Kerala Gold Rate: സ്വര്‍ണവില കേട്ട് ഞെട്ടാന്‍ റെഡിയാണോ? ഇന്നും സൂപ്പര്‍ നിരക്കാണ്

Gold and Silver Prices on February 7th Saturday: ഫെബ്രുവരി ആറ് വെള്ളിയാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,11,720 ആയിരുന്നു വിലയെങ്കില്‍ ഉച്ചയ്ക്ക് ശേഷം 1,12,720 ലേക്ക് ഒരൊറ്റ കുതിപ്പായിരുന്നു. രാവിലെ ഗ്രാമിന് 13,965 ഉം ഉച്ചയ്ക്ക് ശേഷം 14,090 എന്ന വിലയായും മാറി.

Kerala Gold Rate: സ്വര്‍ണവില കേട്ട് ഞെട്ടാന്‍ റെഡിയാണോ? ഇന്നും സൂപ്പര്‍ നിരക്കാണ്

പ്രതീകാത്മക ചിത്രം

Updated On: 

07 Feb 2026 | 09:34 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചാണ് ഇന്നത്തെ നിരക്കെത്തിയത്. 1,14,840 രൂപയിലേക്കാണ് ഫെബ്രുവരി ഏഴിന് രാവിലെ വിലയെത്തിയത്. ഒരു പവന് 2,120 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഒരു ഗ്രാമിന് 265 രൂപ ഉയര്‍ന്ന് 14,355 രൂപയിലേക്കും വിലയെത്തി.

വെള്ളിവിലയിലും വര്‍ധനവ് തന്നെയാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയര്‍ന്ന് 285 രൂപയിലേക്കും, ഒരു കിലോ വെള്ളിക്ക് 5,000 രൂപ ഉയര്‍ന്ന് 2,85,000 രൂപയിലേക്കും വിലയെത്തി.

ഓരോ ദിവസവും സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നും തന്നെ സംഭവിക്കുന്നില്ല. വില കുറച്ച്, പിന്നെയും കൂട്ടി, പിന്നെയും കുറച്ച്…ഈയൊരു ട്രെന്‍ഡാണ് നിലവില്‍ സ്വര്‍ണം പിന്തുടരുന്നത്. വിലക്കുറവ് സംഭവിക്കുന്നുണ്ടെങ്കിലും ഇത് ശാശ്വതമാണെന്ന് പറയാന്‍ സാധിക്കില്ല. ഓരോ ദിവസവും രണ്ട് മൂന്നും തവണയാണ് നിലവില്‍ സ്വര്‍ണവില മാറുന്നത്.

ഫെബ്രുവരി ആറിലെ സ്ഥിതിയും വ്യത്യസ്തമല്ല. രാവിലെ വിലക്കുറച്ച സ്വര്‍ണം, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും തിരികെ കയറി. ഫെബ്രുവരി ആറ് വെള്ളിയാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,11,720 ആയിരുന്നു വിലയെങ്കില്‍ ഉച്ചയ്ക്ക് ശേഷം 1,12,720 ലേക്ക് ഒരൊറ്റ കുതിപ്പായിരുന്നു. രാവിലെ ഗ്രാമിന് 13,965 ഉം ഉച്ചയ്ക്ക് ശേഷം 14,090 എന്ന വിലയായും മാറി.

സ്വര്‍ണത്തില്‍ നിന്നുള്ള ലാഭമെടുപ്പ് കുറഞ്ഞത് തന്നെയാണ് നിലവിലെ വിലയിടിവിന് കാരണം. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,870 ഡോളറിലേക്ക് വിലമാറി. 4,000 ഡോളറിനും താഴേക്ക് സ്വര്‍ണം വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ ഡോളറിന്റെ മൂല്യം ശക്തമാകുന്നതും സ്വര്‍ണക്കുതിപ്പിന് തടയിടും.

എന്നാല്‍ ഈ വിലയിടിവ് കണ്ട് ആശ്വസിക്കേണ്ടെന്ന മുന്നറിയിപ്പും ഒരു വിഭാഗം വിപണി വിദഗ്ധര്‍ നല്‍കുന്നുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ട സാഹചര്യം അടുത്തകാലത്തൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് അവര്‍ പറയുന്നത്. 2027 ഓടെ സ്വര്‍ണം 6,500 ഡോളറിലേക്ക് കടക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെക്കുന്നു.

Also Read: Gold: സ്വല്പം കാത്തിരിക്കൂ, സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തും; വില്ലനായി ട്രംപ് വരുമോ?

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജെറോം പവലിനെ മാറ്റി, കെവിന്‍ വാര്‍ഷിനെ നിയമിക്കാനുള്ള നീക്കം ശക്തമാണ്. ട്രംപ് അനുകൂലകനായ കെവിന്‍ വാര്‍ഷ് തല്‍സ്ഥാനത്തേക്ക് വരികയാണെങ്കില്‍ അടിസ്ഥാന പലിശ നിരക്ക് ഇനിയും കുറയും. അതോടെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും മറ്റും നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്കെത്തും. ഇങ്ങനെ സംഭവിക്കുന്നതും സ്വര്‍ണവില ഉയരാന്‍ വഴിവെക്കും.

അതേസമയം, വെള്ളിവിലയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എങ്കിലും അവിടെയും ആശ്വാസത്തിന് വകയില്ല. വ്യാവസായിക ആവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വെള്ളിവില ഇനിയും ഉയരും. സ്വര്‍ണത്തേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് നിലവില്‍ വെള്ളിയുടെ വിലക്കയറ്റം.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം