Christmas Exam Timetable: ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ: 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തീയതികൾ
Kerala Christmas Exam Timetable 2026: ഹൈസ്കൂൾ വിഭാഗമായ 8, 9, 10 ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ രണ്ടാം വാരത്തോടെ ആരംഭിച്ച് ക്രിസ്മസ് അവധിക്ക് മുമ്പായി പൂർത്തിയാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ സമയക്രമം, മൂല്യനിർണ്ണയം, ക്രിസ്മസ് അവധി എന്നിവ സംബന്ധിച്ച വിശദമായ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. പരീക്ഷകൾ പൂർത്തിയായി സ്കൂൾ തലത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ഡിസംബർ 18 മുതൽ 27 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും.
സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷയായ ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ 2026 (Kerala Christmas Exam Timetable 2026) സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാ ക്രമീകരണങ്ങളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ടൈംടേബിളിൽ നൽകിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗമായ 8, 9, 10 ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ രണ്ടാം വാരത്തോടെ ആരംഭിച്ച് ക്രിസ്മസ് അവധിക്ക് മുമ്പായി പൂർത്തിയാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ സമയക്രമം, മൂല്യനിർണ്ണയം, ക്രിസ്മസ് അവധി എന്നിവ സംബന്ധിച്ച വിശദമായ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്.
ALSO READ: നെറ്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങളുടെ പരീക്ഷാ നഗരം
അപ്പർ പ്രൈമറി (യുപി), ഹൈസ്കൂൾ (8, 9, 10), ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ 2026 ഡിസംബർ 8 മുതൽ 17 വരെ നടക്കും. ലോവർ പ്രൈമറി (എൽപി) വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകൾ പൂർത്തിയായി സ്കൂൾ തലത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ഡിസംബർ 18 മുതൽ 27 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധിക്ക് ശേഷം 2026 ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറക്കും.
എട്ടാം ക്ലാസിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ
തീയതി |
ദിവസം |
സമയം |
വിഷയം |
| ഡിസംബർ 8 | ചൊവ്വ | ഉച്ചയ്ക്ക് 1:30 – 3:15 | ഒന്നാം ഭാഷാ പേപ്പർ I |
| ഡിസംബർ 9 | ബുധനാഴ്ച | ഉച്ചയ്ക്ക് 1:30 – 3:15 | ഇംഗ്ലീഷ് |
| ഡിസംബർ 10 | വ്യാഴാഴ്ച | ഉച്ചയ്ക്ക് 1:30 – 3:15 | സാമൂഹ്യശാസ്ത്രം |
| ഡിസംബർ 11 | വെള്ളി | ഉച്ചയ്ക്ക് 2:00 – 3:45 | ഹിന്ദി |
| ഡിസംബർ 14 | തിങ്കളാഴ്ച | ഉച്ചയ്ക്ക് 1:30 – 3:45 | ഗണിതശാസ്ത്രം |
| ഡിസംബർ 15 | ചൊവ്വ | ഉച്ചയ്ക്ക് 1:30 – 3:45 | അടിസ്ഥാന ശാസ്ത്രം |
| ഡിസംബർ 16 | ബുധനാഴ്ച | ഉച്ചയ്ക്ക് 1:30 – 3:15 | ഒന്നാം ഭാഷാ പേപ്പർ II |
ഒമ്പതാം ക്ലാസിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ
| ഡിസംബർ 8 | ചൊവ്വ | രാവിലെ 10:00 – 11:45 | ഒന്നാം ഭാഷാ പേപ്പർ I |
| ഡിസംബർ 8 | ചൊവ്വ | ഉച്ചയ്ക്ക് 1:30 – 3:15 | ഹിന്ദി |
| ഡിസംബർ 9 | ബുധനാഴ്ച | രാവിലെ 10:00 – ഉച്ചയ്ക്ക് 12:45 | ഇംഗ്ലീഷ് |
| ഡിസംബർ 10 | വ്യാഴാഴ്ച | രാവിലെ 10:00 – ഉച്ചയ്ക്ക് 12:45 | സാമൂഹ്യശാസ്ത്രം |
| ഡിസംബർ 11 | വെള്ളി | രാവിലെ 10:00 – 11:45 | ഭൗതികശാസ്ത്രം |
| ഡിസംബർ 14 | തിങ്കളാഴ്ച | രാവിലെ 10:00 – ഉച്ചയ്ക്ക് 12:45 | ഗണിതശാസ്ത്രം |
| ഡിസംബർ 15 | ചൊവ്വ | രാവിലെ 10:00 – 11:45 | ഒന്നാം ഭാഷാ പേപ്പർ II |
| ഡിസംബർ 15 | ചൊവ്വ | ഉച്ചയ്ക്ക് 1:30 – 3:15 | ജീവശാസ്ത്രം |
| ഡിസംബർ 16 | ബുധനാഴ്ച | രാവിലെ 10:00 – 11:45 | രസതന്ത്രം |
പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ 2026
| ഡിസംബർ 8 | ചൊവ്വ | രാവിലെ 10:00 – 11:45 | ഒന്നാം ഭാഷാ പേപ്പർ I |
| ഡിസംബർ 9 | ബുധനാഴ്ച | രാവിലെ 10:00 – ഉച്ചയ്ക്ക് 12:45 | ഇംഗ്ലീഷ് |
| ഡിസംബർ 10 | വ്യാഴാഴ്ച | രാവിലെ 10:00 – ഉച്ചയ്ക്ക് 12:45 | സാമൂഹ്യശാസ്ത്രം |
| ഡിസംബർ 11 | വെള്ളി | രാവിലെ 10:00 – 11:45 | രസതന്ത്രം |
| ഡിസംബർ 14 | തിങ്കൾ | രാവിലെ 10:00 – ഉച്ചയ്ക്ക് 12:45 | ഗണിതശാസ്ത്രം |
| ഡിസംബർ 15 | ചൊവ്വ | രാവിലെ 10:00 – 11:45 | ഫിസിക്സ് |
| ഡിസംബർ 16 | ബുധൻ | രാവിലെ 10:00 – 11:45 | ബയോളജി |
| ഡിസംബർ 16 | ബുധൻ | ഉച്ചയ്ക്ക് 1:30 – 3:15 | ഒന്നാം ഭാഷ പേപ്പർ II |
| ഡിസംബർ 17 | വ്യാഴം | രാവിലെ 10:00 – 11:45 | ഹിന്ദി |
English Summary:
Check the official Kerala Christmas Exam Timetable 2026 for Classes 8, 9, and 10 (SSLC) subject-wise. Exams run from December 8 to 17, 2026, followed by holidays.