January 08 2026
Aswathy Balachandran
Image Courtesy: PTI/ Getty
ചോക്ലേറ്റ് ദിവസവും കഴിച്ചാൽ വണ്ണം വെയ്ക്കുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. ഇത് ഒരു പരിധിവരെ ശരിയാണെങ്കിലും ഗുണങ്ങളും ഏറെയുണ്ട്.
ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ചോക്ലേറ്റ് സഹായിക്കുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
ഇതിലടങ്ങിയിരിക്കുന്ന 'ഫ്ലവനോളുകൾ' ഇൻസുലിൻ അളവിനെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗുണകരമാണ്.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുന്നതിലൂടെ ഭാരം കുറയ്ക്കാൻ വഴിയൊരുക്കുന്നു.
രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ സംരക്ഷിക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കുന്നു.
കൊക്കോയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങളും ഫ്ലവനോയ്ഡുകളും ശരീരത്തിലെ കോശങ്ങളുടെ സംരക്ഷണത്തിന് സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ്.
ഫോസ്‌ഫേറ്റ്, പ്രോട്ടീൻ, കാൽസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം സുഗമമാക്കാൻ ഇത് സഹായിക്കുന്നു.