സഞ്ജു സാംസൺ
വിക്കറ്റ് കീപ്പറായ സഞ്ജു വിശ്വനാഥ് സാംസൺ, തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ ജനിച്ചു. കേരള ക്രിക്കറ്റ് ടീമിന്റെയും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെയും നായകനാണ്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള താൽപര്യം തിരിച്ചറിഞ്ഞ്, മാതാപിതാക്കൾ ഡൽഹിയിലേക്ക് താമസം മാറി. ഡൽഹി അണ്ടർ 13 ക്രിക്കറ്റ് ടീമിലൂടെയാണ് സഞ്ജു ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയ സഞ്ജു 2011ൽ കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിച്ചു. 2013 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ചു. 2014ൽ ഇന്ത്യൻ ടീമിൽ ഇടം നേടി. 2015ൽ സിംബാബ്വെയ്ക്കെതിരെയാണ് അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ ടി20 ഓപ്പണറായി മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജു ലോക റെക്കോർഡും തൻ്റെ പേരിൽ കുറിച്ചിട്ടുണ്ട്. ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. ഈ ഫോർമാറ്റിലും ചില നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചു. നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിരസാന്നിധ്യമാണ് 30 വയസുകാരനായ സഞ്ജു സാംസൺ.
Sanju Samson: സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ളവര്‍ നാഗ്പൂരില്‍; ടി20 പരമ്പരയ്ക്കൊരുങ്ങി ഇന്ത്യ
Sanju Samson arrives in Nagpur for T20 series: സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള ചില താരങ്ങളാണ് ആദ്യം നാഗ്പൂരിലെത്തിയത്. ജനുവരി 21 ന് നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം, 19 ന് ചാർട്ടേഡ് വിമാനത്തിൽ മറ്റ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മുഖ്യ പരിശീലകന് ഗൗതം ഗംഭീറും നാഗ്പൂരിലെത്തും.
- Jayadevan AM
- Updated on: Jan 18, 2026
- 16:51 pm
Sanju Samson: ടി20 ലോകകപ്പില്‍ ആ സ്ഥാനം സഞ്ജു സാംസണ് ഉറപ്പിച്ചു, വെല്ലുവിളി ഒഴിഞ്ഞു
Here is why Sanju Samson has solidified his place as a opener T20 World Cup 2026: സഞ്ജു സാംസണ് ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവില്‍ ന്യൂസിലന്‍ഡ് പരമ്പരയ്ക്കും, ടി20 ലോകകപ്പിനുമുള്ള തീവ്രമായ പരിശീലനത്തിലാണ് സഞ്ജു.
- Jayadevan AM
- Updated on: Jan 17, 2026
- 19:05 pm
Sanju Samson: തിരുവനന്തപുരത്ത് സഞ്ജു സാംസണ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
Rumors of Sanju Samson entering politics: സഞ്ജു സാംസണ് നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം. ഇക്കാര്യം തനിക്കറിയില്ലെന്നും, തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
- Jayadevan AM
- Updated on: Jan 15, 2026
- 18:14 pm
Sanju Samson: സഞ്ജു സാംസൺ വേഗത്തിൽ കളിക്കും, പക്ഷേ സ്ഥിരത പുലർത്തണമെന്നില്ല; മുന്‍ താരത്തിന്റെ നിരീക്ഷണം
Irfan Pathan says Sanju Samson is not a consistent run-getter: സഞ്ജു സാംസണ് വേഗത്തില്‍ കളിക്കുമെങ്കിലും സ്ഥിരത പുലര്ത്തണമെന്നില്ലെന്ന് ഇര്ഫാന് പത്താന്. തിലക് വര്‍മയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പത്താന് സഞ്ജുവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.
- Jayadevan AM
- Updated on: Jan 14, 2026
- 14:38 pm
Sanju Samson: പ്രിപ്പറേഷന്‍ മോഡ് ഓണ്‍! ടി20 ലോകകപ്പില്‍ സഞ്ജു സാംസണ് തകര്‍ക്കും; കൂടെയുണ്ട് ആ മൂന്നംഗ സംഘം
Sanju Samson Training for T20 World Cup 2026: ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ സഞ്ജു സാംസണ്. ബാല്യകാല പരിശീലകന് ബിജു ജോര്‍ജ്, രാജസ്ഥാന് റോയല്‍സിന്റെ ഡയറക്ടറായിരുന്ന സുബിന് ബറൂച്ച, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷണനിങ് കോച്ചായ എടി രാജാമണി പ്രഭു എന്നിവരോടൊപ്പം സഞ്ജു നില്ക്കുന്ന ചിത്രം വൈറല്‍.
