Christmas 2025: പോക്കറ്റ് കാലിയാകാതെ ക്രിസ്മസ് ആഘോഷിക്കാം, ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ…

How to Save Money in this Christmas: പോക്കറ്റ് കാലിയാക്കാത്ത തന്നെ ഇത്തവണത്തെ ക്രിസ്മസ് കെങ്കേമമാക്കിയാലോ? ക്രിസ്മസ് ആഘോഷങ്ങൾ ബജറ്റിൽ ഒതുക്കി നിർത്താൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ പരിചയപ്പെടാം...

Christmas 2025: പോക്കറ്റ് കാലിയാകാതെ ക്രിസ്മസ് ആഘോഷിക്കാം, ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ...

പ്രതീകാത്മക ചിത്രം

Published: 

15 Dec 2025 | 07:48 PM

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി. സമ്മാനങ്ങളും ട്രിപ്പുകളുമായി ചെലവുകൾ ഒത്തിരിയുള്ള സമയമാണിത്. എന്നാൽ പോക്കറ്റ് കാലിയാക്കാത്ത തന്നെ ഇത്തവണത്തെ ക്രിസ്മസ് കെങ്കേമമാക്കിയാലോ? ക്രിസ്മസ് ആഘോഷങ്ങൾ ബജറ്റിൽ ഒതുക്കി നിർത്താൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ പരിചയപ്പെടാം…

 

ക്രിസ്മസ് ബജറ്റ്

ഷോപ്പിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ എത്ര രൂപ ചെലവാക്കാം എന്ന് കൃത്യമായി പ്ലാൻ ചെയ്യുക. ഓരോ രൂപ ചെലവാക്കുമ്പോഴും അവ കൃത്യമായി നിങ്ങളുടെ ബജറ്റിൽ രേഖപ്പെടുത്താൻ വിട്ടുപോകരുത്.  അവസാന നിമിഷം ബജറ്റ് തെറ്റാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ പണം ലാഭിക്കുന്നതിനായി ക്രിസ്മസ് ചെലവുകൾക്കായി ഡിസംബറിലെ മറ്റ് അത്യാവശ്യമല്ലാത്ത ചെലവുകൾ ഒഴിവാക്കാം.

 

സമ്മാനങ്ങളിൽ ലാഭം

ലാസ്റ്റ് മിനിറ്റ് ഷോപ്പിംഗ് ഒഴിവാക്കുക. വർഷം മുഴുവൻ സെയിലുകൾ ശ്രദ്ധിക്കുകയും അനുയോജ്യമായ സമ്മാനങ്ങൾ മുൻകൂട്ടി വാങ്ങുകയും ചെയ്യാം. വിലകൂടിയ വസ്തുക്കൾക്ക് പകരം സ്നേഹം പ്രകടിപ്പിക്കുന്ന ചെറിയ സമ്മാനങ്ങൾ നൽകാം. വീട്ടിൽ തന്നെ തയ്യാറാക്കിയ പലഹാരങ്ങളോ കരകൗശല വസ്തുക്കളോ മികച്ച ഓപ്ഷനാണ്. കുടുംബത്തിലെ എല്ലാവർക്കും പ്രത്യേകം സമ്മാനങ്ങൾ വാങ്ങുന്നതിന് പകരം എല്ലാവർക്കും കൂടി ഒരു ‘ഗ്രൂപ്പ് ഗിഫ്റ്റ്’ നൽകുന്നതോ അല്ലെങ്കിൽ ‘സീക്രട്ട് സാന്താ’ പോലെ ഒരാൾക്ക് മാത്രം സമ്മാനം നൽകുന്ന രീതി സ്വീകരിക്കുന്നതോ പണം ലാഭിക്കാൻ സഹായിക്കും.

 

അധിക വരുമാനം 

വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സാധനങ്ങൾ വിൽക്കുന്നത് വഴി ക്രിസ്മസ് ചിലവിനുള്ള പണം കണ്ടെത്താം. ഒഴിവുസമയങ്ങളിൽ ഡെലിവറി ജോലികളോ മറ്റ് ചെറിയ ജോലികളോ ചെയ്യുന്നത് വഴി അധിക വരുമാനം നേടാം.  മാളുകളിൽ പോകുമ്പോൾ അനാവശ്യ സാധനങ്ങൾ വാങ്ങാൻ പ്രലോഭനമുണ്ടാകും. ഓൺലൈൻ ഷോപ്പിംഗ് വഴി കൃത്യമായ സാധനങ്ങൾ മാത്രം വാങ്ങാം.

വിലകൂടിയ ഗിഫ്റ്റ് പേപ്പറുകൾക്ക് പകരം പഴയ പേപ്പറുകളോ തുണികളോ ഉപയോഗിച്ച് ആകർഷകമായി സമ്മാനങ്ങൾ പൊതിയാം. ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ യാത്ര ചെയ്യുന്നതിന് പകരം വീഡിയോ കോളുകൾ വഴി ആഘോഷങ്ങളിൽ പങ്കുചേരാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