12th Pay Commission: ലക്ഷങ്ങൾ കിട്ടുന്നില്ലേ, ശമ്പളം ഇനിയും കൂട്ടണോ? സർക്കാർ ജീവനക്കാരുടെ കൈയിൽ കിട്ടുന്നത് ഇത്രമാത്രം!

Government Employees Salary Structure: സർക്കാർ ജീവനക്കാർക്കിടയിലുമുണ്ട്, പണക്കാരും പാവപ്പെട്ടവരും. മാസംതോറും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജീവനക്കാരുമുണ്ട്, പതിനായിരങ്ങൾ ലഭിക്കുന്നവരുമുണ്ട്. അതുകൊണ്ട്, വേണ്ടതിലധികം ശമ്പളം കിട്ടുന്നവർക്ക് ഇനിയുമെന്തിന് കൂട്ടണം എന്ന സംശയം വേണ്ട. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വിശദമായി അറിഞ്ഞാലോ....

12th Pay Commission: ലക്ഷങ്ങൾ കിട്ടുന്നില്ലേ, ശമ്പളം ഇനിയും കൂട്ടണോ? സർക്കാർ ജീവനക്കാരുടെ കൈയിൽ കിട്ടുന്നത് ഇത്രമാത്രം!

പ്രതീകാത്മക ചിത്രം

Updated On: 

22 Jun 2026 | 04:41 PM

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ബജറ്റിലും മുഖ്യമന്ത്രി ശമ്പള പരിഷ്കരണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ശമ്പള വർധനവിന് ഇനി എത്ര നാൾ കാത്തിരിക്കണമെന്ന ആശങ്കയിലാണ് ജിവനക്കാർ. എന്നാൽ, അതിനിടയിൽ പൊതുജനങ്ങൾക്കിടയിൽ ചില സംശയങ്ങളും ഉയരുന്നുണ്ട്. സർക്കാർ ജീവനക്കാർ എന്നാൽ, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരാണ് എന്ന ചിന്ത നിരവധി പേർക്കുണ്ട്. എന്നാൽ, ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

സർക്കാർ ജീവനക്കാർക്കിടയിലുമുണ്ട്, പണക്കാരും പാവപ്പെട്ടവരും. മാസംതോറും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജീവനക്കാരുമുണ്ട്, പതിനായിരങ്ങൾ ലഭിക്കുന്നവരുമുണ്ട്. അതുകൊണ്ട്, വേണ്ടതിലധികം ശമ്പളം കിട്ടുന്നവർക്ക് ഇനിയുമെന്തിന് കൂട്ടണം എന്ന സംശയം വേണ്ട. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വിശദമായി അറിഞ്ഞാലോ….

സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന

സംസ്ഥാന ബജറ്റിലെ പേ സ്റ്റേജ് പ്രകാരം, നിലവിൽ ആകെ 5.23 ലക്ഷം പേർ സർക്കാർ ജീവനക്കാരാണുള്ളത്. തസ്തികകൾക്കനുസരിച്ചാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ തസ്തികകളുടെയും അടിസ്ഥാന ശമ്പളം ഇത്ര രൂപ മുതൽ ഇത്ര രൂപ വരെ എന്ന പേ സ്കെയിൽ ഉണ്ട്. ഒരു ജീവനക്കാന് തന്റെ പേ സ്കെയിലിൽ കിട്ടുന്ന അടിസ്ഥാന ശമ്പളമാണ് അയാളുടെ പേ സ്റ്റേജ്.

ALSO READ: സ്ത്രീ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ കൈവിട്ടു; തീരുമാനം ഉടന്‍ ഉണ്ടാകില്ല, കാത്തിരിപ്പ് നീളും

അടിസ്ഥാന ശമ്പളം, ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ് എന്നിവ ചേർത്താണ് മാസശമ്പളം ലഭിക്കുന്നത്. 2026 ബഡ്ജറ്റിലെ പേ സ്റ്റേജ് ഡാറ്റ പ്രകാരം 2,240- 33,800 റേഞ്ചിലാണ് 50,312 ജീവനക്കാരുടെ പേ സ്റ്റേജ് വരുന്നത്. 33,801 മുതൽ 50,000 വരെയുള്ള പേ സ്റ്റേജുകളിൽ 1.40 ലക്ഷം ജീവനക്കാരാണുള്ളത്. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ പേ സ്റ്റേജ് ഉള്ളവർ 32,791 പേരുണ്ട്. 2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണം പ്രകാരം, സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. S1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളമാണിത്. തുടർന്നുള്ള വർഷങ്ങളിൽ ഇൻക്രിമെന്റ് ലഭിച്ച് അടിസ്ഥാന ശമ്പളം ഉയരുന്നുണ്ട്.

പന്ത്രണ്ടാം ശമ്പള കമ്മീഷൻ

കേന്ദ്ര സർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി അഞ്ച് വർഷം കൂടുമ്പോഴാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. 2019ലാണ് പതിനൊന്നാം ശമ്പള പരിഷ്കരണം നടന്നത്. അതായത്, 2024ൽ നടക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് രണ്ട് വർഷമായി മുടങ്ങി കിടക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മുൻ ചീഫ് സെക്രട്ടറി വിപി ജോയ് അധ്യക്ഷനായ 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചിരുന്നു.  ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധിയും നൽകി. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.  മാർച്ച് പകുതി മുതൽ മേയ് 7 വരെ നിലവിലിരുന്ന തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കാരണം കമ്മീഷന് കാര്യമായ മുന്നോട്ടുപോക്ക് സാധ്യമായില്ല. മേയ് 23-ന് കമ്മീഷന്റെ കാലാവധി അവസാനിച്ചു.

3 മാസത്തെ സമയത്തിനുള്ളിൽ കമ്മീഷൻ ഒരു ഓഫീസ് ആരംഭിക്കുകയും ജീവനക്കാർ സംഘടനകളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നത് ഉൾപ്പെടെ പ്രാഥമിക ജോലികൾ ചെയ്യുകയും ചെയ്തു. കൂടാതെ, പൊതുജനങ്ങളിൽ നിന്ന് ഓൺലൈനിൽ അഭിപ്രായം ശേഖരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനവും വികസിപ്പിച്ചിരുന്നു.

സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം

  1. S1 – 23000
  2. S2 – 23700
  3. S3 – 24400
  4. S4 – 25100
  5. S5 – 26500
  6. S6 – 27900
  7. S7 – 31100
  8. S8 – 35600
  9. S9 – 37400
  10. S10 – 39300
  11. S11 – 41300
  12. S12 – 43400
  13. S13 – 45600
  14. S14 – 50200
  15. S15 – 51400
  16. S16 – 55200
  17. S17 – 56500
  18. S18 – 59300
  19. S19 – 63700
  20. S20 – 77200
  21. S21 – 85000
  22. S22 – 95600
  23. S23 – 107800
  24. S24 – 112800
  25. S25 – 118100
  26. S26 – 123700
  27. S27 – 129300
  28. മാസ്റ്റർ സ്കെയിൽ – 23000

English Summary:

According to the pay scale in the state budget, there are currently a total of 5.23 lakh government employees. The salary is fixed according to the posts. The monthly salary is obtained by adding basic salary, dearness allowance, and house rent allowance.

Follow Us
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
18-ാം വയസില്‍ കോടികളുടെ ആസ്തി; യമാലിന്റെ സമ്പാദ്യം
ഇടയ്ക്കിടെ ജലദോഷമോ? മരുന്നുവേണ്ട ഉള്ളിയും തേനും മതി
വെള്ളത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഏതെല്ലാം?
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല