Oppo Reno 16: ഓപ്പോ റെനോ 16 സീരീസ് ഉടൻ വിപണിയിലേക്ക്; ടെസ്റ്റിങ് ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ

Oppo Reno 16 Series: ഓപ്പോ റെനോ 16 സീരീസ് വിപണിയിലെത്തുന്നു. സീരീസ് ഇപ്പോൾ ടെസ്റ്റിങ് ഫേസിലാണെന്നാണ് വിവരം. Oppo Reno 16 Series To Be Launched Soon With 200 Megapixel Camera And Better Chipset Says Report

Oppo Reno 16: ഓപ്പോ റെനോ 16 സീരീസ് ഉടൻ വിപണിയിലേക്ക്; ടെസ്റ്റിങ് ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ

ഓപ്പോ റെനോ 16

Published: 

01 Feb 2026 | 02:35 PM

ഓപ്പോ റെനോ 16 സീരീസ് ഉടൻ വിപണിയിലേക്ക്. കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ ഓപ്പോ 15 സീരീസ് അവതരിപ്പിച്ചത്. എന്നാൽ, സീരീസിൻ്റെ അടുത്ത തലമുറയായ ഓപ്പോ 16 സീരീസ് ഏറെ വൈകാതെ വിപണിയിലെത്തുമെന്നാണ് സൂചന. 15 സീരീസിനെക്കാൾ മികച്ച ഫീച്ചറുകളാവും ഫോണിലുണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.

മീഡിയടെക് ഡിമൻസിറ്റി പ്രൊസസറും 200 മെഗാപിക്സൽ റിയർ ക്യാമറയും അടക്കമുള്ള ഫീച്ചറുകൾ ഫോണിലുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ സീരീസ് ടെസ്റ്റിങ് ഘട്ടത്തിലാണെന്നും ഈ വർഷം മധ്യത്തോടെ വിപണിയിലെത്തുമെന്നും ചൈനീസ് സോഷ്യൽ മീഡിയ ആയ വീബോയിലൂടെ ടിപ്സ്റ്റർ അവകാശപ്പെട്ടു. ഫ്ലാറ്റ് ഡിസ്പ്ലേയിൽ വിവിധ വലിപ്പത്തിലുള്ള ഫോണുകൾ ഈ സീരീസിലുണ്ടാവുമെന്നാണ് വിവരം.

Also Read: Realme 16: കുറഞ്ഞ വിലയിൽ ഒരു ഓൾറൗണ്ടർ ഫോൺ; സാധാരണക്കാരെ ലക്ഷ്യമിട്ട് റിയൽമി 16 പുറത്തിറങ്ങി

നിലവിൽ വിപണിയിലുള്ള ഓപ്പോ റെനോ 15 സീരീസിലുള്ളത് 6.32 ഇഞ്ച് ഡിസ്പ്ലേയുള്ള ഒരു മോഡലും 6.78 ഇഞ്ചിൻ്റെ മറ്റൊരു മോഡലുമാണ്. റെനോ 16 സീരീസിലും ഈ വേരിയൻ്റുകളാവും ഉണ്ടാവുക എന്നാണ് ലഭ്യമാവുന്ന സൂചന. മീഡിയടെക് ഡിമൻസിറ്റി 8500 സീരീസ് ചിപ്സെറ്റാവും ഫോണിൽ ഉപയോഗിക്കുക. 200 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാവും. മെറ്റൽ ഫ്രെയിമിലായിരിക്കും നിർമ്മാണം.

ഓപ്പോ റെനോ 15 സീരീസിന് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 45,999 രൂപയിലായിരുന്നു. ആൻഡ്രോയ്ഡ് 16ലായിരുന്നു പ്രവർത്തനം. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നീ മോഡലുകൾ ഈ സീരീസിലുണ്ടായിരുന്നു. പ്രോ മോഡലുകളിൽ മീഡിയടെകിൻ്റെയും ബേസ് വേരിയൻ്റിൽ സ്നാപ്ഡ്രാഗണിൻ്റെയും ചിപ്സെറ്റുകളാണ് ഉപയോഗിച്ചിരുന്നത്.

 

 

ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റാക്കി! നേരിൽ കണ്ടപ്പോൾ കെട്ടിപിടിച്ച് ജോജു ജോർജും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും
ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ പാർലമെൻ്റിലേക്കെത്തിയപ്പോൾ
സിജെ റോയിയെ അവസാനം ഒരു നോക്ക് കാണാൻ നിരവധി പേരെത്തിയപ്പോൾ
21 വർഷങ്ങൾക്ക് ശേഷം ആ ചിത്രം വീണ്ടും വരുന്നു, റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