Education News in Malayalam: വിദ്യാഭ്യാസം മലയാളം വാർത്തകൾ, Latest Education News, School Updates in Malayalam Online, വിദ്യാഭ്യാസം ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ

CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) വരാനിരിക്കുന്ന അക്കാദമിക് പരീക്ഷകൾക്കായുള്ള പ്രധാന നടപടികൾ ഉടൻ ആരംഭിക്കും. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികളും പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കലും വൈകാതെ ആരംഭിക്കുമെന്ന് ബോർഡ് അറിയിച്ചു. വിദ്യാർത്ഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയിൽ യാതൊരുവിധ തെറ്റുകളും ഉണ്ടാകാൻ പാടില്ലെന്നും ബോർഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഓരോ വിദ്യാർത്ഥിയും തിരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ സിബിഎസ്ഇ നൽകിയിട്ടുള്ള കോഡുകൾ അനുസരിച്ച് കൃത്യമായി രേഖപ്പെടുത്തണം. എൽഒസി (LOC) സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ഡാറ്റ തിരുത്താൻ അവസരം ലഭിക്കാത്തതിനാൽ അതീവ ശ്രദ്ധയോടെ വേണം നടപടിക്രമങ്ങൾ നടത്താനെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ബോർഡ് മുൻകൂട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ തീയതികളും എൽഒസി സമർപ്പിക്കേണ്ട അവസാന തീയതിയും ഉടൻ തന്നെ ബോർഡിന്റെ ഒഫീഷ്യൽ പോർട്ടൽ വഴി പ്രസിദ്ധീകരിക്കുന്നതാണ്.

ALSO READ: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ

സ്കൂളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഡാറ്റയിലെ ചെറിയൊരു പിശക് പോലും വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റിനെയും സർട്ടിഫിക്കറ്റിനെയും ബാധിക്കുമെന്നതിനാൽ എല്ലാ വിവരങ്ങളും മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്താനാണ് ബോർഡിന്റെ നിർദ്ദേശം. അഡ്മിഷൻ രജിസ്റ്ററിലെ വിവരങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന തരത്തിൽ വിദ്യാർത്ഥിയുടെ പേര്, ജനനത്തീയതി, ലിംഗഭേദം, കാറ്റഗറി (General/SC/ST/OBC), മാതാപിതാക്കളുടെ പേര് എന്നിവ ശരിയാണെന്ന് ഉറപ്പാക്കണം.

വിദ്യാർത്ഥി തെരഞ്ഞെടുത്തിരിക്കുന്ന സബ്ജക്ട് കോഡുകളും വിഷയങ്ങളും സിബിഎസ്ഇ നിഷ്കർഷിച്ചിട്ടുള്ള പഠനരീതി അനുസരിച്ച് മാത്രമായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. ബോർഡ് നിശ്ചയിച്ചിട്ടുള്ള അളവിലും വ്യക്തതയിലുമുള്ള വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഡിജിറ്റൽ ഒപ്പും തയ്യാറാക്കി വെക്കണം. സമർപ്പിച്ച ഡാറ്റയിൽ പിന്നീട് തിരുത്തലുകൾ വരുത്തുന്നത് പരീക്ഷാ നടപടികളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ ബോർഡിലേക്ക് അന്തിമമായി വിവരങ്ങൾ അയക്കുന്നതിന് മുൻപ് പ്രിൻസിപ്പൽമാരും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിവരങ്ങൾ വീണ്ടും പരിശോധിക്കണം.

സമീപകാല പരീക്ഷാ നടത്തിപ്പിനിടെ നേരിട്ട പല സാങ്കേതികവും പ്രവർത്തനപരവുമായ വെല്ലുവിളികളും അപാകതകളും വിജ്ഞാപത്തിൽ സിബിഎസ്ഇ എടുത്തുപറഞ്ഞിട്ടുണ്ട്. സ്കൂളുകളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാത്തതും പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നും ബോർഡ് വ്യക്തമാക്കി. വരുന്ന അക്കാദമിക് വർഷത്തിലെ പരീക്ഷാ നടത്തിപ്പിൽ ഇത്തരം വീഴ്ചകൾ യാതൊരു കാരണവശാലും ആവർത്തിക്കാൻ പാടില്ലെന്നും, ലംഘനങ്ങൾ ഉണ്ടായാൽ സ്കൂളുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

English Summary:

CBSE on Thursday informed the principals of all affiliated schools that the registration process for Classes 9 and 11, and the submission of the List of Candidates (LOC) for Classes 10 and 12 will begin soon.

SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിൽ വമ്പൻ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിൽ വിവിധ വെൽത്ത് മാനേജ്‌മെന്റ് തസ്തികകളിലായി ആകെ 207 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താൽപ്പര്യമുള്ളവരും യോ​ഗ്യരുമായ ഉദ്യോഗാർത്ഥികൾ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bank.sbi അല്ലെങ്കിൽ sbi.co.in/web/careers സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്.

സോണൽ ഹെഡ്, റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ - ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് മാനേജർ - ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ, വൈസ് പ്രസിഡന്റ് - വെൽത്ത്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - വെൽത്ത് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പ്രഖ്യാപിച്ചിട്ടുള്ള തസ്തികകളിൽ റെഗുലർ ഒഴിവുകളും മുൻവർഷങ്ങളിലെ നികത്തപ്പെടാത്ത ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടുന്നു. ഓരോ തസ്തികയ്ക്കും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

ALSO READ: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍

ബന്ധപ്പെട്ട മേഖലയിൽ ബാങ്ക് നിഷ്കർഷിക്കുന്ന പ്രവൃത്തിപരിചയം നിർബന്ധമാണ്. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധിയും ഇളവുകളും ഔദ്യോഗിക വിജ്ഞാപനത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ബാച്ചിലേഴ്സ് ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 23 മുതൽ 35 വയസ്സ് വരെയാണ്.

കരാർ കാലാവധിയും ശമ്പള വ്യവസ്ഥകളും

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ പ്രാരംഭ കരാർ കാലാവധി അഞ്ച് വർഷമായിരിക്കും. ബാങ്കിന്റെ നിബന്ധനകൾക്കും തീരുമാനങ്ങൾക്കും വിധേയമായി ഇത് നാല് വർഷത്തേക്ക് കൂടി നീട്ടി നൽകാൻ സാധ്യതയുണ്ട്. വിജ്ഞാപനത്തിലെ തസ്തികകൾക്ക് നിശ്ചിത വാർഷിക സിടിസി വേർതിരിച്ച് നൽകിയിട്ടില്ല. ഉദ്യോഗാർത്ഥിയുടെ പ്രവൃത്തിപരിചയം, നിലവിലെ ശമ്പളം, നിയമനം ലഭിക്കുന്ന സ്ഥലം എന്നിവ കണക്കിലെടുത്ത് ബാങ്കുമായി ചർച്ച ചെയ്ത് അന്തിമമാക്കാവുന്നതാണ്.

ജനറൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി, പട്ടികവർഗ, ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഭിമുഖ പ്രക്രിയയ്ക്കിടെ ഉദ്യോഗാർത്ഥിയുടെ നിലവിലെ വേതനത്തെക്കുറിച്ചും പ്രതിമാസ ശമ്പളത്തെക്കുറിച്ചും വിശദമായ ചർച്ച ഉണ്ടായിരിക്കും.

അഭിമുഖത്തിന് ആകെ 100 മാർക്കായിരിക്കും ഉണ്ടായിരിക്കുക. നിയമനത്തിനാവശ്യമായ മിനിമം യോഗ്യതാ മാർക്ക് ബാങ്ക് പ്രത്യേകം നിശ്ചയിക്കുന്നതായിരിക്കും. യോഗ്യതാ മാർക്ക് സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമവും ബാധകവും.

English Summary:

State Bank of India (SBI) is currently accepting applications for Specialist Cadre Officer posts to be recruited on a contractual basis. The bank will close the application window on September 25.

Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനൊരുങ്ങി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, അഞ്ച് തസ്തികകളിലേക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ യോഗം തീരുമാനിച്ചത്. വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അപ്‌ഗോള്‍സ്റ്ററര്‍) (കാറ്റഗറി നമ്പര്‍ 543/2025), പ്രോസിക്യൂഷന്‍ സര്‍വീസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 694/2025), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി (കാറ്റഗറി നമ്പര്‍ 874/2025) തുടങ്ങിയ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

തൃശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ (കോര്‍പ്പറേഷന്റെ ഇലക്ട്രിസ്റ്റി വിങ്) സബ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 770/2025), വിവിധ ജില്ലകളില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 562/2025), സഹകരണമേഖലയിലെ അപ്പെക്‌സ് സൊസൈറ്റികള്‍/മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസര്‍ (പാര്‍ട്ട് 1-ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2-മത്സ്യത്തൊഴിലാളികള്‍/മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍) (കാറ്റഗറി നമ്പര്‍ 754/2025, 755/2025) എന്നീ തസ്തികകളിലെ ചുരുക്കപ്പട്ടികയും പുറത്തുവിടും.

അഞ്ച് തസ്തികകളില്‍ സാധ്യതാപട്ടിക

ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 723/2025), പൊതുമരാമത്ത് വകുപ്പില്‍ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍) (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 222/2025), ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍) (കാറ്റഗറി നമ്പര്‍ 758/2025), വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 735/2025, 734/2025), വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (പട്ടികവര്‍ഗ വിഭാഗ വനിതകള്‍ മാത്രം) (കാറ്റഗറി നമ്പര്‍ 639/20250അംഗന്‍വാടി ക്വാട്ട) എന്നീ തസ്തികകളിലേക്കാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി യോഗത്തില്‍ തീരുമാനമായത്.

Also Read: Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി

വിവിധ തസ്തികകളില്‍ അഭിമുഖം

ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 24/2025) തസ്തികയിലേക്ക് സെപ്തംബര്‍ 16, 17 തീയതികളില്‍ ജില്ലയിലെ കമ്മീഷന്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. മില്‍മയില്‍ വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് 3 (പാര്‍ട്ട് 2-സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പര്‍ 500.2025-മുസ്ലീം) തസ്തികയിലേക്ക് സെപ്തംബര്‍ 16-നും ടെക്‌നിക്കല്‍ സൂപ്രണ്ട് (ഡെയറി) (പാര്‍ട്ട് 1-ജനറല്‍ വിഭാഗം) (കാറ്റഗറി നമ്പര്‍ 424/2024) തസ്തികയിലേക്ക് 16, 17, 18 തീയതികളിലും സീനിയര്‍ മാനേജര്‍ (എച്ച്ആര്‍ഡി) (പാര്‍ട്ട് 1-ജനറല്‍ വിഭാഗം) (കാറ്റഗറി നമ്പര്‍ 464/2024) തസ്തികയിലേക്ക് 16-നും രാവിലെ എട്ടിന് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.

English Summary

The Kerala Public Service Commission (PSC) has decided to publish shortlists for six posts and probability lists for five posts. The shortlists include positions such as Junior Instructor, Assistant Public Prosecutor Grade 2, and Assistant Professor in Pediatric Gastroenterology. They also cover Sub Engineer in Thrissur, Librarian Grade 4 & Cultural Assistant, and Project Officer in Apex Societies/Matsyafed. Additionally, probability lists will be released for posts like Catalog Assistant, 3rd Grade Overseer, Draftsman Grade 2, Operator, and ICDS Supervisor.

Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി നടത്തിയ ബിരുദ പ്രാഥമിക പരീക്ഷയുടെ ഫലം പുറത്ത്. ഒട്ടുമിക്ക തസ്തികകളുടെയും ഫലം കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റിന്റ് (എസ്ബിസിഐഡി), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, അസിസ്റ്റന്റ് ജയിലര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ്, വിവിധ സ്ഥാപനങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, ജൂനിയര്‍ കാഷ്യര്‍, അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ ചില തസ്തികകളുടെ കട്ട് ഓഫും, ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ച ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും പരിശോധിക്കാം.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്

42.1735 ആണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ കട്ടോഫ്. 56,952 ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി.

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്‌

43.2522 ആണ് കട്ടോഫ്. 38,378 ഉദ്യോഗാര്‍ത്ഥികളാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്‌ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

അസിസ്റ്റന്റ് ജയിലര്‍/സൂപ്രണ്ട് സബ് ജയില്‍/സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍ തുടങ്ങിയവ

33.0777 മാത്രമാണ് ഈ തസ്തികയിലെ കട്ടോഫ്. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയതാകട്ടെ 21,041 ഉദ്യോഗാര്‍ത്ഥികളും.

സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്‌

സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പ്രിലിംസിന്റെ കട്ടോഫ് 43.2522 ആണ്. 35,489 പേര്‍ ഷോര്‍ട്ട് ലിസ്റ്റിലുണ്ട്‌.

Also Read: PSC Exam: പിഎസ്‌സി പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട വര്‍ഷങ്ങളും സംഭവങ്ങളും

ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)

വെറും 29.9286 മാര്‍ക്കാണ് ഈ തസ്തികയിലെ കട്ടോഫ്. 22,937 പേര്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി.

നാഷണല്‍ സേവിങ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍

37.2794 ആണ് നാഷണല്‍ സേവിങ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയുടെ കട്ടോഫ്. 33,123 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാന പരീക്ഷയെഴുതാം.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)

39.9047 മാര്‍ക്കോ അതില്‍ കൂടുതലോ നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി. 28,156 ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റിലുണ്ട്.

ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്/ഡിപ്പോ അസിസ്റ്റന്റ്‌

കെഎസ്ആര്‍ടിസി, കെഎല്‍എസ്ഡിബി തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്/ഡിപ്പോ അസിസ്റ്റന്റ്‌ തസ്തികയില്‍ 40.1327 ആണ് കട്ടോഫ്. 62,919 പേര്‍ യോഗ്യത നേടി.

ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്‌

കെഎസ്എഫ്ഇ, കെഎസ്ഇബി, കെല്‍ട്രോണ്‍ തുടങ്ങി വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്‌ തസ്തികയില്‍ 41.1531 ആണ് കട്ടോഫ്. 59,707 ഉദ്യോഗാര്‍ത്ഥികള്‍ വിജയിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്‌

സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് തസ്തികയില്‍ 35.9466 ആണ് കട്ടോഫ്. വിജയിച്ചത് 33,424 പേര്‍.

English Summary

The Kerala Public Service Commission (KPSC) has declared the Degree Level Preliminary Examination results on its official website. Candidates can check their status and cut-off marks for various posts online. Key posts include University Assistant, Sub Inspector, Excise Inspector, and Junior Assistant. Tens of thousands of candidates qualified for the upcoming main examinations across these categories.

Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2027-28 അധ്യയന വർഷത്തെ ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് (LEST) മുഖേനയാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൂർണ്ണമായും സൗജന്യമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ navodaya.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

അതത് ജവഹർ നവോദയ വിദ്യാലയങ്ങളിൽ ലഭ്യമായ ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമേ സെലക്ഷൻ ടെസ്റ്റ് നടത്തുകയുള്ളൂ. നിലവിൽ 2026-27 അധ്യയന വർഷത്തിൽ അംഗീകൃത സ്കൂളുകളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ പ്രവേശനത്തിന് 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത്.

ALSO READ: എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം

നവോദയ വിദ്യാലയങ്ങളിലേക്ക് 2027-28 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് പ്രവേശനത്തിനായുള്ള ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് 2027 ഏപ്രിൽ 10 ശനിയാഴ്ച നടക്കും. വിദ്യാർത്ഥികൾ അപേക്ഷിച്ച അതത് ജില്ലകളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലോ അല്ലെങ്കിൽ നവോദയ വിദ്യാലയ സമിതി (NVS) പ്രത്യേകം അനുവദിക്കുന്ന മറ്റ് കേന്ദ്രങ്ങളിലോ വെച്ചായിരിക്കും പരീക്ഷ നടക്കുക. ഒബ്‌ജക്ടീവ് ടൈപ്പായിരിക്കും പരീക്ഷ. നവോദയ വിദ്യാലയങ്ങളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ ഈ രേഖകളും വിവരങ്ങളും തയ്യാറാക്കി വെക്കേണ്ടതുണ്ട്.

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

ഉദ്യോഗാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ

ഉദ്യോഗാർത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്

വിലാസം, സംസ്ഥാനം, താമസമെടുക്കുന്നതും പഠിക്കുന്നതുമായ ജില്ല

ആധാർ നമ്പർ / APAAR ID

8-ാം ക്ലാസിലെ പഠന വിവരങ്ങൾ

യോ​ഗ്യതയും മറ്റ് വിവരങ്ങളും

വിദ്യാർത്ഥികൾ 2012 മേയ് 1-നും 2014 ജൂലൈ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. വിദ്യാർത്ഥി പഠിക്കുന്നതും താമസിക്കുന്നതും നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന അതേ ജില്ലയിലായിരിക്കണം. 11-ാം ക്ലാസ് പ്രവേശനത്തിന്, അപേക്ഷകർ നിലവിൽ (2026-27 അധ്യയന വർഷത്തിൽ) സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്കൂളുകളിൽ പത്താം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. 2010 ജൂൺ 1-നും 2012 ജൂലൈ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. ജില്ലാ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി വിദ്യാർത്ഥിയുടെ താമസസ്ഥലവും പത്താം ക്ലാസ് പഠിക്കുന്ന സ്കൂളും ഒരേ ജില്ലയിലായിരിക്കണം.

English Summary:

Navodaya Vidyalaya Samiti (NVS) has opened the registration window for the Lateral Entry Selection Test for admission to Classes 9 and 11 at Jawahar Navodaya Vidyalayas. The last date to submit applications is September 30. Eligible candidates can apply through the official NVS website, navodaya.gov.in.

SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
വിദ്യാര്‍ഥികള്‍ക്കായി എസ്ബിഐ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന 'എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്‌കോളര്‍ഷിപ്പ് 2026' -ലേക്ക് അപേക്ഷ ക്ഷണിച്ചു. 9-ാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വിദേശത്ത് ഉന്നതപഠനം നടത്തുന്നവർക്കും വരെ ഈ പദ്ധതിയിലൂടെ വലിയ തുക സാമ്പത്തിക സഹായമായി ലഭിക്കും.

സെപ്റ്റംബര്‍ 19 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 15,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള ധനസഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ (CSR) വിഭാഗമായ എസ്ബിഐ ഫൗണ്ടേഷന്‍ ആണ് ഈ സ്‌കീമിന് പിന്നില്‍.

ധനസഹായ തുക

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ (Class 9-12): പ്രതിവര്‍ഷം 15,000 വരെ.

ബിരുദം (UG): പ്രതിവര്‍ഷം 75,000 വരെ.

ബിരുദാനന്തര ബിരുദം (PG): പ്രതിവര്‍ഷം 1,50,000 വരെ.

എം.ബി.ബി.എസ് & ഐ.ഐ.ടി (IIT): പ്രതിവര്‍ഷം 2,00,000 വരെ.

ഐ.ഐ.എം (IIM): പ്രതിവര്‍ഷം 5,00,000 വരെ.

വിദേശ പഠനം (Overseas): പ്രതിവര്‍ഷം 15,00,000 വരെ.

ALSO READ: പത്തനംതിട്ട കോടതിയില്‍ അവസരം; കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാകാം

യോഗ്യത

9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഐ.ഐ.ടി, ഐ.ഐ.എം, വിദേശത്ത് ഉന്നതപഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75% മാര്‍ക്കോ, 7.5 CGPA യോ ലഭിച്ചവർക്ക്

SC/ ST വിഭാഗക്കാര്‍ക്ക് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.3 CGPA മതി. ഭിന്നശേഷിക്കാര്‍ക്ക് 60% മാര്‍ക്ക്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം.

ബിരുദ- ബിരുദാനന്തര പഠനം നടത്തുന്നവരുടെ വരുമാന പരിധി 6 ലക്ഷത്തില്‍ താഴെയായിരിക്കണം.

ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ NIRF റാങ്കിങ്ങില്‍ ടോപ്പ് 300-ല്‍ ഉള്‍പ്പെട്ടതോ, NAAC 'A' ഗ്രേഡോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലോ പഠിക്കുന്നവരായിരിക്കണം.

എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ AIIMS അല്ലെങ്കില്‍ NIRF ടോപ്പ് 50 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

sbiashascholarship.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി അക്കൗണ്ട് ഉണ്ടാക്കി, യോഗ്യമായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത- വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ സമർപ്പിക്കണം. 50% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും, 50% സീറ്റുകള്‍ SC/ ST/ PwBD വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. മാര്‍ക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ശേഷം ഫോണ്‍ വഴിയുള്ള അഭിമുഖവും, രേഖകളുടെ പരിശോധനയും നടത്തിയാകും തിരഞ്ഞെടുക്കുന്നത്.

മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ എസ്ബിഐ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, പ്രവേശന രേഖ, ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, നിലവിലെ വര്‍ഷത്തെ ഫീസ് രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും, ജാതി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, NEET, JEE, CAT, GRE, GMAT സ്‌കോര്‍ കാര്‍ഡ് (ബാധകമായ കോഴ്സുകള്‍ക്ക്) തുടങ്ങിയ രേഖകളാണ് ആവശ്യം.

English Summary:

SBI Platinum Jubilee Asha Scholarship 2026, offered by SBI Foundation for meritorious students from economically weaker families, is open for applications until September 19, 2026. Students from Class 9 to 12, undergraduate and postgraduate courses, MBBS, IITs, IIMs and overseas higher education can apply

Pilots Salary: 3.5 കോടി വരെ, പൈലറ്റിന് ഇത്രയും ശമ്പളം കൊടുക്കുന്ന ഒരേ ഒരു വിമാനക്കമ്പനി
ഇന്ത്യയിലെ ഒരു പൈലറ്റിന് ശരാശരി മാർക്കറ്റിൽ ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാമോ? തുടക്കകാർക്ക് അല്ലെങ്കിൽ ട്രെയിനി ആയി പ്രൊഫഷൻ തുടങ്ങുന്നയാൾക്ക് ഏകദേശം 60000 രൂപ മുതൽ 1.5 ലക്ഷം വരെയാണ് ശരാശരി ശമ്പളം എന്ന് പറയുന്നത്. ഇത് എക്സീപിരിയൻസിന് അനുസരിച്ച് കൂടിക്കൊണ്ടിരിക്കും. ഇത്തരത്തിൽ 15 ലക്ഷം വരെയും ഇൻ്റർ നാഷണൽ പൈലറ്റുമാർക്ക് രാജ്യത്തെ വിമാനക്കമ്പനികൾ പ്രതിമാസം നൽകുന്നുണ്ട്.  എന്നാൽ ഇതിൽ നിന്നൊക്കെയും വ്യത്യസ്തമായി കോടിക്കണക്കിന് രൂപ ശമ്പളം നൽകുന്നൊരു വിമാനക്കമ്പനിയുണ്ട് ലോകത്ത് അവരെ പറ്റിയാണ് പരിശോധിക്കുന്നത്.

യുകെയിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായ ബ്രിട്ടീഷ് എയർവെയ്സ് തങ്ങളുട ജീവനക്കാർക്ക് നൽകുന്നത്.അടിസ്ഥാന ശമ്പളമായി പ്രതിവർഷം £78,000 മുതൽ £115,000 വരെ ബ്രിട്ടീഷ് പൗണ്ടാണ്‌. അതായത് ഇന്ത്യൻ രൂപയിൽ നോക്കിയാൽ ഏകദേശം 99.8 ലക്ഷം മുതൽ 1.46 കോടി രൂപ വരെ. ഫ്ലൈയിംഗ് അലവൻസുകൾ, സെക്ടർ പേയ്‌മെന്റുകൾ, ഇന്റർനാഷണൽ ലേഓവർ അലവൻസുകൾ, ഓവർടൈം എന്നിവ ചേർത്തുകഴിഞ്ഞാൽ, മൊത്തം വാർഷിക നഷ്ടപരിഹാരം £105,000 മുതൽ £155,000 വരെ (ഏകദേശം 1.34 കോടി മുതൽ 1.97 കോടി രൂപ വരെ) ഉയരും.

ഫസ്റ്റ് ഓഫീസർമാരുടെ ശമ്പളം

സീനിയോറിറ്റിയും ഫ്ലീറ്റ് അസൈൻമെന്റും അനുസരിച്ച് ഫസ്റ്റ് ഓഫീസർമാരുടെ അടിസ്ഥാന ശമ്പളം ഏകദേശം 51.2 ലക്ഷം മുതൽ 1.54 കോടി രൂപ വരെ ആയി കണക്കാക്കുന്നു. ദീർഘദൂര ഫസ്റ്റ് ഓഫീസർമാർക്ക് അടിസ്ഥാന ശമ്പളമായി £85,000 നും £120,000 നും ഇടയിൽ വരുമാനം ലഭിക്കുമെന്ന് പ്ലാറ്റ്‌ഫോം കണക്കാക്കുന്നു, അതേസമയം മൊത്തം വാർഷിക വരുമാനം £100,000 മുതൽ £135,000 വരെ (ഏകദേശം 1.28 കോടി മുതൽ 1.73 കോടി രൂപ വരെ) എത്താം.

