ATM Rules: തോന്നിയപോലെ പണം പിന്‍വലിക്കാനാകില്ല; എടിഎം നിയമങ്ങള്‍ മാറുന്നു

ATM Withdrawals to Get Costlier from April 1? പരിധി കവിഞ്ഞുള്ള ഇടപാടുകള്‍ക്ക് ഓരോന്നിനും 23 രൂപയും, സാമ്പത്തികേതര ഇടപാടിന് 10 രൂപയും ഈടാക്കുംം. ഫണ്ടിന്റെ അഭാവത്താല്‍ എടിഎം ഇടപാട് നിരസിക്കുന്നതിന് 25 രൂപയായിരിക്കും ചാര്‍ജ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവ മെട്രോ നഗരങ്ങളും ബാക്കിയെല്ലാം നോണ്‍ മെട്രോ നഗരങ്ങളായും കണക്കാക്കും.

ATM Rules: തോന്നിയപോലെ പണം പിന്‍വലിക്കാനാകില്ല; എടിഎം നിയമങ്ങള്‍ മാറുന്നു

പ്രതീകാത്മക ചിത്രം

Published: 

21 Mar 2026 | 10:40 AM

ഓരോ സാമ്പത്തിക വര്‍ഷത്തിലും വിവിധ മേഖലകളില്‍ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. 2026 ഏപ്രില്‍ 1 മുതലും സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അവയിലൊന്നാണ് രാജ്യത്തെ ബാങ്കുകളുടെ എടിഎം നിയമത്തിലെ മാറ്റം. പ്രമുഖ ബാങ്കുകള്‍ തങ്ങളുടെ പണം പിന്‍വലിക്കല്‍, ഫീസ് നയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇവ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

2026 ഏപ്രില്‍ 1 മുതല്‍ ഇവ മാറും

എച്ച്ഡിഎഫ്‌സി ബാങ്ക്, എടിഎമ്മുകള്‍ വഴി നടക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലുകള്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാടില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ ബാങ്ക് ഫീസ് ഈടാക്കുന്നതാണ്. സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ചു. പുതുക്കിയ പരിധി അനുസരിച്ച് ഏപ്രില്‍ 1 മുതല്‍ റുപേ എന്‍സിഎംസി പ്ലാറ്റിനം ഡൊമസ്റ്റിക് ഡെബിറ്റ് കാര്‍ഡ്, റുപേ എന്‍സിഎംസി പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്, റുപേ വിമന്‍ പവര്‍ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, റുപേ പിഎന്‍ബി പലാഷ് ഡെബിറ്റ് കാര്‍ഡ്- റീസൈക്കിള്‍ഡ് പിവിസി ഡെബിറ്റ് കാര്‍ഡ്, റുപേ ബിസിനസ് പ്ലാറ്റിനം എന്‍സിഎംസി ഡെബിറ്റ് കാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, വിസ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ്, പിഎന്‍ബി മാസ്റ്റര്‍കാര്‍ഡ് പ്ലാറ്റിനം റൈസ് തുടങ്ങിയ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എടിഎമ്മിലൂടെ പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപയാകും. നേരത്തെ 1 ലക്ഷമായിരുന്നു.

റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ്, പിഎന്‍ബി റുപേ സെലക്ട് നിയോ, പിഎന്‍ബി റുപേ സെലക്ട് എക്‌സല്‍, വിസ സിഗ്‌നേച്ചര്‍ ഡെബിറ്റ് കാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് ബിസിനസ് ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് പണം പിന്‍വലിക്കല്‍ പരിധി 1,50,000 രൂപയില്‍ നിന്ന് 75,000 രൂപയായും കുറച്ചിട്ടുണ്ട്.

Also Read: Income Tax Rules: ഇനി നികുതി ശമ്പളത്തിനല്ല, സിടിസിക്ക്, പുതിയ നിയമം ഇങ്ങനെ

ഏപ്രില്‍ 1 മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം ബന്ധന്‍ ബാങ്ക് പരിഷ്‌കരിക്കും. പുതുക്കിയ നിയമം അനുസരിച്ച് ഇനി മുതല്‍ പ്രതിമാസ അഞ്ച് സൗജന്യം സാമ്പത്തിക ഇടപാടുകള്‍ നടത്താവുന്നതാണ്. എന്നാല്‍ മറ്റ് ബാങ്ക് എടിഎമ്മുകള്‍ വഴി മെട്രോ നഗരങ്ങളില്‍ മൂന്നും, മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുമായിരിക്കും പരിധി.

പരിധി കവിഞ്ഞുള്ള ഇടപാടുകള്‍ക്ക് ഓരോന്നിനും 23 രൂപയും, സാമ്പത്തികേതര ഇടപാടിന് 10 രൂപയും ഈടാക്കുംം. ഫണ്ടിന്റെ അഭാവത്താല്‍ എടിഎം ഇടപാട് നിരസിക്കുന്നതിന് 25 രൂപയായിരിക്കും ചാര്‍ജ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവ മെട്രോ നഗരങ്ങളും ബാക്കിയെല്ലാം നോണ്‍ മെട്രോ നഗരങ്ങളായും കണക്കാക്കും.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം