Gold Rate Forecast: ക്രൂഡ് ഓയിൽ വില ഇടിഞ്ഞു, ജൂണിൽ സ്വർണം രണ്ട് ലക്ഷത്തിലേക്കോ…
Gold Rate Forecast Amid Middle East Tensions: മെയ് ഒന്നിന് 111720 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞു. മെയ് 5ന് 1,09,400 രൂപയോളം താഴ്ന്നു. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില തിരിച്ചുകയറി. മെയ് 13ന് റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും മുന്നേറുന്ന സ്വർണവില സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില നിർണയിക്കുന്നത്. നിലവിൽ പവന് 1,15,160 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,395 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിതിലും കൂടും. മെയ് മാസത്തിൽ സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്.
മെയ് ഒന്നിന് 111720 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞു. മെയ് 5ന് 1,09,400 രൂപയോളം താഴ്ന്നു. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില തിരിച്ചുകയറി. മെയ് 13ന് റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വീണ്ടും ഇടിഞ്ഞു. സ്വർണവില മാറിമറിയുന്നത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്.
ALSO READ: മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ പുത്തന്‍ വില; നിരക്കുകള്‍ ഇങ്ങനെ
ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്
2020ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് ക്രൂഡ് ഓയിൽ വിപണി സാക്ഷ്യം വഹിക്കുന്നത്. ഇറാൻ – യു.എസ് സംഘർഷത്തിലെ സമാധാന ചർച്ചകൾ ഫലം കണ്ടേക്കുമെന്ന സൂചനകളാണ് ക്രൂഡ് ഓയിൽ വില കുറയാൻ കാരണം. ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വാർത്തകളും വിലയെ സ്വാധീനിക്കുന്നുണ്ട്. മെയ് 29ന് ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 87.2 ഡോളറിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 91.2 ഡോളറിലാണ്. 2026ലെ റെക്കോർഡ് വിലയിൽ നിന്ന് 20 ശതമാനമാണ് എണ്ണവിലയെ ഇടിവ്. റിസർവ് ബാങ്കിന്റെ പണനയ യോഗം ജൂൺ മൂന്ന് മുതൽ നടക്കുന്നുണ്ട്. ഇതും സ്വർണവിലയെ സ്വാധീനിക്കും.
സ്വർണവിലയിൽ ഇനിയെന്ത്?
അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണനിരക്കിനെ ബാധിക്കും. യുഎസ്- ഇറാൻ ചർച്ചകൾ നിക്ഷേപകർക്കിടയിൽ ചലനങ്ങൾ ഉണ്ടാക്കാറുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വർണവില മാറ്റും. യു.എസ് – ഇറാൻ സമാധാന കരാർ ചർച്ച ചെയ്യാൻ കൂടിയ യോഗത്തിൽ നിന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇറങ്ങിപ്പോയെന്നാണ് വിവരം. കൂടാതെ, യുഎസ് പ്രതിനിധികൾ ഇറാനുമായി ധാരണയിലെത്തിയ പല വ്യവസ്ഥകളിലും മാറ്റം വേണമെന്നും ട്രംപ് നിർദേശിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം അവസാനിച്ചാൽ സ്വർണവില ഉയർന്നേക്കും. സാധാരണഗതിയിൽ യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണവില കൂടുകയാണ് പതിവ്. എന്നാൽ ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പാണ് സ്വർണവില ഇടിയാൻ കാരണമായത്. അതേസമയം, നിലവിലെ ട്രെൻഡ് അനുസരിച്ച് ക്രൂഡ് ഓയിൽ വില ഇനിയും ഇടിഞ്ഞാൽ സ്വർണവില ഉയർന്നേക്കും. പവന് രണ്ട് ലക്ഷം കടന്നേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്രത്തോളം വർധനവ് ഉണ്ടായേക്കില്ല എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കൂടാതെ, ഡോളർ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിലെ പലിശ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
English Summary:
Gold prices in Kerala continue to witness significant fluctuations, causing concern among consumers. Prices have been moving up and down in response to global market trends, particularly developments related to tensions and conflict in West Asia. Currently, gold is being traded at Rs 1,15,160 per sovereign and Rs 14,395 per gram.