Ranji Trophy 2026: ഗോവയ്ക്കെതിരെ 9 വിക്കറ്റ് ജയം; പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെട്ട് കേരളം

Kerala Wins Against Goa In Ranji Trophy: രഞ്ജി ട്രോഫിയിൽ ഗോവയെ തോല്പിച്ച് കേരളം. 9 വിക്കറ്റിനാണ് കേരളത്തിൻ്റെ ജയം.

Ranji Trophy 2026: ഗോവയ്ക്കെതിരെ 9 വിക്കറ്റ് ജയം; പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെട്ട് കേരളം

അങ്കിത് ശർമ്മ

Published: 

01 Feb 2026 | 06:15 PM

രഞ്ജി ട്രോഫിയിൽ കേരളത്തിന് നിർണായക ജയം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിനിറങ്ങിയ കേരളം ഗോവയെ 9 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ അടുത്ത സീസണിൽ പ്ലേറ്റ് ലീഗിലേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയിൽ നിന്ന് കേരളം കരകയറുകയും ചെയ്തു. രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയാണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്സിൽ ഗോവയെ 355 റൺസിന് പുറത്താക്കിയ കേരളം 9 വിക്കറ്റ് നഷ്ടത്തിൽ 526 റൺസെന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഗോവയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ അങ്കിത് ശർമ്മ ആറ് വിക്കറ്റ് നേടിയിരുന്നു. 171 റൺസിൻ്റെ ലീഡാണ് കേരളത്തിന് ഉണ്ടായിരുന്നത്. 153 റൺസ് നേടിയ രോഹൻ കുന്നുമ്മൽ കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 113 റൺസ് നേടിയ ക്യാപ്റ്റൻ വിഷ്ണു വിനോദും തിളങ്ങി.

Also Read: U19 World Cup 2026: തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ; നിർണായക കളിയിൽ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഗോവയ്ക്ക് കേരള ബൗളിംഗ് ആക്രമണത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. നിധീഷ് എംഡി അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോൾ അങ്കിത് ശർമ്മ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 55 റൺസ് നേടിയ ദർശൻ മിശാൽ ഗോവയുടെ ടോപ്പ് സ്കോററായി. 29 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളം സച്ചിൻ ബേബിയുടെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി വിജയിച്ചു.

ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് ബിയിൽ 14 പോയിൻ്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ കളി തോറ്റിരുന്നെങ്കിൽ കേരളം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് അടുത്ത സീസണിൽ പ്ലേറ്റ് ലീഗിലേക്ക് തരംതാഴ്ത്തപ്പെടുമായിരുന്നു. എന്നാൽ, കളി വിജയിക്കുകയും ഛത്തീസ്ഗഡ് അവസാന കളി പരാജയപ്പെടുകയും ചെയ്തതോടെ കേരളത്തിൻ്റെ നില സുരക്ഷിതമായി.

നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
Viral Video | തലനാരിഴയിൽ മരണം മാറി
കണ്ണൂരിൽ ഷോറൂം തകർത്ത് കാട്ടുപോത്ത് അകത്തേക്ക്
എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റാക്കി! നേരിൽ കണ്ടപ്പോൾ കെട്ടിപിടിച്ച് ജോജു ജോർജും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും
ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ പാർലമെൻ്റിലേക്കെത്തിയപ്പോൾ