Also Read: ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി

ക്യാപ്റ്റൻ്റെ ശമ്പളം

ഒരു സാധാരണ പൈലറ്റ്, ക്യാപ്റ്റനായി സ്ഥാനകയറ്റം ലഭിക്കുന്നതോടെ ശമ്പളം ഗണ്യമായി വർദ്ധിക്കും. ബ്രിട്ടീഷ് എയർവേയ്‌സ് ക്യാപ്റ്റൻമാർക്ക് പ്രതിവർഷം ഏകദേശം 1.86 കോടി മുതൽ 2.62 കോടി രൂപ വരെ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അലവൻസുകൾ, പ്രൊഡക്ടിവിറ്റി, ഓവർടൈം, അധിക ഡ്യൂട്ടി എന്നിവ ഉൾപ്പെടെ, മൊത്തം വാർഷിക വരുമാനം ഏകദേശം 2.43 കോടി മുതൽ 3.52 കോടി രൂപ വരെ ഉയരും. എയർമാപ്പർ വെബ്സൈറ്റിൽ ബ്രിട്ടീഷ് എയർലൈൻസ് ക്യാപ്റ്റൻ്റെ അടിസ്ഥാന ശമ്പളം ഏകദേശം 1.28 കോടി മുതൽ 2.14 കോടി രൂപ വരെ) ആയി കണക്കാക്കുന്നു. പരിചയസമ്പന്നരായ ദീർഘദൂര ക്യാപ്റ്റൻമാരുടെ മൊത്തം വരുമാനം ഏകദേശം 2.18 കോടി മുതൽ 2.56 കോടി രൂപ വരെയാകും. എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രധാനപ്പെട്ട കാര്യം ബ്രിട്ടീഷ് എയർലൈൻസ് ഒരിക്കലും തങ്ങളുടെ പൈലറ്റിൻ്റെ വരുമാനം അടിസ്ഥാന ശമ്പളത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, പറക്കൽ മണിക്കൂർ പേയ്‌മെന്റുകൾ, മേഖലാധിഷ്ഠിത നഷ്ടപരിഹാരം, ലേഓവർ അലവൻസുകൾ, ഓവർടൈം, അധിക ഉത്തരവാദിത്തങ്ങൾക്കുള്ള പേയ്‌മെന്റുകൾ എന്നിവയും ഇവരുടെ ഗ്രോസ് സാലറിയിൽ ഉൾപ്പെടുത്താറുണ്ട്.

PSC Exam: പിഎസ്‌സി പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട വര്‍ഷങ്ങളും സംഭവങ്ങളും
പിഎസ്‌സി പരീക്ഷകളില്‍ ചരിത്രം, കേരള ചരിത്രം, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ഭരണഘടന, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ വര്‍ഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ പതിവായി വരാറുണ്ട്. വിവിധ സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ കൃത്യമായി ഓര്‍ത്തുവെക്കുന്നത് പരീക്ഷയിലെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. പിഎസ്‌സി തയാറെടുപ്പിനായി പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രധാന വര്‍ഷങ്ങള്‍ ഇതാ.

ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന വര്‍ഷങ്ങള്‍

1757 - പ്ലാസി യുദ്ധം

1764 - ബക്‌സര്‍ യുദ്ധം

1857 - ഒന്നാം സ്വാതന്ത്ര്യസമരം

1885 - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണം

1905 - ബംഗാള്‍ വിഭജനം

1906 - മുസ്ലിം ലീഗ് രൂപീകരണം

1911 - ബംഗാള്‍ വിഭജനം റദ്ദാക്കി

1915 - മഹാത്മാഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി

1919 - ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

1920 - നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു

1930 - ഉപ്പുസത്യാഗ്രഹം

1931 - ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി

1932 - പൂനാ ഉടമ്പടി

1942 - ക്വിറ്റ് ഇന്ത്യാ സമരം

1947 - ഇന്ത്യക്ക് സ്വാതന്ത്ര്യം

1950 - ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നു

കേരള ചരിത്രത്തിലെ പ്രധാന വര്‍ഷങ്ങള്‍

1888 - ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി

1903 - എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചു

1907 - അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലന സംഘം രൂപീകരിച്ചു

1924 - വൈക്കം സത്യാഗ്രഹം ആരംഭിച്ചു

1931 - ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചു

1936 - ക്ഷേത്രപ്രവേശന വിളംബരം

1946 - പുന്നപ്ര-വയലാര്‍ സമരം

1956 - കേരള സംസ്ഥാനം രൂപീകരിച്ചു

1957 - കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തി

Also Read: Current Affairs: PSC-ക്ക് പഠിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട പ്രധാന സംഭവങ്ങളിതാ, വേഗം പഠിച്ചോളൂ

ഭരണഘടനയുമായി ബന്ധപ്പെട്ട പ്രധാന വര്‍ഷങ്ങള്‍

1946 - ഭരണഘടനാ നിര്‍മ്മാണ സഭ രൂപീകരണ നടപടികള്‍ ആരംഭിച്ചു

1947 - ഭരണഘടനാ നിര്‍മ്മാണ സഭ സ്വതന്ത്ര ഇന്ത്യയുടെ നിയമനിര്‍മാണ സഭയായി

1949 - ഭരണഘടന അംഗീകരിച്ചു

1950 - ഭരണഘടന പ്രാബല്യത്തില്‍ വന്നു; ഇന്ത്യ റിപ്പബ്ലിക്കായി

1951 - ആദ്യ ഭരണഘടനാ ഭേദഗതി

1952 - ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്

വര്‍ഷങ്ങള്‍ വെറുതെ മനഃപാഠമാക്കുന്നതിന് പകരം സംഭവങ്ങളുമായി ബന്ധിപ്പിച്ച് പഠിക്കുന്നതാണ് കൂടുതല്‍ എളുപ്പം. ഉദാഹരണത്തിന് 1924 വൈക്കം സത്യാഗ്രഹം, 1936 ക്ഷേത്രപ്രവേശന വിളംബരം, 1956 കേരള രൂപീകരണം, 1957 ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്ന രീതിയില്‍ ഒരു ടൈംലൈന്‍ തയാറാക്കാവുന്നതാണ്. പരീക്ഷകളില്‍ ഈ വര്‍ഷങ്ങള്‍ക്കെല്ലാം വലിയ പ്രാധാന്യമുണ്ടെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഇവയെല്ലാം പ്രാധാന്യത്തിന് അനുസരിച്ച് പരീക്ഷകളില്‍ ചോദിച്ചേക്കും.

English Summary

Knowing important years can make Kerala PSC history preparation easier. Here are key dates and historical events every PSC aspirant should revise.

KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെയും, സ്വാശ്രയ കോളേജുകളിലെയും ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 'കണ്‍ഫേം' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണത്തിനും, ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള അവസരം സെപ്തംബര്‍ 11-ന് രാവിലെ 10 വരെ ലഭ്യമാകും.

http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഒന്നാം ഘട്ടത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളും, ഓപ്ഷന്‍ നല്‍കിയിട്ടും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം.

അലോട്ട്‌മെന്റ് ഷെഡ്യൂള്‍ പരിശോധിക്കാം

സെപ്തംബര്‍ 7: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഓപ്ഷന്‍ പുനക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദു ചെയ്യല്‍ എന്നിവയ്ക്ക് വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാകുന്നു

സെപ്തംബര്‍ 11-ന് രാവിലെ 10 മണി: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഓപ്ഷന്‍ ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം അവസാനിക്കുന്നു

സെപ്തംബര്‍ 11: രണ്ടാംഘട്ട അലോട്ട്‌മെന്റ് (താത്കാലികം) പ്രസിദ്ധീകരിക്കുന്നു

സെപ്തംബര്‍ 12: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നു

സെപ്തംബര്‍ 14 മുതല്‍ സെപ്തംബര്‍ 18-ന് വൈകുന്നേരം നാലു മണി വരെ; അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് കോളേജുകളില്‍ അഡ്മിഷന്‍ നേടാനുള്ള സമയം

സെപ്തംബര്‍ 18-ന് വൈകുന്നേരം അഞ്ച് മണി: അഡ്മിഷന്‍ നേടിയവരുടെ വിവരങ്ങള്‍ കോളേജ് അധികൃതര്‍ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്‌മെന്റ് സിസ്റ്റ് വഴി സമര്‍പ്പിക്കേണ്ട സമയം അവസാനിക്കുന്നു

Also Read: Kerala PSC: മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതിയെത്തി; അറിയിപ്പുമായി പിഎസ്‌സി

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കില്‍ എംബിബിഎസ്, ബിഡിഎസ് വിഭാഗങ്ങളിലുള്ള ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. ഇത്തരം വിദ്യാര്‍ത്ഥികളെ ഭാവിയിലുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ല. രണ്ടാം ഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കിലും ഒന്നാം ഘട്ട അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും.

ആദ്യ ഘട്ട അലോട്ട്‌മെന്റിലൂടെ ഏതെങ്കിലും മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് പ്രസ്തുത സീറ്റില്‍ താത്പര്യമില്ലെങ്കില്‍ സെപ്തംബര്‍ 10-ന് വൈകുന്നേരം അഞ്ച് മണിക്കകം വിടുതല്‍ നേടാം. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികലെ തുടര്‍ന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്ക് ഈ അവസരത്തില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. കേരളീയന്‍, കേരളീയേതരന്‍ 1 വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ മാത്രമേ കേരളീയതേരന്‍ 2 വിഭാഗത്തെ എന്‍ആര്‍ഐ ക്വാട്ടയിലേക്ക് പരിഗണിക്കൂ.

English Summary

The second phase of KEAM 2026 MBBS and BDS allotments has officially begun. Candidates must complete online option confirmation on the website by September 11 at 10 AM. The final second-round allotment list will be published on September 12. Allotted candidates must join their assigned colleges between September 14 and September 18.

Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?
വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. രാജ്യത്തെ 1,000 മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലീഡ് ഐഎഎസ് അക്കാഡമിയുമായി സഹകരിച്ചാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക പരിമിതികള്‍ കാരണം സിവില്‍ സര്‍വീസ് പരിശീലനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്‌കോളര്‍ഷിപ്പിന്റെ പ്രവര്‍ത്തനം

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനം മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് മെന്ററിങ്, സ്‌കില്‍ അധിഷ്ഠിത പഠനം, വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി, ക്രിട്ടിക്കല്‍ തിങ്കിങ്, ലീഡര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും. ഓരോ വിദ്യാര്‍ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാക്കള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലീഡ് അക്കാഡമി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,000 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലൂടെ അവസരം ലഭിക്കുക. അതേസമയം, സഞ്ജു സാംസണിന്റെ സ്വദേശമായ വിഴിഞ്ഞവും സമീപ തീരദേശ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

എങ്ങനെ അപേക്ഷിക്കാം?

നിലവില്‍ ലഭ്യമായ ഔദ്യോഗിക വിവരങ്ങളില്‍ അപേക്ഷ ലിങ്ക്, അപേക്ഷ ആരംഭിക്കുന്ന തീയതി, അവസാന തീയതി, കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ സമൂഹമാധ്യമങ്ങളിലോ മറ്റ് വെബ്‌സൈറ്റുകളിലോ പ്രചരിക്കുന്ന അനൗദ്യോഗിക ലിങ്കുകള്‍ വഴി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം.

Also Read: Sanju Samson: സഞ്ജുവിനെ ഏകദിന ലോകകപ്പിന് പരിഗണിക്കേണ്ടതില്ല, സ്ഥിരതയില്ല; മുന്‍ താരം

സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക അപേക്ഷാ നടപടിക്രമം സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ അല്ലെങ്കില്‍ ലീഡ് ഐഎഎസ് അക്കാഡമി പുറത്തുവിടുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ഔദ്യോഗിക അറിയിപ്പ് വന്നാല്‍ അപേക്ഷ ലിങ്ക്, യോഗ്യത, ആവശ്യമായ രേഖകള്‍, തിരഞ്ഞെടുപ്പ് രീതി, അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകും. സഞ്ജു സാംസണ്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള്‍ പരിശോധിക്കാം.

ക്രിക്കറ്റ് മാത്രമല്ല

ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ സഞ്ജു സാംസണ്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലേക്കും തന്റെ പിന്തുണ വിപുലീകരിക്കുകയാണ്. 1,000 വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി പരിശീലനത്തിനുള്ള അവസരം ഒരുക്കുന്ന ഈ പദ്ധതി, രാജ്യത്തെ നിരവധി യുവാക്കള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

English Summary

Sanju Samson has announced a scholarship initiative for 1000 students. The programme aims to support students with coaching and educational opportunities. Check the eligibility and application details.

Court Recruitment 2026: പത്തനംതിട്ട കോടതിയില്‍ അവസരം; കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാകാം
പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 23,360 രൂപയാണ് പ്രതിമാസ വേതനം. ഒരു ഒഴിവാണുള്ളത്. കരാര്‍ നിയമനം തുടര്‍ച്ചയായ 179 ദിവസത്തെ കാലയളവിലേക്ക് മാത്രമായിരിക്കും. നിയമനം കേരള നീതിന്യായ വകുപ്പില്‍ നിന്ന് സമാന തസ്തികകളില്‍ നിന്നോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ചവരില്‍ നിന്നു മാത്രമായിരിക്കും.

പ്രായപരിധി പരമാവധി 62 വയസ് തികയാന്‍ പാടില്ല. 62 വയസ് പൂര്‍ത്തിയാകുന്നമുറയ്ക്ക് വിടുതല്‍ ചെയ്യും. നിയമനം ലഭിക്കുന്നയാള്‍ ജില്ലാ ജഡ്ജി മുമ്പാകെ നിശ്ചിത മാതൃകയില്‍ കരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കണം.

അപേക്ഷകര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ ഇവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം സ്വന്തം ഫോട്ടോ പതിച്ച് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി നേരിട്ടോ/തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ ഒമ്പതിനോ, അതിന് മുമ്പായോ ജില്ലാ കോടതി ഓഫീസില്‍ ലഭിക്കണം.

Also Read: SBI SO Recruitment: എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം

ഹൈക്കോടതിയില്‍ അവസരം

കേരള ഹൈക്കോടതിയിലെ ഒഴിവുള്ള ഗാർഡനർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലായ hckrecruitment.keralacourts.in വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ. മറ്റ് മാർഗ്ഗങ്ങളിലൂടെയുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

5 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 - 52,600 എന്ന ശമ്പള സ്കെയിലിലായിരിക്കും നിയമനം. അപേക്ഷകർ 02/01/1986 നും 01/01/2008 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. എസ്എസ്എൽസി അല്ലെങ്കിൽ തതുല്യ യോഗ്യത, ഡിപ്ലോമ ഇൻ ഗാർഡനിങ് അല്ലെങ്കിൽ നേഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ വിഎച്ച്എസ്ഇ അഗ്രികൾച്ചർ - പ്ലാന്റ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ വിഎച്ച്എസ്ഇ അഗ്രികൾച്ചർ എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകൾ.

ഇതോടൊപ്പം ഉദ്യോഗാർത്ഥിക്ക് നല്ല കായികക്ഷമതയും ഉണ്ടായിരിക്കണം. ഹോർട്ടികൾച്ചർ, ഫാം ജോലി എന്നിവയിൽ പരിചയസമ്പത്തുള്ളവർക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതാണ്. അപേക്ഷാ ഫീസ് 600 രൂപയാണ്.

അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ hckrecruitment.keralacourts.in എന്ന വെബ്‌സൈറ്റിലെ 'One Time Registration Login' എന്ന ലിങ്ക് ഉപയോഗിച്ച് 'ഒറ്റത്തവണ രജിസ്ട്രേഷൻ' പൂർത്തിയാക്കേണ്ടതുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിലെ 'How to apply' എന്ന ലിങ്കിൽ ലഭ്യമാണ്.

English Summary

The Pathanamthitta Special Fast Track POCSO Court invites applications for one Computer Assistant/LD Typist post on a 179-day contract. The position offers a monthly salary of ₹23,360 for retired Kerala Judicial Department employees under 62 years of age. Selected candidates must sign an official agreement with the District Judge before joining. Eligible applicants must submit their application with required documents by September 9.

Kerala PSC: മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതിയെത്തി; അറിയിപ്പുമായി പിഎസ്‌സി
മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി. പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 561/2025, 595/2025.എസ്‌സിസിസി, 596/2025-എസ്‌ഐയുസി നാടാര്‍) തസ്തികയുടെ ഓഗസ്ത് 19-ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 19-ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ മാസത്തെ പരീക്ഷാ കലണ്ടറില്‍ ലഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. അതേസമയം, ഭൂജല വകുപ്പില്‍ ജൂനിയര്‍ ജിയോഫിസിസ്റ്റ് (കാറ്റഗറി നമ്പര്‍ 468/2024) തസ്തികയിലേക്ക് സെപ്തംബര്‍ 9, 10 തീയതികളില്‍ കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.

അഭിമുഖവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2546440 എന്ന നമ്പറില്‍ ജിആര്‍ 8 വിഭാഗവുമായി ബന്ധപ്പെടണം. വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 167/.2025-ഹിന്ദു നാടാര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 589/2025-എസ്‌ഐയുസി നാടാര്‍, പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നമ്പര്‍ 607/.2025-മുസ്ലീം) തസ്തികകളിലേക്ക് സെപ്തംബര്‍ 10-ന് പിഎസ്‌സിയുടെ വയനാട് ജില്ലാ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.

കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കാറ്റഗറി നമ്പര്‍ 587/2025-മുസ്ലീം) തസ്തികയിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 11-നും ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മാധ്യമം (കാറ്റഗറി നമ്പര്‍ 24/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബര്‍ 9, 10, 11 തീയതികളിലും കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.

Also Read: Kerala PSC: സംസ്ഥാനതലത്തില്‍ മൂന്നെണ്ണം; ആകെ 21 തസ്തികകള്‍; സെപ്തംബറില്‍ അയക്കാവുന്ന പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍

പ്രമാണപരിശോധന

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ബോട്ടണി (കാറ്റഗറി നമ്പര്‍ 716/2025) തസ്തികയിലേക്ക് സെപ്തംബര്‍ എട്ടിന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് പ്രമാണ പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2546439 എന്ന നമ്പറില്‍ ജിആര്‍ 5 വിഭാഗവുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശവും, എസ്എംഎസും നല്‍കിയിട്ടുണ്ട്.

ഒഎംആര്‍ പരീക്ഷ

വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 629/2025) തസ്തികയിലേക്ക് സെപ്തംബര്‍ 12-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.20 വരെ ഒഎംആര്‍ പരീക്ഷ നടത്തും. വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 706/2025) തസ്തികയിലേക്ക് സെപ്തംബര്‍ 16-ന് രാവിലെ ഏഴ് മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

English Summary

The Kerala Public Service Commission (PSC) has rescheduled the postponed Online Exam for Sewing Teacher (High School) to November 19. Interviews for various posts across districts, including Junior Geophysicist, Health Inspector, and High School Teachers, will take place between September 9 and 11. Document verification for the School Teacher (Junior) Botany post is scheduled for September 8 at the PSC Headquarters. Additionally, OMR exams for Treatment Organizer Grade 2 and Water Authority Assistant Engineer will be held on September 12 and 16, respectively.

Current Affairs: PSC-ക്ക് പഠിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട പ്രധാന സംഭവങ്ങളിതാ, വേഗം പഠിച്ചോളൂ
മത്സരപരീക്ഷകളില്‍ എപ്പോഴും കറന്റ് അഫയേഴ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ പഠച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും വളരെ പ്രധാനമാണ്. കഴിഞ്ഞേയറെ വര്‍ഷങ്ങളായി മത്സരപരീക്ഷകള്‍ക്കായി തയാറെടുപ്പുകള്‍ നടത്തുന്നയാളാണ് നിങ്ങളെങ്കില്‍ ഈ ലേഖനം തീര്‍ച്ചയായും സഹായിക്കും. പ്രധാന സംഭവങ്ങളും അതുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ളതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്, വേഗത്തില്‍ പഠിച്ചോളൂ.

സ്വര്‍ണവിലയുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് ശരി?

A. സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ മാറ്റം മാത്രം അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ സ്വര്‍ണവിപണി നിയന്ത്രിക്കുന്നത്

B. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഡോളറിന്റെ നീക്കങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്

C. ഇന്ത്യയിലെ സ്വര്‍ണവിലയ്ക്ക് അന്താരാഷ്ട്ര വിപണിയുമായി യാതൊരു ബന്ധവുമില്ല

D. കേന്ദ്രബാങ്കുകളുടെ നയങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കില്ല

ഉത്തരം: B

ആഗോള സ്വര്‍ണവില, യുഎസ് ഡോളറിന്റെ ശക്തി, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, കേന്ദ്രബാങ്കുകളുടെ നയങ്ങള്‍ തുടങ്ങിയവ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഐക്യരാഷ്ട്രസഭയിലെ പ്രാദേശിക ഗ്രൂപ്പുകളെക്കുറിച്ച് ശരിയായത് ഏത്?

A. ഏഷ്യ

B. വടക്കേ അമേരിക്ക

C. വടക്കന്‍ യൂറോപ്പ്

D. കിഴക്കന്‍ യൂറോപ്പ്

E. ഓസ്ട്രലേഷ്യ

ഉത്തരം: B

ഐക്യരാഷ്ട്രസഭയുടെ പ്രധാന പ്രാദേശിക ഗ്രൂപ്പുകളില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കയും കരീബിയന്‍ രാജ്യങ്ങളും, കിഴക്കന്‍ യൂറോപ്പ്, Western Europe and Others Group എന്നിവ ഉള്‍പ്പെടുന്നു. UNSC-യിലെ അംഗത്വവുമായി ബന്ധപ്പെട്ട പ്രാദേശിക പ്രതിനിധിത്വത്തിലും ഈ വിഭാഗീകരണം പ്രധാനമാണ്.

ഷെട്ടി കമ്മീഷന്‍ പ്രധാനമായും എന്തിനാണ് രൂപീകരിച്ചത്?

A. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം പരിശോധിക്കാന്‍

B. ഹൈക്കോടതികളുടെ ധനകാര്യ സ്വയംഭരണം പരിശോധിക്കാന്‍

C. ജഡ്ജിമാരുടെ കൊളീജിയം സംവിധാനം പരിഷ്‌കരിക്കാന്‍

D. കീഴ്ക്കോടതിയിലെ ജഡ്ജിമാരുടെ ശമ്പളം, സേവന വ്യവസ്ഥകള്‍, നിയമന സംവിധാനം എന്നിവ പരിശോധിക്കാന്‍

ഉത്തരം: D

ജസ്റ്റിസ് കെ. ജെ. ഷെട്ടിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മീഷന്‍ പ്രധാനമായും കീഴ്ക്കോടതി ജുഡീഷ്യറിയുടെ ശമ്പളം, സേവന വ്യവസ്ഥകള്‍ തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കാനാണ് നിയോഗിച്ചത്. ജുഡീഷ്യല്‍ സര്‍വീസിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കമ്മീഷന്റെ പരിഗണനയില്‍ വന്നിരുന്നു.

മാന്യമായി മരിക്കാനുള്ള അവകാശം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

1. ഇത് ഭരണഘടനയിലെ Article 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ്.

2. Gian Kaur v. State of Punjab കേസില്‍ സുപ്രീം കോടതി ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് മാന്യതയോടെ ജീവിക്കുന്നതിന്റെ ആശയം പരിഗണിച്ചു.

ഉത്തരം: രണ്ടും ശരി

ആര്‍ട്ടിക്കിള്‍ 21-ന്റെ പരിധിയില്‍ ജീവിക്കാനുള്ള അവകാശവും മാന്യതയോടെയുള്ള ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങളും സുപ്രീം കോടതി വിവിധ വിധികളിലൂടെ വിശദീകരിച്ചിട്ടുണ്ട്. Gian Kaur കേസും ഈ വിഷയത്തിലെ പ്രധാനപ്പെട്ട വിധികളിലൊന്നാണ്.

Satellite Communication-ല്‍ Indian Gatewsay എന്നത് എന്താണ്?

A. ഇന്ത്യയ്ക്ക് പുറത്തുള്ള സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷനുകള്‍

B. ഇന്ത്യയിലെ ഉപഗ്രഹങ്ങളും വിദേശ നെറ്റ്വര്‍ക്കുകളും നേരിട്ട് ബന്ധിപ്പിക്കുന്ന ലിങ്കുകള്‍

C. ഇന്ത്യയുടെ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന Satellite Earth Station Gateways

D. വിദേശ ഉപഗ്രഹങ്ങള്‍ മാത്രം നിയന്ത്രിക്കുന്ന കേന്ദ്രങ്ങള്‍

ഉത്തരം: C

ഉപഗ്രഹത്തില്‍ നിന്നുള്ള ആശയവിനിമയത്തെ ഇന്ത്യയിലെ ടെലികോം ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഗ്രൗണ്ട് അടിസ്ഥാന സൗകര്യങ്ങളാണ് Indian gateways. ഇന്ത്യയില്‍ ആരംഭിക്കുകയോ ഇന്ത്യയില്‍ അവസാനിക്കുകയോ ചെയ്യുന്ന സാറ്റലൈറ്റ് ആശയവിനിമയത്തിന് ഇത്തരം പ്രാദേശിക ഗേറ്റ്വേകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

Vaishya Tekriയെക്കുറിച്ച് താഴെ പറയുന്നവയില്‍ ശരിയായത് ഏത്?

1. 1938-39 കാലത്തെ ഖനനത്തില്‍ വലിയ ഇഷ്ടികകളും punch-marked coins-ഉം കണ്ടെത്തിയിരുന്നു.

2. ഇത് ഉത്തര്‍പ്രദേശിലെ ഒരു ബുദ്ധമത പുരാവസ്തു കേന്ദ്രമാണ്.

3. സ്തൂപത്തിന്റെ മധ്യഭാഗം സാധാരണ solid-brick ഘടനയായിരുന്നു.

ഉത്തരം: 1

മധ്യപ്രദേശിലെ ഉജ്ജയിനുമായി ബന്ധപ്പെട്ട Vaishya Tekri ഒരു പ്രധാന പുരാവസ്തു കേന്ദ്രമാണ്. 1938-39ലെ ഖനനത്തില്‍ വലിയ ഇഷ്ടികകളും punch-marked coins-ഉം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലല്ല. കൂടാതെ സ്തൂപത്തിന്റെ മധ്യഭാഗം സാധാരണ solid-brick ഘടനയല്ലായിരുന്നു.

