03 July 2025

NANDHA DAS

ചിയ സീഡ്‌സ് പതിവാക്കല്ലേ; പണി കിട്ടും 

Image Courtesy: Freepik

പോഷക ഗുണങ്ങളാൽ സമ്പന്നമായ ചിയ സീഡ്‌സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് നിരവധി ഗുണങ്ങൾ നൽകുന്നു.

ചിയ സീഡ്‌സ്

നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി - ഓക്‌സിഡന്റുകൾ എന്നിവ ചിയ സീഡ്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ

എന്നാൽ, അമിതമായി ചിയ സീഡ്‌സ് കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. അതെന്തെല്ലാമെന്ന് നോക്കാം.

അമിതമായാൽ

അമിതമായി നാരുകൾ ശരീരത്തിൽ എത്തുന്നതും അത്ര നല്ലതല്ല. ഇത് മലബന്ധം, വയറുവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകും.

മലബന്ധം 

ചിയ സീഡുകൾ കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ഇത് ശ്വാസംമുട്ടാനുള്ള സാധ്യത വർധിക്കും. അക്കാര്യം ശ്രദ്ധിക്കണം.

ശ്വാസം മുട്ടൽ

ചിയ വിത്തുകൾ കഴിച്ചതിന് ശേഷം ചില ആളുകൾക്ക് ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് തുടങ്ങിയ അലർജി പ്രശ്നങ്ങൾ ഉണ്ടായേക്കും.

അലർജി

ചിയ സീഡ്‌സ് അമിതമായി കഴിക്കുമ്പോൾ ചിലരിൽ രക്തസമ്മർദ്ദം കുറയാൻ ഇടയാകും. അതിനാൽ അമിതമായ ഉപഭോഗം കുറയ്ക്കുക.

രക്തസമ്മർദ്ദം കുറയ്ക്കും

ചിയ സീഡ്‌സ് പതിവായി കഴിക്കുന്നത് ചില ആളുകളിൽ ബ്ലഡ് ഷുഗർ കുറയുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ബ്ലഡ് ഷുഗർ കുറയ്ക്കും