8th Pay Commission: കുടിശ്ശികയിൽ ടെൻഷൻ വേണ്ട! കിട്ടുന്നത് ലക്ഷങ്ങൾ; ശമ്പളവർധനവിന് എത്ര കാത്തിരിക്കണം?
8th Pay Commission Update: 2025 ഡിസംബർ 31 ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. അതിനാൽ 2026 ജനുവരി 1 മുതൽ എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. എന്നാൽ കമ്മീഷൻ രൂപീകരിക്കുന്നതിൽ സംഭവിച്ച കാലതാമസമാണ് ജീവനക്കാർക്ക് തിരിച്ചടിയായത്. കഴിഞ്ഞ നവംബറിലാണ് ശമ്പളകമ്മീഷനെ രൂപീകരിച്ചത്.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജീവിതച്ചെലവുകളും പണപ്പെരുപ്പവും കൂടുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ വൻ വർധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇതുവരെ സംഭവിച്ചിട്ടില്ല. ഇനിയും എത്ര മാസം കാത്തിരിക്കണം, നഷ്ടപ്പെടുന്ന മാസങ്ങളിലെ ശമ്പളം കിട്ടുമോ? തുടങ്ങി സംശയങ്ങളേറെയാണ്… എട്ടാം ശമ്പളകമ്മീഷനെ കുറിച്ചുള്ള പുത്തൻ അപ്ഡേറ്റുകൾ പരിശോധിച്ചാലോ…
കാലതാമസം എന്തുകൊണ്ട്?
2025 ഡിസംബർ 31 ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. അതിനാൽ 2026 ജനുവരി 1 മുതൽ എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. എന്നാൽ കമ്മീഷൻ രൂപീകരിക്കുന്നതിൽ സംഭവിച്ച കാലതാമസമാണ് ജീവനക്കാർക്ക് തിരിച്ചടിയായത്. കഴിഞ്ഞ നവംബറിലാണ് ശമ്പളകമ്മീഷനെ രൂപീകരിച്ചത്.
നിലവിലുള്ള ശമ്പള ഘടന, അലവൻസുകൾ, പെൻഷനുകൾ എന്നിവ പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനനുസരിച്ച് 2027 പകുതിയോടെ മാത്രമേ കമ്മീഷന് അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സാധിക്കൂ. കമ്മീഷൻ സമർപ്പിക്കുന്ന ശുപാർശകൾ സർക്കാർ വിശദമായി പരിശോധിച്ച ശേഷമാകും ശമ്പള വർധനവ് ഔദ്യോഗികമായി നടപ്പിലാക്കുന്നത്.
ALSO READ: പഴയ പെൻഷൻ പദ്ധതി തിരികെ, ഡിഎ-യിലും മാറ്റം? ജീവനക്കാരെ കാത്തിരിക്കുന്നത്….
കുടിശ്ശിക എത്ര?
ശമ്പള വർധനവിന് ഒരു വർഷത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുമെങ്കിലും പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടിശ്ശിക മാത്രമായി ജീവനക്കാർക്ക് ലക്ഷങ്ങൾ കിട്ടിയേക്കാം.
20 മാസത്തെ കാലതാമസം കണക്കാക്കിയാൽ കുടിശ്ശിക മാത്രമായി ഏകദേശം 3.6 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന അടിസ്ഥാന ശമ്പളം, പ്രത്യേകിച്ച് 50,000 രൂപയിൽ കൂടുതൽ, വാങ്ങുന്ന ജീവനക്കാർക്കാകും റ്റവും കൂടുതൽ തുക ലഭിക്കുക.
ഉദാഹരണത്തിന്, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് 3.6 ലക്ഷം മുതൽ 5.65 ലക്ഷം രൂപ വരെ കുടിശ്ശിക ഇനത്തിൽ ലഭിക്കാം. അതേസമയം 47,600 രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് 15 ലക്ഷം രൂപയോളം കുടിശ്ശിക ലഭിച്ചേക്കും. ഫിറ്റ്മെന്റ് ഘടകം, ശമ്പള ഗ്രേഡ്, മുതലായവയെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തുക നിർണ്ണയിക്കുന്നത്.
ഫിറ്റ്മെന്റ് ഫാക്ടർ എത്ര?
ശമ്പളവർധനവിൽ ഏറ്റവും പ്രധാനിയാണ് ഫിറ്റ്മെന്റ് ഫാക്ടർ. അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചിക ആണിത്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ ഫാക്ടർ 2.57 ആയിരുന്നു. തുടർന്ന് അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർന്നു. ഇത്തവണ ഫിറ്റ്മെന്റ് 3.68 മുതൽ 3.83 വരെയായി ഉയർത്തണമെന്നാണ് വിവിധ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 51,000 രൂപ മുതൽ 69,000 രൂപ വരെയായി വർധിച്ചേക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
English Summary:
8th Pay Commission Updates, Reports suggest that salaries under the 8th Pay Commission may not be implemented until 2027, even though the revised pay structure is expected to take effect retrospectively from January 1, 2026. Discussions are also ongoing regarding fitment factors, revised basic pay, and the possible merger of Dearness Allowance (DA) into the new salary structure.