Realme 16: കുറഞ്ഞ വിലയിൽ ഒരു ഓൾറൗണ്ടർ ഫോൺ; സാധാരണക്കാരെ ലക്ഷ്യമിട്ട് റിയൽമി 16 പുറത്തിറങ്ങി

Realme 16 Features: റിയൽമി 16 വിപണിയിലെത്തി. കുറഞ്ഞ വിലയിൽ ഒരു ഓൾറൗണ്ടർ മിഡ് റേഞ്ച് ഫോൺ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Realme 16: കുറഞ്ഞ വിലയിൽ ഒരു ഓൾറൗണ്ടർ ഫോൺ; സാധാരണക്കാരെ ലക്ഷ്യമിട്ട് റിയൽമി 16 പുറത്തിറങ്ങി

റിയൽമി 16

Published: 

31 Jan 2026 | 02:17 PM

റിയൽമി 16 വിയറ്റ്നമീസ് മാർക്കറ്റിൽ പുറത്തിറങ്ങി. കുറഞ്ഞ വിലയിൽ ഒരു ഓൾറൗണ്ടർ ഫോൺ ആയാണ് റിയൽമി 16 അവതരിപ്പിച്ചത്. ഇന്ത്യ അടക്കം മറ്റ് രാജ്യങ്ങളിലും ഉടൻ ഫോൺ എത്തുമെന്നാണ് കരുതപ്പെടുന്നത്. 7000 എംഎഎച്ച് ബാറ്ററിയും 12 ജിബി റാമും ഡ്യുവൽ റിയർ ക്യാമറയും അടക്കം മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്.

മീഡിയടെക് ഡിമൻസിറ്റി 6400 ടർബോ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ്. 6.57 ഇഞ്ച് ആണ് ഡിസ്പ്ലേ സൈസ്. 12 ജിബി വരെ റാമും 256 ജിബി വരെ ഇൻ്റേണൽ മെമ്മറിയും ഫോണിലുണ്ട്. ബ്ലാക്ക് ക്ലൗഡ്, വൈറ്റ് സ്വാൻ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാവും. 8 ജിബി + 256 ജിബിയുടെ ബേസ് വേരിയൻ്റിൻ്റെ വില ഏകദേശം 40,000 രൂപയാണ്. 12 ജിബി റാം + 256 ജിബി വേരിയൻ്റിന് 44,000 രൂപ നൽകണം.

Also Read: Moto G6: മോട്ടോ ജി6, ജി7 മോഡലുകൾ പുറത്തിറങ്ങി; ഫീച്ചറുകളെപ്പറ്റി വിശദമായി അറിയാം

ആൻഡ്രോയ്ഡ് 16ലാണ് ഫോൺ പ്രവർത്തിക്കുന്നത്. റിയൽമി യുഐ 7 ആണ് സ്കിൻ. പിൻ ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. 50 മെഗാപിക്സലിൻ്റെ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സലിൻ്റെ മോണോക്രോം ക്യാമറയും. മുന്നിൽ 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറ ഫോണിൻ്റെ സവിശേഷതകളിൽ പെടുന്നു. 7000 എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം 60 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിൽ സപ്പോർട്ട് ചെയ്യും. റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്.

മിഡ് റേഞ്ച് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് റിയൽമി 16 പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളും ബാറ്ററി കപ്പാസിറ്റിയുമുള്ള ഈ മോഡൽ എന്ന് ഇന്ത്യയിലെത്തുമെന്ന് വ്യക്തമല്ല.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്