Sarvam Maya: നൂറ് കോടിയെന്ന മാന്ത്രികസംഖ്യ തൊട്ട് സർവം മായ; നിവിൻ പോളിയുടെ കരിയറിൽ ആദ്യം

Sarvam Maya Box Office: സർവം മായ നൂറ് കോടി ക്ലബിൽ. പത്താം ദിവസമാണ് സിനിമ ഈ നേട്ടത്തിലെത്തിയത്.

Sarvam Maya: നൂറ് കോടിയെന്ന മാന്ത്രികസംഖ്യ തൊട്ട് സർവം മായ; നിവിൻ പോളിയുടെ കരിയറിൽ ആദ്യം

സർവം മായ

Published: 

04 Jan 2026 | 01:59 PM

നൂറ് കോടി ക്ലബിലെത്തി സർവം മായ. റിലീസായി പത്താം ദിവസമാണ് ആഗോള ബോക്സോഫീസിൽ സിനിമ നൂറ് കോടി കളക്ഷൻ നേടിയത്. ഇക്കാര്യം സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അജു വർഗീസ് തന്നെ അറിയിച്ചു. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി സിനിമയാണ് സർവം മായ.

അഞ്ചാം ദിവസം സിനിമ അമ്പത് കോടി തികച്ചിരുന്നു. പത്താം ദിവസം നൂറ് കോടിയും തികച്ചു. ഏറ്റവുമധികം കളക്ഷൻ നേടിയ നിവിൻ പോളിച്ചിത്രമെന്ന റെക്കോർഡ് എട്ടാം ദിവസം തന്നെ സർവം മായ തകർത്തിരുന്നു. പ്രേമത്തിൻ്റെ 72 കോടി രൂപ കളക്ഷൻ മറികടന്ന് എട്ടാം ദിവസം 75 കോടി രൂപയായിരുന്നു സിനിമയുടെ കളക്ഷൻ. ട്രേഡ് അനലിസ്റ്റുകൾ പറയുന്നതനുസരിച്ച് 10ആം ദിവസത്തെ സിനിമയുടെ കളക്ഷൻ 92 കോടി രൂപയായിരുന്നു. ആഭ്യന്തര മാർക്കറ്റിൽ മാത്രം സിനിമ 50 കോടി രൂപ പിന്നിട്ടു. 53 കോടി രൂപയാണ് പത്ത് ദിവസത്ത ആഭ്യന്തര ഗ്രോസ് കളക്ഷൻ.

Also Read: Sarvam Maya: നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്; സർവം മായ നൂറ് കോടിയിലേക്ക്

ഈ വർഷത്തെ മലയാളം പണം വാരിപ്പടങ്ങളിൽ സിനിമ നാലാം സ്ഥാനത്തും എത്തി. ലോക ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ എമ്പുരാൻ, തുടരും എന്നീ സിനിമകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

അഖിൽ സത്യൻ്റെ രണ്ടാം സിനിമയാണ് സർവം മായ. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നു. ശരൺ വേലായുധനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകനായ അഖിൽ സത്യൻ തന്നെ എഡിറ്റർ ആവുന്ന സിനിമയിൽ ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം. 2025 ഡിസംബർ 25നാണ് സിനിമ റിലീസായത്.

അജു വർഗീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Loading...
Unable to load recommendations.
Follow Us
Related Stories
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