Treaty of Rawalpindi സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

1. ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരും അഫ്ഗാനിസ്ഥാനും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.

2. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ സ്വാതന്ത്ര്യവുമായി കരാറിന് ബന്ധമുണ്ടായിരുന്നു.

3. ബ്രിട്ടീഷ് സര്‍ക്കാരിന് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യങ്ങളില്‍ തുടര്‍ന്നും ഉപദേശം നല്‍കാനുള്ള അധികാരം കരാര്‍ ഉറപ്പാക്കി.

ഉത്തരം: ഒന്നും രണ്ടും ശരിയാണ്

1919ലെ Treaty of Rawalpindi മൂന്നാം Anglo-Afghan യുദ്ധത്തിന് പിന്നാലെയാണ് ഒപ്പുവച്ചത്. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ സ്വാതന്ത്ര്യത്തിന് ഇത് പ്രധാന വഴിത്തിരിവായി. ബ്രിട്ടന്റെ വിദേശകാര്യ നിയന്ത്രണം തുടരണമെന്ന വ്യവസ്ഥയാണ് കരാറിന്റെ ലക്ഷ്യം എന്നത് ശരിയല്ല.

VERVE-102 എന്താണ്?

A. LDL കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന gene-editing therapy

B. ഹൃദ്രോഗം തടയാനുള്ള mRNA വാക്‌സിന്‍

C. Familial hypercholesterolemia ചികിത്സിക്കുന്ന monoclonal antibody

D. കുടലിലെ കൊളസ്‌ട്രോള്‍ ആഗിരണം കുറയ്ക്കുന്ന ചെറിയ മോളിക്യൂള്‍ മരുന്ന്

ഉത്തരം: A

VERVE-102 ഒരു experimental gene-editing therapy ആണ്. കരളിലെ PCSK9 എന്ന ജീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് LDL, അഥവാ 'bad cholesterol', കുറയ്ക്കുകയാണ് ചികിത്സയുടെ ലക്ഷ്യം. പരമ്പരാഗത മരുന്നുകളില്‍ നിന്ന് വ്യത്യസ്തമായി gene editing സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

Also Read: Lionel Messi: ഫുട്‌ബോള്‍ ഇതിഹാസത്തെ കുറിച്ചറിയാം; മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

Indo-Pacific Oceans Initiative സംബന്ധിച്ച് ശരിയായത് ഏത്?

1. സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ rules-based Indo-Pacific പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം

2. നിയമപരമായി ബാധകമായ വ്യവസ്ഥകളുള്ള ഒരു treaty-based regional organisation ആണിത്

ഉത്തരം: 1

ഇന്ത്യ 2019ല്‍ Indo-Pacific Oceans Initiative (IPOI) ആരംഭിച്ചു. സമുദ്ര സുരക്ഷ, പരിസ്ഥിതി, ദുരന്തനിവാരണം, ശേഷി വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇത് നിയമപരമായി ബാധകമായ ഒരു treaty-based സംഘടനയല്ല.

CITES സംബന്ധിച്ച് ശരിയായത് ഏത്?

1. IUCN endangered ആയി പ്രഖ്യാപിച്ച ജീവിവര്‍ഗങ്ങളെ മാത്രം CITES നിയന്ത്രിക്കുന്നു

2. CITES-ല്‍ രണ്ട് Appendices മാത്രമാണുള്ളത്

3. CITES നടപ്പാക്കുന്നത് ഒരൊറ്റ അന്താരാഷ്ട്ര അതോറിറ്റിയാണ്

ഉത്തരം: ഒന്നും ശരിയല്ല

CITES എന്നത് Convention on International Trade in Endangered Species of Wild Fauna and Flora എന്ന അന്താരാഷ്ട്ര കരാറാണ്. IUCN പട്ടികയുമായി മാത്രം CITES-ന്റെ പട്ടിക നിര്‍ണയിക്കപ്പെടുന്നില്ല. CITES-ല്‍ മൂന്ന് Appendices ആണുള്ളത്. ഓരോ അംഗരാജ്യവും സ്വന്തം Management Authority, Scientific Authority എന്നിവ വഴിയാണ് കരാര്‍ നടപ്പാക്കുന്നത്. അതിനാല്‍ മൂന്ന് പ്രസ്താവനകളും തെറ്റാണ്.

English Summary

Test your PSC preparation with 10 important current affairs questions for Prelims 2027. The quiz covers key national and international developments, government initiatives, science, history and other important topics.

SBI SO Recruitment: എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ബാങ്കിംഗ് കരിയർ ആഗ്രഹിക്കുന്നവർക്കായി വൻ തൊഴിലവസരം. എസ്ബിഐയുടെ വെൽത്ത് മാനേജ്‌മെന്റ് മേഖലകളിൽ‍ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ (SCO) നിയമിക്കുന്നതിനായി യോഗ്യരായ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 17 സർക്കിളുകളിലായി ഏഴ് വിഭിന്ന തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5 വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം നടക്കുന്നത്.

സോണൽ ഹെഡ് - റീട്ടെയിൽ, റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ, വിപി വെൽത്ത്, എവിപി വെൽത്ത് തുടങ്ങി ആകെ 207 തസ്തികകളിലേക്കാണ് ഒഴിവുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്. ഓരോ തസ്തികയ്ക്കും അനുയോജ്യമായ പ്രവൃത്തിപരിചയവും പ്രായപരിധിയും വിജ്ഞാപനത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഡിഗ്രിക്കാരുടെ ശ്രദ്ധയ്ക്ക്… ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാം; ഓൺലൈനായി അപേക്ഷിക്കൂ

അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടാകും. പിന്നീട് തസ്തികയ്ക്ക് അനുയോജ്യമായ ശമ്പള ക്രമീകരണം/ ചർച്ച ഉദ്യോ​ഗാർത്ഥികളുമായി നടത്തും. താല്പര്യമുള്ളവർക്ക് 25 സെപ്റ്റംബറിനുള്ളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയർ പേജ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. https://sbi.bank.in/web/careers/current-openings എന്നതാണ് അപേക്ഷിക്കാനുള്ള ലിങ്ക്.

SC / ST / PwBD ഒഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും 750 രൂപയാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാർഡ് , ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഇതിനായി ഉപയോഗിക്കാം. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും റീഫണ്ട് ചെയ്ത് നൽകുന്നതല്ല.

അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ

ആദ്യം എസ്ബിഐയുടെ ഔദ്യോഗിക കരിയർ പോർട്ടലായ sbi.bank.in/web/careers/current-openings സന്ദർശിക്കുക

'New Registration' ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക.

ഫലപ്രഖ്യാപനം പൂർത്തിയാകുന്നത് വരെ സജീവമായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉറപ്പാക്കുക.

രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും കുറിച്ചുവെക്കുക.

വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിർദ്ദിഷ്ട വലിപ്പത്തിലും ഫോർമാറ്റിലും നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ച ശേഷം ഓൺലൈൻ പേയ്‌മെന്റ് ചെയ്യുക.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെയും ഫീസ് രസീതിന്റെയും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

English Summary:

SBI has invited online applications from eligible Indian citizens for the engagement of Specialist Cadre Officers (SCO) on contract basis. Selection is through shortlisting followed by interview and CTC negotiation, with contracts running for 5 years.

Bank of Baroda Job Vacancy: ഡിഗ്രിക്കാരുടെ ശ്രദ്ധയ്ക്ക്… ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാം; ഓൺലൈനായി അപേക്ഷിക്കൂ
ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (BoB) യിൽ വൻ തൊഴിലവസരമാണ് വന്നിരിക്കുന്നത്. വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് റഗുലർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 1,100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. വെൽത്ത് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 1,000, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്ക് 100 ഒഴിവുകളുമാണുള്ളത്. സെപ്റ്റംബർ നാല് (ഇന്നലെ) മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. www.bankofbaroda.bank.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷകൾ നൽകാൻ. അപേക്ഷ സമർപ്പിക്കുന്നവർ ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാൻ തയ്യാറായിരിക്കണം.

ALSO READ: സംസ്ഥാനതലത്തില്‍ മൂന്നെണ്ണം; ആകെ 21 തസ്തികകള്‍; സെപ്തംബറില്‍ അയക്കാവുന്ന പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍

ബാങ്ക് ഓഫ് ബറോഡ SO റിക്രൂട്ട്മെന്റിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, പ്രായപരിധി എന്നിവ കണക്കാക്കുന്ന നിർണ്ണായക തീയതി 2026 സെപ്റ്റംബർ 01 ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറയുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്.

ബാങ്ക് അല്ലെങ്കിൽ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ വെൽത്ത് മാനേജ്‌മെന്റ് / ഫിനാൻഷ്യൽ പ്രോഡക്ട്സ് വിതരണ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയ പ്രായപരിധി 30 വയസുമാണ്. കോർപ്പറേറ്റ് ക്രെഡിറ്റ് / ക്രെഡിറ്റ് അപ്രൈസൽ / ക്രെഡിറ്റ് അനാലിസിസ് മേഖലയിൽ പ്രമുഖ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ പ്രായപരിധി 24 വയസ്സും കൂടിയ പ്രായപരിധി 34 വയസുമാണ്.

സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് (SC/ST/OBC/PwBD) കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള പ്രായയിളവ് ലഭിക്കുന്നതാണ്. ജോലിയിലും സംഭരണം ലഭിക്കുന്നത്. ജനറൽ, EWS, OBC വിഭാ​ഗങ്ങളിലെ ഉദ്യോ​ഗാർത്ഥികൾക്ക് 850 രുപയും പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകളും അടങ്ങുന്നതാണ് അപേക്ഷാ ഫീസ്. SC, ST, PwBD, വിമുക്തഭടന്മാർ (ESM), സ്ത്രീകൾ എന്നിവർക്ക് 175 രുപയും പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകളും അടങ്ങുന്നതാണ് അപേക്ഷാ ഫീസ്.

അപേക്ഷിക്കേണ്ട വിധം

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bankofbaroda.in സന്ദർശിക്കുക.

'Careers' വിഭാഗത്തിൽ പോയി 'Current Opportunities' ക്ലിക്ക് ചെയ്യുക.

സ്പെഷ്യലിസ്റ്റ് ഓഫീസർ വിജ്ഞാപനം തിരഞ്ഞെടുക്കുക.

ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

നിർദ്ദിഷ്ട അപേക്ഷാ ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.

ഭാവി റഫറൻസിനായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.

English Summary:

BoB one of India's largest public sector banks, has released the Bank of Baroda Recruitment 2026 notification Out. A total of 1,100 vacancies are on offer.

Kerala PSC: സംസ്ഥാനതലത്തില്‍ മൂന്നെണ്ണം; ആകെ 21 തസ്തികകള്‍; സെപ്തംബറില്‍ അയക്കാവുന്ന പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുറപ്പെടുവിച്ച 21 നോട്ടിഫിക്കേഷനുകളിലേക്ക് ഒക്ടോബര്‍ ഏഴു വരെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാതലത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആര്‍ട്ടിസ്റ്റ്, മലബാര്‍ സിമന്റ്‌സില്‍ കോമ്പൗണ്ടര്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലബോറട്ടറി അറ്റന്‍ഡര്‍ എന്നിവയാണ് ആ മൂന്ന് തസ്തികകള്‍. ഡ്രോയിങ്, പെയിന്റിങ് ഡിപ്ലോമയോ, അല്ലെങ്കില്‍ എംജിടിഇ/കെജിടിഇ യോഗ്യതയോ ഉള്ളവര്‍ക്ക് ആര്‍ട്ടിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ലബോറട്ടറി അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫാര്‍മസിയില്‍ ഡിപ്ലോമയും, ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റുമുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോമ്പൗണ്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യര്‍. മറ്റ് തസ്തികകള്‍ സംവരണാടിസ്ഥാനത്തിലാണ്. സംസ്ഥാനതലത്തില്‍ എസ്ആര്‍ വിഭാഗത്തില്‍ ഒന്നും, എന്‍സിഎ വിഭാഗത്തില്‍ ഒമ്പതും, ബൈ ട്രാന്‍സ്ഫറില്‍ മൂന്നും, ജില്ലാതലം എന്‍സിഎ വിഭാഗത്തില്‍ അഞ്ച് തസ്തികകളിലേക്കും അപേക്ഷിക്കാം.

ഇപ്പോള്‍ അയക്കാവുന്ന തസ്തികകള്‍

1. സംസ്ഥാനതലം (നേരിട്ട്)-ജനറല്‍

130/2026 ആര്‍ട്ടിസ്റ്റ് (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്)

131/2026 കോമ്പൗണ്ടര്‍ (മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്)

133/2026 ലബോറട്ടറി അറ്റന്‍ഡര്‍ (ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്)

2. സംസ്ഥാനതലം (നേരിട്ട്)-എസ്ആര്‍

136/2026 കണ്‍സര്‍വേഷന്‍ ഓഫീസര്‍ (സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)

3. സംസ്ഥാനതലം (നേരിട്ട്)-എന്‍സിഎ

137/2026 അറബിക് ലെക്ചറര്‍ (കേരള ജനറല്‍ എജ്യുക്കേഷന്‍)

138/2026 പൊലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ഡ്രമര്‍ തുടങ്ങിയവ)

139/2026, 140/2026, 141/2026, 139/2026, 140/2026, 142/2026 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി)

143/2026 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്)

144/2026 ഇലക്ട്രീഷ്യന്‍ (ഗ്രൗണ്ട് വാട്ടര്‍)

145/2026 ഇലക്ട്രീഷ്യന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)

4. സംസ്ഥാനതലം (ബൈ ട്രാന്‍സ്ഫര്‍) ജനറല്‍

132/2026 പ്ലമ്പര്‍ (കേരള വാട്ടര്‍ അതോറിറ്റി)

134/2026 ജൂനിയര്‍ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി) (കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്)

135/2026 അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയര്‍ (കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)

5. ജില്ലാതലം (നേരിട്ട്)-എന്‍സിഎ

146/2026, 147/2026, 148/2026, 149/2026, 150/2026 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ്)

Also Read: Kerala PSC: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; സെപ്തംബറിലെ പ്രധാന പിഎസ്‌സി പരീക്ഷകള്‍

യോഗ്യത എങ്ങനെ കണ്ടെത്താം?

www.keralapsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നോട്ടിഫിക്കേഷനുകളുടെ 'സമ്മറി' ലഭ്യമാകും. അതില്‍ വേണ്ടത് തിരഞ്ഞെടുക്കുക. അതില്‍ ഓരോ നോട്ടിഫിക്കേഷനുകളുടെയും നേരെ 'ചെക്ക് എലിജിബിലിറ്റി' എന്ന ഓപ്ഷനുണ്ടാകും. അത് പരിശോധിച്ചാല്‍ ആ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരാണോയെന്ന് തിരിച്ചറിയാനാകും.

English Summary

Applications can now be made for 21 notifications issued by the Kerala Public Service Commission. Applications are open throughout September and until October 7. You can check your eligibility on the commission's website.

Teacher’s Day 2026: അധ്യാപക ദിന ഉപന്യാസ മത്സരം; ഒന്നാം സ്ഥാനം ഉറപ്പിക്കാം, ഈ പോയിന്റുകൾ മറക്കരുത്!
അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികളിൽ ശരിയായ ദിശ കാണിച്ചുതരികയും ചെയ്യുന്നവരാണ് അധ്യാപകർ. നമ്മുടെ ജീവിതത്തിന് വെളിച്ചമായ അധ്യാപകർക്കായി ഇന്ത്യയിൽ എല്ലാ വർഷവും സെപ്റ്റംബർ 5 അധ്യാപകദിനമായി (Teachers' Day) ആഘോഷിക്കുന്നു. തലമുറകളെ വാർത്തെടുക്കുന്നതിൽ അധ്യാപകർ നൽകുന്ന സംഭാവനകളെ ഓർക്കാനും അവരോട് നന്ദി പ്രകടിപ്പിക്കാനുമുള്ള പ്രത്യേക ദിനമാണിത്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനും പ്രഖ്യാപിത വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മൾ അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിവസത്തിൽ സ്കൂളുകളിലും കോളേജുകളിലും വിവിധ  മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന മത്സരങ്ങളിലൊന്നാണ് ഉപന്യാസ രചന. ലളിതമായ ഭാഷ, കൃത്യമായ ഘടന, ആഴത്തിലുള്ള വിവരങ്ങൾ എന്നിവയാണ് മികച്ചൊരു ഉപന്യാസത്തെ വിജയിപ്പിക്കുന്നത്.

ഉപന്യാസം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

കൃത്യമായ ഘടന

ഒരു മികച്ച ഉപന്യാസത്തിന് മൂന്ന് പ്രധാന ഭാഗങ്ങൾ ഉണ്ടായിരിക്കണം: വായനക്കാരനിൽ കൗതുകം ഉണർത്തുന്ന രീതിയിലായിരിക്കണം ആമുഖം. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ പ്രശസ്തമായ ഏതെങ്കിലും ഉദ്ധരണിയോടെയോകവിതയോടെയോ ഉപന്യാസം ആരംഭിക്കുന്നത് മികച്ച തുടക്കം നൽകും.

ALSO READ: ടീച്ചർമാരെ കയ്യിലെടുക്കാം! അധ്യാപക ദിനത്തിൽ സ്കൂളിൽ സ്റ്റാറാകാൻ ഇങ്ങനെ പ്രസംഗിക്കൂ

വിഷയത്തെ വിവിധ ഖണ്ഡികകളായി തിരിച്ചെഴുതുക. സെപ്റ്റംബർ 5-ന്റെ പ്രാധാന്യം, ഡോ. രാധാകൃഷ്ണന്റെ ജീവിതം, സമൂഹ നിർമ്മിതിയിൽ അധ്യാപകരുടെ പങ്ക്, മാറിയ കാലഘട്ടത്തിലെ ഡിജിറ്റൽ അധ്യാപനം തുടങ്ങിയ ആശയങ്ങൾ ക്രമത്തിൽ അവതരിപ്പിക്കാം.

എഴുതിയ കാര്യങ്ങളുടെ ആകെത്തുകയും സ്വന്തം കാഴ്ചപ്പാടും വ്യക്തമാക്കിക്കൊണ്ട് മനോഹരമായി അവസാനിപ്പിക്കുക. അധ്യാപകരോടുള്ള ബഹുമാനവും നന്ദിയും പ്രകടിപ്പിക്കുന്ന വരികളോടെ ഉപസംഹരിക്കാം.

ഉൾപ്പെടുത്തേണ്ട പ്രധാന വിവരങ്ങൾ

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്.

1962-ൽ അദ്ദേഹം രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ ശിഷ്യന്മാരോട് "എന്റെ ജന്മദിനം പ്രത്യേകമായി ആഘോഷിക്കുന്നതിന് പകരം ഈ ദിവസം അധ്യാപകർക്കായി സമർപ്പിച്ചാൽ ഞാൻ ധന്യനായി" എന്ന് പറഞ്ഞ സംഭവകഥ രേഖപ്പെടുത്താം.

ഭാരതീയ സംസ്കാരത്തിൽ അധ്യാപകർക്ക് നൽകിയിട്ടുള്ള ഉന്നതമായ സ്ഥാനത്തെക്കുറിച്ച് പരാമർശിക്കുക.

കൃത്രിമബുദ്ധിയും ഓൺലൈൻ പഠനവും സജീവമായ ഇന്നത്തെ കാലത്തും അധ്യാപകരുടെ മാനുഷിക മൂല്യങ്ങൾക്കും സാന്നിധ്യത്തിനും പകരമാവില്ലെന്ന ആശയം വ്യക്തമാക്കുക.

ഭാഷാശൈലിയും അവതരണവും

അനാവശ്യമായ സങ്കീർണ്ണ പദങ്ങൾ ഒഴിവാക്കി വായിക്കാൻ എളുപ്പമുള്ള തെറ്റില്ലാത്ത മലയാളത്തിൽ എഴുതുക. അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും ഒഴിവാക്കുന്നത് മാർക്ക് കുറയാതിരിക്കാൻ സഹായിക്കും. തെളിഞ്ഞ കൈയക്ഷരവും ഖണ്ഡികകൾ കൃത്യമായി തിരിച്ചുള്ള എഴുത്തും മൂല്യനിർണ്ണയം നടത്തുന്നവരെ ആകർഷിക്കും. ഓരോ ആശയത്തിനും അനുയോജ്യമായ ഉപതലക്കെട്ടുകൾ നൽകുന്നത് ഉപന്യാസത്തിന് മികച്ച രൂപം നൽകും.

Teacher’s Day 2026 Speech: ടീച്ചർമാരെ കയ്യിലെടുക്കാം! അധ്യാപക ദിനത്തിൽ സ്കൂളിൽ സ്റ്റാറാകാൻ ഇങ്ങനെ പ്രസംഗിക്കൂ
സെപ്റ്റംബർ 5 എല്ലാവർഷവും നാം അധ്യാപക ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മികച്ച അധ്യാപകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷമാക്കുന്നത്. അധ്യാപക ദിനത്തിൽ സ്കൂളിൽ നടക്കുന്ന ചടങ്ങുകളിൽ കുട്ടികൾക്ക് ലളിതമായി പറയാൻ പറ്റുന്ന ചെറിയ പ്രസംഗങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. ക്ലാസ് തിരിച്ച് ആണ് പ്രസംഗത്തിനുള്ള ആശയം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓരോ കുട്ടികൾക്കും അനുയോജ്യമായ രീതിയിൽ സ്കൂളുകളിൽ പ്രസംഗിച്ച് തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും ആദരവും പ്രകടമാക്കാവുന്നതാണ്.

പ്രസംഗിക്കുമ്പോൾ എങ്ങനെ ടീച്ചറോടുള്ള സ്നേഹം പ്രകടമാക്കാം?

നിങ്ങൾ വേദിയിൽ സംസാരിക്കുമ്പോൾ ടീച്ചർമാരും ഉള്ള സ്നേഹം കൂടുതൽ പ്രകടമാക്കുന്നതിനായി ഓരോ ടീച്ചർമാരുടെയും പേര് പ്രസംഗത്തിനിടയിൽ പരാമർശിക്കുന്നത് വളരെ നല്ലതായിരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു ടീച്ചർമാരെയും നിരാശപ്പെടുത്തുന്ന രീതിയിലുള്ള ഒരു വാക്കുകളും നിങ്ങളുടെ പ്രസംഗത്തിൽ പാടില്ല.

ALSO READ: ‘ഗുരുക്കന്മാർക്ക് ബിഗ് സല്യൂട്ട്!’; സെപ്റ്റംബർ അഞ്ചിന് പിന്നിലെ ആ മഹത്തായ ചരിത്രം അറിയാമോ?

മൂന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്..

ബഹുമാനപ്പെട്ട പ്രിൻസിപ്പൽ അധ്യാപകർ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾക്ക് എല്ലാവർക്കും മനോഹരമായി സുപ്രഭാതം നേരുന്നു. ഇന്ന് സെപ്റ്റംബർ 5 അധ്യാപകദിനം, ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മൾ അധ്യാപക ദിനമായി ആഘോഷിക്കുന്നത്. അധ്യാപകർ നമ്മളെ വായിക്കാനും എഴുതാനും പുതിയ കാര്യങ്ങൾ പഠിക്കാനും സഹായിക്കുന്നു. അതോടൊപ്പം നല്ല ശീലങ്ങളും ദയയും അവർ നമ്മളെ പഠിപ്പിക്കുന്നു. നമ്മെ സ്നേഹത്തോടെയും ക്ഷമയോടെ നയിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.

അഞ്ച്, ആറ് ക്ലാസിലെ വിദ്യാർത്ഥികൾക്ക്...

ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ, അധ്യാപകർ എന്റെ പ്രിയ കൂട്ടുകാരെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ നമസ്കാരം. ഇന്ന് നാം എല്ലാവരും അധ്യാപക ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച പണ്ഡിതനുമായിരുന്ന ഡോക്ടർ സർവ്വേ പള്ളി രാധാകൃഷ്ണന്റെ ഓർമ്മയ്ക്കായാണ് നാം ഈ ദിവസം അധ്യാപകർക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഓരോ പാഠങ്ങളും നമുക്ക് ലളിതമായി പറഞ്ഞു തരാനും സംശയങ്ങൾ തീർത്തു തരാനും അധ്യാപകർ എപ്പോഴും പരിശ്രമിക്കാറുണ്ട്. പാഠങ്ങൾ പറഞ്ഞുതരിക മാത്രമല്ല അവർ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും ദിശയുമാണ് നൽകുന്നത്. പഠനോടപ്പം തന്നെ സത്യസന്ധതയും അച്ചടക്കവും ജീവിതത്തിൽ വളർത്തിയെടുക്കാൻ അധ്യാപകർ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിൽ നമുക്ക് വഴികാട്ടികളായ എല്ലാ അധ്യാപകർക്കും എന്റെ വലിയ നന്ദി എല്ലാവർക്കും അധ്യാപക ദിനാശംസകൾ നേരുന്നു.

മറ്റു ക്ലാസിലുള്ള കുട്ടികൾക്ക്

വിരിയിലിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇന്ന് അധ്യാപക ദിനത്തിൽ നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിന്ന് സംസാരിക്കാൻ കഴിയുന്നതിൽ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. പ്രശസ്ത തത്വചിന്തകനും അധ്യാപകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തെയും ചിന്തകളെയും ശരിയായ രീതിയിൽ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ജീവിതത്തിൽ നാം അറിയാതെ ചെയ്തു പോകുന്ന തെറ്റുകൾ തിരുത്തി തന്നു തോൽവികളിൽ തളർന്നു പോകാൻ അനുവദിക്കാതെ ജീവിതത്തിലെ വിജയങ്ങളിൽപ്രോത്സാഹനം തന്ന് അവർ നമ്മെ മുന്നോട്ട് നയിക്കുന്നു. നമ്മളെ വിശ്വാസം അർപ്പിക്കുന്ന അധ്യാപകരാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. നമ്മെ നല്ല വിദ്യാർത്ഥികളായി വളർത്താൻ സഹായിക്കുന്ന എല്ലാ പ്രിയ അധ്യാപകർക്കും ഹൃദയംഗമമായ നന്ദിയും അധ്യാപക ദിന ആശംസകൾ നേരുന്നു നന്ദി ജയ്ഹിന്ദ്!

