Priority Ration Card: കാർഡുടമകൾ അറിയാൻ: മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷ ഇന്ന് മുതൽ; എങ്ങനെ അപേക്ഷിക്കണം?

Application For Priority Ration Card: അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ്.

Priority Ration Card: കാർഡുടമകൾ അറിയാൻ: മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷ ഇന്ന് മുതൽ; എങ്ങനെ അപേക്ഷിക്കണം?

പ്രതീകാത്മക ചിത്രം

Published: 

27 Jun 2026 | 07:27 AM

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി ഇന്ന് മുതൽ മാറ്റാം. അടുത്തമാസം 17 വരെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ALSO READ: മറക്കരുതേ! പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; തുള്ളിമരുന്ന് നൽകുക 19,80,224 കുട്ടികൾക്ക്

അപേക്ഷിക്കാനുള്ള അർഹത ആർക്കൊക്കെ?

  • മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ്.
  • അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ.
  • ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ.
  • കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ.
  • സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ.

ആരെല്ലാം ഒഴിവാക്കും?

സ്വന്തമായി നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), കുടുംബത്തിൽ ആരെങ്കിലും സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരായോ ഇൻകം ടാക്സ് ഒടുക്കുന്നവരായോ ഉള്ളവർ, വിദേശത്ത് നല്ല ജോലിയുള്ളവർ, ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ എന്നിവർ മുൻഗണനാ കാർഡിന് അർഹരല്ല.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി താഴെ പറയുന്ന രേഖകൾ കയ്യിൽ കരുതേണ്ടതാണ്.
  • നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പ്
  • വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്നത്)
  • കുടുംബാംഗങ്ങളുടെ ആധാർ കാർഡ് പകർപ്പുകൾ
  • പ്രത്യേക ആനുകൂല്യത്തിന് അർഹതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ (ഉദാഹരണത്തിന്: മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് മുതലായവ).

എങ്ങനെ അപേക്ഷിക്കണം?

അക്ഷയ കേന്ദ്രങ്ങൾ വഴി

നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ അവർ സിവിൽ സപ്ലൈസിൻ്റെ പോർട്ടൽ വഴി കൃത്യമായി അപേക്ഷ നൽകി അതിൻ്റെ രസീത് നിങ്ങൾക്ക് നൽകുന്നതാണ്. മുൻ​ഗണന കാർഡുകൾ ആവശ്യമുള്ള വ്യക്തികൾ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.

സിവിൽ സപ്ലൈസ് വെബ്‌സൈറ്റ് വഴി നേരിട്ട്

നിങ്ങൾക്ക് കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് ‘ലഭ്യമായ സേവനങ്ങൾ’ എന്ന സെക്ഷനിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.

English Summary:

Civil Supplies Department has opened applications for converting non-priority (White/Blue) cards to priority (Pink/BPL) cards starting June 27 Saturday. Check the step-by-step application process, mandatory documents, and criteria.

Follow Us
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