത്.
ഐടി മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തമായി തുടരുന്നു. ഇൻഫോസിസിൽ 39 ശതമാനവും ടിസിഎസിൽ 35.1 ശതമാനവുമാണ് സ്ത്രീ ജീവനക്കാർ.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ അഞ്ച് കമ്പനികളുടെയും മൊത്തം നിയമനങ്ങളിൽ 105 ശതമാനം വരെ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ജനറേറ്റീവ് എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരെ കണ്ടെത്താനാണ് കമ്പനികൾ ഇപ്പോൾ മുൻഗണന നൽകുന്നത്.