മലയാളം ദിനപത്രമായ ജനയുഗത്തിൽ ട്രെയ്നി ജേർണലിസ്റ്റായാണ് നീതു വിജയൻ മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇന്ത്യാ ടുഡേ മലയാളം വെബ്സൈറ്റിൽ കണ്ടൻ്റെ എഡിറ്ററായും പ്രവർത്തിച്ചു. നിലവിൽ ടിവി 9 മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. ദേശീയം, കേരള രാഷ്ട്രീയം, സിനിമ, വിനോദം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം.
Biriyani Chammanthi Recipe: മലബാറുകാരുടെ ബിരിയാണി ചമ്മന്തി ഉണ്ടാക്കിയാലോ; ഈസിയാണ്, ട്രൈ ചെയ്ത് നോക്കൂ
Malabar Style Biriyani Chammanthi Recipe: തെക്കൻ കേരളത്തിലെ രുചിയല്ല മധ്യ കേരളത്തിൽ, ഇവയിൽ രണ്ടിൽ നിന്നും വ്യത്യസ്തമാണ് വടൻ കേരളത്തിൽ വിഭവങ്ങളും രുചിയും. വടക്കൻ കേരളത്തിൽ അഥവ മലബാറുകാരുടെ പ്രധാന വിഭവമാണ് ബിരിയാണി. നല്ല തലശ്ശേരി ധം ബിരിയാണി കഴിക്കണമെങ്കിൽ അങ്ങ് മലബാറിലേക്ക് തന്നെ വണ്ടികയറണം. എന്നാൽ ഈ ബിരിയാണിയുടെ കൂടെ കിട്ടുന്ന ചില ഐറ്റമാണ് അവയെ വ്യത്യസ്തമാക്കുന്നത്.
- Neethu Vijayan
- Updated on: Sep 15, 2026
- 6:15 am
Chinese Puttu Recipe: ഇത് ഞമ്മടെ പുട്ടല്ലേ…; മഖച്ഛായ ഒന്ന് മാറ്റിയാലോ, മുട്ട വെച്ചൊരു പുട്ടായാലോ
Variety Simple Chinese Puttu Recipe: ചില വീടുകളിൽ ദിവസവും പുട്ടാണ് പ്രധാന പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാമനാണ് ആവി പറക്കുന്ന നാടൻ അരി പുട്ട്. അരിപുട്ട് മാത്രമല്ലാട്ടോ, ചോള പുട്ട്, ഗോതമ്പ് പുട്ട്, ചെമ്പാവ് പുട്ടി എന്നിങ്ങനെ വിവിധതരം ഉണ്ട്. എന്നാൽ, എന്നും കഴിക്കുന്ന അതേ പഴയ പുട്ടിൽ നിന്ന് മാറി അല്പം വ്യത്യസ്തമായി നമുക്ക് ഇതിൻ്റെ മുഖച്ഛായ ഒന്ന് മാറ്റിയാലോ. ചൈനീസ് ഫ്ലേവറുമുള്ള ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഐറ്റം ഞൊടിയിടയിൽ തയ്യാറാക്കി നോക്കിയാലോ.
- Neethu Vijayan
- Updated on: Sep 14, 2026
- 6:00 am
Munnar Neelakurinji Blooms: വേഗം വിട്ടോ! ഇനി 2038ലെ കാണാൻ പറ്റൂ; നീലക്കുറിഞ്ഞി പൂത്ത സ്ഥലങ്ങൾ ഇതെല്ലാം
Munnar Neelakurinji Blooms Spot Travel Guide: അടുത്ത തവണ ഈ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി കാണണമെങ്കിൽ 2038 വരെ കാത്തിരിക്കേണ്ടിവരും. ഇക്കാരണത്താൽ നിരവധി സഞ്ചാരികളാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മൂന്നാറിലേക്ക് ഓടിയെത്തുന്നത്. സാധാരണ യാത്രാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.
- Neethu Vijayan
- Updated on: Sep 13, 2026
- 1:31 pm
Kerala Recipe: കറി വെക്കാൻ ഒന്നുമില്ലേ? കഞ്ഞിവെള്ളം മാത്രം മതി; ഊണിന്റെ രുചി കൂട്ടാൻ നാടൻ വിഭവം
Rice Gruel Water Curry Recipe: വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഈ കഞ്ഞിവെള്ളം കൊണ്ട് ചോറിന് കൂട്ടാൻ നാവിൽ കപ്പലോടുന്ന നല്ലൊരു നാടൻ ഒഴിച്ചുകറി തയാറാക്കാമെന്ന് എത്രപേർക്കറിയാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ കഞ്ഞിവെള്ളം കൊണ്ടുള്ള കറിയുടെ റെസിപ്പി നോക്കിയാലോ. ഒന്നല്ല പല കറികൾ ഇതുവച്ച് ട്രൈ ചെയ്യാവുന്നതാണ്.
- Neethu Vijayan
- Updated on: Sep 13, 2026
- 12:53 pm
Skincare: കുട്ടികളുടെ ദേഹത്ത് ദിവസവും വെളിച്ചെണ്ണ തേക്കുന്നത് നല്ലതോ?
Children Skincare Routine: കുഞ്ഞിന്റെ ചർമ്മം മിനുസമുള്ളതാക്കാനും വലിപ്പം വെക്കാനും വെളിച്ചെണ്ണ മികച്ചതാണെന്നാണ് പണ്ടുമുതൽക്കെ കരുതപ്പെടുന്നത്. ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് കുട്ടികളുടെ ശരീരത്തി പുരട്ടി മസാജ് ചെയ്താണ് കുളിപ്പിക്കുന്നത്. എന്നാൽ എല്ലാ കുട്ടികളുടെയും ചർമ്മത്തിന് ദിവസേന വെളിച്ചെണ്ണ തേച്ചുള്ള ഇത്തരം കുളി അനുയോജ്യമാണോ? ഡോക്ടർമാരും ചർമ്മരോഗ വിദഗ്ദ്ധരും പോലും ഇക്കാര്യത്തെ ചില സാഹചര്യങ്ങളിൽ എതിർക്കാറുണ്ട്.
- Neethu Vijayan
- Updated on: Sep 13, 2026
- 12:18 pm
Kayam Podi Making: കായപ്പൊടി പുറത്തുനിന്ന് വാങ്ങാൻ വരട്ടെ; വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം
Kayam Podi Making At Home: കട്ടക്കായം മിക്സിയിലിട്ട് പൊടിച്ചെടുക്കാൻ നോക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് കേടാവുന്നു എന്നത് വീട്ടമ്മമാർ പരാതിപ്പെടാറുണ്ട്. പക്ഷേ കൃത്യമായി രീതിയിൽ ചെയ്താൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വരില്ല. ആദ്യം തന്നെ കടകളിൽ നിന്ന് നല്ല കട്ടക്കായം വാങ്ങുക. ഈ വാങ്ങുന്ന കട്ടക്കായം വലിപ്പമുള്ളതാണെങ്കിൽ ഒരു കല്ല് ഉപയോഗിച്ച് ഇടിച്ച് ചെറിയ വലിപ്പത്തിലുള്ള കഷണങ്ങളാക്കി മാറ്റുക.
- Neethu Vijayan
- Updated on: Sep 13, 2026
- 11:18 am
Namo Bharat Project Recruitment: 1.15 ലക്ഷം വരെ ശമ്പളം! നമോ ഭാരത് പ്രോജക്റ്റിൽ വൻ തൊഴിലവസരം: അപേക്ഷിക്കേണ്ടത് എങ്ങനെ?
Namo Bharat Project Recruitment 2026: സൂപ്പർവൈസർ-I, ജൂനിയർ മെയിന്റനർ വിഭാഗങ്ങളിലായി ആകെ 67 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൻസിആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 2026 ഒക്ടോബർ ഒമ്പത് വരെ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
- Neethu Vijayan
- Updated on: Sep 13, 2026
- 10:49 am
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോഗ്യത്തിന് നല്ലത്
Boiled Banana vs. Ripe Banana: ഏത്തക്ക വാങ്ങി വെറുതെ കഴിച്ചാൽ പോരാ. അതിൻ്റെ ഗുണങ്ങളും എങ്ങനെ എപ്പോൾ കഴിക്കണമെന്നും അറിഞ്ഞിരിക്കണം.
- Neethu Vijayan
- Updated on: Sep 13, 2026
- 9:22 am
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS Summit 2026 Concludes Today: രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ വിദേശ രാഷ്ട്രത്തലവന്മാരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചകൾ ഉച്ചകോടിയുടെ ഇടവേളകളിൽ ഇന്നും തുടരും.
- Neethu Vijayan
- Updated on: Sep 13, 2026
- 7:12 am
CPM State Committee Meeting: തെരഞ്ഞെടുപ്പ് തോൽവി: സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഇന്ന് മുതൽ
CPM Extended State Committee Meeting Today: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ പാർട്ടി നേരിട്ട രാഷ്ട്രീയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള സമഗ്രമായ കർമ്മപദ്ധതികൾക്ക് രൂപം നൽകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. ചർച്ചയിലെ നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തി പുകയുന്നുണ്ട്.
- Neethu Vijayan
- Updated on: Sep 13, 2026
- 6:49 am
Kerala Weather Update: സംസ്ഥാനത്ത് മഴ നാളെ എത്തും, യെല്ലോ അലർട്ട് ഇവിടെല്ലാം; കാലാവസ്ഥ
Kerala Weather Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.
- Neethu Vijayan
- Updated on: Sep 13, 2026
- 6:03 am
Kitchen Tips: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്
Kitchen Tips And Tricks: പല വീടുകളിലും പ്രധാനമായും ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്തിരിക്കുന്ന ഒന്നാണ് ഉപ്പ് പാത്രം. സ്റ്റൗവിന്റെ നേരിട്ട് ചൂടും ആവിയും തട്ടാത്ത ഉണങ്ങിയ കബോർഡുകളിലോ ഷെൽഫുകളിലോ ഉപ്പുപാത്രം സൂക്ഷിക്കുക. ഉപ്പുപാത്രത്തിനുള്ളിൽ 4-5 പച്ചരി മണികൾ ഇട്ടുവെക്കുക. ഇത് ഉപ്പിലെ അധിക ഈർപ്പം വലിച്ചെടുത്ത് കട്ടപിടിക്കുന്നത് തടയും. നനഞ്ഞ കയ്യിട്ടോ ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചോ ഉപ്പ് എടുക്കരുത്. ഇത് ഉപ്പിലേക്ക് ഈർപ്പം എത്തുന്ന മറ്റൊരു പ്രധാന കാരണമാണ്.
- Neethu Vijayan
- Updated on: Sep 12, 2026
- 9:42 pm