AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
ശബരിമല

ശബരിമല

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. തിരുവിതാംകൂർ ദേവസ്വത്തിൻ്റെ കീഴിലുള്ള ഈ അയ്യപ്പ ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പെരിയാർ കടുവസങ്കേതത്തിൻ്റെ പശ്ചിമഘട്ടത്തിലാണ് ഈ കാനന ക്ഷേത്രം നിലകൊള്ളുന്നത്. തെക്കൻ കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗവുമായി ഏറെ ബന്ധം പുലർത്തുന്ന ശബരിമല ക്ഷേത്രവും അതുമായി ബന്ധപ്പെട്ടിട്ടുള്ള വിശ്വാസങ്ങളും. ശബരിമലയ്ക്കൊപ്പം സ്ഥിതി ചെയ്യുന്ന വാവര് പള്ളിയും കേരത്തിൻ്റെ മതമൈത്രിയുടെ ഏറ്റവും വലിയ ചിഹ്നവുമാണ്.

മണ്ഡല കാലത്തെ മകരവിളക്ക് ഉത്സവത്തിനാണ് ഏറ്റവും കൂടുതൽ ഭക്തർ ശബരിമലയിലേക്ക് എത്തുക. കൂടാതെ എല്ലാ മലയാള മാസത്തിൻ്റെ ഒന്നാം തീയതിയും ശബരിമല നട തുറക്കുന്നതാണ്. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഈ ക്ഷേത്രം സന്ദർശിക്കുന്നത് എന്നാണ് കണക്ക്. ചില വർഷങ്ങളിൽ അഞ്ചു കോടിയോളം വരും. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രമുള്ളത്.

പഞ്ചലോഹത്തിൽ പൊതിഞ്ഞ 18 കരിങ്കൽ പടികളോടു കൂടിയ ചെറിയൊരു ക്ഷേത്രമാണ് ഇവിടെ ഉള്ളത്. സ്വർണം പൊതിഞ്ഞ ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിലാണ് വി​ഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഓരോ വർഷവും നിരവധി ഭക്തരാണ് ഇവിടേക്ക് എത്തുന്നത്.

Read More

Sabarimala Gold Scam: കുറ്റപത്രം എന്ന് സമര്‍പ്പിക്കും? എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തുടരുന്നു

Sabarimala Gold Scam SIT Investigation: സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം അനുവദിക്കാന്‍ ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം

Murari Babu Bail: തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ നിന്നായി 4147 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്.

Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ

Sabarimala Devaprashnam-2014 prediction went viral : ദേവഹിതത്തിന് നിരക്കാത്ത കാര്യങ്ങൾ ക്ഷേത്രത്തിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ദേവപ്രശ്‌നം നടത്താറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2014-ലെ പ്രശ്‌നവിധികളിലെ ഓരോ വരികളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതായി മാറിയിരിക്കുകയാണ്.

Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌

Sabarimala gold theft case bail plea verdict today: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എ പത്മകുമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായകം. ഇവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും വിധി പറയും.

Sabarimala Gold Scam: ശബരിമല വിഷയത്തില്‍ അറസ്റ്റുകള്‍ എന്തുകൊണ്ട് വൈകി? സംശയങ്ങള്‍ കെട്ടടങ്ങാതെ വിശ്വാസികള്‍

Sabarimala Gold Theft Case Updates: ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നാണ് വലിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. ഇതിനോടകം തന്നെ നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു

N Vasu Remanded In Sabarimala Gold Theft: ജാമ്യാപേക്ഷ തള്ളിയ കോടതി 14 ​ദിവസത്തേക്ക് കൂടി എൻ വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് വിടുകയായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ കോടതിയിൽ ​ഹാജരാക്കിയത്.

Sabarimala Mandalakalam 2026: ശബരിമലയിൽ ഭക്തജന പ്രവാഹം; പമ്പയിൽ പോലീസ് നിയന്ത്രണം, തീർഥാടനത്തിന് നാളെ സമാപനം

Sabarimala Mandala Kalam Heavy Rush: കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്. ഇന്നു വൈകിട്ടുവരെ 67,000 പേർ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പം, അരവണ കൗണ്ടറുകളിൽ നീണ്ട ക്യൂവാണ്. തിരക്ക് വർധിച്ചതിന് പിന്നാലെ പമ്പയിൽ തീർത്ഥാടകർക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Sabarimala Gold Theft Case: ‘ശബരിമലയില്‍ നിന്ന് സ്വര്‍ണം പോയിട്ടുണ്ട്, പ്രത്യേകിച്ച് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന്’

VSSC Report Confirms Gold Theft at Sabarimala: കൊല്ലം വിജിലന്‍സ് കോടതിയില്‍ വിഎസ്എസ്‌സി സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടിക്ക് കൈമാറിയത്. അന്വേഷണ സംഘം നാളെ (തിങ്കളാഴ്ച) പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കും.

Sabarimala Rain alert: മകരജ്യോതി മഴ നനഞ്ഞു കാണേണ്ടി വരുമോ? ശബരിമലയിലെ ഇന്നത്തെ കാലാവസ്ഥ

Will Rain Affect the Makara Jyothi Darshan: ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കടിയിലും നിൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Makara Jyothi 2026 Timings: പുണ്യദര്‍ശനം കാത്ത് ഭക്ത ലക്ഷങ്ങള്‍; മകരജ്യോതി എപ്പോള്‍, എങ്ങനെ കാണാം?

Makara Jyothi Darshanam 2026: ലക്ഷക്കണക്കിന് അയപ്പ ഭക്തന്മാരാണ് വ്രതംനോറ്റ് കാത്തിരുന്ന് മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നടത്താൻ സനിധാനത്ത് എത്തുന്നത്.

Sabarimala Makaravilakku: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം; സന്നിധാനത്തും പരിസരത്തും വന്‍ തീര്‍ത്ഥാടക തിരക്ക്

Sabarimala Makaravilakku Today: സന്നിധാനത്തും പരിസരത്തും വൻ തീർത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് വലിയരീതിയിലുള്ള തീർത്ഥാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Sabarimala Makaravilakku 2026: മകര ജ്യോതി ദർശനം; ഭക്തർ മടങ്ങേണ്ടത് ഈ വഴികളിലൂടെ, നിർദ്ദേശം

Sabarimala Makara Jyothi Darshan: ദർശനം ലഭിക്കാത്ത അയ്യപ്പഭക്തർ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തൽ വഴി തന്നെ പതിനെട്ടാം പടി ചവിട്ടണം. അല്ലാത്തവർക്ക് തിരക്ക് കുറഞ്ഞ ശേഷം വടക്കേനട വഴി ദർശനത്തിന് അവസരമൊരുക്കുന്നതാണ്. അയ്യപ്പ ദർശനവും ജ്യോതിയും കണ്ടുകഴിഞ്ഞവർ ഉടൻ മല ഇറങ്ങണമെന്നാണ് നിർദ്ദേശം.