എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കോട്ടയം പ്രസ്ക്ലബ്ബിൽ നിന്ന് പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമയും നേടി. കേരളഭൂഷണം ദിനപത്രത്തിൽ സബ് എഡിറ്ററായി പത്രപ്രവർത്തനം ആരംഭിച്ചു. തുടർന്ന് 2017 മുതൽ 2022 വരെ മംഗളം ദിനപത്രം കോട്ടയം ഡെസ്കിൽ സബ് എഡിറ്ററായി ജോലി ചെയ്തു. കൂടാതെ ന്യൂസ്ദെൻ എന്ന സ്ഥാപനത്തിലൂടെ ഓൺലൈൻ വാർത്താ രംഗത്തും പ്രവർത്തനം ആരംഭിച്ചു. പിന്നീട് 2022 മുതൽ 2026 മേയ് വരെ വൺഇന്ത്യയുടെ ടെക്നോളജി ന്യൂസ് വിഭാഗമായ ഗിസ്ബോട്ട് മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ സീനിയർ സബ് എഡിറ്റാണ്. ടെക്നോളജി ന്യൂസ്, സ്പോർട്സ്, പൊളിറ്റിക്സ്, ഫീച്ചർ എന്നിവയിൽ പ്രാവീണ്യം.
ഇരുട്ടത്ത് ഉണ്ട്, ചൂടത്ത് ഉറങ്ങണം; മഴ പത്തിനേ എത്തൂ | Kerala Weather September 8 Latest IMD warning
Kerala Weather September 8 Latest Update: സംസ്ഥാനത്ത് ഇന്നും പൊതുവിൽ മഴയില്ല, ചൂട് തുടരും. ഇനി സെപ്റ്റംബർ 10ന് മാത്രമാണ് ശക്തമായ മഴ ഉണ്ടാകുക എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ മഴ എത്തുന്നത് വരെ ചൂട് വളരെ കൂടുതലായിരിക്കുകയും ചെയ്യും. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.
- Prasanth Kumar
- Updated on: Sep 8, 2026
- 3:28 pm
സാംസങ് വില ‘ചെറുതായി’ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
Samsung has increased the prices of the Galaxy A37 and Galaxy A57 5G models in India again. Here are the details of their old price, new price, and variants.
- Prasanth Kumar
- Updated on: Sep 7, 2026
- 11:56 pm
ബിഗ് ബോസിനെ കടത്തിവെട്ടുന്ന സർപ്രൈസ്! 7200mAh ബാറ്ററിയുമായി ഐക്യൂ Z11xa ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQoo Z11xa launched in India: ഐക്യൂ Z11 സീരീസിന്റെ ഭാഗമായി ഐക്യൂ Z11xa എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ സിംഗിൾ 8GB + 128GB മോഡലിന് 28,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ കൂപ്പൺ/ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
- Prasanth Kumar
- Updated on: Sep 7, 2026
- 11:11 pm
ആപ്പിളിന്റെ ഐഫോൺ അൾട്രയ്ക്ക് ഷവോമിയുടെ ചെക്ക്! 6000mAh ബാറ്ററിയോടെ ഷവോമി 18 ഫോൾഡ് ലോഞ്ച് ചെയ്തു
Xiaomi 18 Fold launched: ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഷവോമി 18 ഫോൾഡ് ലോഞ്ച് ചെയ്തു. ഇതിന്റെ 12GB+256GB അടിസ്ഥാന വേരിയന്റിന് 10999 യുവാൻ (ഏകദേശം 1,54,775 രൂപ) ആണ് പ്രാരംഭ വില. നിഷിനോ റെഡ്, വാം ഗോൾഡ്-വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
- Prasanth Kumar
- Updated on: Sep 7, 2026
- 10:20 pm
ഗോളടിക്കുന്ന ഗോൾ കീപ്പർ! രണ്ട് ഗോളടിച്ച് ടീമിനെ രക്ഷിച്ച് ഗോളി റൊണാൾഡ് കൂമാൻ ജൂനിയർ; കുറിച്ചത് ചരിത്രം
goalkeeper Ronald Koeman Jr scores twice in a single match: വെറുതേ ഗോളടിക്കുക മാത്രമല്ല, ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്താണ് ഗോൾ കീപ്പറായ റൊണാൾഡ് കൂമാൻ ജൂനിയർ ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മത്സരത്തിൽ ഗോളി രണ്ട് വട്ടം ഗോൾ നേടുന്ന അപൂർവ നിമിഷത്തിനും കൂമാൻ ജൂനിയർ കാരണമായി. എസ്സി കംബൂറിനെതിരായ മത്സരത്തിൽ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് കൂമാൻ ജൂനിയർ അപൂർവ ചരിത്രം കുറിച്ചത്.
