AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പത്താം ക്ലാസ് കഴിഞ്ഞോ? പഠനത്തിനൊപ്പം വരുമാനവും നേടാം; പ്ലസ് വണ്ണിനൊപ്പം പഠിക്കാവുന്ന കോഴ്‌സുകൾ

Best Courses After Class 10 to Earn While Studying: ഭാവിയില്‍ മികച്ച വരുമാനം നേടാന്‍ സഹായിക്കുന്ന നിരവധി ഹ്രസ്വകാല കോഴ്സുകള്‍ ഇന്ന് ലഭ്യമാണ്. സ്‌കൂള്‍ പഠനം തുടരുന്നതിനൊപ്പം ഇത്തരം കോഴ്സുകള്‍ പഠിക്കുന്നത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ചെറിയ വരുമാനം നേടാനും സഹായിക്കും. ഡിജിറ്റല്‍ മേഖലയില്‍ വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന...

പത്താം ക്ലാസ് കഴിഞ്ഞോ? പഠനത്തിനൊപ്പം വരുമാനവും നേടാം; പ്ലസ് വണ്ണിനൊപ്പം പഠിക്കാവുന്ന കോഴ്‌സുകൾ
പ്രതീകാത്മക ചിത്രംImage Credit source: Viorika/Getty Images Creative 2026
Shiji M K
Shiji M K | Published: 24 Nov 2026 | 08:42 AM

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് കടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം പുതിയ തൊഴില്‍നൈപുണ്യങ്ങള്‍ കൂടി വികസിപ്പിക്കാം. ഭാവിയില്‍ മികച്ച വരുമാനം നേടാന്‍ സഹായിക്കുന്ന നിരവധി ഹ്രസ്വകാല കോഴ്സുകള്‍ ഇന്ന് ലഭ്യമാണ്. സ്‌കൂള്‍ പഠനം തുടരുന്നതിനൊപ്പം ഇത്തരം കോഴ്സുകള്‍ പഠിക്കുന്നത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ചെറിയ വരുമാനം നേടാനും സഹായിക്കും. ഡിജിറ്റല്‍ മേഖലയില്‍ വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചില കോഴ്സുകള്‍ പരിചയപ്പെടാം.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

ഇന്ന് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള മേഖലകളിലൊന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. സമൂഹമാധ്യമങ്ങളിലൂടെയും ഗൂഗിള്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ജോലി.

സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (SEO), സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകളിലൂടെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കാം. പിന്നീട് ഫ്രീലാന്‍സിങ്, പാര്‍ട്ട് ടൈം ജോലികള്‍ എന്നിവയിലൂടെ വരുമാനം നേടാനും അവസരമുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)

തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ തയ്യാറാക്കുക, വീഡിയോകള്‍ നിര്‍മിക്കുക, ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ പഠിക്കാം.

Also Read: കോട്ടയം റബ്ബർ ബോർഡ് പിഎം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ നിയമനം; അഭിമുഖം മറ്റന്നാൾ

എഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും പരിശീലനം ലഭിക്കുന്ന ഹ്രസ്വകാല കോഴ്സുകള്‍ ലഭ്യമാണ്. കണ്ടന്റ് ക്രിയേഷന്‍, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ ഈ കഴിവുകള്‍ പ്രയോജനപ്പെടുത്താം.

അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ കോഴ്സുകള്‍

വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത കഴിവുകള്‍ക്കും ഇന്ന് വലിയ ആവശ്യകതയുണ്ട്. യൂട്യൂബര്‍മാര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ഉള്ളടക്കം പങ്കുവയ്ക്കുന്നവര്‍ക്കും ഇത്തരം സേവനങ്ങള്‍ ആവശ്യമാണ്.

വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയറുകളും ഡിസൈനിങ് ടൂളുകളും ഉപയോഗിക്കാന്‍ പഠിക്കുന്നതിലൂടെ ഫ്രീലാന്‍സിങ് ജോലികള്‍ ഏറ്റെടുക്കാം. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള കോഴ്സുകളിലൂടെ അടിസ്ഥാനപരമായ പരിശീലനം നേടാനാകും.

English Summary

Students who have completed Class 10 can develop additional skills while pursuing Class 11. Digital marketing, artificial intelligence and advanced computer skills such as video editing and graphic designing are some options that may help students explore freelance and part-time earning opportunities.

Follow Us