- Jayadevan AM
- Updated on: Jan 13, 2026
- 16:47 pm
T20 World Cup 2026: സഞ്ജുവിന്റെ ജഴ്സിയണിഞ്ഞ് ഷെഫാലി, സൂര്യയുടെ ജഴ്സിയുമായി ജെമീമ; ലോകകപ്പ് പ്രമോ ഏറ്റെടുത്ത് ആരാധകര്‍
T20 World Cup 2026 Promo Viral Video: ജെമീമ സൂര്യകുമാര്‍ യാദവിന്റെയും, ഷെഫാലി സഞ്ജു സാംസണിന്റെയും, ദീപ്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ജഴ്സിയാണ് പ്രമോയില്‍ ധരിച്ചിരിക്കുന്നത്. വനിതാ ടീം ഏകദിന ലോകകപ്പ് നേടിയതിനെക്കുറിച്ച് പരാമര്‍ശിച്ച് ജെമീമയാണ് വീഡിയോക്ക് തുടക്കമിടുന്നത്.
- Jayadevan AM
- Updated on: Jan 12, 2026
- 18:04 pm
Sanju Samson: കരിയറിലെ ആ വലിയ മാറ്റത്തിന് കാരണം സഞ്ജു സാംസണ്; മനസ് തുറന്ന് യുസ്വേന്ദ്ര ചഹല്‍
Yuzvendra Chahal recalls how Sanju Samson helped him in his career: സഞ്ജു സാംസണ് അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് യുസ്വേന്ദ്ര ചഹല്‍. ഐപിഎല്ലിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. ഡെത്ത് ഓവറുകളിലെ തന്റെ വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും സഞ്ജുവിന് നല്‍കുകയാണ് ചഹല്‍.
- Jayadevan AM
- Updated on: Jan 11, 2026
- 19:37 pm
Sanju Samson: ക്ലാസെടുത്ത് യുവരാജ്, തന്ത്രങ്ങള്‍ പഠിച്ചെടുത്ത് സഞ്ജു സാംസണ്; ഇനി കളി മാറും
Sanju Samson training session with Yuvraj Singh: ടി20 ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്. മുന്‍ താരം യുവരാജ് സിങില്‍ നിന്ന് സഞ്ജു ബാറ്റിങ് ടിപ്പുകള്‍ സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
- Jayadevan AM
- Updated on: Jan 10, 2026
- 16:35 pm
Sanju Samson: അവരുടെ വേദന സഞ്ജു സാംസണ് അറിഞ്ഞു; ബേബിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം
Sanju Samson Foundation builds house for poor family: ദരിദ്ര കുടുംബത്തിന്റെ കണ്ണീരൊപ്പി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. കണ്ണൂര്‍ മടക്കാംപൊയില്‍ താമസിക്കുന്ന ബേബിക്കും കുടുംബത്തിനുമാണ് സഞ്ജു സാംസണ് അടച്ചുറപ്പുള്ള വീട് സമ്മാനിച്ചത്.
- Jayadevan AM
- Updated on: Jan 9, 2026
- 14:18 pm
Sanju Samson: പ്ലേഓഫിലെത്താൻ ഇന്ന് ജയിച്ചേ തീരൂ; കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ?
Kerala vs Tamilnadu In VHT: വിജയ് ഹസാരെ ട്രോഫിയിൽ കേരളം ഇന്ന് തമിഴ്നാടിനെതിരെ. സഞ്ജു സാംസൺ കളിക്കുമോ എന്ന് വ്യക്തമല്ല.
- Abdul Basith
- Updated on: Jan 8, 2026
- 07:44 am
Sanju Samson: സഞ്ജു സാംസണ് എന്താണ് ചെയ്യുന്നത്? വിഷ്ണു വിനോദിനെ കണ്ടുപഠിക്കൂ; വിമര്‍ശിച്ച് ആരാധകര്‍
Sanju Samson slammed by fans: സഞ്ജു സാംസണ് സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരാധകരുടെ വിമര്‍ശനം. വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തിലെ മോശം പ്രകടനമാണ് സഞ്ജുവിനെതിരെ വിമര്‍ശനമുയരാന്‍ കാരണം.
- Jayadevan AM
- Updated on: Jan 7, 2026
- 16:38 pm
Vijay Hazare Trophy: വിഷ്ണു വിനോദിന്റെ തൂക്കിയടി; സഞ്ജു സാംസണ് നിരാശപ്പെടുത്തിയിട്ടും പുതുച്ചേരിയെ പറപറപ്പിച്ച് കേരളം
Vijay Hazare Trophy Kerala Vs Puducherry: സഞ്ജു സാംസണ് നിറംമങ്ങിയിട്ടും വിഷ്ണു വിനോദിന്റെ കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം പുതുച്ചേരിയെ എട്ട് വിക്കറ്റിന് തോല്പിച്ചു. പുറത്താകാതെ 84 പന്തില്‍ 162 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്.
- Jayadevan AM
- Updated on: Jan 6, 2026
- 15:34 pm