AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
മോഹൻലാൽ

മോഹൻലാൽ

മലയാള സിനിമയുടെ ചരിത്രത്തിൽ തങ്കലിപിയിൽ കൊത്തിവച്ച പേരാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിലേറയായി മലയാളികളുടെ സ്വന്തം ലാലേട്ടൻ അഭിനയ ജീവിതത്തിലേക്ക് കടന്നിട്ട്. മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാര്‍ത്ഥ പേര്‌.1960 മേയ് 21 നാണ് മോഹൻലാലിന്റെ ജനനം. 1980 ൽ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിച്ചു. 20 വയസ്സായിരുന്നു അന്ന് മോഹൻലാലിന്റെ പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു എത്തിയത്. പിന്നീട് ഇങ്ങോട്ടേക്ക് മോഹൻലാൽ എന്ന നടൻ തന്റെ അതുല്യമായ അഭിനയത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത് 86ലെ ടി പി ബാലഗോപാലൻ എം എ. എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ അഭിനയത്തിനായിരുന്നു. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു.

Read More

Mohanlal: ന്യൂ ലുക്കില്‍ മോഹന്‍ലാലിന്‍റെ വീഡിയോ; ആശിർവാദ് സിനിമാസിന്റെ പിറന്നാൾ ആഘോഷമാക്കി താരം, ഒപ്പം ആന്റണിയും

Aashirvad Cinemas Completes 26 Years: കേക്ക് മുറിച്ച മോഹൻലാൽ അത് ആന്റണിക്കും സുചിത്രയ്ക്കും നൽകി. മോഹൻലാലിന് ആന്റണി സ്‌നേഹചുംബനവും നൽകുന്നതും വീഡിയോയിൽ കാണാം.

Mohanlal: അടുത്ത ബി​ഗ് ബഡ്ജറ്റ് ചിത്രം വരുന്നു; ‘എല്‍ 367’ പ്രഖ്യാപിച്ച് മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ

Mohanlal New Film Film L367: 'എല്‍ 367' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. "മേപ്പടിയാൻ" എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

Actress Saritha Balakrishnan: വിന്റേജ് ലുക്ക് തിരികെ വന്നു; ഇതോടെ യഥാർത്ഥത്തിൽ പണി കിട്ടിയത് ലാലേട്ടനല്ല; നടി സരിത ബാലകൃഷ്ണന്‍

Saritha Balakrishnan About Mohanlal’s New Look: കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ സിനിമാ ചർച്ചകളിലെ ഏറ്റവും വലിയ പ്രശ്നം ലാലേട്ടന്റെ താടിയായിരുന്നുവെന്നാണ് സരിത പറയുന്നത്.

Mohanlal : ആരാ മോനേ പറഞ്ഞേ താടി വടിച്ചില്ലെന്ന്! ‘ചുമ്മാ’ കണ്ടോ മോഹലാലിൻ്റെ L366 ലുക്ക്

Mohanlal L366 New Look : തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം താടി പൂർണമായും നീക്കം ചെയ്തിരിക്കുന്നത്. തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് L366 എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

Patriot Malayalam Movie: ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?

Patriot Release Date: ചിത്രത്തിൽ ഡാ​നി​യേ​ൽ​ ​ജെ​യിം​സ് ​എ​ന്ന​ ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേ​ണ​ൽ​ ​റ​ഹിം​ ​നാ​യ്ക് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മോ​ഹ​ൻ​ലാ​ലും​ ​എ​ത്തു​ന്നു.​ ​

Babu Namboothiri: ‘തുമ്പിക്കൈ ഉയര്‍ത്തി മദപ്പാടുള്ള ആന വന്നു, മോഹന്‍ലാല്‍ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്’

Babu Namboothiri shares memories with Mohanlal: ആനയുടെ ആക്രമണത്തില്‍ നിന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ട അനുഭവം ഓര്‍ത്തെടുത്ത് ബാബു നമ്പൂതിരി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി പഴയ ഓര്‍മകള്‍ പങ്കുവച്ചത്. ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന ആനയ്ക്ക് മദപ്പാടുണ്ടായിരുന്നുവെന്ന് ബാബു നമ്പൂതിരി.

Shooting Location Food: ലാൽ സാറിന് പാൽക്കഞ്ഞി; മമ്മൂക്കയ്ക്ക് മട്ടന്‍ ബിരിയാണി നിർബന്ധം: ആസിഫിന് ഉപ്പുമാവും പഴവും; സിനിമ സെറ്റിലെ രുചിവിശേഷങ്ങൾ

Celebrities’ Favourite Food: ആസിഫ് അലിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപ്പുമാവും പഴം പുഴുങ്ങിയതുമാണെന്നും രാജേഷ് പറയുന്നു. നടി ഉർവശിക്ക് മീൻ വിഭവങ്ങളോട് വലിയ താത്പര്യമാണെന്നും രാജേഷ് പങ്കുവെക്കുന്നു.

Mohanlal: ‘എന്നെ ഞാനാക്കിയ, എന്റെ പ്രിയപ്പെട്ട അമ്മ…’; അമ്മയുടെ വിയോ​ഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

തന്നെ താനാക്കിയ, തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയെന്നാണ് മോഹൻലാൽ പറഞ്ഞത്.

MG Sreekumar About Mohanlal’s Mother: ‘ ഇന്നലെ ലാലുവിനെ വിളിച്ചു, അമ്മയ്ക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞു’; വികാരഭരിതനായി എംജി ശ്രീകുമാര്‍

MG Sreekumar Condolences to Mohanlal Mother: മിക്കവാറും ദിവസങ്ങളില്‍ താന്‍ വിളിക്കാറുണ്ട്. അമ്മയ്ക്ക് വയ്യായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. അതാണ് ലാല്‍ എങ്ങും പോവാതെ ഇവിടെ തന്നെ തുടര്‍ന്നതുമെന്നും ശ്രീകുമാർ പറഞ്ഞു.

Mohanlal: ‘ആ മൂന്ന് ചിത്രം എനിക്ക് കാണേണ്ട, കിലുക്കം പോലുള്ള സിനിമകൾ ഇഷ്ടം’; മോഹൻലാലിന്റെ സിനിമയെ കുറിച്ച് ശാന്തകുമാരിയമ്മ പറഞ്ഞത്

Mother shanthakumari's About Mohanlal’s Film: കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാ​ഗം ആയപ്പോൾ താൻ എഴുന്നേറ്റ് പോയെന്നും ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്ത കുമാരി പറഞ്ഞത്.

Mohanlal: ‘ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാ​ഗ്യം ഉണ്ടായി, ആ അനു​ഗ്രഹം എനിക്കൊപ്പമുണ്ട്’; അമ്മയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്

Mohanlal about His Mother Shanthakumari Amma: ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞ ശേഷം ആദ്യം സന്ദർശിച്ചത് അമ്മയെയാണ്. അന്ന് അമ്മയ്ക്കൊപ്പം പുരസ്കാര നേട്ടം പങ്കുവയ്ക്കാൻ സാധിച്ചത് വലിയ ഭാ​ഗ്യമെന്നാണ് മോഹൻലാൽ പറഞ്ഞത്.

Mohanlal: മോഹൻലാലിന്റെ അമ്മ അന്തരിച്ചു

Mohanlal’s Mother Passes Away: കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.