കൂടാതെ ചില പ്രത്യേക വിഷയങ്ങൾ ആസ്പദമാക്കിയും നിങ്ങൾക്ക് പ്രസംഗിക്കാവുന്നതാണ്

1. ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണനും അധ്യാപക ദിനവും സംബന്ധിച്ച പ്രസംഗം.

2. വിദ്യാർത്ഥികളുടെ ജീവിതത്തിൽ അധ്യാപകരുടെ പങ്ക്.

3. ഡിജിറ്റൽ യുഗത്തിലെ അധ്യാപനവും അധ്യാപകരും.

4. എന്റെ ജീവിതത്തെ സ്വാധീനിച്ച അധ്യാപകൻ അല്ലെങ്കിൽ അധ്യാപക

5. മാതാപിതാ ഗുരു ദൈവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ENGLISH SUMMARY

Every year, September 5th is celebrated as Teachers' Day. It is the birthday of Dr. Sarvepalli Radhakrishnan, the former President of India and a great teacher. This article contains short speeches that children can easily deliver in school functions on Teachers' Day.

UGC NET Re-Exam: യുജിസി നെറ്റ് പുനഃപരീക്ഷ അഡ്മിറ്റ് കാർഡ് ഉടൻ; ഹാൾടിക്കറ്റ് ഡൗൺലോഡ് ലിങ്കും തീയതിയും
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ സെപ്റ്റംബർ ആദ്യ വാരത്തിൽ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് നടന്ന യുജിസി നെറ്റ് 2026 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമായിരിക്കും റീ-എക്സാം അഡ്മിറ്റ് കാർഡ് ലഭ്യമാകുക. അഡ്മിറ്റ് കാർഡ് പുറത്തിറക്കിയാലുടൻ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in -ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എന്നാൽ അഡ്മിറ്റ് കാർഡ് പുറത്തുവിടുന്ന ഔദ്യോഗിക തീയതി എൻടിഎ പ്രഖ്യാപിച്ചിട്ടില്ല. ചോദ്യപേപ്പറിലെ പിശകുകളെത്തുടർന്നാണ് യുജിസി നെറ്റ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. കൊമേഴ്‌സ്, സോഷ്യോളജി, ഇംഗ്ലീഷ് എന്നീ മൂന്ന് പ്രധാന വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിൽ ഓൺലൈൻ മോഡിൽ നടക്കും. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം അറിയാനുള്ള എക്‌സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് സെപ്റ്റംബർ ഒന്നിന് എൻടിഎ ഔദ്യോഗിക പോർട്ടലിൽ പുറത്തിറക്കിയിരുന്നു.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

NTA UGC NET ൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.

ഹോംപേജിൽ സൂചിപ്പിച്ചിരിക്കുന്ന UGC NET റീ- അഡ്മിറ്റ് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പുതിയ ലോഗിൻ പേജ് സ്ക്രീനിൽ ദൃശ്യമാകും.

അപേക്ഷാ നമ്പർ, ജനനത്തീയതി തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകുക.

UGC NET റീ-എക്സാം അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കാം.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

ഡിജിറ്റൽ പകർപ്പുകൾ കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ അപേക്ഷകർ പരീക്ഷ കേന്ദ്രത്തിലെത്തുമ്പോൾ അഡ്മിറ്റ് കാർഡിന്റെ ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കേണ്ടതാണ്. അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി സംബന്ധിച്ച് എൻടിഎ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

പുതിയ അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കുക. മുൻപ് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ എൻടിഎ ഒന്നിലധികം പിശകുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. പരീക്ഷാ ദിവസം അഡ്മിറ്റ് കാർഡിനൊപ്പം എൻടിഎ നിർദ്ദേശിച്ചിട്ടുള്ള സാധുവായ തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും കൈവശം കരുതേണ്ടതാണ്.

English Summary:

NTA is likely to release the UGC NET Admit Card 2026 for the re-examination of subjects English, Commerce and Sociology papers soon. The admit card will be available to download on the official UGC NET website - ugcnet.nta.nic.in.

Kerala PSC: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; സെപ്തംബറിലെ പ്രധാന പിഎസ്‌സി പരീക്ഷകള്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) സെപ്തംബറില്‍ നടത്തുന്നത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അടക്കമുള്ള നിരവധി സുപ്രധാന പരീക്ഷകള്‍. സെപ്തംബര്‍ 19-നാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ. അഗ്രികള്‍ച്ചര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫിറ്റര്‍ തസ്തിയിലെ പരീക്ഷയാണ് ഈ മാസമാദ്യം നടന്നത്. ഇന്‍സ്‌പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി അടക്കമുള്ള പരീക്ഷകളും ഈ മാസം നടക്കും. പരീക്ഷാ കലണ്ടര്‍ എന്ന കമ്മീഷന്റെ www.keralapsc.gov.in ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സെപ്തംബറില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ജയിലര്‍/സബ് ജയില്‍ സൂപ്രണ്ട്/ഓപ്പണ്‍ പ്രിസണ്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലെ മെയിന്‍ പരീക്ഷകള്‍ നവംബറിലേക്ക് നീട്ടിവെച്ചിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷയും നവംബറിലേക്ക് മാറ്റിയിരുന്നു.

ഈ മാസം വരാനിരിക്കുന്ന പ്രധാന പരീക്ഷകള്‍

സെപ്തംബര്‍ അഞ്ച്: ഇന്‍സ്‌പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി

സെപ്തംബര്‍ എട്ട്: സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഓയില്‍ പാം ഇന്ത്യയില്‍ റിസര്‍ച്ച് ഓഫീസര്‍, കാര്‍ഷിക സര്‍വകലാശാലയില്‍ ഫാം അസിസ്റ്റന്റ്, ഹെല്‍ത്ത് സര്‍വീസില്‍ വെല്‍ഡര്‍

സെപ്തംബര്‍ ഒമ്പത്: പിന്നാക്ക വികസന കോര്‍പറേഷനില്‍ ജൂനിയര്‍ പ്രോജക്ട് അസിസ്റ്റന്റ്

സെപ്തംബര്‍ 12: ഹെല്‍ത്ത് സര്‍വീസില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍

സെപ്തംബര്‍ 16: വാട്ടര്‍ അതോറിട്ടിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍

സെപ്തംബര്‍ 19: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്

സെപ്തംബര്‍ 22: സൂപ്രണ്ട് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ്

സെപ്തംബര്‍ 23: ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ ട്രേഡ്‌സ്മാന്‍

സെപ്തംബര്‍ 24: ഓയില്‍ പാം ഇന്ത്യയില്‍ മെക്കാനിക്കല്‍ അസിസ്റ്റന്റ്, അനിമല്‍ ഹസ്ബന്‍ഡറിയില്‍ ലബോറട്ടറി അസിസ്റ്റന്റ്/ലബോറട്ടറി ടെക്‌നീഷ്യന്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷനില്‍ അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍

സെപ്തംബര്‍ 26: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടസില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ അറ്റന്‍ഡര്‍ (ഇടുക്കി), കാഷ്യു ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ്, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ ആംനെറ്റിസ് അസിസ്റ്റന്റ്‌

സെപ്തംബര്‍ 29: ഓയില്‍ പാം ഇന്ത്യയില്‍ പവര്‍ പ്ലാന്റ് അസിസ്റ്റന്റ്, ബോയിലര്‍ അറ്റന്‍ഡര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഗ്രൗണ്ട് വാട്ടര്‍)

സെപ്തംബര്‍ 39: കെഎസ്ഇബിയില്‍ ഇലക്ട്രിസ്റ്റി വര്‍ക്കര്‍

Also Read: IBPS RRB Recruitment 2026: റീജിയണൽ റൂറൽ ബാങ്കുകളിൽ വൻ അവസരം; ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓരോ പരീക്ഷകളുടെയും തീയതി, അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കുന്ന തീയതി, ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം, സിലബസ് തുടങ്ങിയ വിശദാംശങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതി അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

English Summary

Kerala Public Service Commission is conducting several important examinations including Village Field Assistant in September. The examination calendar is available on the official website of the commission. Details like the date of each examination, date of getting admission tickets, number of candidates, syllabus etc. are available on the commission's website.

Teachers’ Day 2026: ‘ഗുരുക്കന്മാർക്ക് ബിഗ് സല്യൂട്ട്!’; സെപ്റ്റംബർ അഞ്ചിന് പിന്നിലെ ആ മഹത്തായ ചരിത്രം അറിയാമോ?
അറിവിന്റെ വെളിച്ചം പകർന്നു നൽകി വരും തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്കായി നമ്മൾ മാറ്റിവച്ചിരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 5. അതായത് അധ്യാപക ദിനം. ഇക്കൊല്ലത്തെ അധ്യാപക ദിനം വരുന്നത് സെപ്റ്റംബർ അഞ്ച് ശനിയാഴ്ച്ചയാണ്. ക്ലാസ് മുറികളിലെ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും നമുക്ക് സ്വപ്നം കണ്ട് വാനോളം ഉയരാനുള്ള ചിറകുകളും നൽകിയ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും ആദരിക്കാനുമാണ് ഈ ദിവസം നാം ആചരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് സെപ്റ്റംബർ 5 തന്നെ അധ്യാപക ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്? അതിന് പിന്നിലൊരു പ്രചോദനാത്മകമായ ഒരു ചരിത്രമുണ്ട്. അറിയാം.

അധ്യാപക ദിനത്തിൻ്റെ ചരിത്രം

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനും മഹാന്മാരായ അധ്യാപകരിലൊരാളുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. 1962-ൽ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ, അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും ചേർന്ന് സെപ്റ്റംബർ 5 ഒരു വലിയ ആഘോഷമാക്കി മാറ്റാൻ അനുവാദം ചോദിച്ചുകൊണ്ട് അദ്ദേഹത്തെ സമീപിച്ചു.

ALSO READ: എംബിബിഎസ്, ബിഡിഎസ് പ്രവേശനം; താത്കാലിക എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റ് പുറത്ത്‌

എന്നാൽ എളിമയുടെ പ്രതീകമായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ മുന്നോട്ടുവെച്ചത് വേറിട്ടൊരു ആശയമായിരുന്നു. "എന്റെ ജന്മദിനം പ്രത്യേകമായി ആഘോഷിക്കുന്നതിന് പകരം, സെപ്റ്റംബർ 5 രാജ്യത്തെ മുഴുവൻ അധ്യാപകർക്കുമായി സമർപ്പിച്ച് 'അധ്യാപക ദിനമായി' ആചരിക്കുകയാണെങ്കിൽ അതെന്നെ കൂടുതൽ സന്തോഷിപ്പിക്കും." എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

തന്റെ ജീവിതം മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാർത്ഥികൾക്കുമായി മാറ്റിവെച്ച അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം, 1962 സെപ്റ്റംബർ 5 മുതൽ ഇന്ത്യയിലുടനീളം ഈ ദിനം അധ്യാപക ദിനമായി ആചരിച്ചു തുടങ്ങി. അന്നുമുതൽ സമൂഹത്തിന്റെ നട്ടെല്ലായ അധ്യാപകരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും സ്മരിക്കാനുള്ള അവസരമായി ഈ ദിവസത്തെ മാറ്റിയെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കാനും ഈ ദിനം വളരെയധികം സഹായിക്കുന്നു.

പല സ്കൂളുകളിലും കുട്ടികൾ അധ്യാപകർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം സെപ്റ്റംബർ അഞ്ച് വരുന്നത് ശനിയാഴിച്ചയായിതിനാൽ അന്നേ ദിവസം സ്കൂളുകൾക്ക് അവധിയായിരിക്കും. എങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ അറിയിക്കാനും അവർക്കുള്ള സമ്മാനങ്ങൾ നൽകാനും സർപ്രൈസുകൾ ഒരുക്കാനും തിങ്കളാഴ്ച്ച തിരഞ്ഞെടുക്കാവുന്നതാണ്. നമ്മെ ഇന്നത്തെ നിലയിൽ എത്തിക്കാൻ കൈപിടിച്ചുയർത്തിയ ഓരോ ഗുരുക്കന്മാർക്കും ഒരു ബിഗ് സല്യൂട്ട് നൽകാൻ ഈ സെപ്റ്റംബർ 5 നമുക്ക് പ്രയോജനപ്പെടുത്താം.

English Summary:

India will celebrate Teachers' Day on September 5 to honour educators across the country. September 5 marks the birth anniversary of Dr Sarvepalli Radhakrishnan, the distinguished philosopher, scholar, and statesman who served as the second President of India.

Sri Krishna Jayanti Holiday: സ്‌കൂളില്‍ പോകേണ്ടാ…അവധിയാണ് മക്കളേ; വീട്ടിലിരിക്കാം ആഘോഷിക്കാം
ഒരു ദിവസമെങ്കില്‍ ഒരുദിവസം സ്‌കൂളിലൊന്നും പോകാതെ സുഖമായി കിടന്നുറങ്ങി കൂട്ടുകാരോടൊപ്പം കളിച്ചുരസിച്ച് നടക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ അങ്ങനെ എന്നും സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമെല്ലാം അവധി നല്‍കാന്‍ സാധിക്കില്ലല്ലോ, വല്ലപ്പോഴും കിട്ടുന്ന അവധികള്‍ക്ക് അല്‍പം സൗന്ദര്യം കൂടുതലായിരിക്കും. അങ്ങനെയെങ്കില്‍ ഇനിയും ഒട്ടേറെ അവധികളുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നെങ്കിലും ഇതാ വീണ്ടും മറ്റൊരു അവധിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഈ അവധിയോടെ കുട്ടികള്‍ക്ക് മൂന്ന് ദിവസം വീട്ടിലിരിക്കാം. എന്നാണ്, എന്തിനാണ് ഈ അവധികള്‍ ലഭിക്കുന്നതെന്ന് പരിശോധിച്ചാലോ?

ശ്രീകൃഷ്ണ ജയന്തിക്ക് സ്‌കൂളില്‍ പോകേണ്ടാ

2026ലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ നാലിന് വെള്ളിയാഴ്ചയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ദിനമായതിനാല്‍ തന്നെ ഇന്നേദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ അവധി കലണ്ടറില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ കൊണ്ട് അവധികള്‍ അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയാണ്, വെള്ളിയും ശനിയും ഞായറും കഴിഞ്ഞ് പിന്നെ തിങ്കളാഴ്ച സ്‌കൂളില്‍ പോയാല്‍ മതി. ഇങ്ങനെ അവധി ലഭിച്ചാല്‍ മൂന്ന് ദിവസം വീട്ടിലിരിക്കാം.

എന്താണ് ശ്രീകൃഷ്ണ ജയന്തി?

ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ആചരിക്കുന്ന പ്രധാന ഹിന്ദു ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. കേരളത്തില്‍ ഈ ദിവസം അഷ്ടമിരോഹിണി എന്ന പേരിലും അറിയപ്പെടുന്നു. ഭക്തിയും ആഘോഷങ്ങളും നിറഞ്ഞ ഈ ദിനത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്നു.

Also Read: September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?

ശ്രീകൃഷ്ണ ജയന്തി എന്തിനാണ് ആഘോഷിക്കുന്നത്?

ദ്വാപരയുഗത്തില്‍ അധര്‍മ്മം വര്‍ധിച്ചപ്പോള്‍ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിനായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചുവെന്നാണ് വിശ്വാസം. മഥുരയിലെ കാരാഗൃഹത്തില്‍ ദേവകിയുടെയും വസുദേവന്റെയും മകനായി ശ്രീകൃഷ്ണന്‍ ജനിച്ചു. കംസന്റെ ഭീഷണിയില്‍ നിന്ന് കുഞ്ഞുകൃഷ്ണനെ രക്ഷിക്കുന്നതിനായി വസുദേവന്‍ അദ്ദേഹത്തെ ഗോകുലത്തിലെ നന്ദഗോപന്റെയും യശോദയുടെയും അടുത്തെത്തിച്ചു. കൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ട ഈ സംഭവങ്ങളാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പ്രധാന ആധാരം.

ആഘോഷങ്ങള്‍ക്ക് പിന്നിലെ വിശ്വാസം

ശ്രീകൃഷ്ണന്‍ ധര്‍മ്മത്തിന്റെ സംരക്ഷകനായും സ്‌നേഹത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമായും വിശ്വാസങ്ങളില്‍ നിലകൊള്ളുന്നു. ഭഗവദ്ഗീതയിലൂടെ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശങ്ങള്‍ ജീവിതത്തെയും ധര്‍മ്മത്തെയും കുറിച്ചുള്ള പ്രധാന സന്ദേശങ്ങളായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ ജയന്തി കേവലം ഒരു ജന്മദിനാഘോഷമെന്നതിലുപരി ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും വിജയത്തെ ഓര്‍മിപ്പിക്കുന്ന ദിനമായും ഭക്തര്‍ കാണുന്നു.

English Summary

Sri Krishna Jayanti 2026 will be observed on September 4, Friday. Schools and other educational institutions across Kerala will remain closed on the day.

KEAM 2026: എംബിബിഎസ്, ബിഡിഎസ് പ്രവേശനം; താത്കാലിക എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റ് പുറത്ത്‌
സംസ്ഥാനത്തെ ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍ എന്‍ആര്‍ഐ സംവരണത്തിന് അര്‍ഹരായവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in -ല്‍ ലിസ്റ്റ് പരിശോധിക്കാം. നിശ്ചിത സമയപരിധിക്കകം എന്‍ആര്‍ഐ സ്റ്റാറ്റസ് തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്.

അപേക്ഷകര്‍ക്ക് 'കീം 2026 പോര്‍ട്ടല്‍; വഴി കാറ്റഗറി ലിസ്റ്റ് പരിശോധിക്കാം. ഈ ലിസ്റ്റുമായി ബന്ധപ്പെട്ട് സാധുവായ പരാതികളുണ്ടെങ്കില്‍ അത് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെയാകണം പരാതികള്‍ അറിയിക്കേണ്ടത്. സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്കകം എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ഇ-മെയില്‍ വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്.

ഒന്നാം ഘട്ട അലോട്ട്‌മെന്റ്

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ വിവിധ ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്ത് 29 ന് അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അഡ്മിഷന്‍ നേടേണ്ടതാണ്.

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ഈ അലോട്ട്‌മെന്റ് മെമ്മോയില്‍ അപേക്ഷകന്റെ പേര്, റോള്‍ നമ്പര്‍, സീറ്റ് ലഭിച്ച കോളേജ്, കാറ്റഗറി, അടയ്‌ക്കേണ്ട ഫീസ് തുടങ്ങിയ എല്ലാ പ്രധാന വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: KEAM 2026: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍; ഈ തീയതികള്‍ മറക്കേണ്ട

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക്‌ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയും അതോടൊപ്പം ഡാറ്റാ ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, കൂടാതെ ആവശ്യമായ മറ്റു രേഖകളും കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ വ്യക്തമാക്കിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്ക്കേണ്ടതുമായ ഫീസ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം മുഖാന്തിരം അടയ്ക്കണം. സ്വാശ്രയ കോളേജുകളിലാണ് അഡ്മിഷന്‍ ലഭിച്ചതെങ്കില്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക കോളേജുകളില്‍ ഒടുക്കണം.

English Summary

The provisional NRI category list of those eligible for reservation among those who have submitted applications for admission to MBBS/BDS courses in 2026 has been released. Valid complaints regarding the category list should be informed by 03.09.2026 at 12:00 noon.

Kerala School Holiday: സ്കൂളുകൾക്ക് ഈ ആഴ്ച മൂന്ന് ദിവസം തുടർച്ചയായി അവധി; കാരണം ഇതാണ്
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വീണ്ടുമൊരു സന്തോഷവാർത്ത. ഈ ആഴ്ച അവസാനം സ്കൂളുകൾപക്ക് തുടർച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത് (Kerala School Holidays). ഓണാഘോഷത്തോടുള്ള ഒമ്പത് ദിവസത്തെ അവധി അവസാനിച്ച് ഓ​ഗസ്റ്റ് 31നാണ് സ്കൂളുകൾ തുറന്നത്. എന്നാൽ അതേ വാരത്തിൽ തന്നെ വീണ്ടും പൊതുഅവധി വന്നതാണ് കുട്ടികൾക്ക് ആശ്വാസമായിരിക്കുന്നത്. സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ചയാണ് അവധി വരുന്നത്. പിന്നീട് ശനിയും ഞായറുമായതിനാൽ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധിയാണ് കുട്ടികൾക്ക് ലഭിക്കുക.

ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി (അഷ്ടമി രോഹിണി) സെപ്റ്റംബർ നാലിനാണ് വരുന്നത്. ഇത് പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്കൂളുകൾക്ക് പൊതു അവധിയായിരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി അവധി വരുന്നതോടെ കുട്ടികൾക്ക് അടിച്ചുപൊളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വരുന്ന സെപ്റ്റംബർ 7 തിങ്കളാഴ്ച സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങും.

ALSO READ: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍

ഈ മാസത്തെ സ്കൂൾ അവധികൾ

സംസ്ഥാനത്തെ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും അംഗൻവാടികൾക്കും സെപ്റ്റംബർ മാസത്തിൽ പ്രധാനപ്പെട്ട രണ്ട് പൊതുഅവധി ദിനങ്ങൾളാണ് ലഭിക്കുക. ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി ദിനം എന്നിവയോടനുബന്ധിച്ചാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച ശ്രീകൃഷ്ണ ജയന്തിയും സെപ്റ്റംബർ 21 തിങ്കളാഴ്ച്ച ശ്രീനാരായണ ഗുരു സമാധി ദിനവും ആണ് അവധി ലഭിക്കുക.

ഈ രണ്ടു ദിവസങ്ങളിലെയും അവധി എൽ.കെ.ജി, യു.കെ.ജി, 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കെല്ലാം ഒരുപോലെ ബാധകമായിരിക്കും. വാരാന്ത്യ അവധികൾക്കൊപ്പം ഈ പൊതു അവധി കൂടി വരുന്നത് കൂട്ടികൾക്ക് നീണ്ട അവധി ലഭിക്കാൻ ഇടയാക്കും. പൊതുവിദ്യാസ വകുപ്പിൻ്റെ ഇക്കാല്ലത്തെ അക്കാദമിക്ക് കലണ്ടർ അനുസരിച്ചുള്ള അവധികളാണ് ഇവയെല്ലാം.

ഇനി ഒക്ടോബർ മാസത്തിലാണ് അടുത്ത പൊതുഅവധി വരുന്നത്. ​ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള അവധിയാണ്. അതുകൂടാതെ ഒക്ടോബർ 20, 21 തീയതികളിലാണ് വിജയദശമിയും മഹാനവമിയും വരുന്നത്. ഇവ രണ്ടും പ്രവർത്തി ദിവസങ്ങളിലായതിനാൽ കുട്ടികൾക്ക് അവധി ലഭിക്കുന്നതാണ്.

ക്രിസ്മസ് അവധിയും പരീക്ഷകളും

ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. മറ്റെന്തെങ്കിലും കാരണത്താൽ ഇതിൽ മാറ്റം വന്നാൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

English Summary:

Students will have a long weekend holiday from September 4 Friday to September 6, 2026 Sunday. A school holiday has been declared for September 4, 2026, applicable to students from classes 1 to 12, Lower Kindergarten and Anganwadi centres.

IBPS RRB Recruitment 2026: റീജിയണൽ റൂറൽ ബാങ്കുകളിൽ വൻ അവസരം; ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) രാജ്യത്തെ വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസർ (സ്കെയിൽ-I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ ഫീസ് അടയ്ക്കാനും സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 21 വരെ സമയമുണ്ട്. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അപേക്ഷകളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള എഡിറ്റ് വിൻഡോ (ഓൺലൈൻ പേയ്‌മെന്റ് ഉൾപ്പെടെ) 2 ദിവസത്തേക്ക് ലഭ്യമാകും.

പ്രീ-എക്‌സാം ട്രെയിനിംഗ് (PET) 2026 നവംബറിലും, പ്രാഥമിക പരീക്ഷയുടെ കാൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യൽ 2026 നവംബർ/ഡിസംബർ മാസങ്ങളിലുമായിരിക്കും. ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഓൺലൈൻ പ്രാഥമിക പരീക്ഷ നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. പ്രാഥമിക പരീക്ഷാ ഫലം ഡിസംബർ അല്ലെങ്കിൽ 2027 ജനുവരിയിൽ പ്രഖ്യാപിക്കും.

മെയിൻ/സിംഗിൾ പരീക്ഷയുടെ കാൾ ലെറ്ററുകൾ ഡിസംബർ/2027 ജനുവരിയിൽ ഡൗൺലോഡ് ചെയ്യാം. മെയിൻ/സിംഗിൾ പരീക്ഷ ഡിസംബർ അല്ലെങ്കിൽ 2027 ഫെബ്രുവരിയിൽ നടക്കും. ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലേക്കുള്ള മെയിൻ/സിംഗിൾ പരീക്ഷാ ഫലം ജനുവരിയിൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിനായുള്ള കാൾ ലെറ്ററുകൾ 2027 ജനുവരിയിൽ ലഭ്യമാകും. അഭിമുഖം 2027 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടക്കും. ഓഫീസർ സ്കെയിൽ I, II, III, ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികകളിലേക്കുള്ള താൽക്കാലിക അലോട്ട്മെന്റ് ഫെബ്രുവരി/മാർച്ച് മാസങ്ങളിൽ പൂർത്തിയാകും.

