Kerala Gold Rate: ചാഞ്ചാടി ആടി സ്വർണവില, ഇന്നത്തെ നിരക്ക് അറിയേണ്ടേ?

Gold and silver Prices in Record Highs: ഇന്നലെ രാവിലെ പവന് 1,16,240 രൂപയായിരുന്ന വില വൈകുന്നേരത്തോടെ 1,17,040 രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് പവന് 800 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Kerala Gold Rate: ചാഞ്ചാടി ആടി സ്വർണവില, ഇന്നത്തെ നിരക്ക് അറിയേണ്ടേ?

Gold Rate

Published: 

12 Feb 2026 | 09:21 AM

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു. ജനുവരി 29-ന് പവന് 1.31 ലക്ഷം രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നില തൊട്ട സ്വർണവില, ഫെബ്രുവരി ആദ്യവാരത്തോടെ താഴേക്ക് പോയെങ്കിലും വിപണിയിൽ ഇപ്പോൾ അസ്ഥിരത തുടരുകയാണ്. ഇന്നലെ രാവിലെ പവന് 1,16,240 രൂപയായിരുന്ന വില വൈകുന്നേരത്തോടെ 1,17,040 രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് പവന് 800 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

 

നിലവിലെ വില നിലവാരം

 

  • 22 ക്യാരറ്റ് സ്വർണം (1 ഗ്രാം): 14,965
  • 24 ക്യാരറ്റ് സ്വർണം (1 ഗ്രാം): 16,325
  • വെള്ളി (1 കിലോ): 2,77,000

 

വിലയിലെ മാറ്റങ്ങൾക്ക് പിന്നിൽ

 

യുഎസ് ഫെഡറൽ റിസർവ് നയങ്ങളും നിക്ഷേപകർ വലിയ തോതിൽ ലാഭമെടുത്തതും വിപണിയിൽ തിരുത്തലുകൾക്ക് കാരണമായിട്ടുണ്ട്. എങ്കിലും ചൈനീസ് സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ളവ സ്വർണശേഖരം വർദ്ധിപ്പിക്കുന്നത് വില കുത്തനെ ഇടിയുന്നതിനെ തടയുന്നു. ജനുവരിയിൽ മാത്രം ചൈനയുടെ സ്വർണ ശേഖരത്തിൽ 40,000 ട്രോയ് ഔൺസിന്റെ വർദ്ധനവാണ് ഉണ്ടായത്.

ഹ്രസ്വകാലത്തേക്ക് വിപണിയിൽ 10% വരെ വിലക്കുറവ് പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയെ ഉയർന്ന നിലവാരത്തിൽ തന്നെ നിലനിർത്താനാണ് സാധ്യത.

പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു