സ്വർണവില
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ ബാധിക്കും.
എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയിലും വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണവില കൂട്ടാനും കുറയ്ക്കാനും ഇവര്‍ക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ സ്വര്‍ണവില പുതുക്കാറുണ്ട്
Kerala Gold Rate: സ്വര്‍ണം പണിപറ്റിച്ചു! വിലക്കുറവിന് ഒരു ദിവസത്തെ ആയുസ് മാത്രം; നിരക്ക് വീണ്ടും മുകളിലോട്ട്
Gold Price Kerala Today (September 25): ആഭരണപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 1,12,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 1,11,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. പവന് 15 രൂപ വര്‍ധിച്ച് 14,010 രൂപയിലെത്തി.
- Jayadevan AM
- Updated on: Sep 25, 2026
- 10:20 am
Kerala Gold Rate: വൻ ഇടിവ്, സ്വർണം വാങ്ങാൻ ബെസ്റ്റ് സമയമാണേ…. ഇന്നത്തെ നിരക്ക്
Kerala Gold Rate Today, September 24: യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുകയും വില ഉയരുകയും ചെയ്യുകയാണ് സാധാരണ പതിവ്. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, യുദ്ധസാഹചര്യങ്ങളിലും സ്വർണവില താഴാറുണ്ട്. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്.
- Nithya Vinu
- Updated on: Sep 24, 2026
- 09:51 am
Kerala Gold Rate: കല്യാണമായല്ലേ? പൊന്നെടുക്കാന്‍ കാത്തിരിക്കാം; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on September 23 Wednesday: അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളും പലിശനിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് നിലവില്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമോ അല്ലെങ്കില്‍ കുറയ്ക്കുമോ എന്നത് സംബന്ധിച്ച തീരുമാനങ്ങളും സ്വര്‍ണവിപണിയില്‍ അസ്ഥിരത തുടരുന്നതിന് കാരണമാകുന്നുണ്ട്.
- Shiji M K
- Updated on: Sep 23, 2026
- 09:28 am
Kerala Gold Rate: സ്വർണം മേലോട്ട്… വിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്ക്
Kerala Gold Rate Today September 22: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാവുകയും യുക്രെയ്ൻ - റഷ്യ യുദ്ധവുമാണ് നിലവിലെ ഇടിവിന് കാരണം. ഇതിനോടൊപ്പം ക്രൂഡ് ഓയിൽ വില, പണപ്പെരുപ്പം, പലിശ ഭാരം കൂടാനുള്ള സാധ്യതയും സ്വർണവില കുറയാൻ ഇടയാക്കി. ഇറാനും യുഎസും യുക്രെയ്നും റഷ്യയും തമ്മിലെ സംഘർഷങ്ങൾ കൂടുതൽ കലുഷിതമാകാനുള്ള സാധ്യതകൾ സ്വർണവില വീണ്ടു ഇടിയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
- Nithya Vinu
- Updated on: Sep 22, 2026
- 09:43 am
Kerala Gold Rate: കേരളത്തിലെ സ്വര്‍ണവില; തിങ്കളാഴ്ച പൊന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം
One Pavan Gold Rate on September 21 Monday: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ കുറവ് വന്നതും അസംസ്‌കൃത എണ്ണവില താഴ്ന്നതും ഡോളറിനും ബോണ്ടുകള്‍ക്കും ആവശ്യകത കുറഞ്ഞതുമാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായത്. വെറും രണ്ട് ദിവസത്തിനിടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ ഏകദേശം 3,000 രൂപയുടെ വര്‍ധനവുണ്ടായി. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായത്. ഒരു കിലോ വെള്ളിയുടെ വില ഏകദേശം 10,000 രൂപ വരെ ഉയര്‍ന്നു.
- Shiji M K
- Updated on: Sep 21, 2026
- 09:46 am
Kerala Gold Rate: സ്വർണം ലാഭത്തിൽ വാങ്ങണോ? ഈയാഴ്ച നിരക്ക് ഇങ്ങനെ…
Kerala Gold Rate Forecast: സെപ്റ്റംബർ ഒന്നിന് 1,15,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. തൊട്ടടുത്ത ദിവസം 1,11,480 രൂപയായി വില ഇടിഞ്ഞു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും പൊന്ന് മുന്നേറി. വരുംദിവസങ്ങളിൽ വില എങ്ങോട്ടാകും എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
- Nithya Vinu
- Updated on: Sep 20, 2026
- 16:36 pm
Kerala Gold Rate: സ്വർണവില ഉയർന്നുതന്നെ, കൂടിയത് 1040 രൂപ; ഇന്ന് ഒരു പവന് എത്ര?
Kerala Gold Rate Today; വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും കൂടും. സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുകയും ഡോളറും ബോണ്ട് യീൽഡും കുതിക്കുകയും ചെയ്ത സാഹചര്യത്തിൽ വില ഇടിയേണ്ടതാണ്.
- Nithya Vinu
- Updated on: Sep 19, 2026
- 09:37 am
Kerala Gold Rate: പൊന്നല്‍പം ഗമയിലാണ്, വാങ്ങണോ? സെപ്റ്റംബര്‍ 18-ലെ സ്വര്‍ണവില
One Pavan Gold Rate on September 18 Friday: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബര്‍ 16ന് പലിശനിരക്കില്‍ 25 അടിസ്ഥാന പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ഇതോടെ പലിശനിരക്ക് 3.75 മുതല്‍ 4 ശതമാനം വരെയായി. ഈ വര്‍ഷം ഇനിയും ഒരു പലിശവര്‍ധനവ് ഉണ്ടാകാമെന്ന സൂചനയും അധികൃതര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഉയര്‍ന്ന പലിശനിരക്ക് പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണം സാധാരണയായി കുറയ്ക്കുന്നതാണ്.
- Shiji M K
- Updated on: Sep 18, 2026
- 09:44 am
Kerala Gold Rate: സ്വർണവില ഇന്നും കൂടി; പവന് കൊടുക്കേണ്ടത് എത്ര?
Kerala Gold Rate Today, September 16: ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
- Nithya Vinu
- Updated on: Sep 16, 2026
- 09:34 am
Gold Investment: സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ എത്ര ലാഭം നേടാം?
Investing 1 Lakh in Gold: Expected Value After 10 Years: ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം അതിന്റെ മൂല്യം എത്രയായിരിക്കുമെന്ന് അറിയാമോ? കാലാകാലങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കുന്നതിനാല്‍ ചിലപ്പോള്‍ ഇരട്ടി നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.
- Shiji M K
- Updated on: Sep 15, 2026
- 10:29 am
Kerala Gold Rate: അമ്പട കേമാ പൊന്നിന്‍ കുട്ടാ…ഇന്നത്തെ സ്വര്‍ണവില കേട്ടോ നിങ്ങള്‍?
One Pavan Gold Rate September 15 Tuesday: 2025 ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് മുകളിലേക്ക് കടന്നത്. ഇതിന് പിന്നാലെ ജനുവരി 29ന് 1,31,160 രൂപയിലും വില തൊട്ടു. ഇവിടെ നിന്ന് നിരക്ക് ചെറുതായൊന്ന് താഴേക്കിറങ്ങിയെങ്കിലും കാര്യമായ ഇടിവ് പിന്നീട് സംഭവിച്ചിട്ടില്ല. നിരക്കില്‍ വൈകാതെ കുറവ് വന്നേക്കാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
- Shiji M K
- Updated on: Sep 15, 2026
- 09:36 am
Kerala Gold Rate: ഞായറാഴ്ച അല്‍പം സ്വര്‍ണം വാങ്ങിയാലോ? ഇന്നത്തെ സ്വര്‍ണ നിരക്കിതാ
One Pavan Gold Rate on September 13 Sunday: ഇന്നത്തെ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ പോകാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിരക്ക് മനസിലാക്കിയിരിക്കണം. എല്ലാ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ പലപ്പോഴും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നില്ല. വീട്ടില്‍ നിന്നിറങ്ങും മുമ്പ് സ്വര്‍ണവില അറിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ കുറയില്ലേ?
- Shiji M K
- Updated on: Sep 13, 2026
- 07:12 am