പ്രായപരിധി:

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികയ്ക്ക് 18 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഓഫീസർ സ്കെയിൽ- I (അസിസ്റ്റന്റ് മാനേജർ) തസ്തികയ്ക്ക് പ്രായം 18 വയസ്സിന് മുകളിലും 30 വയസ്സിന് താഴെയും ആയിരിക്കണം. ഓഫീസർ സ്കെയിൽ- II (മാനേജർ) തസ്തികയ്ക്ക് പ്രായം 21 വയസ്സിന് മുകളിലും 32 വയസ്സിന് താഴെയും ആയിരിക്കണം. ഓഫീസർ സ്കെയിൽ- III (സീനിയർ മാനേജർ) തസ്തികയ്ക്ക് പ്രായം 21 വയസ്സിന് മുകളിലും 40 വയസ്സിന് താഴെയും ആയിരിക്കണം.

Also Read: SBI PO Prelims Result: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം വന്നു! റിസൾട്ട് ഒറ്റക്ലിക്കിൽ പരിശോധിക്കാം?

വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ത തുല്യ യോഗ്യത ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പ്രവർത്തന പരിജ്ഞാനം അഭികാമ്യമാണ്.

ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ത തുല്യ യോഗ്യത വേണം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ് അല്ലെങ്കിൽ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന നൽകും. പ്രാദേശിക ഭാഷയിൽ പ്രാവിണ്യം വേണം. കമ്പ്യൂട്ടർ പ്രവർത്തന പരിജ്ഞാനം അഭികാമ്യമാണ്.

ഓഫീസർ സ്കെയിൽ-II ജനറലിസ്റ്റ് ബാങ്കിംഗ് ഓഫീസർ (മാനേജർ) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ത തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

www.ibps.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മുഴുവന്‍ വിശദാംശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഇത് വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

English Summary

The Institute of Banking Personnel Selection (IBPS) has officially released the notification for the Common Recruitment Process (CRP RRBs XV) to hire Group "A" Officers (Scale I, II, & III) and Group "B" Office Assistants (Multipurpose) across Regional Rural Banks. Interested candidates can complete their online application and fee payment between September 1 and September 21, 2026.

Lionel Messi: ഫുട്‌ബോള്‍ ഇതിഹാസത്തെ കുറിച്ചറിയാം; മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും
ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരം ലയണല്‍ മെസിയെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാം? 2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ നയിച്ച മെസി, സ്‌പെയിനിനെതിരായ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 39ാം വയസ്സില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടുമ്പോള്‍ 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകളും ഒരു ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇന്റര്‍ മയാമിക്കായി ക്ലബ് ഫുട്‌ബോള്‍ തുടരുന്ന മെസി, 2026 ലോകകപ്പിന് ശേഷവും മികച്ച പ്രകടനമാണ് നടത്തുന്നത്. ലോകകപ്പിന് ശേഷം ഇന്റര്‍ മയാമിക്കായി തിരിച്ചെത്തിയ അദ്ദേഹം ഓഗസ്റ്റില്‍ അറ്റ്‌ലെറ്റിക്കോ സാന്‍ ലൂയിസിനെതിരെ രണ്ട് ഗോളുകള്‍ നേടി ലീഗ്‌സ് കപ്പിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ മെസ്സിയുടെ ജനനം, കരിയര്‍, ലോകകപ്പ് നേട്ടങ്ങള്‍, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, റെക്കോര്‍ഡുകള്‍, അര്‍ജന്റീനയ്ക്കായുള്ള പ്രകടനം തുടങ്ങി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ചോദിക്കാവുന്ന പ്രധാനപ്പെട്ട ജികെ ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.

ലയണല്‍ മെസിയെ കുറിച്ച് കൂടുതലറിയാം

ലയണല്‍ മെസ്സിയുടെ പൂര്‍ണ്ണ പേര് എന്താണ്?

ലയണല്‍ ആന്‍ഡ്രെസ് മെസ്സി കുച്ചിത്തിനി

മെസി ജനിച്ചത് എപ്പോഴാണ്?

1987 ജൂണ്‍ 24

മെസി ജനിച്ചത് എവിടെയാണ്?

അര്‍ജന്റീനയിലെ റൊസാരിയോയില്‍

മെസിയുടെ ജേഴ്‌സി നമ്പര്‍ ഏതാണ്?

10

മെസി ആദ്യമായി FIFA ലോകകപ്പില്‍ കളിച്ചത് ഏത് വര്‍ഷമാണ്?

2006

മെസി അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ വര്‍ഷം ഏതാണ്?

2022

2022 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന നേരിട്ടത് ഏത് ടീമിനെയാണ്?

ഫ്രാന്‍സ്

2022 ലോകകപ്പ് ഫൈനലില്‍ മെസി എത്ര ഗോളുകള്‍ നേടി?

2 ഗോളുകള്‍

മെസി എത്ര തവണ Ballon d'Or നേടിയിട്ടുണ്ട്?

8 തവണ

മെസി ഏറ്റവും കൂടുതല്‍ കാലം കളിച്ച ക്ലബ് ഏതാണ്?

ബാഴ്‌സലോണ

മെസി നിലവില്‍ ഏത് ക്ലബ്ബിനുവേണ്ടിയാണ് കളിക്കുന്നത്?

ഇന്റര്‍ മയാമി

മെസി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നത് ഏത് വര്‍ഷമാണ്?

2023

മെസി അര്‍ജന്റീനയ്‌ക്കൊപ്പം ആദ്യത്തെ പ്രധാന സീനിയര്‍ അന്താരാഷ്ട്ര കിരീടം നേടിയത് ഏത് വര്‍ഷമാണ്?

2021ലെ കോപ്പ അമേരിക്ക

മെസി 2024ല്‍ അര്‍ജന്റീനയ്‌ക്കൊപ്പം ഏത് കിരീടം നേടി?

കോപ്പ അമേരിക്ക

മെസി ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ടോ?

ഉണ്ട്, 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനയ്‌ക്കൊപ്പം സ്വര്‍ണം നേടി

മെസി FIFA U-20 ലോകകപ്പ് നേടിയ വര്‍ഷം ഏതാണ്?

2005

2022 ലോകകപ്പില്‍ മെസ്സിക്ക് ലഭിച്ച വ്യക്തിഗത പുരസ്‌കാരം ഏതാണ്?

Golden Ball

മെസി ലോകകപ്പില്‍ എത്ര തവണ Golden Ball നേടിയിട്ടുണ്ട്?

2 തവണ - 2014ലും 2022ലും

2026 ലോകകപ്പില്‍ അര്‍ജന്റീന എവിടെയാണ് എത്തിയത്?

ഫൈനലില്‍

2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടത് ആരോടാണ്?

സ്‌പെയിനോട് 1-0ന്

2026 ലോകകപ്പിന് ശേഷം മെസി എടുത്ത പ്രധാന തീരുമാനം എന്താണ്?

അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു

മെസി അര്‍ജന്റീനയ്ക്കായി എത്ര മത്സരങ്ങള്‍ കളിച്ചാണ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്?

207 മത്സരങ്ങള്‍

അര്‍ജന്റീനയ്ക്കായി മെസി നേടിയ ഗോളുകളുടെ എണ്ണം എത്രയാണ്?

125 ഗോളുകള്‍

മെസിയുടെ വിരമിക്കല്‍ ഏത് കരിയറിനാണ് ബാധകം?

അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള അന്താരാഷ്ട്ര കരിയറിന് മാത്രം ബാധകം

മെസി അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ചത് ഏത് വര്‍ഷമാണ്?

2005

മെസി എത്ര ലോകകപ്പ് പതിപ്പുകളില്‍ കളിച്ചു?

6 ലോകകപ്പ് പതിപ്പുകളില്‍

മെസിയുടെ ലോകകപ്പ് കരിയറിലെ പ്രധാന നേട്ടം എന്താണ്?

2022ല്‍ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു

മെസിയുടെ ആദ്യ Ballon d'Or ഏത് വര്‍ഷമായിരുന്നു?

2009

മെസി Champions League കിരീടം എത്ര തവണ നേടിയിട്ടുണ്ട്?

4 തവണ

മെസിയുടെ പ്രശസ്തമായ വിളിപ്പേര് എന്താണ്?

La Pulga - The Flea

മെസി പ്രധാനമായും ഏത് പൊസിഷനിലാണ് കളിക്കുന്നത്?

ഫോര്‍വേഡ് / അറ്റാക്കിങ് പ്ലെയര്‍

Also Read: Nepal Flood Current Affairs: നേപ്പാള്‍ വെള്ളപ്പൊക്കത്തെ കുറിച്ച് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

മെസിയുടെ ആദ്യ സീനിയര്‍ ക്ലബ് ഏതാണ്?

FC Barcelona

മെസി ബാഴ്‌സലോണയ്ക്കായി എത്ര ഗോളുകള്‍ നേടിയിട്ടുണ്ട്?

672 ഗോളുകള്‍

മെസി ഇന്റര്‍ മയാമിക്കൊപ്പം നേടിയ ആദ്യ കിരീടം ഏതാണ്?

2023 Leagues Cup

മെസിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം ഏതാണ്?

2026 FIFA World Cup ഫൈനല്‍ - സ്‌പെയിനിനെതിരായ മത്സരം

മെസിയുടെ അന്താരാഷ്ട്ര കരിയര്‍ എത്ര വര്‍ഷം നീണ്ടുനിന്നു?

ഏകദേശം 21 വര്‍ഷം

മെസി 2026 ലോകകപ്പില്‍ എത്രാമത്തെ ലോകകപ്പിലാണ് കളിച്ചത്?

ആറാമത്തെ ലോകകപ്പില്‍

മെസി ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോള്‍ തുടരുന്ന ക്ലബ് ഏതാണ്?

ഇന്റര്‍ മയാമി

English Summary

Lionel Messi is one of the greatest footballers in history, with a career filled with major titles and records. This GK quiz covers his personal life, career, Argentina journey, World Cup achievements and latest updates. These questions and answers can be useful for competitive exams and sports GK preparation.

September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
ഓണാവധിയെല്ലാം കഴിഞ്ഞ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സ്‌കൂള്‍ തുറക്കുന്നതിന് പിന്നാലെ മാറ്റിവെച്ച ഓണപ്പരീക്ഷകളും നടക്കുന്നുണ്ട്. ഓഗസ്റ്റ് 21ന് നടക്കേണ്ടയിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് ഓണാവധി കഴിഞ്ഞതിന് ശേഷം നടത്താന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 14 മുതല്‍ ഓഗസ്റ്റ് 20 വരെയായിരുന്നു ഈ വര്‍ഷത്തെ ഓണപ്പരീക്ഷകള്‍ നടന്നത്. ഓണാഘോഷം നടന്ന ദിവസത്തെ പരീക്ഷയായിരുന്നു മാറ്റിവെച്ചത്. (Image Credit Source: PTI and Getty Images)

പരീക്ഷ മാറ്റിവെച്ചതിനേക്കാള്‍ കുട്ടികള്‍ക്ക് സങ്കടമായത് അവധി പെട്ടെന്ന് തീര്‍ന്നുപോയതിലാണ്. ഇത്തവണ 11 ദിവസമായിരുന്നു ഓണാഘോഷങ്ങള്‍ ഉണ്ടായിരുന്നതെങ്കിലും അവധികളുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റ് 21ന് അടച്ച സ്‌കൂളുകള്‍ ഓഗസ്റ്റ് 31ന് തന്നെ തുറന്നത് കുട്ടികളില്‍ നിരാശയുണ്ടാക്കി. ഇനി എന്നായിരുന്നു നീണ്ട അവധി ലഭിക്കുക എന്നതാണ് അവരുടെ സംശയം.

എന്നാൽ ഇനി സെപ്റ്റംബർ മാസത്തിലെ അവധികൾ എങ്ങനെയാണെന്ന് പരിശോധിക്കും. നീണ്ട അവധിക്കുള്ള സാധ്യതയും ഇത്തവണ സെപ്റ്റംബർ മാസത്തിലുണ്ട്.

സെപ്റ്റംബര്‍ ഒന്നിനാണ് മാറ്റിവെച്ച പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ നാലിന് ശ്രീകൃഷ്ണ ജയന്തിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. സെപ്റ്റംബര്‍ അഞ്ച് ശനിയും സെപ്റ്റംബര്‍ ആറ് ഞായറുമാണ്. സെപ്റ്റംബര്‍ 12നാണ് രണ്ടാം ശനി വരുന്നത്. സെപ്റ്റംബര്‍ 13 ഞായര്‍.

സെപ്റ്റംബര്‍ 19 ശനി, സെപ്റ്റംബര്‍ 20 ഞായര്‍, അതുകഴിഞ്ഞ് പിറ്റേദിവസം തന്നെയാണ് ശ്രീനാരായണ ഗുരു സമാധി. അതിനാല്‍ സെപ്റ്റംബര്‍ 21നും സ്‌കൂളില്‍ പോകേണ്ടാ, തുടര്‍ച്ചയായ മൂന്ന് ദിവസം സ്‌കൂളുകള്‍ക്ക് അവധി ലഭിച്ചേക്കാം. സെപ്റ്റംബര്‍ 26 ശനി, സെപ്റ്റംബര്‍ 27 ഞായര്‍ എന്നിങ്ങനെയാണ് സെപ്റ്റംബര്‍ മാസത്തിലെ അവധികള്‍.

SBI PO Prelims Result: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം വന്നു! റിസൾട്ട് ഒറ്റക്ലിക്കിൽ പരിശോധിക്കാം?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പ്രൊബേഷണറി ഓഫീസർ (PO) പ്രിലിമിനറി പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന വെബ്‌സൈറ്റ് വഴി ഫലം ഇപ്പോൾ തന്നെ പരിശോധിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള വിവിധ എസ്‌ബി‌ഐ ശാഖകളിലായി 1,500 പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും അടുത്ത ഘട്ടമായ എസ്‌ബി‌ഐ പി‌ഒ മെയിൻ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പിഡിഎഫ് രൂപത്തിലാണ് യോ​ഗ്യത നേടിയവരും റോൾ നമ്പർ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഓ​ഗസ്റ്റ് ഒന്നിനും രണ്ടിനുമാണ് പ്രിലിമിനറി പരീക്ഷ നടന്നത്. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ ചോദിച്ചത്. മെയിൻ പരീക്ഷയെക്കുറിച്ചും തുടർന്നുള്ള ഘട്ടങ്ങളെക്കുറിച്ചുമുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ എസ്‌ബി‌ഐയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ പതിവായി പരിശോധിക്കേണ്ടതാണ്. നിലവിലെ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 12-ന് മെയിൻ പരീക്ഷ നടത്താനാണ് സാധ്യത. അതിനാൽ യോ​ഗ്യത നേടിയവർക്ക് ഇപ്പോൾ തന്നെ മെയിൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങാവുന്നതാണ്.

ALSO READ: യുജിസി നെറ്റ് ഫലം വന്നു! പക്ഷേ സർട്ടിഫിക്കറ്റ് വൈകുന്നത് എന്തുകൊണ്ട്?

ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in സന്ദർശിച്ച് 'Careers' വിഭാഗം തുറക്കുക.

ഹോംപേജിൽ നിന്ന് 'Current Openings' അല്ലെങ്കിൽ പ്രസക്തമായ പരീക്ഷാ ഫല വിഭാഗം തിരഞ്ഞെടുക്കുക.

പരസ്യ നമ്പർ CRPD/PO/2026-27/09 ന് കീഴിലുള്ള 'Recruitment of Probationary Officers' എന്ന നോട്ടീസ് കണ്ടെത്തുക.

അതിലെ 'SBI PO Prelims Result' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

യോഗ്യത നേടിയവരുടെ റോൾ നമ്പറുകൾ അടങ്ങിയ പിഡിഎഫ് (PDF) സ്‌ക്രീനിൽ ദൃശ്യമാകും.

ഫയലിൽ നിങ്ങളുടെ റോൾ നമ്പർ തിരയാൻ Search ഓപ്ഷൻ ഉപയോഗിച്ച് റോൾ നമ്പർ ടൈപ്പ് ചെയ്തു നോക്കുക.

പട്ടികയിൽ നിങ്ങളുടെ റോൾ നമ്പർ ഉണ്ടെങ്കിൽ, നിങ്ങൾ അടുത്ത ഘട്ടമായ മെയിൻസ് പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഭാവി ആവശ്യങ്ങൾക്കായി പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

സെലക്ഷൻ പ്രക്രിയ

എസ്ബിഐ പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് നടക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ, അഭിമുഖവും ഗ്രൂപ്പ് പ്രവർത്തനവും എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് മെയിൻ പരീക്ഷ എഴുതാവുന്നതാണ്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടുന്നവർ സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്‌സർസൈസ്, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയിൽ പങ്കെടുക്കേണ്ടതുണ്ട്.

മെയിൻസ് പരീക്ഷയിലെ മാർക്കുകളും മൂന്നാം ഘട്ടത്തിലെ മാർക്കുകളും കൂട്ടിച്ചേർത്താണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ വർഷം അവസാനത്തോടെ അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. 12 ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. അന്തിമ തിരഞ്ഞെടുപ്പിന്, എസ്‌ബി‌ഐ പി‌ഒ മെയിൻ പരീക്ഷയ്ക്ക് 75 ശതമാനം വെയിറ്റേജ് ഉണ്ട്, അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ഒരുമിച്ച് 25 ശതമാനം വെയിറ്റേജ് ഉണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് 100 മാർക്കാണുള്ളത്.

English Summary:

SBI has announced the result of the Probationary Officer preliminary examination on its official website, sbi.bank.in. Candidates who appeared for the exam conducted on August 1 and 2 can now check whether they have qualified for the next stage.

India’s Higher Education Sector: NEP 2020 മുതൽ AISHE സർവേ വരെ: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ
ഇന്ത്യയെ ഒരു ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിൽ ഉന്നത വിദ്യാഭ്യാസ രംഗം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം വൻ പരിഷ്കരണങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യയിലെ വിദ്യാഭ്യാസം സമ്പ്രദായം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാ​ഗമായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാർഷിക സർവേയും വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നുണ്ട്.

NEP 2020 അനുസരിച്ച്, പരമ്പരാഗത പഠനരീതികളിൽ നിന്ന് മാറി പ്രായോഗികവും സർഗ്ഗാത്മകവുമായ വിദ്യാഭ്യാസ ശൈലിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, എല്ലാവർക്കും സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ആജീവനാന്ത കാലത്തേക്ക് പഠനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 4 (SDG 4) പറയുന്നത്.

ALSO READ: യുജിസി നെറ്റ് ഫലം വന്നു! പക്ഷേ സർട്ടിഫിക്കറ്റ് വൈകുന്നത് എന്തുകൊണ്ട്?

എന്താണ് AISHE സർവേ?

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും നടത്തുന്ന പഠന സർവേയാണ് ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE). രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEIs) കൃത്യമായ ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യുന്നതിനുമായാണ് ഈ സർവേ നടത്തുന്നത്. NEP 2020 പ്രകാരമുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ രാജ്യത്ത് എത്രത്തോളം ഫലപ്രദമായി നടപ്പിലാകുന്നുവെന്ന് മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള കുറവുകൾ എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്താനും സർവേ ഡാറ്റ അധികാരികളെ സഹായിക്കുന്നു.

ഭാവിയിലെ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കാനും അതുപോലെ ഗ്രാന്റുകളും ഫണ്ടുകളും കൃത്യമായി ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കൃത്യമായി വിതരണം ചെയ്യാനും സർവേയിലൂടെ കണ്ടെത്തുന്ന കണക്കുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉപകാരപ്പെടുന്നുണ്ട്. സമ്പൂർണ്ണ സാക്ഷരതയ്ക്കൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ആഗോള നിലവാരം പുലർത്തുന്ന തലത്തിലേക്ക് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ ഉയർത്തുകയാണ് ഈ പദ്ധതികളിലൂടെ എല്ലാം കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ചയുടെ AISHE റിപ്പോർട്ട്

2014–15 ൽ 760 ആയിരുന്ന സർവകലാശാലകൾ 2023–24 ആയപ്പോഴേക്കും 1,289 ആയി ഉയർന്നു. അതായത് 69.6 ശതമാനം വർദ്ധനവ്.

2014–15 കാലഘട്ടത്തിൽ 38,498 ആയിരുന്ന കോളേജുകളുടെ എണ്ണം 2023–24 ആയപ്പോഴേക്കും 48,246 ആയി ഉയർന്നു. 25.3 ശതമാനമാണ് വർദ്ധനവ്.

മറ്റ് സ്ഥാപനങ്ങളുടെ കണക്കെടുത്താൽ 2014–15 കാലഘട്ടത്തിൽ 12,276 ആയിരുന്നവ 2023–24 ആയപ്പോഴേക്കും 15,221 ആയി ഉയർന്നു. 24.0 ശതമാനമാണ് വർദ്ധനവ്. പത്ത് വർഷത്തിനിടെ സർവകലാശാലകളുടെ എണ്ണത്തിൽ 69.6 ശത്മാനം വർദ്ധനവുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇത് സഹായിച്ചതായും കണക്കുകൾ പറയുന്നു. രാജ്യത്തിന്റെ ഗ്രാമീണ-നഗര മേഖലകളിൽ ഉന്നത വിദ്യാഭ്യാസം കൂടുതൽ ലഭ്യമാക്കാൻ ഈ വിപുലീകരണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

English Summary:

Higher education is a cornerstone of India’s journey towards a knowledge-based economy and a key pillar of the National Education Policy (NEP) 2020. The Ministry of Education conducts an annual survey of Higher Education Institutions in India.

UGC NET 2026 Certificate: യുജിസി നെറ്റ് ഫലം വന്നു! പക്ഷേ സർട്ടിഫിക്കറ്റ് വൈകുന്നത് എന്തുകൊണ്ട്?
റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC-NET June 2026) പരീക്ഷാര്‍ത്ഥികള്‍. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുമായി ആകെ 4,241 പേരാണ്‌ യോഗ്യത നേടിയത്. 45,904 അപേക്ഷകർ 'അസിസ്റ്റന്റ് പ്രൊഫസറും പിഎച്ച്ഡി പ്രവേശനവും' എന്ന വിഭാഗത്തിലും, 97,434 പേർ 'പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായും യോഗ്യത നേടി. ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും.

യുജിസി നെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഫലപ്രഖ്യാപനത്തിന് ശേഷം എൻടിഎ വെബ്‌സൈറ്റിൽ ലഭ്യമാക്കാറാണ് പതിവ്‌. കഴിഞ്ഞ ഘട്ടത്തിൽ ഫലം ഫെബ്രുവരി 4-ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സർട്ടിഫിക്കറ്റുകൾ ഏപ്രിൽ മാസത്തിലാണ് വിതരണം ചെയ്തത്.

ജൂൺ 22 മുതൽ 30 വരെയും, ജൂലൈ 5-നും 87 വിഷയങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി യുജിസി നെറ്റ് 2026 പരീക്ഷകൾ നടത്തി. നിലവിൽ 84 വിഷയങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് വിഷയങ്ങൾക്കായുള്ള പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിൽ നടത്തും.

Also Read: CSIR NET Result: കാത്തിരിപ്പിന് വിരാമം! യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; സ്കോർ പരിശോധിക്കാം ഇവിടെ

സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത് എന്തുകൊണ്ട്?

സ്കോർകാർഡിൽ നിന്ന് വ്യത്യസ്തമായി, യുജിസി നെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് എൻടിഎ പ്രത്യേകമായാണ് പുറപ്പെടുവിക്കുന്നത്. പരീക്ഷാ നടപടികൾ ഇതുവരെ പൂർണ്ണമായി അവസാനിച്ചിട്ടില്ല. ബാക്കിയുള്ള മൂന്ന് വിഷയങ്ങളിലെ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്താൻ എൻടിഎ തീരുമാനിച്ചിരിക്കുകയാണ്. ഇതാണ് സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നതിന്റെ കാരണം.

ജൂൺ 2026 ഘട്ടത്തിലെ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാര്‍ത്ഥികള്‍ യുജിസി നെറ്റ് സ്കോർകാർഡ് സൂക്ഷിച്ചുവെക്കേണ്ടതും ഇ-സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കേണ്ടതുമാണ്.

യുജിസി നെറ്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ugcnet@nta.ac.in അല്ലെങ്കിൽ ecertificate@nta.ac.in എന്ന ഇമെയിൽ വിലാസങ്ങളിൽ പരാതികൾ അറിയിക്കാം. ജെആർഎഫ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവ നിർണ്ണയിക്കാൻ വർഷത്തിൽ രണ്ടുതവണ, ജൂൺ, ഡിസംബർ മാസങ്ങളിലാണ് യുജിസി നെറ്റ് നടത്തുന്നത്.

യുജിസി നെറ്റ് റിസള്‍ട്ട്‌

യുജിസി-നെറ്റ് പരീക്ഷ 2026 ജൂൺ 22, 23, 24, 25, 29, 30, ജൂലൈ 5 തീയതികളിൽ രാജ്യത്തുടനീളമുള്ള 286 നഗരങ്ങളിലെ 655 പരീക്ഷാ കേന്ദ്രങ്ങളിലായി 87 വിഷയങ്ങളിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയത്. സെപ്റ്റംബർ 9, 10 തീയതികളിൽ പുനഃപരീക്ഷ നിശ്ചയിച്ചിട്ടുള്ള ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ യുജിസി-നെറ്റ് ജൂൺ 2026 സ്കോർകാർഡ് പരിശോധിക്കാൻ ശ്രമിക്കുമ്പോൾ 'Invalid Application Number/Password' എന്ന സന്ദേശം ലഭിച്ചേക്കാം.

ഈ ഉദ്യോഗാർത്ഥികളുടെ സ്കോർകാർഡ്/ഫലം പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ ലഭ്യമാകൂ. ആക്ഷേപങ്ങൾ അറിയിക്കാന്‍ ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 18 വരെ അവസരം നല്‍കിയിരുന്നു. ലഭിച്ച ആക്ഷേപങ്ങൾ വിദഗ്ദ്ധർ പരിശോധിക്കുകയും അവർ അന്തിമമാക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കുകയും ചെയ്തത്.

English Summary

The NTA declared the UGC NET June 2026 exam results for 84 subjects. Retests for English, Commerce, and Sociology will take place on September 9 and 10. Official eligibility certificates will be issued separately on the NTA website after all re-examinations conclude.

MILMA Recruitment 2026: മില്‍മയില്‍ തൊഴിലവസരം; 47,000 രൂപ ശമ്പളത്തില്‍ ജോലി
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെസിഎംഎംഎഫ്എൽ - മിൽമ) വിവിധ റീജിയണൽ മിൽക്ക് യൂണിയനുകളിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രാരംഭ നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ ഇത് തുടർന്നുള്ള രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകുന്നതാണ്. സെപ്തംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

TRCMPU LTD (തിരുവനന്തപുരം: 1, പത്തനംതിട്ട: 1), ERCMPU LTD (എറണാകുളം: 1), MRCMPU LTD (പാലക്കാട്: 1, കോഴിക്കോട്: 1, കണ്ണൂർ: 1) എന്നിങ്ങനെ ആകെ ആറു ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് താല്പര്യമുള്ള റീജിയണൽ മിൽക്ക് യൂണിയൻ തിരഞ്ഞെടുക്കണം.

വിദ്യാഭ്യാസ യോഗ്യത:

എംബിഎ (MBA in Marketing), അല്ലെങ്കിൽ അഗ്രിബിസിനസ് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബിരുദാനന്തര ബിരുദം എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. ഡെയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 40 വയസ്സാണ്.

പ്രായപരിധിയും പ്രവൃത്തിപരിചയവും കണക്കാക്കുന്നതിനുള്ള നിശ്ചിത തീയതി 2026 ഓഗസ്റ്റ് 1 ആണ്. 47,000 രൂപയാണ് പ്രതിമാസ വേതനം. ഇതിൽ കൺസോളിഡേറ്റഡ് പേ 35,000 രൂപ, പരമാവധി ടിഎ 5,000 രൂപ, പരമാവധി ഇൻസെന്റീവ് 7,000 രൂപ എന്നിവ ഉൾപ്പെടുന്നു.

Also Read: CUSAT Recruitment 2026: മാസം 1.25 ലക്ഷം രൂപ ശമ്പളത്തിൽ അധ്യാപകനാകാം! കുസാറ്റിൽ വൻ അവസരം; ഉടൻ അപേക്ഷിക്കൂ

അപേക്ഷിക്കേണ്ടത് എങ്ങനെ?

താത്പര്യമുള്ളവര്‍ സിഎംഡിയുടെ cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിക്കണം. ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ വിവരങ്ങളെല്ലാം പൂർണ്ണമായി പൂരിപ്പിക്കേണ്ടതാണ്. അപൂർണ്ണവും തെറ്റായതുമായ അപേക്ഷകൾ തള്ളിക്കളയുന്നതാണ്. ഓൺലൈൻ അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ അനുവദിക്കില്ല.

അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉദ്യോഗാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ JPG ഫോർമാറ്റിൽ 200 KB-യിൽ കവിയാത്ത വലിപ്പത്തിൽ സ്കാൻ ചെയ്ത് നൽകണം. ഒപ്പ് വെള്ളക്കടലാസിൽ രേഖപ്പെടുത്തി സ്കാൻ ചെയ്ത് JPG ഫോർമാറ്റിൽ 50 KB-യിൽ താഴെയുള്ള ഫയലായി അപ്‌ലോഡ് ചെയ്യണം.

സെയിൽസ് ടീമിന്റെ ഏകോപനം, ടാര്‍ജറ്റ് സെറ്റിങ്, ബിസിനസ് ഫോര്‍കാസ്റ്റിങ്, മാര്‍ക്കറ്റ് സ്റ്റഡി, മെന്ററിങ്, എസ്ഡബ്ല്യു അനാലിസിസ്, റിലേഷന്‍ഷിപ്പ് ബില്‍ഡിങ്, ഡിസൈനിങ് സെയില്‍സ് മാനേജ്‌മെന്റ് പ്രോസസ് തുടങ്ങിയവ സെയില്‍സ് ഓഫീസറുടെ ഉത്തരവാദിത്തങ്ങളായിരിക്കും. സെയില്‍സ് ടീമിനെ കൈകാര്യം ചെയ്യുക, പരിശീലിപ്പിക്കുക, മാര്‍ഗനിര്‍ദ്ദേശം നല്‍കുക, സെയില്‍സ് ടീമിന്റെ പ്രകടനം നിരീക്ഷിക്കുക തുടങ്ങിയ ചുമതലകളുമുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

English Summary

The Kerala Co-operative Milk Marketing Federation (MILMA) is recruiting Sales Officers on a contract basis through CMD Kerala. A total of six vacancies are available across various regional milk unions in the state. Candidates with an MBA in Marketing or a Master's in AgriBusiness or Food Science can apply online by September 04, 2026.

CSIR NET Result: കാത്തിരിപ്പിന് വിരാമം! യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; സ്കോർ പരിശോധിക്കാം ഇവിടെ
ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും (ജെആർഎഫ്) യോഗ്യത നേടുന്നതിനായാണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in വഴി ലോഗിൻ ചെയ്ത് സ്കോർകാർഡ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

2026 ജൂലൈ 17, 18 തീയതികളിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1,87,739 ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. അതിൽ 1,50,057 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. 224 നഗരങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആന്റ് പ്ലാനറ്ററി സയൻസസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്.

ALSO READ: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍ ഇന്ന് മുതല്‍; ഈ തീയതികള്‍ മറക്കേണ്ട

പരീക്ഷയെഴുതിയ ആകെ 6.07 ലക്ഷം ഉദ്യോഗാർത്ഥികളിൽ 97,000-ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിനും 4,000-ത്തിലധികം പേർ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അർഹത നേടിയത്. ആകെ 84 വിഷയങ്ങളിലെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. പരീക്ഷ നടന്ന് ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷമാണ് എൻടിഎ പരീക്ഷാ ഫലവും ഒപ്പം ഉത്തരം സൂചികയും പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ ജൂൺ മാസത്തിൽ നടന്ന ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ വസ്തുതാപരവും ഭാഷാപരവുമായ തെറ്റുകളും ടൈപ്പോഗ്രാഫിക്കൽ പിശകുകളും വിവർത്തനത്തിലെ അപാകതകളും കണ്ടെത്തിയതിനെ തുടർന്ന് ഈ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു. ഓഗസ്റ്റ് 16ന് പുറത്തുവിട്ട ഉത്തരം സൂചികയോടൊപ്പം ഈ മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തുന്നത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.

വിജ്ഞാപനം അനുസരിച്ച് സെപ്റ്റംബർ 9, 10 തീയതികളിലാണ് ഈ മൂന്ന് വിഷയങ്ങളിലെ പുനഃപരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അധിക ഫീസ് ഒന്നും ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അർഹത, സ്വയം പ്രഖ്യാപന രേഖകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട അധികാരികൾ വിശദമായി പരിശോധിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

വരും ദിവസങ്ങളിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർട്ടിഫിക്കറ്റ് പരിശോധന നടക്കുക. അപേക്ഷയോടൊപ്പം സമർപ്പിച്ച വിവരങ്ങളും സ്വയം പ്രഖ്യാപന രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തും. പരിശോധന വേളയിൽ വ്യാജ രേഖകളോ തെറ്റായ വിവരങ്ങളോ കണ്ടെത്തിയാൽ ഉദ്യോഗാർത്ഥിയുടെ യോഗ്യത തൽക്ഷണം റദ്ദാക്കുന്നതായിരിക്കും.

ഫലം എങ്ങനെ പരിശോധിക്കാം?

ആദ്യം തന്നെ csirnet.nta.nic.in എന്ന ഔദ്യോഗിക CSIR-UGC NET വെബ്സൈറ്റ് സന്ദർശിക്കുക.

CSIR-UGC NET ജൂൺ 2026 സ്കോർകാർഡ്/ഫലത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷ നമ്പർ, പാസ്‌വേഡ് പോലുള്ള ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.

സ്ക്രീനിൽ തെളിയുന്ന സ്കോർകാർഡ് പരിശോധിക്കുക.

ഭാവി ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

English summary:

NTA has declared the scores of the Joint CSIR-UGC NET June 2026 examination today, August 29. The examination was conducted on July 17 and 18, 2026, in Computer Based Test.

Kerala School Reopening: ഓണാവധി കഴിഞ്ഞ് സ്കൂളുകൾ 31ന് തുറക്കും; മാറ്റിവച്ച പരീക്ഷ എപ്പോൾ?
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം സ്കൂളുകൾ ഓഗസ്റ്റ് 31 തിങ്കളാഴ്ച വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്നതോടൊപ്പം, നേരത്തെ മാറ്റിവച്ച ഒന്നാം പാദവാർഷിക (ഓണപ്പരീക്ഷ) പരീക്ഷയും നടത്തുന്നതാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് 13 മുതലാണ് ഇക്കൊല്ലത്തെ ഓണപ്പരീക്ഷ നടന്നത്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികളുടെ പരീക്ഷയാണ് നടത്തിയത്. ഓ​ഗസ്റ്റ് 21നാണ് ഓണാഘോഷവും കഴിഞ്ഞ് സ്കൂൾ അടച്ചത്.

എന്നാൽ അതിനിടെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവച്ചിരുന്നു. 21-ാം തീയതിയിൽ നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് അന്നി തീരുമാനിച്ചത്. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

ALSO READ: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മറ്റ് ഓണപ്പരീക്ഷ മാറ്റമില്ലാതെ നിശ്ചയിച്ച തീയിതയിൽ തന്നെ നടന്നിരുന്നു. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഓണപ്പരീക്ഷ മാറ്റിവയ്ക്കണമെന്ന തരത്തിൽ ആവശ്യമുയർന്നിരുന്നു. ഓണപ്പരീക്ഷ മാറ്റിവച്ചാൽ രണ്ടാം പാദത്തിലെ അധ്യയനത്തെ ഇത് ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നമായി വിദ്യാഭ്യാസ വകുപ്പ് ഉയർത്തികാട്ടിയത്.

കലാ, കായിക, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെ രണ്ടാം പാദത്തിലാണ് നടക്കുന്നത്. അതുകൊണ്ട്, ഒന്നാംപാദ പരീക്ഷ ഓണത്തിന് ശേഷം നിശ്ചയിച്ചാൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് വകുപ്പ് ചൂണ്ടികാട്ടി. ഓഗസ്റ്റ് 31 വരെയുള്ള പാഠ ഭാഗങ്ങളാണ് പഠിപ്പിച്ചു തീർക്കേണ്ടിയിരുന്നത്. എന്നാൽ സെൻസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം ക്ലാസുകൾ മുടങ്ങിയതിനാൽ അധ്യാപകർക്ക് ഇതു സാധിച്ചിരുന്നില്ല. അതിനാൽ, ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു.

ക്രിസ്മസ് പരീക്ഷ എപ്പോൾ?

ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. മറ്റെന്തെങ്കിലും കാരണത്താൽ ഇതിൽ മാറ്റം വന്നാൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

English Summary:

Kerala school Onam holidays are officially scheduled from August 22 to 30, with institutions reopening on August 31. Class 8 exam postponed from the 21st will now be conducted after the school holidays.

KEAM 2026: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍ ഇന്ന് മുതല്‍; ഈ തീയതികള്‍ മറക്കേണ്ട
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും 2026-ലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ഇന്ന് (ഓഗസ്ത് 29, ശനി) ആരംഭിച്ചു. അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ സെപ്തംബര്‍ അഞ്ചിന് വൈകിട്ട് നാലു മണിക്കുള്ളില്‍ പ്രവേശനം നേടണം. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം.

ഓഗസ്റ്റ് 25-ന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്‌മെന്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച സാധുവായ പരാതികളും ആക്ഷേപങ്ങളും പരിഹരിച്ച ശേഷമാണ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിദ്യാർത്ഥിയുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്.

അലോട്ട്‌മെന്റ് മെമ്മോയിൽ അപേക്ഷകന്റെ പേര്, റോൾ നമ്പർ, പ്രവേശനം ലഭിച്ച കോളേജിന്റെ പേര്, അനുവദിക്കപ്പെട്ട കാറ്റഗറി, അടയ്‌ക്കേണ്ട ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമായി അടങ്ങിയിട്ടുണ്ട്. അപേക്ഷകര്‍ക്ക്‌ ഹോം പേജിൽ നിന്ന് മെമ്മോയും ഒപ്പം ഡാറ്റാ ഷീറ്റും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

Also Read: KEAM 2026: എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ അഞ്ച് വരെ

ഇക്കാര്യം മറക്കരുത്!

പ്രവേശന നടപടികൾക്കായി കോളേജുകളിൽ എത്തുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മറ്റ് അനുബന്ധ രേഖകൾ എന്നിവ കോളേജ് അധികൃതർക്ക് മുന്നിൽ ഹാജരാക്കണം. സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മെമ്മോയിൽ വ്യക്തമാക്കിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ ഒടുക്കേണ്ടതുമായ ഫീസ് പൂർണ്ണമായും ഓൺലൈൻ പേയ്‌മെന്റ് സംവിധാനം മുഖേന അടയ്‌ക്കേണ്ടതാണ്.

അതേസമയം സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടുന്നവർ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിരിക്കുന്ന തുക കോളേജുകളില്‍ അടയ്ക്കണം. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഫീസ് ഘടന ഇതുവരെ അന്തിമമായി നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം കോളേജുകളിൽ പ്രവേശനം ലഭിക്കുന്നവർ 2025-26 അധ്യയന വർഷത്തെ ഫീസ് നിരക്കായിരിക്കും താൽക്കാലികമായി ഒടുക്കേണ്ടത്.

അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയോ സർക്കാരോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരം 2026-27 വർഷത്തേക്ക് പുതുതായി നിശ്ചയിക്കുന്ന അധിക ഫീസ് തുക അടയ്‌ക്കേണ്ടി വരികയാണെങ്കിൽ, പ്രസ്തുത തുക വിദ്യാർത്ഥികൾ പിന്നീട് അടയ്‌ക്കാൻ ബാധ്യസ്ഥരായിരിക്കും.

രണ്ടാം ഘട്ട അലോട്ട്‌മെന്റ് എന്ന്?

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങളും തീയതികളും അടങ്ങിയ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണർ പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതിന് മുൻപായി അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ പൂർണ്ണമായി റദ്ദാക്കുന്നതിനുമുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാക്കും.

English Summary

CEE Kerala released the first phase allotment for MBBS and BDS courses today. Candidates can check their results and download the allotment memo. College admissions run from August 29 to September 5 by 4:00 PM.

CUSAT Recruitment 2026: മാസം 1.25 ലക്ഷം രൂപ ശമ്പളത്തിൽ അധ്യാപകനാകാം! കുസാറ്റിൽ വൻ അവസരം; ഉടൻ അപേക്ഷിക്കൂ
അധ്യാപക ജോലി തേടുന്നവർക്ക് വൻ അവസരം. കുസാറ്റിൽ വിവിധ അധ്യാപക തസ്തികകളിലായി നിയമനം നടത്തുന്നു. ടെന്യൂർ അടിസ്ഥാനത്തിൽ ആണ് നിയമനം. മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് നിലിവിൽ ഒഴിവുള്ളത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 15 വരെയാണ്. നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ പ്രായപരിധി വ്യക്തമാക്കിയിട്ടില്ല.

മറൈൻ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, നേവൽ ആർക്കിടെക്ചർ അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ / നെറ്റ് / സിഎസ്ഐആർ / പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ തിരഞ്ഞെടുക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി (Ph.D), പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാണ്. ഇവർക്ക് മാലം 1,25,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

ALSO READ: പരീക്ഷയില്ലാതെ ജോലി നേടാം, പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ 25,000 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ തിരഞ്ഞെടുക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി (Ph.D) ഉള്ളവർക്ക് അപേക്ഷിക്കാം. 47,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ തിരഞ്ഞെടുക്കുന്നവർക്ക് പിഎച്ച്.ഡി ഇല്ലാത്തവർക്ക് തത്തുല്യ യോഗ്യത മതിയാകും അപേക്ഷിക്കാൻ. 45,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. നിയമനത്തിന്റെ പ്രാരംഭ കാലാവധി അഞ്ച് വർഷമാണ്. സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.

അധ്യാപന രംഗത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി കുസാറ്റിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. ജനറൽ വിഭാ​ഗത്തിലുള്ളവർക്ക് 950 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ്ടി വിഭാ​ഗക്കാർക്ക് 195 രൂപയാണ് അപേക്ഷ ഫീസായി ചോദിക്കുന്നത്. രണ്ട് തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെയാണ്.

അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെപ്റ്റംബർ 22നകം രജിസ്ട്രാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായിhttps://recruit.cusat.ac.in/files/NOTIFICATION_481.pdf എന്ന വെബ്സൈറ്റി സനന്ദർശിക്കുക.

എങ്ങനെ അപേക്ഷിക്കാം?

കുസാറ്റിന്റെ (CUSAT) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ 'Apply Online' ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൃത്യമായി ഫോമിൽ രേഖപ്പെടുത്തുക.

നിർദ്ദിഷ്ട അളവിലും ഫോർമാറ്റിലും ഉള്ള ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

ബാധകമെങ്കിൽ അപേക്ഷാ ഫീസ് ഓൺലൈനായി (Net Banking / UPI / Debit Card) അടയ്ക്കുക.

ഫോം ഫൈനൽ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക.

അപേക്ഷ സമർപ്പിച്ച ശേഷം ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് അല്ലെങ്കിൽ പിഡിഎഫ് (PDF) പകർപ്പ് സൂക്ഷിക്കുക.

English Summary:

CUSAT has published the Associate Professor / Assistant Professor Notification 2026. The recruitment drive aims to fill vacancies for Associate Professor and Assistant Professor positions.

Nepal Flood Current Affairs: നേപ്പാള്‍ വെള്ളപ്പൊക്കത്തെ കുറിച്ച് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
നേപ്പാളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ പ്രധാന പ്രകൃതിദുരന്തങ്ങളിലൊന്നാണ്. നിരവധി പ്രദേശങ്ങളെയാണ് ഈ ദുരന്തം ബാധിച്ചത്. ഒട്ടനവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിയാളുകളെ കാണാതാകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, നദികള്‍, ദുരന്തത്തിന്റെ കാരണങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ മത്സര പരീക്ഷകളില്‍ വളരെ പ്രധാനപ്പെട്ടതാണ്. നേപ്പാള്‍ ഫ്‌ളാഷ് ഫ്‌ളഡുമായി ബന്ധപ്പെട്ട് ചോദിക്കാന്‍ സാധ്യതയുള്ള പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധിക്കാം.

എന്താണ് നേപ്പാളില്‍ സംഭവിച്ചത്?

നേപ്പാളിലെ റസുവ ജില്ലയില്‍ നേപ്പാള്‍ചൈന അതിര്‍ത്തിക്ക് സമീപമാണ് ശക്തമായ മിന്നല്‍ പ്രളയമുണ്ടായത്. ഹിമാലയന്‍ മേഖലയിലെ കനത്ത മഴയും ഹിമാനിയുമായി ബന്ധപ്പെട്ട അസ്ഥിരതയും ചേര്‍ന്നുണ്ടായ അതിശക്തമായ ജലപ്രവാഹമാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ലെന്‍ഡെ ഖോലയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ സമീപപ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകുകയായിരുന്നു. റസുവഗഡി അതിര്‍ത്തികടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തമാക്കുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഹിമാലയന്‍ മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വര്‍ധിച്ചുവരുന്ന ദുരന്തസാധ്യതയും ഈ സംഭവം വീണ്ടും ചര്‍ച്ചയിലേക്ക് എത്തിക്കുകയാണ്.

നേപ്പാള്‍ ദുരന്തത്തെ കുറിച്ചറിയാം

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തം ബാധിച്ച പ്രധാന ജില്ല ഏത്?

റസുവ

നേപ്പാളിലൂടെ ഒഴുകുന്ന പ്രധാന നദികളിലൊന്ന് ഏത്?

ഭോട്ടെകോശി

പെട്ടെന്ന് രൂപപ്പെടുന്ന വെള്ളപ്പൊക്കത്തെ എന്ത് വിളിക്കുന്നു?

ഫ്‌ളാഷ് ഫ്‌ളഡ്

നേപ്പാള്‍ സ്ഥിതി ചെയ്യുന്ന പ്രധാന പര്‍വതനിര ഏത്?

ഹിമാലയം

ഹിമാലയന്‍ മേഖലയില്‍ ദുരന്തസാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ആഗോള പ്രതിഭാസം ഏത്?

ആഗോളതാപനം

ഹിമാനികള്‍ ഉരുകുന്നതിലൂടെ രൂപപ്പെടുന്ന ജലാശയത്തെ എന്ത് വിളിക്കുന്നു?

ഹിമതടാകം

Also Read: 8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍

ഹിമാലയത്തില്‍ ഉത്ഭവിച്ച് നേപ്പാളിലൂടെയും ഇന്ത്യയിലൂടെയും ഒഴുകുന്ന പ്രധാന നദീതടം ഏത്?

കോശി

മിന്നല്‍ പ്രളയം ശക്തമായി ബാധിച്ച പ്രധാന നദീതടം ഏത്?

ഭോട്ടെകോശി

ഹിമാനിയില്‍ നിന്ന് ഐസും പാറകളും ഒന്നിച്ച് താഴേക്ക് പതിക്കുന്ന പ്രതിഭാസം എന്താണ്?അവലാഞ്ച്

ഹിമാലയന്‍ ഹിമാനികളെക്കുറിച്ചുള്ള പഠനം ഏത് ശാസ്ത്രശാഖയാണ്?

ഗ്ലേഷിയോളജി

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളിലൊന്ന് ഏത്?

ഹിമാനികള്‍

നേപ്പാളിന്റെ വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്?

ചൈന

ഹിമാനികളുമായി ബന്ധപ്പെട്ട ദുരന്തസാധ്യതയെ സൂചിപ്പിക്കുന്ന ചുരുക്കപ്പേരാണ് GLOF. ഇതിന്റെ പൂര്‍ണരൂപം എന്ത്?

Glacial Lake Outburst Flood

English Summary

The 2026 Nepal flash flood in Rasuwa district near the Nepal-Tibet border is an important current affairs topic. The disaster affected the Lhende Khola, Bhote Koshi and Trishuli river corridors and caused widespread damage.

Kerala Holiday Update : പുലികളി ; തൃശ്ശൂരിൽ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
തൃശൂർ : ചരിത്ര പ്രസിദ്ധമായ പുലികളി മഹോത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ( 2026 ആഗസ്റ്റ് 29 ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രാദേശിക അവധി അനുവദിച്ചത്. പുലികളി മഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലെ വിവിധ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിനും സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂരിലെ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുലികളി. പ്രസിദ്ധമായ പുലികളി ആഘോഷത്തിന് നാളെ വൈകിട്ട് നാലുമണിക്കാണ് തുടക്കം ആവുക. വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം , പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരൻ കുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിങ്ങനെ 9 പുലികളി സംഘങ്ങളാണ് ഇത്തവണ തൃശ്ശൂരിർ നഗരത്തെ വിറപ്പിക്കാൻ ഇറങ്ങുക.

Also Read : ഓണം മടക്കയാത്ര! ടെൻഷൻ വേണ്ട, റെയിൽവേയുടെ സർപ്രൈസ്; കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഏറ്റവും ആദ്യം വിയ്യൂർ യുവജന സംഘമാണ് തൃശൂർ സ്വരാജ് റൗണ്ടിലേക്ക് എത്തുക. ഒടുവിലായി ഏഴര ഓടെ അയ്യന്തോൾ ദേശവും വരും. പുലികളിയുടെ ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലികളി കലാകാരന്മാരാണ് അണിനിരക്കുക. ഒരു സംഘത്തിലെയും മാധ്യമേളങ്ങൾ കൈകാര്യം ചെയ്യാൻ 25 മുതൽ 35 വരെയുള്ള കലാകാരന്മാരും ഉണ്ടാകും. ഇതിനുപുറമേ വിവിധ നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

പുലികളിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഏകദേശം അവസാന ഘട്ടത്തിലാണ്. ആഘോഷവുമായി ബന്ധപ്പെട്ട് ഇത്തവണത്തെ പ്രദർശനം ഗംഭീരമായി ഒരുക്കിയിട്ടുണ്ട്. യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് ആണ് പുലികളിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുക. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരമണി കിലുക്കി പുലികൾ തൃശ്ശൂരിന്റെ നഗരവീഥികളെ വിറുപ്പിക്കുന്നത് കാണാൻ ആയിരങ്ങളാണ് എത്തിച്ചേരുക. കേരളത്തിന്റെ ഓണാഘോഷ പരിപാടികളിലെ ഏറ്റവും വ്യത്യസ്തവും ആകർഷകവുമായ പരിപാടിയാണിത്.

English Summary

A local holiday has been declared for the afternoon of Saturday, August 29, 2026, within the limits of Thrissur Taluk, in conjunction with the historic Pulikali festival. District Collector Shikha Surendran granted this holiday for educational institutions, government offices, and establishments covered under the Negotiable Instruments Act, 1881 (including cooperative societies).

BOB LBO Recruitment 2026: ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? ബാങ്ക് ഓഫ് ബറോഡയിൽ അവസരം; കേരളത്തിലും ഒഴിവുകള്‍
ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ (എല്‍ബിഒ) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 7 ആണ്. അപേക്ഷിക്കുന്നതിന് മുൻപ്, യോഗ്യതാ തീയതി പ്രകാരം തസ്തികയ്ക്കുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂർത്തിയാക്കുന്നുണ്ടെന്ന് അപേക്ഷകർ ഉറപ്പുവരുത്തണം. ആകെ 2482 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 21 മുതൽ 30 വയസ്സ് വരെ ആയിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏത് വിഷയത്തിലുമുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ IC 38, എൻഐഎസ്എം (NISM) സീരീസ് V A: മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് സെർട്ടിഫിക്കേഷൻ എക്സാമിനേഷൻ, എൻഐഎസ്എം (NISM) സീരീസ് XXI-A: പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസ് (PMS) ഡിസ്ട്രിബ്യൂട്ടേഴ്സ് സെർട്ടിഫിക്കേഷൻ എക്സാമിനേഷൻ, എൻഐഎസ്എം (NISM) സീരീസ് XIII: കോമൺ ഡെറിവേറ്റീവ്സ് സെർട്ടിഫിക്കേഷൻ എക്സാമിനേഷൻ എന്നിവ അഭികാമ്യമായ സർട്ടിഫിക്കറ്റുകളാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കിൽ ഓഫീസറായി കുറഞ്ഞത് 1 വർഷത്തെ പരിചയം നിർബന്ധമാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണം.

Also Read: India Post Recruitment: പരീക്ഷയില്ലാതെ ജോലി നേടാം, പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ 25,000 ഒഴിവുകൾ

കേരളത്തില്‍ 49 ഒഴിവുകള്‍

കേരളത്തിൽ പുതിയ 40 ഒഴിവുകളും നികത്തപ്പെടാത്ത 9 ഒഴിവുകളും അടക്കം ആകെ 49 ഒഴിവുകളാണുള്ളത്. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല.

ജനറൽ, EWS, OBC വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് 850 രൂപയാണ് അപേക്ഷാഫീസ്. SC, ST, PWBD, ESM/DESM, വനിതകൾ എന്നിവർക്ക് 175 രൂപയാണ് ഫീസ്. 48480-85920 രൂപയാണ് ശമ്പള സ്‌കെയില്‍. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ 1 വർഷം പ്രൊബേഷനിൽ ആയിരിക്കും.

ഓൺലൈൻ പരീക്ഷ/മൾട്ടിപ്പിൾ റൗണ്ട് പരീക്ഷകൾ, സൈക്കോമെട്രിക് ടെസ്റ്റ് അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അനുയോജ്യമെന്ന് കരുതുന്ന മറ്റ് പരിശോധനകൾ, തുടർന്ന് ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ എന്നിവ അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് രീതി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bankofbaroda.bank.in സന്ദർശിച്ച്, കരിയർ വിഭാഗത്തിൽ 'Current Opportunities' പേജ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കാം.

English Summary

Bank of Baroda is hiring 2,482 Local Bank Officers on a regular basis. Candidates with a degree and one year of banking officer experience can apply. The online application process closes on September 7, 2026.

India Post Recruitment: പരീക്ഷയില്ലാതെ ജോലി നേടാം, പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ 25,000 ഒഴിവുകൾ
ഇന്ത്യാ ഗവൺമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (India Post), 2026 ജൂലൈ ഷെഡ്യൂൾ-II ഗ്രാമീൺ ഡാക് സേവക് (GDS) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പോസ്റ്റ് ഓഫീസുകളിലായി ഒഴിവുള്ള ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 25000ത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷയില്ലാതെ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

ALSO READ:  ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു

തസ്തികകളും യോഗ്യതയും

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (SSLC) പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന സർക്കിളിലെ ഔദ്യോഗിക പ്രാദേശിക ഭാഷ (കേരള സർക്കിളിലേക്ക് മലയാളം) പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ ഓടിക്കാനുള്ള കഴിവ്, ജീവനോപാധിക്കായി മറ്റ് വരുമാന മാർഗ്ഗം ഉണ്ടെന്ന് തെളിയിക്കൽ എന്നിവ കൈവശം ഉണ്ടായിരിക്കണം. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 മുതൽ 29,380 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 10,000 മുതൽ 24,470 രൂപ വരെയും ശമ്പളം ലഭിക്കുന്നതാണഅ. ഓഗസ്റ്റ് 31 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക. താല്പര്യമുള്ളവർക്ക് https://indiapost.gov.in/ എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർ തങ്ങൾ തിരഞ്ഞെടുക്കുന്ന ഡിവിഷനിലെ എല്ലാ തസ്തികകളിലേക്കുമായി 100 രൂപ മാത്രം ഫീസ് അടയ്ക്കേണ്ടതാണ്. അംഗീകൃത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI വഴി ഓൺലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിലെ വൈകുന്നേരം 5:00 മണിക്ക് മുൻപായി പണമടയ്ക്കൽ പൂർത്തിയാക്കേണ്ടതാണ്. ഒരിക്കൽ അടച്ച ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, എല്ലാ വിഭാഗങ്ങളിലെയും വനിതകൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

ആദ്യം തന്നെ ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (indiapostgdsonline.gov.in) സന്ദർശിക്കുക.

പ്രാഥമിക രജിസ്ട്രേഷൻ (Registration) പൂർത്തിയാക്കി രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കുക.

അപേക്ഷാ ഫീസ് (SC/ST/തൊഴിൽരഹിത വനിതകൾ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല, മറ്റുള്ളവർക്ക് ₹100) അടയ്ക്കുക.

സർക്കിളും മുൻഗണനകളും തിരഞ്ഞെടുത്ത് അപേക്ഷാ ഫോം സമർപ്പിക്കുക.

ശേഷം ഇതിൻ്റെ ഒരു പ്രിൻ്റെടുത്ത് സൂക്ഷിക്കേണ്ടതാണ്.

പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മികച്ച തൊഴിലവസരങ്ങളാണുള്ളത്. പത്താം ക്ലാസ് മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ പരീക്ഷയില്ലാതെ ജോലി നേടാൻ തപാൽ വകുപ്പ് പുറപ്പെടുവിക്കുന്ന ഗ്രാമീണ ഡാക് സേവക് (GDS), ബിപിഎം (BPM), എബിപിഎം (ABPM) റിക്രൂട്ട്‌മെന്റുകൾ സഹായിക്കും.

English Summary:

Department of Posts (India Post), Ministry of Communications, Government of India, has released the Gramin Dak Sevak (GDS) . Applications are invited from eligible candidates to fill tentative vacant posts of Branch Postmaster (BPM), Assistant Branch Postmaster (ABPM), and Dak Sevak in different offices of the Department of Posts across various Circles and Divisions in India.

KEAM 2026: എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ അഞ്ച് വരെ
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഓഗസ്ത് 25-ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച സാധുവായ പരാതികള്‍ പരിഹരിച്ചശേഷമാണ് ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പുറത്തുവിട്ടത്.

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഹോം പേജില്‍ ലഭിക്കും. ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഈ മെമ്മോയില്‍ വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹോം പേജില്‍ നിന്ന് മെമ്മോയും, ഡാറ്റാ ഷീറ്റും പ്രിന്റ് എടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

അഡ്മിഷന്‍ ഓഗസ്ത് 29 മുതല്‍

സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്‌ക്കേണ്ടതുമായ ഫീസ് ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തിരം ഒടുക്കണം.

സ്വാശ്രയ കോളേജുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക കോളേജുകളില്‍ ഒടുക്കണം. അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ ഓഗസ്ത് 29 മുതല്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം നാലു മണിക്കുള്ളില്‍ പ്രവേശനം നേടണം.

Also Read: Federal Bank Recruitment: ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ 2026-27 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ 2025-26 വര്‍ഷത്തെ ഫീസ് താല്‍ക്കാലികമായി അടയ്ക്കണം. കൂടാതെ, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി/സര്‍ക്കാര്‍/ഹൈക്കോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കപ്പെടുന്ന 2026-27 വര്‍ഷത്തെ അധിക ഫീസ് അനുസരിച്ച് അധിക തുക അടയ്‌ക്കേണ്ടി വന്നാല്‍ പ്രസ്തുത തുക പിന്നീട് അടയ്ക്കണം.

രണ്ടാം അലോട്ട്‌മെന്റ് എപ്പോള്‍?

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് മുമ്പ് അര്‍ഹതയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും, നിലവിലെ ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും സൗകര്യം ലഭ്യമാകും.

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്‌

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത എല്ലാവരുടെയും അലോട്ട്‌മെന്റും, ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെയും, അഡ്മിഷന്‍ എടുത്ത ശേഷം ടിവി വാങ്ങുന്നവരുടെയും രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. സംശയങ്ങളുള്ളവര്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

English Summary

The first phase of allotment for state quota seats in MBBS/BDS courses has been published on the website of the Commissioner of Entrance Examinations. The allotment has been published after resolving the valid complaints received from students regarding the provisional allotment published on 25.08.2026.

Federal Bank Recruitment: ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു
ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി ഫെഡറൽ ബാങ്ക് ലിമിറ്റഡ്. ബാങ്കിന്റെ ഔദ്യോഗിക ജോബ് പോർട്ടലായ 'ടാലന്റ് കണക്ട്' വഴി സെയിൽസ് ഓഫീസർ - കോർപ്പറേറ്റ് സാലറി തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ വിവിധ ശാഖകളിലേക്കാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഓഗസ്റ്റ് 31ന് മുൻപായി അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് federal.bank.in/careers എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോ​ഗ്യതയായി ചോദിക്കുന്നത്. BFSI (Banking, Financial Services and Insurance) മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ മുൻപരിചയം ആവശ്യമാണ്. പരമാവധി 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിവർഷം 4.64 ലക്ഷം രൂപ മുതൽ 10.93 ലക്ഷം വരെയാണ് ശമ്പളം ലഭിക്കുക. ഫെഡറൽ ബാങ്ക് 24 സ്ഥലങ്ങളിൽ നിയമനം നടത്തുന്നു, ഈ നഗരങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ടാലന്റ് കണക്റ്റ് വഴി അപേക്ഷിക്കാം.

ALSO READ: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഗാന്ധിധാം, ഗുരുഗ്രാം, ഹൊസൂർ, ജയ്പൂർ, കൊൽക്കത്ത, മംഗലാപുരം, മുംബൈ, മൈസൂരു, നാഗ്പൂർ, നവി മുംബൈ, നോയിഡ, പനാജി, പട്ന, പൂനെ, സേലം, സിൽച്ചാർ, തിരുപ്പൂർ, തിരുച്ചിറപ്പള്ളി എന്നിവടങ്ങളിലാണ് നിയമനം നടക്കുന്നത്. പരീക്ഷയുടെയും അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഒരു അപ്ഡേറ്റ് ചെയ്ത സിവി തയ്യാറാക്കി വയ്ക്കണം. ആപ്ലിക്കേഷൻ സ്ക്രീനിംഗ് റൗണ്ടിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ മാത്രമേ വ്യക്തിഗത അഭിമുഖത്തിനായി ബന്ധപ്പെടുകയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:

ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അപ്ലൈ ലിങ്ക് വഴി 'Talent Connect' പോർട്ടൽ സന്ദർശിക്കുക.

പുതിയ അക്കൗണ്ട് ആരംഭിക്കുകയോ existing പ്രൊഫൈൽ ലോഗിൻ ചെയ്യുകയോ ചെയ്യുക.

വർക്കിംഗ് ഡൊമെയ്ൻ/വെർട്ടിക്കലിൽ 'Retail Liabilities' എന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ പുതിയ ബയോഡാറ്റ (CV/Resume) അപ്‌ലോഡ് ചെയ്ത് ഓഗസ്റ്റ് 31-ന് മുൻപായി അപേക്ഷ സമർപ്പിക്കുക.

English Summary:

Federal Bank Limited (Federal Bank) has invited applications for the post of Sales Officer - Corporate Salary through its official job portal, Talent Connect. This is an experience-based hiring drive, open to graduates with at least two years of prior experience in the BFSI sector.

8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധ നേടിയ വിഷയമാണ് 8ാം ശമ്പള കമ്മീഷന്‍. ശമ്പള പരിഷ്‌കരണം, ഫിറ്റ്‌മെന്റ് ഘടകം, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രധാനമാണ്. മത്സര പരീക്ഷകളില്‍ കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. 8ാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ നോക്കാം.

8ാം ശമ്പള കമ്മീഷന്‍ എന്താണ്?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുന്ന കമ്മീഷനാണ് 8ാം ശമ്പള കമ്മീഷന്‍.

8ാം ശമ്പള കമ്മീഷന്‍ ആരെ ബാധിക്കും?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും ഇത് ബാധിക്കുക.

8ാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത് ആരാണ്?

കേന്ദ്ര സര്‍ക്കാരാണ് ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്.

8ാം ശമ്പള കമ്മീഷന്റെ അധ്യക്ഷ ആരാണ്?

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് 8ാം കേന്ദ്ര ശമ്പള കമ്മീഷന്റെ അധ്യക്ഷ.

കമ്മീഷനിലെ പാര്‍ട്ട് ടൈം അംഗം ആരാണ്?

പ്രൊഫ. പുലക് ഘോഷാണ് പാര്‍ട്ട് ടൈം അംഗം.

8ാം ശമ്പള കമ്മീഷന്റെ അംഗ-സെക്രട്ടറി ആരാണ്?

പങ്കജ് ജെയിനാണ് അംഗ-സെക്രട്ടറി.

8ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കണം?

കമ്മീഷന്‍ രൂപീകരിച്ച തീയതി മുതല്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ആവശ്യമായ സാഹചര്യത്തില്‍ ചില വിഷയങ്ങളില്‍ ഇടക്കാല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാം.

7ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നത് എപ്പോള്‍?

2016 ജനുവരി 1 മുതല്‍ 7-ാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നു

ശമ്പള കമ്മീഷന്‍ സാധാരണയായി എത്ര വര്‍ഷം കൂടുമ്പോഴാണ് വരുന്നത്?

സാധാരണയായി ഏകദേശം 10 വര്‍ഷത്തെ ഇടവേളയിലാണ് ശമ്പള കമ്മീഷനുകള്‍ വരുന്നത്.

8ാം ശമ്പള കമ്മീഷന്റെ പ്രധാന ലക്ഷ്യം എന്താണ്?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കുകയാണ് പ്രധാന ലക്ഷ്യം.

ഫിറ്റ്‌മെന്റ് ഘടകം എന്താണ്?

നിലവിലെ അടിസ്ഥാന ശമ്പളം പുതുക്കിയ അടിസ്ഥാന ശമ്പളമായി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഗുണകമാണ് ഫിറ്റ്‌മെന്റ് ഘടകം.

ഫിറ്റ്‌മെന്റ് ഘടകം ശമ്പളത്തെ എങ്ങനെ ബാധിക്കും?

ഫിറ്റ്‌മെന്റ് ഘടകം ഉയര്‍ന്നാല്‍ അടിസ്ഥാന ശമ്പളത്തിലും അതനുസരിച്ചുള്ള ആനുകൂല്യങ്ങളിലും വര്‍ധനയുണ്ടാകാം.

8ാം ശമ്പള കമ്മീഷന്‍ വന്നാല്‍ ശമ്പളം കൂടുമോ?

ശമ്പളത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ കൃത്യമായ വര്‍ധന ഔദ്യോഗിക ശുപാര്‍ശകള്‍ക്ക് ശേഷമേ വ്യക്തമാകൂ.

പെന്‍ഷനിലും മാറ്റമുണ്ടാകുമോ?

ശമ്പള പരിഷ്‌കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും പരിഗണിക്കപ്പെടാം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ അലവന്‍സുകളും മാറുമോ?

വിവിധ അലവന്‍സുകള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് കഴിയും.

8ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ആരാണ് അംഗീകരിക്കുന്നത്?

കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാരാണ് അവ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

ശമ്പള പരിഷ്‌കരണത്തില്‍ പണപ്പെരുപ്പം പ്രധാനമാണോ?

അതെ. ജീവനക്കാരുടെ ജീവിതച്ചെലവും പണപ്പെരുപ്പവും ശമ്പള പരിഷ്‌കരണത്തില്‍ പരിഗണിക്കാവുന്ന പ്രധാന ഘടകങ്ങളാണ്.

Also Read: Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും

7ാം ശമ്പള കമ്മീഷന്‍ ഏത് ശമ്പള ഘടനയാണ് അവതരിപ്പിച്ചത്?

7ാം ശമ്പള കമ്മീഷന്‍ ശമ്പള മാട്രിക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ ശമ്പള ഘടന അവതരിപ്പിച്ചു.

ശമ്പള മാട്രിക്‌സ് എന്താണ്?

വിവിധ ശമ്പള തലങ്ങളിലായി അടിസ്ഥാന ശമ്പളം ക്രമീകരിച്ചിരിക്കുന്ന ശമ്പള പട്ടികയാണ് ശമ്പള മാട്രിക്‌സ്.

8ാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച കൃത്യമായ ശമ്പള വര്‍ധന എവിടെ നിന്നാണ് അറിയുക?

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളും കമ്മീഷന്റെ ശുപാര്‍ശകളും വന്നതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണോ?

8ാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അതത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

8ാം ശമ്പള കമ്മീഷന്‍ പരീക്ഷകള്‍ക്ക് പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്?

ശമ്പള പരിഷ്‌കരണം, കേന്ദ്ര സര്‍ക്കാര്‍, സാമ്പത്തിക നയം, ഭരണസംവിധാനം എന്നിവയുമായി ബന്ധപ്പെട്ടതിനാല്‍ പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് തുടങ്ങിയ മത്സര പരീക്ഷകളിലെ കറന്റ് അഫയേഴ്സ് വിഭാഗത്തില്‍ ഇത് പ്രസക്തമാണ്.

English Summary

The 8th Pay Commission is an important topic for competitive exams and current affairs. Key areas include salary revision, fitment factor, pension and allowances for central government employees. These important facts and questions can help candidates prepare for PSC, SSC and other competitive examinations.

Railway Job Update: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്ഷിപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECoR) 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം 1,599 പരിശീലന ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഭുവനേശ്വറിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC/BBS) ആണ് ഈ റിക്രൂട്ട്‌മെന്റിന്റെ നോഡൽ ഏജൻസി. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ www.rrcbbs.org.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ മെട്രിക് മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസിലെ മാർക്കിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഓഗസ്റ്റ് 26 വൈകുന്നേരം 5:00 മണി മുതൽ സെപ്റ്റംബർ 15 വൈകുന്നേരം 5:00 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസരം. SC / ST / PwBD / വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. മറ്റെല്ലാവർക്കും 100 രൂപയാണ് അപേക്ഷ ഫീസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcbbs.org.in സന്ദർശിച്ച് സെപ്റ്റംബർ 15-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം. 24 വയസ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ALSO READ: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവുകൾ ഈ മേഖലകളിൽ

ഫിറ്റർ, വെൽഡർ, ടർണർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ) (TMO), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫി), ബ്ലാക്ക് സ്മിത്ത്, ഡ്രില്ലർ, ബ്രിഡ്ജ് എറെക്ടർ, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രോണിക്സ് മെക്കാനിക് / ഇലക്ട്രോണിക്സ് മെക്കാനിക് (TMO), വയർമാൻ/ഇലക്ട്രീഷ്യൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ (പാത്തോളജി), സാരംഗ്, ഗ്രൈൻഡർ, മേസൺ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്) എന്നീ തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcbbs.org.in സന്ദർശിക്കുക

രജിസ്റ്റർ ചെയ്‌ത ശേഷം പോർട്ടലിൽ ലോഗിൻ ചെയ്യുക

വ്യക്തിഗത വിവരങ്ങൾ, ട്രേഡ്, ആധാർ നമ്പർ, മാർക്ക്/CGPA, ഡിവിഷൻ/വർക്ക്‌ഷോപ്പ് തിരഞ്ഞെടുക്കൽ എന്നിവ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക (ഒരു ഡിവിഷൻ/വർക്ക്‌ഷോപ്പ് മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ, അത് അന്തിമമാണ്).

സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ആവശ്യമായ എല്ലാ രേഖകളും/സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക

ഇന്റഗ്രേറ്റഡ് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി 100 രൂപ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക (SC/ST/PwBD/സ്ത്രീകൾക്ക് ബാധകമല്ല).

നിങ്ങളുടെ രേഖകൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

East Coast Railway (ECoR) has released a Centralized Notification for the ECoR Act Apprentice Recruitment 2026, inviting online applications for engagement as Act Apprentices under the Apprentices Act, 1961, against 1,599 training slots across 25 designated trades.

Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ
പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്. ഒക്ടോബര്‍ 12-നാണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യ ദിനം രാവിലെ ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളി എന്നീ മൂന്ന് വിഷയങ്ങളില്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടക്കും. അന്ന് ഉച്ചകഴിഞ്ഞ് ജോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളില്‍ പരീക്ഷയുണ്ടായിരിക്കും. ഒക്ടോബര്‍ 13-ന് രാവിലെയാണ് പാര്‍ട്ട് 1 ഇംഗ്ലീഷ് പരീക്ഷ. ഒക്ടോബര്‍ 14-ന് രാവിലെ നടക്കുന്നത് മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ലാഗ്വേജസ്, സംസ്‌കൃത് ശാസ്ത്ര, സൈക്കോളജി എന്നീ വിഷയങ്ങളിലെ പരീക്ഷയാണ്.

ഇക്കോണമിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റംസ് എന്നീ വിഷയങ്ങളിലെ പരീക്ഷ നടക്കുന്നത് ഒക്ടോബര്‍ 14-ന് ഉച്ചകഴിഞ്ഞാണ്‌. ഒക്ടോബര്‍ 15-ന് രാവിലെ നടക്കുന്നത് പാര്‍ട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഷയങ്ങളിലെ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയും.

ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ പരീക്ഷ ഒക്ടോബര്‍ 15-ന് ഉച്ചകഴിഞ്ഞ് നടക്കും. ഒക്ടോബര്‍ 16-ന് രാവിലെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും, ഒക്ടോബര്‍ 17-ന് രാവിലെ ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നീ വിഷയങ്ങളിലും പരീക്ഷ നടത്തും.

ആര്‍ട്ട് വിഷയങ്ങള്‍

ഒക്ടോബര്‍ 12: മെയിന്‍

ഒക്ടോബര്‍ 13 രാവിലെ: പാര്‍ട്ട് 1 ഇംഗ്ലീഷ്

ഒക്ടോബര്‍ 13 ഉച്ചകഴിഞ്ഞ്: സബ്‌സിഡിയറി

ഒക്ടോബര്‍ 14 രാവിലെ: സംസ്‌കൃതം

ഒക്ടോബര്‍ 15 രാവിലെ: പാര്‍ട്ട് 2 ലാംഗ്വേജസ്

ഒക്ടോബര്‍ 16 രാവിലെ: ലിറ്ററേച്ചര്‍

ഒക്ടോബര്‍ 17 രാവിലെ: ഏസ്‌തെറ്റിക്‌

മന്ത്രിയുടെ നിര്‍ദ്ദേശം

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് ഒക്ടോബര്‍ 12 മുതല്‍ 17 വരെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

Also Read: Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മാനസിക സംഘര്‍ഷമില്ലാതെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ എഴുതാമെന്നും മന്ത്രി കുറിച്ചു. നേരത്തെ പ്ലസ്ടു പരീക്ഷയോടൊപ്പം മാര്‍ച്ചിലാണ് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടത്തിയിരുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു വിലയിരുത്തല്‍.

ഈ മാറ്റം വിദ്യാർത്ഥികൾക്ക് മാനസിക സമ്മര്‍ദ്ദവും, പഠനഭാരവും ഉണ്ടാക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. പ്ലസ് വൺ ഇപ്രൂവമെൻറ് സപ്ലിമെൻ്ററി പരീക്ഷകള്‍ അക്കാദമിക വർഷാന്ത്യത്തിൽ നടത്താതെ ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും സംഘനകളുടെയും ആവശ്യം.

English Summary

The Plus One improvement exam schedule has been released, with tests running from October 12 to 17. The Education Minister noted that this schedule addresses student petitions to reduce mental stress and workload. Exams were previously held in March alongside Plus Two tests, creating significant difficulty for students. Moving the exams to October allows students to prepare for their first-year subjects with better focus.

എസ്ബിഐയിൽ മികച്ച അവസരം! ജൂനിയർ അസോസിയേറ്റ് നിയമനം; മാസം 46,000 രൂപ ശമ്പളത്തിൽ ജോലി നേടാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രമായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ നിർദ്ദിഷ്ട പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും ഉദ്യോഗാർത്ഥികൾക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

പ്രാഥമിക പരീക്ഷ 2026 സെപ്റ്റംബർ മാസത്തിലും, പ്രധാന പരീക്ഷ 2026 നവംബർ മാസത്തിലും നടത്തുന്നതാണ്. വിവരങ്ങൾക്കും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പതിവായി സന്ദര്‍ശിക്കണം.

പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും

ഉദ്യോഗാർത്ഥികൾക്ക് 20 വയസ്സിൽ താഴെയോ 28 വയസ്സിൽ കൂടുതലോ പ്രായമുണ്ടാകാൻ പാടില്ല. അതായത്, ഉദ്യോഗാർത്ഥികൾ 02.04.1998-ന് മുമ്പോ 01.04.2006-ന് ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ).