- Prasanth Kumar
- Updated on: Sep 7, 2026
- 8:49 pm
നല്ല ചൂടിനൊപ്പം പവർ കട്ട് ഫ്രീ! സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
KSEB warns of power outage in Kerala tonight: കനത്ത ചൂടിൽ ഉരുകുന്നതിനിടെ, സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി മുടങ്ങും. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് ചില മേഖലകളിൽ നിയന്ത്രണം ഉണ്ടാകുക. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, ഇന്ന് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു.
- Prasanth Kumar
- Updated on: Sep 7, 2026
- 7:44 pm
തൊടുപുഴയിൽ കെട്ടിടത്തിൻ്റെ സ്ലാബ് മറിഞ്ഞുവീണ് രണ്ട് മരണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
Two workers die after building slab collapses in Thodupuzha: മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് മറിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സൺഷൈഡിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്.
- Prasanth Kumar
- Updated on: Sep 7, 2026
- 6:07 pm
അമ്പട വില്ലന്മാരേ! ഒത്തുകളി സംശയത്തിന്റെ നിഴലിൽ പാക് താരങ്ങൾ; രണ്ട് കളിക്കാരുടെ ഫോണുകളിൽ ‘ചോർച്ച’
Pakistan team under suspicion of fixing: പാകിസ്താൻ ക്രിക്കറ്റ് വൻ പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതായി സൂചന. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്താൻ, മൂന്നാം ടെസ്റ്റിന് മുമ്പ് ഏഴ് താരങ്ങളെയും രണ്ട് പരിശീലകരെയും അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒത്തുകളി വിവാദങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ഇത്തരമൊരു അടിയന്തര നടപടി സ്വീകരിച്ചത് എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
- Prasanth Kumar
- Updated on: Sep 7, 2026
- 5:43 pm
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അറിയിച്ച് സുരേഷ് ഗോപി
Center relaxes gas booking restrictions: രാജ്യത്ത് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇനി എല്ലാ ഉപയോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ ഗ്യാസ് ബുക്ക് ചെയ്യാം. സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാക്കി നിയന്ത്രിച്ചിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.
- Prasanth Kumar
- Updated on: Sep 7, 2026
- 4:22 pm
PM SHRI: ഫണ്ട് വിട്ടുകളയാൻ സർക്കാരിന് ഉദ്ദേശമില്ല, കേന്ദ്രവുമായി ചർച്ച നടത്തും; രാഹുലിനെ കണ്ട് വിഡി സതീശൻ
PM SHRI- Report says UDF government to hold talks with Center: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവുമായി കൂടുതൽ ചർച്ചകൾ നടത്താൻ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ട്. കേരളത്തിന്റെ ഉപാധികൾ മുന്നോട്ട് വച്ചശേഷം അത് അംഗീകരിക്കുമെങ്കിൽ കരാറിൽ ഒപ്പിടാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് സൂചന. എന്നാൽ പിഎം ശ്രീ നടപ്പാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉണ്ട്.
- Prasanth Kumar
- Updated on: Sep 7, 2026
- 3:47 pm
അട്ടപ്പാടി ഭവാനിപ്പുഴയിലെ മൃതദേഹങ്ങൾ: തലയറുത്ത് കൊന്നത് അച്ഛൻ; പ്രതിയെക്കുറിച്ച് സൂചന കിട്ടി
Attappadi Bhavanipuzha mother and child Death: 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
- Prasanth Kumar
- Updated on: Sep 7, 2026
- 2:53 pm
ഫീച്ചർ കണ്ടാൽ സ്നേഹിക്കും, വില കണ്ടാൽ വാങ്ങും! 6500mAh ബാറ്ററിയുള്ള ബജറ്റ് ഐക്യൂ 5G ഫോണിന് ഡിസ്കൗണ്ട്
iQOO Z11 Lite 44W 5G with Exclusive savings: ബജറ്റ് 5ജി ഫോണുകൾ തേടുന്നവർക്കായി ഐക്യൂ പുറത്തിറക്കിയ Z സീരീസ് സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z11 ലൈറ്റ് 44W 5ജി. 20000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച 5ജി ഫോൺ ഓപ്ഷനുകളിൽ ഒന്നാണിത്. ഇപ്പോഴിത് ഡിസ്കൗണ്ട് സഹിതം ആമസോണിലും ഐക്യൂ സ്റ്റോറിലും വാങ്ങാൻ ലഭ്യമാണ്.
- Prasanth Kumar
- Updated on: Sep 6, 2026
- 7:17 pm