8th Pay Commission: ശമ്പള വർധനവിന് പുറമെ ലക്ഷങ്ങളുടെ കുടിശ്ശികയും! 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് എത്ര ലഭിക്കും?

8th Pay Commission Arrears: എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചെങ്കിലും അടുത്ത മെയിൽ വരാൻ സാധ്യതയുള്ള ശുപാർശകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ജീവനക്കാർക്കും പെൻഷൻകാർക്കിടയിലും നടന്നുകൊണ്ടിരിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ വൈകുന്ന കാലയളവിലെ കുടിശ്ശികയായി ജീവനക്കാർക്ക് വലിയൊരു തുക ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

8th Pay Commission: ശമ്പള വർധനവിന് പുറമെ ലക്ഷങ്ങളുടെ കുടിശ്ശികയും! 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് എത്ര ലഭിക്കും?

പ്രതീകാത്മക ചിത്രം

Published: 

01 Sep 2026 | 12:58 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന ചോദ്യം പുതിയ ശമ്പള പരിഷ്കരണം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ്. എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചെങ്കിലും അടുത്ത മെയിൽ വരാൻ സാധ്യതയുള്ള ശുപാർശകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ജീവനക്കാർക്കും പെൻഷൻകാർക്കിടയിലും നടന്നുകൊണ്ടിരിക്കുന്നത്. ശമ്പളത്തിലും പെൻഷനിലും വരാനിരിക്കുന്ന വൻ വർധനവിന് പുറമെ, ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ വൈകുന്ന കാലയളവിലെ കുടിശ്ശികയായി ജീവനക്കാർക്ക് വലിയൊരു തുക ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുടിശ്ശിക എങ്ങനെ കണക്കാക്കാം?

ശമ്പള കമ്മീഷന്റെ ശുപാർശകൾ പ്രാബല്യത്തിൽ വരുന്ന തീയതിയും (Effective Date) സർക്കാറിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്ന തീയതിയും തമ്മിലുള്ള ഇടവേളയ്ക്കാണ് കുടിശ്ശിക നൽകുന്നത്. പുതിയ ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന ശമ്പളവും അതിനനുസരിച്ചുള്ള കുടിശ്ശികയും നിശ്ചയിക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.86 അല്ലെങ്കിൽ 3.68 വരെ ഉയർന്നേക്കുമെന്നാണ് പ്രതീക്ഷ.

ലെവൽ തിരിച്ചുള്ള കുടിശ്ശിക തുക

ശമ്പള പരിഷ്കരണത്തിൽ സംഭവിച്ചേക്കാവുന്ന 20 മാസത്തെ കാലതാമസവും 2.00, 2.15, 2.28, 2.57 എന്നീ നാല് സാധ്യമായ ഫിറ്റ്മെന്റ് ഘടകങ്ങളും കണക്കാക്കിയാണ് കുടിശ്ശിക കണക്കാക്കിട്ടുള്ളത്. കുടിശ്ശിക തുക നിർണ്ണയിക്കുന്നത് പുതിയ ശമ്പള വർധനവ് പ്രാബല്യത്തിൽ വരുന്ന മാസങ്ങളുടെ എണ്ണവും, അന്നത്തെ ഫിറ്റ്മെന്റ് ഫാക്ടറും, ഡിഎയും അടിസ്ഥാനമാക്കിയാണ്. അതിനാൽ യഥാർത്ഥ തുകയിൽ മാറ്റങ്ങൾ വരാം.

ALSO READ: ശമ്പളവും പെൻഷനും എന്ന് കൂടും? 8-ാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ ഇതുവരെ

ഗുഡ് റിട്ടേൺസ് റിപ്പോർട്ട് അനുസരിച്ച് പേ മാട്രിക്സ് ലെവൽ 4 ലെ, നിലവിൽ അടിസ്ഥാന ശമ്പളം 25,500 രൂപയാണ്. 2.00 ഫിറ്റ്മെന്റ് ഫാക്ടറിൽ 20 മാസത്തേക്ക് ഏകദേശം 5.10 ലക്ഷം രൂപ കുടിശ്ശിക ലഭിച്ചേക്കും. 2.57 ഫിറ്റ്മെന്റ് ഘടകം പ്രയോഗിച്ചാൽ തുക ഏകദേശം 8.01 ലക്ഷം രൂപയായി ഉയരും.

അതുപോലെ, 29,100 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലെവൽ 5 ജീവനക്കാരന്, 2.00 ഫാക്ടറിൽ 5.82 ലക്ഷം രൂപ മുതൽ 2.57 ഫാക്ടറിൽ 9.14 ലക്ഷം രൂപ വരെ കുടിശ്ശിക കണക്കാക്കാം. ലെവൽ 6 ൽ, 35,400 രൂപ അടിസ്ഥാന ശമ്പളത്തിൽ, 2.00 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം ഏകദേശം 7.08 ലക്ഷം രൂപ കുടിശ്ശിക കണക്കാക്കും. 2.57 ഘടകം അനുസരിച്ച്, തുക ഏകദേശം 11.12 ലക്ഷം രൂപയായി ഉയരും.

44,900 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 7 ജീവനക്കാർക്ക്, 2.00 ഫിറ്റ്മെന്റ് ഫാക്ടറിൽ ഏകദേശം 8.98 ലക്ഷം രൂപ കുടിശ്ശിക ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം, തുക ഏകദേശം 14.10 ലക്ഷം രൂപയായി ഉയരും.

മറ്റ് ആനുകൂല്യങ്ങൾ എങ്ങനെ?

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആകെ പ്രതിമാസ ശമ്പളത്തെ ഫിറ്റ്മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചല്ല പുതിയ ശമ്പളം നിശ്ചയിക്കുന്നത് എന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശമ്പള പരിഷ്കരണത്തിലെ കണക്കുകൂട്ടലുകൾ പ്രധാനമായും അടിസ്ഥാന ശമ്പളത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ വെവ്വേറെ ചട്ടങ്ങൾക്ക് വിധേയമായാണ് നിശ്ചയിക്കുന്നത്.

നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ സർക്കാർ നിശ്ചയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം നിർണ്ണയിക്കുന്നത്. നാണയപ്പെരുപ്പം അടിസ്ഥാനമാക്കി നിശ്ചിത ഇടവേളകളിൽ ഡിഎ പരിഷ്കരിക്കാറുണ്ട്. അതിനാൽ ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്ന മുഴുവൻ കാലയളവിലേക്കും അടിസ്ഥാന ശമ്പളത്തിന്റെ കുടിശ്ശിക ലഭിക്കുന്നത് പോലെ ഡിഎ കുടിശ്ശിക കണക്കാക്കില്ല.  എച്ച്ആർഎ അടിസ്ഥാന ശമ്പളത്തെയും ജീവനക്കാരൻ ജോലി ചെയ്യുന്ന നഗരത്തിന്റെ തരംതിരിവിനെയും (X, Y, Z കാറ്റഗറികൾ) ആശ്രയിച്ചാണ് നൽകുന്നത്. ട്രാൻസ്പോർട്ട് അലവൻസും പ്രത്യേക നിബന്ധനകൾക്ക് വിധേയമായാണ് പുതുക്കുന്നത്.

English Summary:

8th Pay Commission could result in substantial arrears for central government employees if the revised salary is implemented retrospectively. The arrears would depend mainly on the employee’s current basic pay, the final fitment factor and the delay between the effective date and actual implementation.

Loading...
Unable to load recommendations.
Follow Us
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