Gold Rate Prediction: ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയും; അപ്പോള്‍ വിലക്കുറവുണ്ടാകുമോ?

Gold Demand in India Likely to Fall After Import Duty Increase: ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ ആവശ്യം 50 മുതല്‍ 60 ടണ്‍ വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനത്തോളം ആവശ്യകതയാണ് കുറയാന്‍ പോകുന്നതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

Gold Rate Prediction: ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയും; അപ്പോള്‍ വിലക്കുറവുണ്ടാകുമോ?

സ്വര്‍ണവില പ്രവചനം

Published: 

24 May 2026 | 09:55 AM

എല്ലാ റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണം തെല്ലൊന്നുമല്ല സാധാരണക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മെയ് അവസാന വാരത്തിലേക്ക് കടന്നിരിക്കുകയാണ്, വലിയ വില വര്‍ധനവിനും വിലയിടിവിനും സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ട മാസം കൂടിയായിരുന്നു മെയ്. എന്നാല്‍ പെട്ടെന്നൊരു കുതിച്ചുചാട്ടം വിലയില്‍ സംഭവിച്ചിരുന്നുവെങ്കിലും നിരക്ക് പിന്നീട് പതിയെ താഴോട്ടിറങ്ങി. നിലവില്‍ ആശ്വസിക്കാവുന്ന വിലയില്‍ തന്നെ കേരളത്തിലെ സ്വര്‍ണവില്‍പന.

സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയും

ഇന്ത്യക്കാരോട് സ്വര്‍ണം വാങ്ങിക്കുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണം-വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതോടെ 1,23,000 ത്തിലേക്ക് ഒറ്റയടിക്ക് സ്വര്‍ണം കുതിച്ചുകയറി. എന്നാല്‍ പിറ്റേദിവസം മുതല്‍ ഈ വില പതുക്കെ താഴോട്ടിറങ്ങുകയായിരുന്നു.

ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ ആവശ്യം 50 മുതല്‍ 60 ടണ്‍ വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനത്തോളം ആവശ്യകതയാണ് കുറയാന്‍ പോകുന്നതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

വരുമാനത്തിലെ മാറ്റങ്ങള്‍, പണപ്പെരുപ്പം, മഴക്കാലം തീര്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യയുടെ വാര്‍ഷിക ആവശ്യകതയെ സ്വാധീനിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അഭിപ്രായം. എന്നാല്‍ ആഭരണങ്ങളുടെ ആവശ്യകത കൂടുതല്‍ സ്ഥിരത കാണിക്കുന്നുവെന്നും കൗണ്‍സില്‍ അഭിപ്രായപ്പെടുന്നുണ്ട്.

വിലയും പണപ്പെരുപ്പവുമാണ് ആഭരണ ഉപഭോഗത്തെ കൂടുതല്‍ സ്വാധീനിക്കുന്നത്. ഇറക്കുമതി തീരുവയിലെ വര്‍ധനവ് അത്രകണ്ട് സ്വാധീനം ചെലുത്തിയേക്കില്ല. വിവാഹങ്ങള്‍ക്കും മറ്റുമാണ് ആളുകള്‍ കൂടുതലായി ആഭരണങ്ങള്‍ വാങ്ങിക്കുന്നത്, ഇതും തുടര്‍ന്നും ഉണ്ടാകും. തീരുവയിലെ വര്‍ധനവ് മൂലം സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയില്ല. ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് പൂര്‍ണമായി ഉപേക്ഷിക്കുന്നത് വരെ നിലവിലെ ട്രെന്‍ഡ് തുടരാനാണ് സാധ്യത.

Also Read: Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ, ഇന്നത്തെ വില അറിഞ്ഞോളൂ…

ജെപി മോര്‍ഗന്റെ സ്വര്‍ണവില പ്രവചനം

2026ന്റെ അവസാനത്തോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5,243 ഡോളര്‍ രേഖപ്പെടുത്തുമെന്നാണ് ജെപി മോര്‍ഗന്‍ നടത്തുന്ന പ്രവചനം. നിക്ഷേപകരുടെ പങ്കാളിത്തം ദുര്‍ബലമായതും സമീപകാലത്ത് വിപണിയില്‍ സ്വര്‍ണത്തിന്റെ സ്ഥാനം ഇടിഞ്ഞതും ചൂണ്ടിക്കാട്ടിയാണ് പുതിയ വില പ്രവചനം. നേരത്തെ 2026ലെ ശരാശരി സ്വര്‍ണവില ഔണ്‍സിന് 5,708 ആയിരിക്കുമെന്നായിരുന്നു ബാങ്ക് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത് 5,243 ലേക്ക് കുറച്ചിരിക്കുകയാണ്.

2026 ന്റെ പകുതിയില്‍ നിക്ഷേപകരുടെയും കേന്ദ്ര ബാങ്കിന്റെയും സ്വര്‍ണത്തിലുള്ള ആവശ്യപ്പെടുമെന്ന് ജെപി മോര്‍ഗന്‍ വിശ്വസിക്കുന്നു. പണപ്പെരുപ്പ ആശങ്കകള്‍ മൂലം ആഗോള ബോണ്ട് വിപണികളിലെ വ്യാപകമായ വില്‍പന സമ്മര്‍ദത്തിനിടയില്‍, മാര്‍ച്ച് 30ന് ശേഷമുള്ള ഏറ്റവും നിലയിലാണിപ്പോള്‍ സ്വര്‍ണവില. ഉയര്‍ന്ന ആദായം, പണപ്പെരുപ്പ പ്രതീക്ഷകള്‍, തുടര്‍ച്ചയായ ഡോളര്‍ ശക്തി എന്നിവയാണ് തിരിച്ചടി സമ്മാനിക്കുന്നത്.
സ്വര്‍ണവില വലിയ നിരക്കുകള്‍ കീഴടക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പൊതുവേ എത്തുന്നത്.

English Summary

The increase in import duty on gold is expected to reduce gold demand in India by nearly 10 percent, according to market experts. The higher cost of imports may affect consumer buying trends, while investors are closely watching whether gold prices could decline in the coming weeks.

Follow Us
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്