മമ്മൂട്ടി
മലയാള സിനിമയുടെ രണ്ട് നെടും തൂണുകളിൽ ഒരാളാണ് മമ്മൂട്ടി. മുഹമ്മദ് കുട്ടി എന്ന വക്കീൽ പിൽക്കാലത്ത് എല്ലാവരുടെ മമ്മൂട്ടിയായി മാറിയത് മലയാളം സിനിമയുടെ ഒരു ചരിത്രവും കൂടിയാണ്. ആ ചരിത്രം പറയുന്ന അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, മമ്മൂട്ടി 400-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1971-ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. എം ടി വാസുദേവൻ നായരുടെ റിലീസാകാതെ പോയ ചിത്രം ‘ദേവലോകം’ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ നായക വേഷം.
സിനിമാ അഭിനയം ആരംഭിച്ച് പത്ത് വർഷത്തിന് ശേഷം, 1981-ൽ ‘അഹിംസ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി. പിന്നീട് അഭിനയ രംഗത്ത് സജീവമായ താരം ഇതുവരെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരവും, 11 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് 1998-ൽ രാജ്യം നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Padayaatra Movie Latest Update : ഈ കഴിഞ്ഞ മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആറ് മാസമായി മറ്റഅ അപ്ഡേറ്റുകൾ ഒന്നുമില്ലാതിരുന്നപ്പോൾ സിനിമ ഉപേക്ഷിച്ചു എന്നുള്ള ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ ട്രെയിലർ ലോഞ്ച് പുറത്ത് വിടുന്ന അപ്ഡേറ്റ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
- Jenish Thomas
- Updated on: Sep 11, 2026
- 00:04 am
Kairali Valliettan Movie : കൈരളി 15 ലക്ഷത്തിന് വാങ്ങിയ സിനിമ, ഇപ്പോൾ സിഡി തേഞ്ഞ് കാണും! ഈ ഓണത്തിന് വല്ല്യേട്ടൻ ഇല്ല
Kairali Channel Valliettan Movie Rights Updates : വല്ല്യേട്ടൻ സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം 25 വർഷത്തേക്കാണ് കൈരളി സ്വന്തമാക്കിയത്. അത് അവസാനിച്ചിരിക്കുകയാണ്. ഇനി മറ്റ് ഏതെങ്കിലും ചാനലുകൾ മമ്മൂട്ടിയുടെ മാസ് ആക്ഷൻ സിനിമയുടെ സ്റ്റാലൈറ്റ് അവകാശം സ്വന്തമാക്കിയാൽ വല്ല്യേട്ടൻ ടിവിയിൽ കാണാൻ സാധിക്കും
- Jenish Thomas
- Updated on: Aug 10, 2026
- 23:18 pm
Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
Patriot Day 1 Box Office Collection: സിനിമ കാണാനായി രാവിലെ മൂതല്‍ കൂട്ടത്തോടെ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. രാവിലെയുള്ള ഷോകളില്‍ 70.25 ശതമാനം ആളുകളും ഉച്ചയ്ക്കും വൈകുന്നേരവും 75.75 ശതമാനം ആളുകളും ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ അത് 72 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നായി 47 ലക്ഷം രൂപയോളമാണ് ലഭിച്ചത്.
- Shiji M K
- Updated on: May 2, 2026
- 09:49 am
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
Patriot Movie Review Audience Response: മോളിവുഡിന്റെ ബിഗ് എംസ് ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്നതിന്റെ സന്തോഷമുണ്ട്. മോഹന്‍ലാലിനെ എപ്പോഴും മാസായാണ് നമ്മള്‍ എപ്പോഴും കാണുന്നത്. മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു കണ്‍ന്റ് ഓറിയന്റഡ് പടത്തില്‍, അതും ലാര്‍ജ് സ്‌കെയില്‍ പടത്തില്‍ എത്തുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ അനുഭവിക്കാന്‍ പറ്റുമെന്ന് കരുതുന്നു. മമ്മൂട്ടിയെ കൊണ്ട് സ്റ്റണ്ട്‌സ് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല.
- Shiji M K
- Updated on: May 1, 2026
- 13:05 pm
Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ
Mammootty Mohanlal Movie Patriot Pre Release Teaser : ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, നയന്താര തുടങ്ങി നിരവധി പേരാണ് അണിനിരക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നത്.
