DA Hike: നവംബർ 1ന് ശമ്പളം കനത്തിൽ കിട്ടും! സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

Kerala Government sanctions DA/DR: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. രണ്ടു ശതമാനം ഡിഎ/ ഡിആർ അനുവദിച്ചതായി സർക്കാർ അ‌റിയിച്ചു. നവംബർ ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം ഈ രണ്ടു ശതമാനം ഡിഎ/ ഡി.ആർ കൂടി ലഭിക്കും. ഇതിലൂടെ പ്രതിമാസം 96 കോടിരൂപയാണ് സർക്കാരിന് അധികച്ചെലവായി വരുന്നത്.

DA Hike: നവംബർ 1ന് ശമ്പളം കനത്തിൽ കിട്ടും! സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

Kerala Government Sanctions Da And Dr For Employees

Published: 

17 Oct 2026 | 07:46 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡിഎ/ ഡിആർ അനുവദിച്ച് സർക്കാർ. നവംബർ ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം ഈ രണ്ടു ശതമാനം ഡിഎ/ ഡി.ആർ കൂടി ലഭിക്കും. ഇതിലൂടെ പ്രതിമാസം 96 കോടിരൂപയാണ് സർക്കാരിന് അധികച്ചെലവായി വരുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും. 2 ശതമാനം ഡിഎ / ഡിആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം 96 കോടിയാണ് അധിക ചെലവായി വരുന്നത്. ഡിഎ 37 ശതമാനമാകും.

ഡിഎ, ഡിആർ വിതരണം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അ‌റിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്ഷാമബത്ത വർധിപ്പിച്ച് പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഇതോടെ നവംബറിലെ ശമ്പളം ജീവനക്കാർക്ക് കൂടുതൽ സന്തോഷം പകരും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സർക്കാർ 21670 കോടി രൂപയുടെ ഡിഎ, 14387 കോടി രൂപയുടെ ഡിആർ കുടിശികയുടെ ബാധ്യതയാണ് ഈ സർക്കാരിന്മേൽ വച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ALSO READ: PF Filing: പിഎഫ് ഫയലിങ് തീയതി നീട്ടി; ജീവനക്കാർ അറിയേണ്ടതെല്ലാം

അടുത്ത ശമ്പള പരിഷ്കരണം വരെ ഇടക്കാലാശ്വാസം അനുവദിക്കാനാകുമോ എന്നത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അ‌റിയിച്ചിരുന്നു. നേരത്തെ, കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിലും ഡിഎ / ഡിആർ കുടിശിക ഉടൻ അനുവദിക്കുമെന്ന് ധനമന്ത്രികൂടിയായ വിഡി സതീശൻ വെളിപ്പെടുത്തിയിരുന്നു.

സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ കാലാവധി നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ അ‌റിയിച്ചിട്ടുണ്ട്. ഇതും ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. 11-ാം ശമ്പളക്കമ്മീഷന്റെ ശുപാർശകൾ 2021 ഏപ്രിലിൽ സർക്കാർ അംഗീകരിച്ച്, 2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു.

ഇനി പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് അടുത്തതതായി നടപ്പാക്കാനുള്ളത്. എന്നാൽ 11-ാം ശമ്പളക്കമ്മീഷന്റെ ശുപാർശകൾ നടപ്പിലായി അഞ്ച് വർഷം കഴിഞ്ഞിട്ടും 12-ാം ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വന്നിട്ടില്ല. 2026 ഫെബ്രുവരി 23-നാണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി (അധ്യക്ഷൻ), വിആർ ശോഭ (സെക്രട്ടറി), അഡ്വ. എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ (അംഗങ്ങൾ) എന്നിവരാണ് 12-ാം ശമ്പളക്കമ്മിഷനിലുള്ളത്.

ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് 12-ാം ശമ്പളക്കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാൽ, കാലാവധി മെയ് 23 ന് അവസാനിച്ചപ്പോൾ വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്, വിവരശേഖരണം പൂർത്തിയാക്കാനും കമ്മീഷന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട്പോകാനും കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.

English Summary

The state government has sanctioned a two percent increase in Dearness Allowance (DA) and Dearness Relief (DR) for its employees and pensioners. This two percent hike will be disbursed along with the salaries and pensions payable on November 1st. This measure will result in an additional monthly expenditure of Rs 96 crore for the government. The official order regarding this will be issued on Wednesday.

Loading...
Unable to load recommendations.
Follow Us
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?