DA Hike: ഡിഎ കൂടും! ജൂലൈയിൽ എത്ര പ്രതീക്ഷിക്കാം, കണക്കുകൾ ഇതാ…

DA Hike Calculation July 2026 : അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത നിശ്ചയിക്കുന്നത്. നിലവിലെ ട്രെൻഡുകൾ അനുസരിച്ച് ജൂലൈ മുതൽ ജീവനക്കാർക്ക് എത്ര ശതമാനം വർധനവാണ് പ്രതീക്ഷിക്കാവുന്നതെന്ന് പരിശോധിച്ചാലോ .....

DA Hike: ഡിഎ കൂടും! ജൂലൈയിൽ എത്ര പ്രതീക്ഷിക്കാം, കണക്കുകൾ ഇതാ...

പ്രതീകാത്മക ചിത്രം

Updated On: 

21 May 2026 | 02:51 PM

ഈ വർഷം ആദ്യം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎയിൽ രണ്ട് ശതമാനം വർധനവാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ ആകെ ഡിഎ 58 നിന്ന് 60 ശതമാനമായി ഉയർന്നു. കണക്കുകൾ പ്രകാരം, 2026 ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം 3.48%ഉം ഭക്ഷ്യ പണപ്പെരുപ്പം 4.20 ശതമാനവുമാണ് വർധിച്ചത്. കൂടാതെ, പെട്രോൾ, ഡീസൽ, സിഎൻജി, മറ്റ് സാധനങ്ങളുടെ വില വർധനകളും മിഡിൽ ക്ലാസ് കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജൂലൈയിൽ ഉണ്ടാവുന്ന ഡിഎ വർധനവിലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതീക്ഷ.

കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വർഷത്തിൽ രണ്ടുതവണയായി പ്രഖ്യാപിക്കുന്ന ക്ഷാമബത്ത വർധനവ്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത നിശ്ചയിക്കുന്നത്. നിലവിലെ ട്രെൻഡുകൾ അനുസരിച്ച് ജൂലൈ മുതൽ ജീവനക്കാർക്ക് എത്ര ശതമാനം വർധനവാണ് പ്രതീക്ഷിക്കാവുന്നതെന്ന് പരിശോധിച്ചാലോ…

ജൂലൈയിൽ ക്ഷാമബത്ത എത്ര?

സാധാരണയായി ഉപഭോക്തൃ വില സൂചികയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് സാമ്പത്തിക വിദഗ്ധർ ഡിഎ വർദ്ധനവ് പ്രവചിക്കുന്നത്. നിലവിലെ വിലക്കയറ്റ നിരക്കും ലേബർ ബ്യൂറോ പുറത്തുവിടുന്ന എഐസിപിഐ ഡാറ്റയും അടിസ്ഥാനമാക്കി 3 ശതമാനം മുതൽ 4 ശതമാനം വരെയുള്ള വർധനവിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതോടെ ജീവനക്കാരുടെ ആകെ ഡിഎ ശതമാനത്തിൽ വലിയ വർദ്ധനവുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് കേന്ദ്ര മന്ത്രിസഭ നടത്താറുള്ളതെങ്കിലും, 2026 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും. മുൻകാല കുടിശ്ശികയായി തുക ജീവനക്കാർക്ക് ലഭിക്കുന്നതുമാണ്.

ALSO READ: കുടിശ്ശികയിൽ ടെൻഷൻ വേണ്ട! കിട്ടുന്നത് ലക്ഷങ്ങൾ; ശമ്പളവർധനവിന് എത്ര കാത്തിരിക്കണം?

ജൂലൈയിൽ എത്ര പ്രതീക്ഷിക്കാം?

ഡിഎ കണക്കാക്കുന്ന ഫോർമുല

DA% = [(കഴിഞ്ഞ 12 മാസത്തെ AICPI യുടെ ശരാശരി – 261.42)/261.42] x 100

കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI-IW 148.51 ആണ്. മുകളിൽ പറഞ്ഞ ഫോർമുല ഉപയോഗിച്ച് കണക്കാക്കിയാൽ, ഈ വർഷം ഡിഎ 3.6% ആകും വർധിക്കുന്നത്. ചിലപ്പോൾ 4% ആകാനും സാധ്യതയുണ്ട്.

ശമ്പളത്തിൽ എന്ത് മാറ്റം?

ക്ഷാമബത്തയിൽ ഉണ്ടാകുന്ന ഓരോ ശതമാനത്തിന്റെ വർദ്ധനവും ജീവനക്കാരുടെ കൈപ്പറ്റുന്ന ശമ്പളത്തിൽ മാറ്റമുണ്ടാക്കും. ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ ആണ്. ഡിഎയിൽ 4% വർദ്ധനവ് ഉണ്ടായാൽ പ്രതിമാസം 720 രൂപയുടെ വർധനവ് ശമ്പളത്തിൽ ഉണ്ടാകും. ഉയർന്ന തസ്തികകളിൽ ഉള്ളവർക്ക് ഇതിലും വലിയ തുകയുടെ വർധനവ് ലഭിക്കും.

ഇതോടൊപ്പം പെൻഷൻകാരുടെ ക്ഷാമശ്വാസത്തിലും ഇതേ രീതിയിലുള്ള വർധനവ് പ്രതിഫലിക്കും. നിലവിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഈ ഡിഎ വർദ്ധനവ് ജീവനക്കാർക്ക് വലിയ ആശ്വാസമായി മാറും.

English Summary:

Central government employees may receive a Dearness Allowance (DA) hike of around 3% to 4% from July 2026, depending on inflation trends and the All-India Consumer Price Index for Industrial Workers data. Earlier in 2026, the government had already increased DA from 58% to 60%.

Follow Us
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്