8th Pay Commission: ക്ഷാമബത്ത വർദ്ധനവ് 2% മാത്രം, എട്ടാം ശമ്പള കമ്മീഷനെ ഇത് എങ്ങനെ ബാധിക്കും?

DA Hike from January 2026: എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ പുതിയ ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിന് അന്നത്തെ ഡിഎ നിരക്കും പരിഗണിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഡിഎ വർദ്ധനവ് കുറയുന്നത് ശമ്പള പരിഷ്കരണത്തിന് ശേഷമുള്ള മൊത്തം വരുമാനത്തിൽ പ്രതിഫലിച്ചേക്കാം.

8th Pay Commission: ക്ഷാമബത്ത വർദ്ധനവ് 2% മാത്രം, എട്ടാം ശമ്പള കമ്മീഷനെ ഇത് എങ്ങനെ ബാധിക്കും?

പ്രതീകാത്മക ചിത്രം

Published: 

05 Feb 2026 | 11:10 AM

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രധാനപ്പെട്ടതാണ് ഓരോ വർഷവും രണ്ടുതവണ പ്രഖ്യാപിക്കാറുള്ള ക്ഷാമബത്ത വർദ്ധനവ്. ഇത്തവണ ഹോളിക്ക് തൊട്ടുമുമ്പ് മാർച്ചിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷാമബത്ത വർദ്ധനവ്, ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ ഡിഎ പരിഷ്കരണമായിരിക്കും. എന്നാൽ 2026 ജനുവരി മുതൽ നടപ്പിലാക്കേണ്ട ക്ഷാമബത്ത വർദ്ധനവ് വെറും 2 ശതമാനത്തിൽ ഒതുങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡിഎ വർദ്ധനവ് കുറയുമെന്ന സൂചന ജീവനക്കാരെയും പെൻഷൻകാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.  കുറഞ്ഞ ശതമാനത്തിലുള്ള ഡിഎ വർദ്ധനവ് ശമ്പള വർദ്ധനവിന്റെ തോത് കുറയ്ക്കുമോ എന്ന ആശങ്ക ജീവനക്കാർക്കിടയിലുണ്ട്. നിലവിൽ കേന്ദ്ര സർക്കാർ ക്ഷാമബത്ത സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ട്.

 

എന്തുകൊണ്ടാണ് ഡിഎ വർദ്ധനവ് കുറയുന്നത്?

 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി 3 മുതൽ 4 ശതമാനം വരെ വർദ്ധനവ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ കുറവ് രേഖപ്പെടുത്തുന്നത്. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI) പ്രകാരമുള്ള പണപ്പെരുപ്പ നിരക്കിലെ കുറവാണ് ഇതിന് പ്രധാന കാരണമെന്ന് വിദ​ഗ്ധർ പറയുന്നു. ഉപഭോക്തൃ വില സൂചികയിൽ വലിയ വർദ്ധനവ് ഉണ്ടാകാത്തത് ഡിഎ കണക്കുകളെയും ബാധിച്ചു.

ALSO READ: കുടിശ്ശിക ലക്ഷങ്ങൾ, അടിസ്ഥാന ശമ്പളം 54,000 രൂപ; ജീവനക്കാർക്ക് പ്രതീക്ഷകളേറെ

 

എട്ടാം ശമ്പള കമ്മീഷനും ക്ഷാമബത്തയും

 

കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. സാധാരണഗതിയിൽ ഡിഎ 50 ശതമാനമോ അതിനു മുകളിലോ എത്തുമ്പോൾ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്ന ആവശ്യം ഉയരാറുണ്ട്. നിലവിൽ ഡിഎ 50 കടന്നെങ്കിലും ഇതുവരെ അത് സംബന്ധിച്ചുള്ള സൂചനകൾ വന്നിട്ടില്ല.

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ പുതിയ ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിന് അന്നത്തെ ഡിഎ നിരക്കും പരിഗണിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഡിഎ വർദ്ധനവ് കുറയുന്നത് ശമ്പള പരിഷ്കരണത്തിന് ശേഷമുള്ള മൊത്തം വരുമാനത്തിൽ പ്രതിഫലിച്ചേക്കാം. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ അടിസ്ഥാന ശമ്പളം എത്ര മടങ്ങ് വർദ്ധിപ്പിക്കണം എന്ന് തീരുമാനിക്കുന്നതിലും ഇത്തരം സാമ്പത്തിക സൂചികകൾ സ്വാധീനം ചെലുത്തും.

അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും
ഒരു ദിവസം എത്ര തവണ നാവ് വടിക്കണം?
ഇഡ്ഡലിയോ ദോശയോ ഏതാണ് രാവിലെ കഴിക്കാൻ നല്ലത്?
5 മുതൽ തുടങ്ങാം പക്ഷെ, പ്രായമറിഞ്ഞ് നടന്നില്ലെങ്കിൽ?
കെ ആർ നാരായണൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗവർണർ
കോൺഗ്രസിൻ്റെ പ്രതിഷേധത്തിലേക്ക് കയറി ചെന്ന് ബിജെപി മന്ത്രി
വിവാഹത്തിനിടെ പണം വാരിയെറിഞ്ഞ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ
കേക്ക് ഒക്കെ മുറിച്ച് കെ സി വേണുഗോപാലിൻ്റെ ജന്മദിനം ആഘോഷം