January 16 2026

SHIJI MK

Image Courtesy:  Facebook

ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?

വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കെഎസ്‌യു സംസ്ഥാന ഭാരവാഹിയായ ഫെനി നൈനാന്‍. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതാണ് കാരണം.

ഫെനി നൈനാന്‍

വിദേശത്ത് താമസിക്കുന്ന സ്ത്രീയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നതാണ് നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി.

രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

മൂന്നാം കേസ്

എന്നാല്‍ രാഹുലിനെ പിന്തുണച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും ഫെനി നൈനാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. കെഎസ്‌യുവിന് അവര്‍ സംഭാവന നല്‍കിയ കാര്യവും ഫെനി പറഞ്ഞിരുന്നു.

ഫെനിയുടെ പോസ്റ്റ്

രാഹുലിന്റെ ഉറ്റസുഹൃത്തായ ഫെനി പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവിട്ടിരുന്നു. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

പിന്നീട്

രാഹുലിനെ കാണണമെന്നും എംഎല്‍എ ഓഫീസില്‍ സ്വകാര്യത ലഭിക്കില്ലെന്നും എല്ലാം അവര്‍ പറഞ്ഞതായി ഫെനി ആരോപിക്കുന്നു. രാഹുലിന്റെ ഫ്‌ളാറ്റില്‍ വെച്ച് കാണാമെന്നും 3-4 മണിക്കൂര്‍ വേണമെന്നും അവര്‍ പറഞ്ഞു.

സ്വകാര്യത

ഫ്‌ളാറ്റില്‍ അസൗകര്യമാണെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവ് പോകണമെന്നും എംഎല്‍എ ബോര്‍ഡ് വെച്ച വണ്ടി വേണെന്നും അവരുടെ വണ്ടി മതിയെന്നുമെല്ലാം പറഞ്ഞതായി ഫെനി ആരോപിക്കുന്നുണ്ട്.

ഡ്രൈവ്

അതിജീവിതയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ ഫെനിക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുകയാണ്. പരാതിക്കാരുടെ ചാറ്റുകള്‍ പരസ്യപ്പെടുത്തിയതിനാണ് നടപടി.

പരാതി