- Jenish Thomas
- Updated on: Apr 30, 2026
- 19:20 pm
Mammootty: ‘വാമ്പയര്‍ വരും നിങ്ങള്‍ ഞെട്ടും, ഹോളിവുഡ് വരെ പോകേണ്ട നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം’
Mammootty Hints at Vampire Role: മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. 1998ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2026ല്‍ പദ്മ ഭൂഷണും അദ്ദേഹത്തെ തേടിയെത്തി.
- Shiji M K
- Updated on: Apr 26, 2026
- 20:41 pm
Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി
Patriot Movie Will Get National Attention with Mohanlal: ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ നേരത്തെ വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരെല്ലാം പങ്കുവെച്ചിരുന്നു. ഏപ്രില്‍ 23ന് പാട്രിയറ്റ് തിയേറ്ററുകളിലെത്തുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാല്‍ റിലീസ് പിന്നീട് മെയ് ഒന്നിലേക്ക് മാറ്റി. നാല്‍പതോളം താരങ്ങള്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.
- Shiji M K
- Updated on: Apr 25, 2026
- 21:33 pm
Kannan Sagar: ദൈവതുല്യനായ മമ്മൂക്കയ്ക്കും സഹോദരൻ രമേഷ് പിഷാരടിക്കും നന്ദി; കണ്ണൻ സാഗർ ആശുപത്രി വിട്ടു
Kannan Sagar Operation Completed:ആശുപത്രിയിൽ നിന്നും ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ തന്റെ ജീവിതം നീട്ടിക്കിട്ടുന്നതിനു വേണ്ടി ത്തിനുവേണ്ടി പ്രയത്നിച്ച ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ചിത്രം പങ്കുവെച്ചരിക്കുകയാണ് താരം. രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് തന്റെ ജീവിതം നീട്ടിക്കിട്ടുവാനായി പ്രയത്നിച്ചത്.....
- Ashli C
- Updated on: Apr 20, 2026
- 18:06 pm
Patriot Movie Release : സ്ത്രീകളാണ് മുന്നിൽ… പേട്രിയറ്റ് വിഷു പോസ്റ്റർ എത്തി, റിലീസ് മേയ് 1?
Patriot Vishu Special Poster Out: മലയാളത്തിലെ മുൻനിര താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ. കൂടാതെ ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതം.
- Aswathy Balachandran
- Updated on: Apr 22, 2026
- 18:54 pm
Mammootty: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി
Mammootty about Loka Movie Charector:താനൊന്നും അറിഞ്ഞിരുന്നില്ല സിനിമയിൽ താൻ അഭിനയിച്ച വിവരം സിനിമ റിലീസ് ചെയ്തു കഴിഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്. ഇതിപ്പോൾ അതിൽ അഭിനയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായി മാറി. എന്നോട് ദുൽഖറിന്റെ മാനേജർ വന്ന് ഒരു ഡയലോഗ് പറയാമോ എന്ന് മാത്രമാണ് ചോദിച്ചത്. ഞാൻ ഒറ്റ വാക്കിൽ പറ്റില്ല എന്നാണ് പറഞ്ഞത്... ലോക എന്ന സിനിമയിൽ ഇനി മൂത്തോൻ ആയി വരണമെങ്കിൽ തന്റെ ചില കണ്ടീഷൻസ് അവർ അംഗീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
- Ashli C
- Updated on: Apr 21, 2026
- 20:20 pm
Patriot Release Date : ഒരുപാട് ഒന്നും വൈകില്ല; പേട്രിയറ്റിൻ്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
Mammootty Mohanlal Patriot Movie Release Date : കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചത്. ഏപ്രിൽ 23നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് റിലീസ് നീട്ടിവെക്കുകയാണ് എന്നായിരുന്നു ചിത്രത്തിൻ്റെ നിർമാതാവ് അറിയിച്ചത്.
- Jenish Thomas
- Updated on: Apr 23, 2026
- 20:42 pm
Patriot Release : യുദ്ധം അല്ല എഡിറ്റിങ്ങാണ് പ്രശ്നം? ദൃശ്യം 3ന് പിന്നാലെ മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ റിലീസും നീട്ടി
Patriot Release Date Postponed : ഏപ്രിൽ 23ന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം മോഹൻലാലിൻ്റെ ദൃശ്യം 3 സിനിമയും സമാനമായി റിലീസ് നീട്ടിവെച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ചിത്രത്തിൻ്റെ റിലീസ് നീണ്ട് പോയതെന്ന് പേട്രിയറ്റ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിട്ടില്ല.
- Jenish Thomas
- Updated on: Mar 31, 2026
- 22:20 pm