8th Pay Commission
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കാനായി കേന്ദ്ര സർക്കാർ നിയമിക്കുന് പ്രത്യേക കമ്മീഷനാണ് ശമ്പള കമ്മീഷൻ. ഇത്തരത്തിൽ നിലവിൽ ഏഴ് ശമ്പള കമ്മീഷനുകൾ കേന്ദ്ര നിയമിച്ചിട്ടുണ്ട്. ഇനി എട്ടാമത്തെ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ പോകുകയാണ്. ഇതിനായി പ്രത്യേക കമ്മീഷൻ നിയമിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. 2026 ജനുവരി ഒന്ന് മുതലാണ് പുതിയ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടത്. പത്ത് വർഷമാണ് ഒരു ശമ്പള കമ്മീഷൻ്റെ കാലാവധി. നിലവിലുള്ള ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി ഈ വർഷം ഡിസംബർ 31 ഓടെ അവസാനിക്കും. പുതിയ ശമ്പള കമ്മീഷൻ വരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ഉണ്ടാകാൻ പോകുന്ന അടിസ്ഥാന ശമ്പള വർധനവ്, അനുകൂല്യങ്ങൾ എല്ലാം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും
8th Pay Commission: കുടിശ്ശിക ലക്ഷങ്ങൾ, അടിസ്ഥാന ശമ്പളം 54,000 രൂപ; ജീവനക്കാർക്ക് പ്രതീക്ഷകളേറെ
8th Pay Commission Update: 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരും 69 ലക്ഷത്തോളം പെൻഷൻകാരുമാണ് എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നത്. 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
- Nithya Vinu
- Updated on: Jan 28, 2026
- 13:21 pm
8th Pay Commission: ശമ്പളത്തിൽ വൻ വർദ്ധനയോ? മുൻവർഷങ്ങളിൽ കൂടിയത് ഇത്രയും…
8th Pay Commission Update: മുൻവർഷങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ ഇത്തവണയും വലിയൊരു വർദ്ധനവ് ശമ്പളത്തിൽ ഉണ്ടാകാനാണ് സാധ്യത. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 1.83 മുതൽ 3.0 വരെയാകാമെന്നാണ് സൂചന. ഫിറ്റ്മെന്റ് ഫാക്ടർ കൂടുന്തോറും അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും.
- Nithya Vinu
- Updated on: Jan 27, 2026
- 16:27 pm
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ എവിടെ? വൈകുന്നത് ജീവനക്കാരുടെ കുടിശ്ശികയെ ബാധിക്കുമോ?
8th Pay Commission, Arrears Calculation: ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, പുതിയ ശമ്പള പരിഷ്കരണം എപ്പോൾ വരുമെന്നതാണ് ചർച്ചാവിഷയം. എട്ടാം ശമ്പള കമ്മീഷൻ 2027 പകുതിയോടെ മാത്രമേ പൂർണ്ണമായി നടപ്പിലാക്കാൻ സാധ്യതയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്.
- Nithya Vinu
- Updated on: Jan 26, 2026
- 17:32 pm
8th Pay Commission: ശമ്പളം മാത്രമല്ല, പെൻഷനും കൂടും; ക്ഷാമബത്തയിലും മാറ്റം, ജീവനക്കാർ കാത്തിരിക്കുന്നത് എന്ത്?
8th Pay Commission Salary Hike: ഡിസംബറിൽ ഏഴാം ശമ്പള കമ്മീഷൻ കാലാവധി അവസാനിച്ചതിനാൽ, 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഇതുവരെയും അത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. നടപ്പാക്കൽ വൈകുന്നതിനനുസരിച്ച്, പ്രാബല്യത്തിൽ വരുന്ന തീയതി മുതലുള്ള കുടിശ്ശിക കണക്കാക്കും.
- Nithya Vinu
- Updated on: Jan 25, 2026
- 16:17 pm
8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, അടിസ്ഥാന ശമ്പളം 18,000 അല്ല, 58,500 രൂപ
8th Pay Commission Updates: കമ്മീഷൻ രൂപീകരിച്ചെങ്കിലും എന്ന് മുതൽ നടപ്പിലാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്ന വാർഷിക ഇൻക്രിമെന്റ് 3 ശതമാനമാണ്. ഇത് 5 ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്.
- Nithya Vinu
- Updated on: Jan 24, 2026
- 10:49 am
8th Pay Commission: അടിസ്ഥാനശമ്പളം എത്ര കൂടും? നിർണ്ണായക യോഗം അടുത്ത മാസം, പ്രതീക്ഷകളേറെ
Employee Organisation To Conduct Meeting: അടിസ്ഥാന ശമ്പളം ഗണ്യമായി വർദ്ധിപ്പിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. നിലവിലെ 2.57-ൽ നിന്ന് ഫിറ്റ്മെന്റ് ഫാക്ടർ 2.86-നോ അതിന് മുകളിലോ ഉയർത്താൻ സംഘടനകൾ ആവശ്യപ്പെടും.
- Nithya Vinu
- Updated on: Jan 23, 2026
- 19:58 pm
8th Pay Commission: ജീവനക്കാർക്ക് കിട്ടും 10 ലക്ഷം; തീരുമാനിക്കുന്നത് ശമ്പള കമ്മീഷനോ അതോ സര്‍ക്കാരോ?
8th pay commission Salary arrears: 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാനാണ് സാധ്യത. റിപ്പോർട്ട് സമർപ്പിക്കുന്നത് 2027-ൽ ആണെങ്കിൽ, 2026 ജനുവരി മുതൽ റിപ്പോർട്ട് പ്രഖ്യാപിക്കുന്നത് വരെ ഏകദേശം 15 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
- Nithya Vinu
- Updated on: Jan 22, 2026
- 16:41 pm
8th Pay Commission: 18,000 അല്ല അടിസ്ഥാനശമ്പളം 51,480 രൂപ, പെൻഷനിലും മാറ്റം; ജീവനക്കാരെ കാത്തിരിക്കുന്നത് എന്ത്?
8th Pay Commission, Salary Calculation: പെൻഷൻകാരുടെ ആനുകൂല്യങ്ങളിലും വലിയ വർദ്ധനവുണ്ടാകും. ഇത് ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് ആശ്വാസകരമാകും. ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആക്കി ഉയർത്തുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
- Nithya Vinu
- Updated on: Jan 21, 2026
- 18:19 pm
8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർദ്ധനവ് ഉടൻ; ശമ്പളവും കൂടും
8th Pay Commission DA Hike: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ഇത് നടപ്പിലാകുന്നതോടെ ജീവനക്കാരുടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
- Nithya Vinu
- Updated on: Jan 20, 2026
- 11:47 am
8th Pay Commission: ജീവനക്കാരുടെ കാത്തിരിപ്പ് നീളും, എട്ടാം ശമ്പളകമ്മീഷൻ ഉടനില്ല? ബജറ്റ് നിർണായകം
8th Pay Commission arrears and Budget impact: ജനുവരി മുതൽ പുതിയ ശമ്പളം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കമ്മീഷൻ രൂപീകരിക്കുന്നതിലെ കാലതാമസം കാരണം 2028 സാമ്പത്തിക വർഷത്തോടെ മാത്രമേ ഇത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ.
- Nithya Vinu
- Updated on: Jan 19, 2026
- 16:57 pm
8th Pay Commission: പെൻഷൻകാർക്ക് തിരിച്ചടിയോ? ആശങ്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാർ
8th Pay Commission ToR row: ടേംസ് ഓഫ് റഫറൻസിൽ നിലവിലുള്ള പെൻഷൻകാരുടെ ആനുകൂല്യങ്ങളെക്കുറിച്ച് പരാമർശമില്ലെന്ന് സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ വിഷയങ്ങൾ കമ്മീഷന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ധനമന്ത്രാലയം നേരത്തെ വിശദീകരിച്ചിരുന്നു.
- Nithya Vinu
- Updated on: Jan 17, 2026
- 12:11 pm
8th Pay Commission: 2 കോടി വരെ ഇന്‍ഷുറന്‍സ്, വായ്പകള്‍…സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിതാ പുതിയ ശമ്പള അക്കൗണ്ട്
Composite Salary Account For Central Government Employees: ബാങ്കിങ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ഡിജിറ്റല്‍ പേയ്മെന്റ് തുടങ്ങി എല്ലാതും ഒരുകുടക്കീഴില്‍ അണിനിരത്തിയാണ് പുതിയ നീക്കം. എന്താണ് പുതിയ കോമ്പോസിറ്റ് സാലറി അക്കൗണ്ട് എന്നറിയാം.
- Shiji M K
- Updated on: Jan 16, 2026
- 10:12 am