ഏതെങ്കിലും വിഷയത്തിലെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐഡിഡി) സർട്ടിഫിക്കറ്റുള്ളവർ 2026 ഡിസംബര്‍ 31-ന് മുമ്പ്‌ ഡിഗ്രി പാസ്സായിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ബിരുദത്തിന്റെ അവസാന വർഷത്തിലോ സെമസ്റ്ററിലോ പഠിക്കുന്നവർക്കും താൽക്കാലികമായി അപേക്ഷിക്കാം. എന്നാൽ ഇവർ പ്രൊവിഷണലായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, 31.12.2026-ഓ അതിനുമുമ്പോ ബിരുദ പരീക്ഷ പാസ്സായി എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

Also Read: Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഓൺലൈൻ പരീക്ഷയും (പ്രാഥമിക പരീക്ഷയും പ്രധാന പരീക്ഷയും) പ്രാദേശിക ഭാഷാ പരിശോധനയും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 100 മാർക്കിന്റെ ഒബ്‌ജക്റ്റീവ് പരീക്ഷ ഓൺലൈനായി നടത്തുന്നതാണ്. 1 മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയിൽ 3 വിഭാഗങ്ങൾ ഉണ്ടായിരിക്കും: ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി.

ഓൺലൈൻ പ്രധാന പരീക്ഷയുടെ ഘടന ഇനിപ്പറയുന്ന രീതിയിലാണ്: ജനറൽ/ഫിനാൻഷ്യൽ അവെയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്. ഉദ്യോഗാർത്ഥിക്ക് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കേന്ദ്രത്തിന്റെ പേര് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അപേക്ഷകരുടെ എണ്ണം, ഭരണപരമായ സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കാനോ പുതിയവ കൂട്ടിച്ചേർക്കാനോ എസ്‌ബിഐക്ക് അധികാരമുണ്ട്. കൂടാതെ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കാത്ത മറ്റൊരു കേന്ദ്രവും അനുവദിക്കാൻ എസ്‌ബിഐക്ക് അവകാശമുണ്ട്.

ശമ്പളമെത്ര?

24050-64480 ആണ് ശമ്പള സ്‌കെയില്‍. മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ പുതുതായി ചേരുന്ന ക്ലറിക്കൽ കേഡർ ജീവനക്കാരന് പ്രതിമാസം ലഭിക്കുന്ന പ്രാരംഭ ആകെ ശമ്പളം നിലവിലെ ഡിഎ, മറ്റ് അലവൻസുകൾ, ബിരുദധാരികളായ ജൂനിയർ അസോസിയേറ്റുകൾക്കുള്ള 2 അധിക ഇന്‍ക്രിമെന്റുകൾ എന്നിവയടക്കം ഏകദേശം 46,000 രൂപ ആയിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ബാങ്കിൽ ചേരുന്ന സമയത്ത് നിലവിലുള്ള സർവീസ് റെഗുലേഷനുകളിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. പുതുതായി നിയമിക്കപ്പെടുന്ന ജൂനിയർ അസോസിയേറ്റുകൾക്ക് കുറഞ്ഞത് 6 മാസത്തെ പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ബാങ്കിന്റെ വെബ്‌സൈറ്റായ https://sbi.bank.in/web/careers/current-openings വഴി 'Recruitment of Junior Associates 2026' ലിങ്കിൽ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

English Summary

State Bank of India is recruiting Junior Associates for customer support and sales roles across India. Applicants must be aged 20 to 28 with a recognized degree or equivalent qualification. Selection involves online preliminary and main examinations, followed by a local language test.

Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഹൈക്കോടതിയിൽ ഗാർഡനർ (Gardener) തസ്തികയിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ അഞ്ച് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. www.hckrecruitment.keralacourts.in എന്നതാ അപേക്ഷിക്കേണ്ട ഔദ്യോ​ഗിക വെബ്സൈറ്റ്.

അപേക്ഷക്കുന്ന ഉദ്യാ​ഗാർത്ഥികൾക്ക് 18 മുതൽ 40 വയസ്സ് വരെ മാത്രമെ പ്രായം ആകാവൂ. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. എസ്എസ്എൽസി അല്ലെങ്കിൽ തതുല്യ യോഗ്യതയാണ് അപേക്ഷകർക്ക് ആവശ്യമായി വരുന്നത്. ഗാർഡനിംഗിൽ ഡിപ്ലോമ, നഴ്സറി മാനേജ്മെന്റ്, അലങ്കാര ഗാർഡനിംഗ് എന്നിവയിൽ വിഎച്ച്എസ്ഇ, അല്ലെങ്കിൽ നിർദ്ദിഷ്ട വിഎച്ച്എസ്ഇ അഗ്രികൾച്ചർ യോഗ്യത എന്നിവയുള്ള എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഗാർഡനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ALSO READ: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ

തിരഞ്ഞെടുക്കുന്നവർക്ക് 23700 മുതൽ 52600 രൂപ വരെയാണ് ശമ്പളം. ഫുൾ ടൈം ജോലിയാണ്. കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2026-ന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം. ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, സ്റ്റൈപ്പൻഡ്/ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ, പ്രധാനപ്പെട്ട തീയതികൾ, അപേക്ഷാ നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ വിജ്ഞാപനത്തിൽ വിശദമാക്കുന്നുണ്ട്.

ജനറൽ ഒബിസി കാറ്റ​ഗറിക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. ചെലാൻ വഴിയും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടക്കാം. എസ്‌സി/ എസ്ടി/ തൊഴിൽരഹിത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. അഭിമുഖമോ അല്ലെങ്കിൽ എഴുത്തുപരീക്ഷയും അഭിമുഖവും എന്നീ പ്രക്രിയയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ നടത്തിയാൽ എറണാകുളത്ത് വച്ചായിരിക്കും.

അപേക്ഷയുടെ പകർ പ്പും അനുബന്ധ രേഖകളും ഒരിടത്തേക്കും അയക്കേണ്ടതില്ല. അപേക്ഷകന് ഉപയോഗപ്രദമായ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉണ്ടായിരിക്കണം. കൂടുതൽ വിശദവിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കേണ്ട വിധം

ആദ്യം തന്നെ ഔദ്യോ​ഗിക വെബ്സൈറ്റായ www.hckrecruitment.keralacourts.in സന്ദർശിക്കുക.

അക്കൗണ്ട് ഇല്ലാത്തവർ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുക.

പ്രൊഫൈലിൽ വിവരങ്ങൾ നൽകിയ ശേഷം 'Apply Now' ലിങ്ക് വഴി ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

ബാധകമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.

സമർപ്പിക്കുന്നതിന് മുമ്പ് നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.

ശേഷം അപേക്ഷിച്ചതിൻ്റെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കൂ.

English SUmmary:

High Court of Kerala Gardener Notification 2026 has been released on the official website https://www.hckrecruitment.keralacourts.in. A total of 5 vacancies have been announced through the High Court of Kerala Gardener Recruitment 2026.

Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍. ഇനി മാനസിക സംഘര്‍ഷമില്ലാതെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം ഇമ്പ്രൂവ്‌മെന്റ് പരീക്ഷ എഴുതാമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദിവസങ്ങളിലെ പരീക്ഷാ ടൈം ടേബിള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കും.

നേരത്തെ പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയോടൊപ്പം മാര്‍ച്ചിലാണ് നടത്തിയിരുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണ് ഒക്ടോബറില്‍ നടത്താന്‍ തീരുമാനമായത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ടൈംടേബിള്‍ ഉടന്‍ പുറത്തുവരും.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉത്തരവില്‍ പറയുന്ന പ്രസക്ത കാര്യങ്ങള്‍

"ഒന്നാം വർഷ പ്ലസ് വൺ ഇംപ്രൂവ്മെൻറ്/ സപ്ലി‌മെൻ്ററി പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കും ആയതു കഴിഞ്ഞ ശേഷമുള്ള മൂല്യനിർണ്ണയ ജോലികൾക്കുമായി അനേകം അധ്യയന ദിവസങ്ങൾ ആവശ്യമായി വരുമെന്നതിനാൽ രണ്ടാം വർഷ പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം വർഷത്തിൻ്റെ അധ്യയന ദിവസങ്ങൾ നഷ്ടമാകാതെയിരിക്കാന്‍ ഇംപ്രൂവ്മെന്റ് സപ്ലിമെൻ്ററി പരീക്ഷ മാർച്ചിലെ ഒന്നാം വർഷ പരീക്ഷയോടൊപ്പം നടത്തുവാൻ ഉത്തരവായിരുന്നു.

Also Read: School Free Rice Distribution: സ്കൂൾ കുട്ടികൾക്ക് ഓണം സ്പെഷ്യൽ അരി; എട്ടാം ക്ലാസ് വരെയുള്ളവർക്ക് കിട്ടും

2023-24 അക്കാദമിക വർഷം വരെ ഒന്നാം വർഷ ഹയർ സെക്കന്റർ സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ് നടന്നു വന്നിരുന്നത്. എന്നാൽ 2024-25 അക്കാദമിക വർഷത്തിൽ പരീക്ഷ നടത്തിപ്പിൻ്റെ സങ്കീർണ്ണതയും, ചെലവും കാണിച്ച് പ്ലസ് വൺ ഇംപ്രൂവ്മെൻറ് /സപ്ലിമെൻ്ററി പരീക്ഷകൾ വർഷാന്ത്യത്തിൽ രണ്ടാം വർഷ ഹയർ സെന്ററി പരീക്ഷക്കിടയിലുള്ള ദിവസങ്ങളി‌ലാണ് നടത്തിയത്.

എന്നാൽ ഈ മാറ്റം വിദ്യാർത്ഥികൾക്ക് മാനസിക സമ്മര്‍ദ്ദവും, പഠനഭാരവും ഉണ്ടാക്കുന്നുവെന്നും, കൂടാതെ 2024-25, 2025-26 അക്കാദമിക വർഷങ്ങളിലെ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ സ്കോറിൽ രേഖപ്പെടുത്തിയ വര്‍ധനവിന്റെ തോത് നാമമാത്രമാണെന്നും ആയതിനാൽ, പ്ലസ് വൺ ഇപ്രൂവമെൻറ് സപ്ലിമെൻ്ററി പരീക്ഷകള്‍ അക്കാദമിക വർഷാന്ത്യത്തിൽ നടത്താതെ ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളും, സംഘടനകളും ആവശ്യപ്പെട്ടുള്ളതായും, ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച ഉചിത നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അഭ്യര്‍ത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം വർഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവാകുന്നു".

English Summary

The Kerala Higher Secondary and VHSE Plus One Improvement exams will take place from October 12 to 17. The detailed examination timetable will be published soon. Earlier, conducting improvement exams alongside March board exams caused high stress for students. Responding to complaints, Education Minister N. Shamsuddeen ordered the exams to be moved back to October.

MILMA Recruitment 2026: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ
കേരള സഹകരണ ക്ഷീരോൽപാദക ഫെഡറേഷന്റെ (മിൽമ) വിവിധ റീജിയണൽ മിൽക്ക് യൂണിയനുകളിലേക്ക് വമ്പൻ തൊഴിലവസരം. സെയിൽസ് ഓഫീസർ തസ്തികയിലേക്കുള്ള പുതിയ നിയമന വിജ്ഞാപനമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ നാല് വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മിൽമയുടെ വിവിധ റീജിയണൽ മിൽക്ക് യൂണിറ്റുകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. മാസ്റ്റർ യോഗ്യതയുള്ള താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. യോഗ്യത, വയസ്സ്, മറ്റ് അപേക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക. കരാർ അടിസ്ഥാനത്തിലാണ് നിയമനമെന്നത് ശ്രദ്ധിക്കണം. എന്നാൽ നിങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകുന്നതാണ്.

ALSO READ: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം

ഒഴിവുകളുടെ വിശദവിവരം

തിരുവനന്തപുരം : 01, പത്തനംതിട്ട: 01, എറണാകുളം : 01, പാലക്കാട്: 01, കോഴിക്കോട്: 01, കണ്ണൂർ: 01 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. എംബിഎ മാർക്കറ്റിംഗ് (MBA Marketing) അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. ഡയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. സംഭവരണ വിഭാ​ഗങ്ങൾക്ക് പ്രായത്തിന് അനുസരിച്ച് ഇളവുകൾ ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കുന്ന ഉ​ഗ്യോ​ഗാർത്ഥികൾക്ക് 47,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കുക. ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. മാർക്ക് ലിസ്റ്റുകൾ സ്വീകരിക്കില്ല.

എങ്ങനെ അപേക്ഷകിക്കാം?

ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ www.milmatrcmpu.com സന്ദർശിക്കുക

ഹോം പേജിലെ ‘Recruitment / Career / Advertisement’ വിഭാഗത്തിൽ നൽകിയിട്ടുള്ള സെയിൽസ് ഓഫീസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക.

നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും ശ്രദ്ധാപൂർവ്വം വായിക്കുക.

അപേക്ഷ നൽകാനുള്ള 'Apply Online' ലിങ്ക് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിക്കുക.

നിർദ്ദിഷ്ട അളവിലും ഫോർമാറ്റിലും (PDF/JPEG) ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം അപേക്ഷ ഫ്രണ്ട് പേജ് സബ്‌മിറ്റ് ചെയ്യുക.

വിജ്ഞാപനത്തിൽ അപേക്ഷാ ഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നിർദ്ദേശിച്ചിരിക്കുന്ന ഓൺലൈൻ രീതി മുഖേന ഫീസ് അടയ്ക്കുക.

അപേക്ഷ വിജയകരമായി സമർപ്പിച്ച ശേഷം, ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

English Summary:

MILMA has released the job notification regarding filling of Sales Officer Job Vacancies. These 06 Sales Officer Posts are Across Kerala. The eligible candidates can apply for the post through Online .

South Indian Bank Recruitment: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം
ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) ജൂനിയർ ഓഫീസർ / ബിസിനസ് പ്രൊമോഷൻ ഓഫീസർ തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെയിൽസ് ആൻ്റ് ബിസിനസ് പ്രൊമോഷൻ മേഖലയിലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസും നൽകേണ്ടതില്ല. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഓ​ഗസ്റ്റ് 31 വരെ അപേക്ഷിക്കാവുന്നതാണ്. www.southindianbank.bank.in എന്ന സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ.

അപേക്ഷകൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളും അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് മാത്രമേ അയയ്ക്കുകയുള്ളൂ. ഏജന്റുമാർ വഴിയോ മറ്റ് വ്യാജ വെബ്‌സൈറ്റുകൾ വഴിയോ പണം നൽകി വഞ്ചിക്കപ്പെടരുതെന്നും ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ് മേഖലകളിലാകും നിയമനം.

ALSO READ: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

യോഗ്യതാ മാനദണ്ഡം

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻപ് നടപ്പാക്കിയ ഏതെങ്കിലും ജൂനിയർ ഓഫീസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രകാരം ഗ്രൂപ്പ് ഡിസ്കഷനിലോ, പേഴ്‌സണൽ ഇന്റർവ്യൂവിലോ പങ്കെടുത്തവർക്കും, എന്നാൽ അന്തിമ സെലക്ഷൻ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിക്കാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് ഈ ഡ്രൈവിലേക്ക് വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഇത്തരം ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ അന്തിമ പരിശോധനയിൽ നിരസിക്കപ്പെടുന്നതായിരിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബാങ്കിംഗ് / NBFC മേഖലയിൽ റീട്ടെയിൽ സെയിൽസ് അല്ലെങ്കിൽ ബിസിനസ് പ്രൊമോഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ഡൽഹി, മുംബൈ, പൂനെ മേഖലകളിൽ നിയമിതരായ ജൂനിയർ ഓഫീസർമാർക്ക് പ്രതിമാസം 10,000 രൂപ പ്രത്യേക അലവൻസ് ലഭിക്കുന്നതാണ്. ബാങ്ക് മാനദണ്ഡങ്ങൾക്കനുസൃതമായി, ഔദ്യോഗിക യാത്രകൾക്കുള്ള ലോഡ്ജിംഗ് അലവൻസ്, ഹാൾട്ടിംഗ് അലവൻസ്, യാത്രാ ചെലവ് എന്നിവയും ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.southindianbank.bank.in സന്ദർശിക്കുക.

Careers പേജിൽ നൽകിയിട്ടുള്ള "Junior Officer / Business Promotion Officer Recruitment" എന്ന ലിങ്ക് തിരഞ്ഞെടുക്കുക.

നിർദ്ദിഷ്ട വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കി സമർപ്പിക്കുക.

പൂരിപ്പിച്ച അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

South Indian Bank Ltd. (SIB), a premier Scheduled Commercial Bank in India with its registered office in Thrissur, Kerala, has invited online applications from Indian Nationals for the post of Junior Officer / Business Promotion Officer (BPO), a target-based sales role. Online registration opened on 19 August 2026 and closes on 31 August 2026.

Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും
ഓണം ആഘോഷിക്കാത്ത മലയാളികളില്ല, ഗംഭീരമായ പരിപാടികളിലൂടെയും സദ്യയിലൂടെയുമെല്ലാം മലയാളികള്‍ ഓണം ആഘോഷിക്കുന്നു. എന്നാല്‍ എന്താണ് ഓണമെന്നും എന്തിനാണ് ഓണം ആഘോഷിക്കുന്നതെന്നും ചോദിച്ചാല്‍ പകുതിപേര്‍ക്കും അറിയില്ല. മഹാബലി ആരാണ്, എന്താണ് ഓണത്തിന് പിന്നിലെ ഐതിഹ്യം തുടങ്ങിയവയെല്ലാം തലമുറകള്‍ കഴിയുംതോറും ആളുകള്‍ മറന്നുപോകുന്നു. എന്നാല്‍ എക്കാലവും ആഘോഷിക്കപ്പെടേണ്ട ഓണത്തെ കുറിച്ച് നമുക്കങ്ങനെ മറക്കാന്‍ പറ്റുമോ?

ഓണം ആഘോഷിക്കുന്നത് പോലെ തന്നെ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യവും നമ്മള്‍ അറിഞ്ഞിരിക്കണം പഠിച്ചിരിക്കണം. ജാതി-മത ഭേദമന്യേ മലയാളികള്‍ കൊണ്ടാടുന്ന ഓണത്തെ കുറിച്ച് ആര് ചോദിച്ചാലും, എപ്പോള്‍ ചോദിച്ചാലും പറയാന്‍ കഴിയുമ്പോഴല്ലേ നമ്മള്‍ കേരളത്തിന്റെ സ്വന്തം മക്കളാകൂ. എങ്കില്‍ ഒട്ടും സമയം വൈകിപ്പിക്കേണ്ടാ, ഓണത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമായി തന്നെ മനസിലാക്കാം.

എന്താണ് ഓണം?

കേരളത്തിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന ആഘോഷമാണ് ഓണം. മഹാബലി രാജാവിന്റെ സ്മരണയുമായി ബന്ധപ്പെട്ടാണ് ഓണം ആഘോഷിക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്ത് കള്ളവും ചതിയും ഇല്ലാതെ എല്ലാവരും സമത്വത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നുവെന്നാണ് ഐതിഹ്യം. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മാവേലി എത്തുന്നുവെന്ന വിശ്വാസത്തിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. പൂക്കളം, ഓണസദ്യ, വള്ളംകളി, പുലികളി തുടങ്ങിയവയെല്ലാം ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.

ഓണത്തെ കുറിച്ച് കൂടുതലറിയാം

മഹാബലിയുടെ യഥാര്‍ഥ പേര് എന്തായിരുന്നു?

ഇന്ദ്രസേനന്‍ എന്നാണ് പുരാണങ്ങളില്‍. മഹാബലി, ബലി എന്നും അറിയപ്പെടുന്നു

മഹാബലിയുടെ പിതാവിന്റെ പേര് എന്താണ്?

വിരോചനന്‍

മഹാബലിയുടെ മാതാവിന്റെ പേര് എന്താണ്?

ദേവാംബ

മഹാബലിയുടെ മുത്തച്ഛന്‍ ആര്?

പ്രഹ്ലാദന്‍

മഹാബലിയുടെ മുത്തശ്ശിയുടെ പേര് എന്താണ്?

ധന്യ

മഹാബലിയുടെ ഭാര്യയുടെ പേര് എന്താണ്?

വിന്ദ്യാവലി

മഹാബലിക്ക് ഒരു മനുഷ്യനാണോ?

അല്ല, പുരാണങ്ങളില്‍ മഹാബലിയെ അസുരരാജാവായാണ് വിശേഷിപ്പിക്കുന്നത്

മഹാബലി ഏത് വംശത്തില്‍പ്പെട്ടവനായിരുന്നു?

അസുര വംശം

മഹാബലിയുടെ മുത്തച്ഛനായ പ്രഹ്ലാദന്‍ ആരുടെ ഭക്തനായിരുന്നു?

മഹാവിഷ്ണുവിന്റെ

മഹാബലി ഭരിച്ചിരുന്നതായി ഐതിഹ്യം പറയുന്ന രാജ്യം ഏത്?

കേരളം ഉള്‍പ്പെടുന്ന വിശാലമായ പ്രദേശം എന്നാണ് ഐതിഹ്യപരമായ വിശ്വാസം.

മഹാബലിയുടെ ഭരണകാലത്ത് ജനങ്ങള്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ഐതിഹ്യം പറയുന്നു?

സമത്വത്തോടെയും സമൃദ്ധിയോടെയും സന്തോഷത്തോടെയും

മഹാബലിയുടെ രാജധാനിയായി ചില പുരാണപരമ്പരകളില്‍ പറയപ്പെടുന്ന സ്ഥലം ഏത്?

മഹിഷ്മതി

മഹാബലിയെ പാതാളത്തിലേക്ക് അയച്ചത് ആര്?

വാമനന്‍

വാമനന്‍ ആരുടെ അവതാരമാണ്?

മഹാവിഷ്ണുവിന്റെ

വാമനന്റെ പിതാവിന്റെ പേര് എന്താണ്?

കശ്യപന്‍

വാമനന്റെ മാതാവിന്റെ പേര് എന്താണ്?

അദിതി

വാമനന്റെ സഹോദരന്മാര്‍ ആരൊക്കെയാണ്?

ആദിത്യന്മാര്‍

വാമനന്‍ മഹാബലിയുടെ അടുക്കല്‍ എത്തുമ്പോള്‍ ഏത് രൂപത്തിലായിരുന്നു?

ഒരു ബാല ബ്രാഹ്‌മണന്റെ രൂപത്തില്‍

വാമനന്‍ മഹാബലിയോട് എന്താണ് ആവശ്യപ്പെട്ടത്?

മൂന്ന് അടി മണ്ണ്

മഹാബലി വാമനന് മൂന്ന് അടി സ്ഥലം നല്‍കാന്‍ സമ്മതിച്ചത് എന്തുകൊണ്ട്?

വാക്ക് പാലിക്കുന്ന ദാനശീലനായ രാജാവായിരുന്നു

വാമനന്റെ ആദ്യ ചുവടില്‍ എന്താണ് അളന്നത്?

ഭൂമി

രണ്ടാമത്തെ ചുവടില്‍ എന്താണ് അളന്നത്?

ആകാശം

മൂന്നാമത്തെ ചുവടിനായി മഹാബലി എന്താണ് നല്‍കിയത്?

സ്വന്തം ശിരസ്

മഹാബലിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രധാന ആശയം എന്താണ്?

സമത്വവും നീതിയും സമൃദ്ധിയും

മഹാബലി ഏത് ദൈവത്തിന്റെ ഭക്തനായിരുന്നു?

മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു എന്നാണ് പുരാണപരമ്പരയില്‍ പറയുന്നത്

മഹാബലിയുടെ ഗുരു ആരായിരുന്നു?

ശുക്രാചാര്യര്‍

ശുക്രാചാര്യര്‍ മഹാബലിയെ വാമനനില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതെന്തുകൊണ്ട്?

വാമനന്‍ സാധാരണ ബാലനല്ലെന്ന് മനസ്സിലാക്കിയതിനാല്‍

Also Read: Vizhinjam Port Current Affairs 2026: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

മഹാബലിയുടെ മകനായി പുരാണങ്ങളില്‍ പറയപ്പെടുന്ന പ്രധാന കഥാപാത്രം ആര്?

ബാണാസുരന്‍

പ്രഹ്ലാദന്റെ പിതാവ് ആര്?

ഹിരണ്യകശിപു

ഹിരണ്യകശിപുവിനെ വധിച്ച മഹാവിഷ്ണുവിന്റെ അവതാരം ഏത്?

നരസിംഹാവതാരം

മഹാബലിയും വാമനനും തമ്മിലുള്ള കഥ പ്രധാനമായും ഏത് പുരാണവുമായി ബന്ധപ്പെട്ടതാണ്?

ഭാഗവതപുരാണം ഉള്‍പ്പെടെയുള്ള പുരാണപരമ്പരകള്‍

ഓണവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള അവതാരം ഏത്?

വാമനാവതാരം

വാമനന്റെ വിശ്വരൂപത്തെ പുരാണങ്ങളില്‍ എന്താണ് വിളിക്കുന്നത്?

ത്രിവിക്രമന്‍

വാമനന്‍ ത്രിവിക്രമ രൂപം സ്വീകരിച്ചതിന് ശേഷം മഹാബലിക്ക് സംഭവിച്ചത് എന്താണ്?

മൂന്നാമത്തെ ചുവടിനായി തന്റെ ശിരസ് സമര്‍പ്പിച്ച മഹാബലിയെ പാതാളത്തിലേക്ക് അയച്ചതായി പുരാണകഥ പറയുന്നു

English Summary

Onam is closely associated with the legendary King Mahabali and his return to Kerala. These GK questions cover interesting facts about Mahabali, his family and the traditions linked to Onam. Perfect for Onam quizzes and general knowledge preparation.