DA Hike 2026: ദസറ കഴിഞ്ഞാൽ ഡിഎ വർധന; ഒക്ടോബർ 20ന് ശേഷം പ്രഖ്യാപനം? കേന്ദ്ര ജീവനക്കാർ അറിയേണ്ട കാര്യങ്ങൾ

Central Government DA Hike 2026 What Employees and Pensioners Need to Know: ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി സി ശ്രീകുമാറിന്റെ അഭിപ്രായത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഡിഎ വര്‍ധന പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഓള്‍ ഇന്ത്യ ന്യൂ പെന്‍ഷന്‍ സ്‌കീം എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് മന്‍ജീത് പട്ടേലും യോഗത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചിപ്പിച്ചത്.

DA Hike 2026: ദസറ കഴിഞ്ഞാൽ ഡിഎ വർധന; ഒക്ടോബർ 20ന് ശേഷം പ്രഖ്യാപനം? കേന്ദ്ര ജീവനക്കാർ അറിയേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

16 Oct 2026 | 11:37 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആര്‍) വര്‍ധനയുടെ പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. ദസറയ്ക്ക് മുമ്പ് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്ന ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 14ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും നിരാശയായിരുന്നു ഫലം. റെയില്‍വേ ജീവനക്കാര്‍ക്കുള്ള പ്രകടനാധിഷ്ഠിത ബോണസ് പ്രഖ്യാപിച്ചെങ്കിലും ഡിഎ വര്‍ധന സംബന്ധിച്ച് തീരുമാനമുണ്ടായില്ല. ഇനി ഒക്ടോബര്‍ 20ന് ശേഷമുള്ള മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതാണ് ജീവനക്കാരുടെ പ്രധാന ചോദ്യം.

ഒക്ടോബര്‍ 21ന് ഡിഎ പ്രഖ്യാപനം ഉണ്ടാകുമോ?

ദസറ ഒക്ടോബര്‍ 20 ചൊവ്വാഴ്ചയാണ്. അതിന് പിന്നാലെ ഒക്ടോബര്‍ 21 ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം ചേരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. സാധാരണയായി ബുധനാഴ്ചകളില്‍ മന്ത്രിസഭാ യോഗം നടക്കാറുണ്ടെങ്കിലും ഡിഎ വര്‍ധന പ്രഖ്യാപിക്കുന്നതിന് നിശ്ചിത തീയതിയില്ല.

ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി സി ശ്രീകുമാറിന്റെ അഭിപ്രായത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഡിഎ വര്‍ധന പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഓള്‍ ഇന്ത്യ ന്യൂ പെന്‍ഷന്‍ സ്‌കീം എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് മന്‍ജീത് പട്ടേലും യോഗത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം സംഘടനാ പ്രതിനിധികളുടെ വിലയിരുത്തലുകളാണ്; സര്‍ക്കാര്‍ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഡിഎ 60ല്‍ നിന്ന് 63 ശതമാനമായി ഉയരുമോ?

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഡിഎ ലഭിക്കുന്നത്. 2026 ജൂണ്‍ വരെയുള്ള ഉപഭോക്തൃ വിലസൂചികയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി അടുത്ത വര്‍ധന ഏകദേശം 63 ശതമാനമായേക്കാമെന്നാണ് വിലയിരുത്തല്‍. അതായത്, മൂന്ന് ശതമാനം പോയിന്റിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

Also Read: DA Hike 2026: കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന ഇത്തവണയുമില്ല; ഇനി തീരുമാനം എപ്പോൾ?

എന്നാല്‍ 63 ശതമാനം എന്നത് കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ള പ്രതീക്ഷ മാത്രമാണ്. അന്തിമ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതോടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.

ജീവനക്കാരുടെ ശമ്പളത്തില്‍ എത്ര മാറ്റമുണ്ടാകും?

ഡിഎ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ന്നാല്‍ അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനത്തിന് തുല്യമായ അധിക തുക ലഭിക്കും. ഉദാഹരണത്തിന്, അടിസ്ഥാന ശമ്പളം 30,000 രൂപയാണെങ്കില്‍,

  • നിലവിലെ ഡിഎ (60%)- 18,000
  • 63% ഡിഎ ആയാല്‍- 18,900
  • പ്രതിമാസ അധിക തുക- 900

English Summary

Central government employees may receive an update on the expected Dearness Allowance (DA) hike after October 20, 2026. The DA rate could rise from 60% to 63%, but the government has not officially confirmed the increase.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?