AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala PSC: കമ്പനി, ബോര്‍ഡ് മെയിന്‍സടക്കം നിരവധി പരീക്ഷകള്‍; ഡിസംബറില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരക്കേറും

December 2026 Kerala PSC Exam Calendar: ഡിസംബര്‍ മാസം പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് നിരവധി പരീക്ഷകള്‍. കമ്പനി, ബോര്‍ഡ് മെയിന്‍സടക്കമുള്ള പരീക്ഷകളാണ് ഡിസംബറില്‍ വരുന്നത്‌. ഡിസംബര്‍ അഞ്ച്, 19 തീയതികളിലാണ് മെയിന്‍സ് നടക്കുന്നത്. ഡിസംബറിലെ മറ്റ് പ്രധാന പരീക്ഷകള്‍ ഏതൊക്കെയെന്ന് നോക്കാം.

Kerala PSC: കമ്പനി, ബോര്‍ഡ് മെയിന്‍സടക്കം നിരവധി പരീക്ഷകള്‍; ഡിസംബറില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരക്കേറും
കേരള പിഎസ്‌സി ഡിസംബര്‍ പരീക്ഷകള്‍ Image Credit source: Kerala PSC Facebook
Jayadevan AM
Jayadevan AM | Published: 29 Nov 2026 | 08:15 PM

ഡിസംബര്‍ മാസം പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് നിരവധി പരീക്ഷകള്‍. കമ്പനി, ബോര്‍ഡ് മെയിന്‍സടക്കമുള്ള പരീക്ഷകളാണ് ഡിസംബറില്‍ വരുന്നത്‌. പ്രിലിംസ് പാസായവര്‍ക്കാണ് മെയിന്‍സ് പരീക്ഷകള്‍ക്ക് യോഗ്യത. ഡിസംബര്‍ അഞ്ച്, 19 തീയതികളിലാണ് മെയിന്‍സ് നടക്കുന്നത്. അഞ്ചാം തീയതിയിലെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പിന്നാക്ക വികസന കോര്‍പ്പറേഷനിലെയും, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെയും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഡിസംബര്‍ ആദ്യം നടക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഈ പരീക്ഷ. ഡിസംബറിലെ മറ്റ് പ്രധാന പരീക്ഷകള്‍ ഏതൊക്കെയെന്ന് നോക്കാം.

Also Read: Kerala +1 Improvement Result: കാത്തിരിപ്പിന് വിരാമം; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് റിസൾട്ട് ഉടന്‍

ഡിസംബറിലെ പ്രധാന പരീക്ഷകള്‍

  • ഡിസംബര്‍ ഒന്ന്: പിന്നാക്ക വികസന കോര്‍പ്പറേഷനിലെയും, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെയും ജൂനിയര്‍ അസിസ്റ്റന്റ്
  • ഡിസംബര്‍ രണ്ട്: ലാന്‍ഡ് യൂസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജിയോളജിക്കല്‍ അസിസ്റ്റന്റ്, ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍
  • ഡിസംബര്‍ അഞ്ച്: കെഎസ്ആര്‍ടിസി, ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2/എല്‍ഡി ക്ലര്‍ക്ക്/ക്ലര്‍ക്ക്/ഫീല്‍ഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകള്‍, ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ സൂപ്പര്‍വൈസര്‍, തൃശൂര്‍ കോര്‍പറേഷന്റെ ഇലക്ട്രിസ്റ്റി വിങില്‍ ജൂനിയര്‍ അസിസ്റ്റന്റ്
  • ഡിസംബര്‍ എട്ട്: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ്
  • ഡിസംബര്‍ ഒമ്പത്: വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍
  • ഡിസംബര്‍ 10: ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഡെവപല്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓഫീസര്‍ ഗ്രേഡ് 2
  • ഡിസംബര്‍ 11: കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, സ്റ്റെനോഗ്രാഫര്‍, എല്‍ഡി ടൈപിസ്റ്റ്/ക്ലര്‍ക്ക്-ടൈപിസ്റ്റ് തുടങ്ങിയവ
  • ഡിസംബര്‍ 15: പ്രിന്റിങില്‍ ഇലക്ട്രീഷ്യന്‍ ഗ്രേഡ് 2, ഡയറി ഡെവലപ്‌മെന്റില്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
  • ഡിസംബര്‍ 16: ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫില്‍ ഫോറസ്റ്റ് ഡ്രൈവര്‍
  • ഡിസംബര്‍ 17: ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍
  • ഡിസംബര്‍ 19: കെഎസ്എഫ്ഇ, കെഎസ്ഇബി, കെഎംഎംഎല്‍, കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ്, ടിടിപിഎല്‍, കാംകോ തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് 2, ക്ലര്‍ക്ക് ഗ്രേഡ് 1, ടൈം കീപ്പര്‍ ഗ്രേഡ് 2, സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലര്‍ക്ക് തുടങ്ങിയ തസ്തികകള്‍
  • ഡിസംബര്‍ 21, 22: വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍

English Summary

Kerala PSC is conducting several major exams in December, including the Company and Board Mains. Candidates who passed the prelims are eligible for the Mains exams scheduled on December 5 and 19. Admit cards for the December 5 exam are already available on candidate profiles. The exam schedule kicks off on December 1 and runs through December 22 across various posts.

Follow Us