Kerala Gold Rate: സ്വര്‍ണവിലയില്‍ ആശ്വാസമില്ല; ട്രെന്‍ഡ് തുടര്‍ന്ന് പൊന്ന്, ലക്ഷത്തില്‍ തുടരും

Gold and Silver Prices February 10 Tuesday: കഴിഞ്ഞ ദിവസവും അതായത് ഫെബ്രുവരി 1 തിങ്കളാഴ്ചയും പതിവുപോലെ സ്വര്‍ണവിലയില്‍ കുതിപ്പ് തന്നെയാണ് സംഭവിച്ചത്. രാവിലെ ഒരു പവന് 1,16,480 രൂപയും ഗ്രാമിന് 14,560 രൂപയും വിലയുണ്ടായിരുന്നു. പവന് 1,640 രൂപയും ഗ്രാമിന് 205 രൂപയുമാണ് കൂടിയത്.

Kerala Gold Rate: സ്വര്‍ണവിലയില്‍ ആശ്വാസമില്ല; ട്രെന്‍ഡ് തുടര്‍ന്ന് പൊന്ന്, ലക്ഷത്തില്‍ തുടരും

പ്രതീകാത്മക ചിത്രം

Updated On: 

10 Feb 2026 | 09:40 AM

കേരളത്തില്‍ ഫെബ്രുവരി 10ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 9ന് ഉണ്ടായിരുന്ന അതേനിരക്കിലാണ് ഇന്നത്തെയും വില്‍പന. 1,15,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. ഫെബ്രുവരി 9ന് ഉച്ചയ്ക്ക് ശേഷമാണ് ഈ നിരക്കിലേക്ക് സ്വര്‍ണവിലയെത്തിയത്. ഒരു ഗ്രാമിന് 14,475 രൂപയും വിലയുണ്ട്. കേരളത്തില്‍ വെള്ളി ഗ്രാമിന് ഇന്ന് 300 രൂപയും, കിലോയ്ക്ക് 3,00,000 രൂപയുമാണ് വില.

ഒരുതരിയെങ്കിലും പൊന്ന് വേണ്ടേ? എന്നാണ് കേരളത്തിലെ പല വിവാഹവീടുകളിലും ഇപ്പോള്‍ ഉയരുന്ന ചോദ്യം. 100 ഉം 50 ഉം പവന്‍ നല്‍കി വിവാഹങ്ങള്‍ നടത്തിയിരുന്നിടത്താണ് നിലവില്‍ ഈ സ്ഥിതി വന്നിരിക്കുന്നത്. ലക്ഷങ്ങള്‍ കൊടുത്ത് ഒരു പവന്‍ വാങ്ങിക്കേണ്ട നിലപാടിലേക്കും ആളുകള്‍ നീങ്ങി. എങ്കിലും സ്വര്‍ണമില്ലാതെ എങ്ങനെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുമെന്ന ചിന്തയും മാതാപിതാക്കളെ അലട്ടുന്നു.

കഴിഞ്ഞ ദിവസവും അതായത് ഫെബ്രുവരി 1 തിങ്കളാഴ്ചയും പതിവുപോലെ സ്വര്‍ണവിലയില്‍ കുതിപ്പ് തന്നെയാണ് സംഭവിച്ചത്. രാവിലെ ഒരു പവന് 1,16,480 രൂപയും ഗ്രാമിന് 14,560 രൂപയും വിലയുണ്ടായിരുന്നു. പവന് 1,640 രൂപയും ഗ്രാമിന് 205 രൂപയുമാണ് കൂടിയത്. എന്നാല്‍ ഉച്ചയായപ്പോഴേക്ക് അല്‍പം ആശ്വാസവുമായി സ്വര്‍ണവില വീണ്ടുമെത്തി. സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,475 ഉം പവന് 680 രൂപ കുറഞ്ഞ് 1,15,800 രൂപയുമായി വില മാറി.

എന്നാല്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വ്യക്തമാക്കുന്നത്. 2025ല്‍ സംഭവിച്ചതുപോലുള്ള കയറ്റം ഉണ്ടായില്ലെങ്കിലും കൂടിയും കുറഞ്ഞും വില മുന്നോട്ട് പോകും. ലക്ഷത്തില്‍ തന്നെ 2026ലും സ്വര്‍ണവ്യാപാരം നടക്കുമെന്ന സൂചനകളും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

Also Read: Gold Rate: സഡന്‍ ബ്രേക്ക് ഉടനില്ല; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നതാണ് നല്ലത്‌

ചൈന വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. ഓരോ മാസവും വാങ്ങി സൂക്ഷിക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ ചൈനീസ് കേന്ദ്ര ബാങ്ക് വര്‍ധനവ് വരുത്തുന്നു. കഴിഞ്ഞ ഡിസംബറില്‍ 74.15 ദശലക്ഷം ട്രോയ് ഔണ്‍സ് ആയിരുന്നു ചൈനയുടെ സ്വര്‍ണ ശേഖരം എങ്കില്‍, അത് ജനുവരിയില്‍ 74.19 ആയി മാറി.

ഡോളറിന്റെ മൂല്യം തകരുന്നതും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം വലിയ അളവില്‍ വാങ്ങിക്കുന്നു. ഇതും വില വര്‍ധനവിന് കാരണമാകും. ഇറാന്‍-അമേരിക്ക സംഘര്‍ഷവും സ്വര്‍ണവിലയില്‍ പ്രധാന ഘടകമാണ്. ഏതൊരു തരത്തിലുള്ള ആക്രമണവും ഇനിയും സ്വര്‍ണവില ഉയര്‍ത്തും.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