AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Local Holiday: വീണ്ടും പ്രാദേശിക അവധി; നാളെ ആറു വാര്‍ഡുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

Kerala Chinnakanal Local Holiday Updates: 'മിഷന്‍ ചക്കക്കൊമ്പന്‍' ദൗത്യത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നാളെ പ്രാദേശിക അവധി. 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് അവധി. സ്‌കൂളുകള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും.

Kerala Local Holiday: വീണ്ടും പ്രാദേശിക അവധി; നാളെ ആറു വാര്‍ഡുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 24 Nov 2026 | 08:57 PM

‘മിഷന്‍ ചക്കക്കൊമ്പന്‍’ ദൗത്യത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നാളെ (നവംബര്‍ 25) പ്രാദേശിക അവധി പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് അവധി. സ്‌കൂളുകള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. നാളെ രാവിലെ ആറു മണിയോടെ ദൗത്യം ആരംഭിക്കാനാണ് നീക്കം. ആറു വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ദൗത്യ സമയത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ചിന്നക്കനാലില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് ദൗത്യം നടപ്പിലാക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 മുതല്‍ ദൗത്യം പൂര്‍ത്തിയാക്കി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെയോ അല്ലെങ്കില്‍ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ദൗത്യം നീണ്ടുപോയാല്‍ സാഹചര്യം വിലയിരുത്തി തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് വ്യക്തമാക്കി.

കൂട്ടംകൂടി നില്‍ക്കരുത്‌

നിയന്ത്രണമേര്‍പ്പെടുത്തിയ 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള അപകടസാധ്യതയുള്ള മേഖലകളിലും അഞ്ചോ, അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

Also Read: മിഷൻ ചക്കക്കൊമ്പൻ: അ‌രിക്കൊമ്പനെ പിടിച്ച സംഘത്തിലെ വിക്രം, ഭരത് കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തി

ദൗത്യം നടക്കുമ്പോള്‍ പ്രദേശവാസികള്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ദൗത്യമേഖലയിലേക്ക് പോകാനും പാടില്ല. കാട്ടാനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടുന്നതും നിരോധിച്ചിട്ടുണ്ട്. പൊലീസ്, വനംവകുപ്പ്, റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, ദൗത്യത്തിനായി ചുമതലപ്പെടുത്തിയവര്‍ക്കും മാത്രമാണ് മിഷന്‍ നടക്കുന്ന സ്ഥലത്തേക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കും പ്രവേശിക്കാന്‍ അനുമതിയുള്ളത്.

നിയന്ത്രണം എന്തിന്?

മയക്കുവെടി വെക്കുമ്പോള്‍ ചക്കക്കൊമ്പന്‍ പ്രകോപിതനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പും പൊലീസും നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൗത്യം നടക്കുന്ന സ്ഥലത്തേക്കും സമീപപ്രദേശങ്ങളിലേക്കും ഔദ്യോഗിക വാഹനങ്ങള്‍ ഒഴികെയുള്ളവ പ്രവേശിക്കാന്‍ അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങള്‍ക്കും, പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും സാഹചര്യം അനുസരിച്ച് മാത്രം പൊലീസ് അനുമതി നല്‍കും. വിദഗ്ദ സംഘത്തെ ഉള്‍പ്പെടുത്തി ആറു ടീമുകളായി തിരഞ്ഞാണ് ദൗത്യം നടപ്പിലാക്കുന്നത്.

English Summary

A local holiday has been declared tomorrow, November 25, for schools and professional colleges in six wards (1, 2, 9, 10, 11, and 12) of Chinnakanal panchayat, Idukki, due to ‘Mission Chakkakomban’. The mission begins at 6:00 AM to tranquilize and radio-collar the wild elephant Chakkakomban, which poses a threat to residents. To ensure public safety, prohibitory orders banning gatherings of five or more people and strict traffic restrictions have been imposed in these areas.

Follow Us