AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion
OTT

OTT

ഇൻ്റനെറ്റിലൂടെ ഒരു വ്യക്തിക്ക് താൻ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത് എന്താണോ അതിന് സൗകര്യം ഒരുക്കുകയാണ് ഒടിടി അഥവാ ഓവർ ദി ടോപ്. വീട്ടിൽ ഒരു മുറിയിൽ ഇരുന്ന ഏറ്റവും പുതിയ സിനിമകളും സീരീസുകളും പോഡ്കാസ്റ്റുകളും കാണാനും കേൾക്കാനുമുള്ള സൗകര്യം ഒടിടി പ്ലാറ്റ്ഫോമുകൾക്കുണ്ട്. കോവിഡ് കാലഘട്ടത്താണ് ഒടിടിക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് തുടങ്ങിയത്. കോവിഡിനെ തുടർന്ന് സിനിമ തിയറ്ററുകൾ അടച്ചതോടെ സിനിമയും മറ്റും കാണാനുള്ള ആകെ ആശ്രയം ഈ ഒടിടി പ്ലാറ്റ്ഫോമുകളായി. കോവിഡാനന്തരം തിയറ്ററുകൾ തുറന്നെങ്കിലും ഒടിടിയിൽ ഉള്ളടക്കങ്ങൾ എത്താൻ കാത്തിരിക്കുകയാണ് നിരവധി പേർ.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ജിയോ സിനിമ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, ആപ്പിൾ ടിവി പ്ലസ് തുടങ്ങിയവയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള പ്ലാറ്റ്ഫോം ഗൂഗിളിൻ്റെ യുട്യൂബിനാണ്.

Read More
All News Web Stories Photos Videos Short Videos

Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹാരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി

Maharaja Hostel Malayalam Movie OTT Platform : ഈ കഴിഞ്ഞ ജൂണിലാണ് മഹാരാജ ഹോസ്റ്റൽ ചിത്രം തിയറ്ററിൽ എത്തിയത്. സോഷ്യൽ മീഡിയ താരം അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത് ബാബു സന്ദീപ് എസ്.പി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് മഹാരാജ ഹോസ്റ്റൽ.

September OTT Releases 2026: തുടക്കവും വരവും മാത്രമല്ല, ഈ ആഴ്ച സൂര്യയുടെ വിശ്വനാഥൻ ആൻ്റ് സൺസും ഒടിടിയിൽ

Malayalam OTT Releases September List : സെപ്റ്റംബർ 18-ന് ജിയോ ഹോട്ട്സ്റ്റാറിൽ, 11-ന് സീ ഫൈവിൽ, 11-ന് വീണ്ടും നെറ്റ്ഫ്ലിക്സിൽ തുടങ്ങി ഒടിടികളുടെ ചാകരയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ മുതൽ തീയ്യേറ്ററുകളിൽ അധികം വർക്കാകാതെ പോയ പടങ്ങൾ വരെയും ഒടിടിയിൽ റിലീസ് ചെയ്യുന്നുണ്ട്.

Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും

Magic Mushroom Malayalam Movie OTT Release Date And Platform : ജനുവരിയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് മാജിക് മഷ്റൂം. നാദിർഷ ഒരുക്കിയ കോമഡി ചിത്രത്തിൽ ജോണി ആൻ്റണി, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരന്നത്.

September OTT Releases: ‘വരവ്’, ‘തുടക്കം’ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

നിരവധി ചിത്രങ്ങൾ ഒടിടിയിൽ എത്തി കഴിഞ്ഞു, ഇതിനൊപ്പം തന്നെ ഇനിയും ചില സൂപ്പർ താര ചിത്രങ്ങളും, ഒടിടിയിൽ മികച്ച വിജയമായ പടങ്ങളും റിലീസ് ചെയ്യാനുണ്ട്. ഇവയെല്ലാം ഒടിടിയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ, സെപ്റ്റംബർ 11, 18 തീയ്യതികളിലായി ചിത്രങ്ങൾ റിലീസ് ചെയ്യും. ഏതൊക്കെയാണ് ആ ചിത്രങ്ങൾ എപ്പോഴൊക്കെ അവ റിലീസ് ചെയ്യും എന്ന് നോക്കാം. സോണി ലിവ്, സീ ഫൈവ്, ഹോട്ട് സ്റ്റാർ പ്ലാറ്റ്ഫോമുകളിലാണ് ഇവ എത്തുന്നത്.

