8th Pay Commission: സർക്കാർ ജീവനക്കാർക്ക് ഡിഎ 64 ശതമാനം? 8-ാം ശമ്പള കമ്മീഷന് മുമ്പ് മറ്റൊരു ലോട്ടറി!

8th Pay Commission DA Hike: ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ലേബർ ബ്യൂറോ പുറത്തു വിട്ട പുതിയ ഉപഭോക്തൃ സൂചിക കണക്കുകൾ പ്രകാരം വരാനിരിക്കുന്ന ഡിഎ വർധനവിൽ ഗണ്യമായ മാറ്റത്തിന് സാധ്യതയുണ്ട്. ഡിഎ എത്ര കൂടും, എട്ടാം ശമ്പള പരിഷ്കരണം എന്ന്? ഏറ്റവും പുതിയ വിവരങ്ങൾ അറിഞ്ഞാലോ....

8th Pay Commission: സർക്കാർ ജീവനക്കാർക്ക് ഡിഎ 64 ശതമാനം? 8-ാം ശമ്പള കമ്മീഷന് മുമ്പ് മറ്റൊരു ലോട്ടറി!

പ്രതീകാത്മക ചിത്രം

Updated On: 

03 Sep 2026 | 03:58 PM

എട്ടാം ശമ്പള പരിഷ്കരണം കാത്തിരിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അപ്രതീക്ഷിത സമ്മാനവുമായി ഉപഭോക്തൃ വില സൂചിക. ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ലേബർ ബ്യൂറോ പുറത്തു വിട്ട പുതിയ ഉപഭോക്തൃ സൂചിക (CPI-IW) കണക്കുകൾ പ്രകാരം വരാനിരിക്കുന്ന ഡിഎ വർധനവിൽ ഗണ്യമായ മാറ്റത്തിന് സാധ്യതയുണ്ട്. ഡിഎ എത്ര കൂടും, എട്ടാം ശമ്പള പരിഷ്കരണം എന്ന്? ഏറ്റവും പുതിയ വിവരങ്ങൾ അറിഞ്ഞാലോ….

അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക

തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജൂലൈയിലെ ‘ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഫോർ ഇൻഡസ്ട്രിയൽ വർക്കേഴ്സ്’ (CPI-IW) 1.3 പോയിൻ്റ് ഉയർന്ന് 153.2 ൽ എത്തിയിട്ടുണ്ട്. ജനുവരി മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത എവിടേക്ക് പോകുമെന്നതിന്റെ ആദ്യ സൂചനയാണിത്. 2026 ജൂണിൽ ഇത് 151.9 ആയിരുന്നു. വാർഷിക സിപിഐ-ഐഡബ്ല്യു പണപ്പെരുപ്പം ജൂലൈയിൽ 4.57% ആയിരുന്നു, കഴിഞ്ഞ വർഷം 2.66 ശതമാനവും.

ഡിഎ 64 ശതമാനമോ?

ഏഴാം ശമ്പള കമ്മീഷൻ്റെ അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ടുതവണ അതായത്, ജനുവരി, ജൂലൈ മാസങ്ങളിലാണ് ഡിഎ പരിഷ്കരിക്കുന്നത്. നിലവിലെ 12 മാസത്തെ ഉപഭോക്തൃ സൂചികയുടെ ശരാശരി (149.21) കണക്കാക്കുമ്പോൾ, വരാനിരിക്കുന്ന ഡിഎ വർധനവ് 64 ശതമാനത്തിലേക്ക് എത്തിയേക്കാമെന്നാണ് ഫോർമുല സൂചിപ്പിക്കുന്നത്.

ALSO READ: ശമ്പള വർധനവിന് പുറമെ ലക്ഷങ്ങളുടെ കുടിശ്ശികയും! 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് എത്ര ലഭിക്കും?

2027 ജനുവരിയിലെ ഡിഎ 2025 ഓഗസ്റ്റ് മുതൽ 2026 ജൂലൈ വരെയുള്ള 12 മാസത്തെ CPI-IW ശരാശരിയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഈ കാലയളവിലെ കണക്കുകൾ 147.1, 147.3, 147.7, 148.2, 148.2, 148.6, 148.5, 149.1, 149.9, 150.8, 151.9, 153.2 എന്നിങ്ങനെയായിരുന്നു. അതായത്,  12 മാസത്തെ ശരാശരി 149.21.

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഡിഎ കണക്കാക്കാൻ 2001=100 ബേസ് സീരീസിലെ ഉപഭോക്തൃ സൂചികയാണ് ഉപയോഗിക്കുന്നത്. എന്നാൽ നിലവിലുള്ള CPI-IW സീരീസ് 2016=100 ബേസ് അടിസ്ഥാനമാക്കിയുള്ളതാണ്. 2016 ബേസിലെ 149.21 എന്ന ശരാശരിയെ 2.88 എന്ന ലിങ്കിംഗ് ഫാക്ടർ ഉപയോഗിച്ച് 2001 ബേസിലേക്ക് മാറ്റുമ്പോൾ അത് 429.72 എന്ന നിരക്കിലെത്തും.

ഡിഎ = [(12 മാസത്തെ ശരാശരി CPI-IW – 261.42) ÷ 261.42] × 100

[(429.72 – 261.42) ÷ 261.42] × 100 = 64.37%

ഇതിനനുസരിച്ച്,  2027 ജനുവരിയിലെ ഡിഎ കണക്കുകൂട്ടൽ ഏകദേശം 64 ശതമാനമാണ്.  എന്നിരുന്നാലും, ഇത്  അന്തിമ ഡിഎ നിരക്കല്ല. 2026 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ CPI-IW കണക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് അവയും ഈ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തും. ആ കണക്കുകളിലെ മാറ്റം 12 മാസത്തെ ശരാശരിയെയും അതിലൂടെ ഡിഎ നിരക്കിനെയും മാറ്റും.

എട്ടാം ശമ്പള പരിഷ്കരണം എന്ന്?

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ പ്രവർത്തനം തുടങ്ങി 10 മാസം പൂർത്തിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, കമ്മീഷൻ രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായശേഖരണവും കൂടിയാലോചനകളും വേഗത്തിലാക്കിയിരിക്കുകയാണ്. 2025 നവംബറിൽ നിലവിൽ വന്ന കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. അതിനാൽ 2027 മേയ് – ജൂൺ മാസത്തോടെ അന്തിമ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

All-India Consumer Price Index for Industrial Workers (CPI-IW) rose by 1.3 points to 153.2 in July 2026, up from 151.9 in June. This has pushed the preliminary calculation for Dearness Allowance for central government employees from January 2027 to around 64%.

Loading...
Unable to load recommendations.
Follow Us
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
ക്ലച്ച് ഉപയോഗത്തിൽ സ്ഥിരമായി വരുന്ന തെറ്റുകൾ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