This Week OTT Releases: ഉന്മാദം മുതൽ DC വരെ; ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

This Week (September 2 to September 4) New OTT Releases : ഉന്മാദത്തിന് പുറമെ മറ്റൊരു മലയാളം ചിത്രം കൂടി ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിട്ടുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒട്ടനവധി ചിത്രങ്ങളും ഒടിടി റിലീസായ ഈ ആഴ്ചയിൽ എത്തിട്ടുണ്ട്.

New OTT Releases: കുഞ്ചാക്കോ ബോബൻ്റെ ഉന്‍മാദവും തമിഴകത്ത് തകർത്ത് ഡിസിയും; ഇന്ന് രാത്രിയിൽ എത്തിയ ഒടിടി റിലീസുകൾ

New OTT Releases September 2nd to September 4th : ഉന്മാദത്തിന് പുറമെ അൻന്തൻകാട് എന്ന ചിത്രമാണ് മലയാളത്തിൽ നിന്നും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്. കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്.

Bandr OTT : അത് ഉറപ്പിച്ചൂ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക്

Bandra OTT Release Date And Platform : 2023 നവംബറിലായിരുന്നു ദിലീപിൻ്റെ ബാന്ദ്ര തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രം റിലീസായി ഏകദേശം മൂന്ന് വർഷമായിട്ടും ബാന്ദ്ര ഒടിടിയിലോ ടെലിവിഷനിലോ സംപ്രേഷണം ചെയ്തിട്ടില്ല. നിരവധി പേരാണ് ബാന്ദ്രയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.

Onam OTT Release: ഓണത്തിന് ഒടിടിയില്‍ എത്തുന്ന പുത്തന്‍ ചിത്രങ്ങള്‍; ഓരോന്നും എവിടെ കാണാം…

Onam 2026 OTT Releases New Movies to Watch and Where to Find Them: ഈ സിനിമകളൊന്നും തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ലെന്ന വിഷമം ആര്‍ക്കും വേണ്ട്, എല്ലാ നിങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് എത്തുകയാണ്. വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങള്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു, ഒടിടിയിലും ഇത് തുടരുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.

This Week OTT Releases : ദേ എല്ലാം ഇന്നലെ രാത്രി എത്തി; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

Latest OTT Releases July 24 to 27 : രണ്ട് മലയാളം സിനിമകൾ ഉൾപ്പെടെ തമിഴിലും തെലുങ്കിലുമായി ആറ് ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ പുതുതായി എത്തുന്നത്. ഇവയ്ക്ക് പുറമെ ഞായറാഴ്ച രാത്രി മറ്റൊരു മലയാളം സിനിമയും ഒടിടിയിൽ എത്തുന്നതാണ്.

Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

New OTT Releases Of This Week (July 24 to 27) : ടൊവിനോ തോമസിൻ്റെ പള്ളിച്ചട്ടമ്പി, ധ്യാൻ ശ്രീനിവാസൻ്റെ സീക്രട്ട് ഓഫ് കലിംഗ തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ചയിൽ എത്തുന്ന ഒടിടി റിലീസുകൾ പ്രമുഖമായ മലയാളം ചിത്രങ്ങൾ. ഇവയ്ക്ക് പുറമെ തമിഴ് ഹിന്ദി സിനിമകളുടെ ഒടിടിയിൽ എത്തുന്നുണ്ട്.

Balan OTT : ബാലൻ ഒടിടിയിലേക്ക് വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Balan The Boy OTT Release Date & Platform : മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ സിനിമയാണ് ബാലൻ. ബാലൻ ദി ബോയ് എന്ന ചിത്രത്തിൻ്റെ മുഴുവൻ പേര്. ജൂൺ 19നാണ് ബാലൻ തിയറ്ററുകളിൽ എത്തിയത്.

New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം

This Week New OTT Releases List : മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നുണ്ട്. ഇതിൽ ശ്രദ്ധേയം സാമന്ത പ്രഭുവിൻ്റെ മാ ഇൻ്റി ബംഗാരമാണ്. മിക്ക ചിത്രങ്ങളും ജൂലൈ അവസാനത്തെ ആഴ്ചയിൽ ഒടിടിയിൽ എത്താൻ തയ്യാറെടുക്കുകയാണ്.